വി.എച്ച്.എസ്.എസ്. കരവാരം/വിമുക്തി ക്ലബ്ബ്

ലഹരി വിരുദ്ധ ദിനം
ജൂൺ 26,ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .ലഹരിക്കെതിരെ വ്യായാമം എന്ന സന്ദേശം നടപ്പിലാക്കി കൊണ്ട് സുംബ ഡാൻസ് പരിശീലനം നൽകി.
ഉണർവ്
2025 ജൂലൈ 3 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സബ് ഇൻസ്‌പെക്ടർ ശ്രീ .ബിജു ,പോലീസ് സബ് ഡിവിഷൻ വർക്കല "ഉണർവ് "എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികൾക്ക് വളരെ താല്പര്യമുണർത്തുന്ന രീതിയിൽ വിഡിയോകളിലൂടെയും യഥാർത്ഥ സംഭവങ്ങൾ വിശദീകരിച്ചും ക്ലാസ്സ് എടുത്തു .ലഹരി ഉപയോഗം കൊണ്ടുള്ള ദൂഷ്യവശങ്ങൾ ചിത്രങ്ങളിലൂടെ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.