ജി.എൽ.പി.എസ് തവരാപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് തവരാപറമ്പ്
GLPS Thavarapparamba
വിലാസം
തവരാപറമ്പ

GLPS THAVARAPPARAMBA
,
കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 10 - 1954
വിവരങ്ങൾ
ഇമെയിൽglpthavaraparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48226 (സമേതം)
യുഡൈസ് കോഡ്32050100205
വിക്കിഡാറ്റQ64564383
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കാവനൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ151
പെൺകുട്ടികൾ133
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷരീഫ് വി
പി.ടി.എ. പ്രസിഡണ്ട്അഷ്റഫ് ടി.കെ.
എം.പി.ടി.എ. പ്രസിഡണ്ട്സൽമത്ത്
അവസാനം തിരുത്തിയത്
12-03-202248226A


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.

ചരിത്രം

വിദ്യാലയ ചരിത്രം

അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന് ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്‌ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 10 മുറികളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക

എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..

കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ് കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത 6 കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു

സ്കൂൾ ബസ്സ്

ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ

1. ഓൺലൈൻ പഠനം

കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞങ്ങളുടെ സ്കൂൾ.കൂടുതൽ വായിക്ക‍‍‍‍‍ൂക

2 .ഗൃഹ സന്ദർശനം

ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.കൂടുതൽ വായിക്കുക

3.മുന്നേറ്റം

പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം കൂടുതൽ വായിക്ക‍‍ൂക

മെഗാ ക്വിസ് 2022

കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022 കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ദിനാചരണങ്ങൾ

യുട്യൂബ് ചാനൽ

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക

ഭരണ സംവിധാനം

നിലവിലെ ജീവനക്കാർ

ഞങ്ങളുടെ സ്കൂളിൽ പ്രധാനാഅധ്യാപകൻ അടക്കം 9 സ്ഥിര അധ്യാപകരും,4 താൽക്കാലിക അദ്ധ്യാപകരും ഉണ്ട്.

കുരുന്നുകളെ അക്ഷര മുറ്റത്ത് കൈപിടിച്ചു നടത്തുവരെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പിടിഎ

ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്. എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മദർ പി ടി എ പ്രസിഡന്റ് സൽമത്ത് എന്നിവരാണ്

സ്കൂൾ മാനേജ്മെന്റ് കമ്മറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് തവരാപറമ്പ് സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.നമ്മുടെ എസ് എം സി ചെയർമാൻ പി മൂസക്കുട്ടി അവർകൾ ആണ്,

മുൻ സാരഥികൾ

ശക്തമായ നേതൃത്വത്തിനൊപ്പം കഴിവുറ്റ ഊർജ്ജ സ്വലരായ ഒരു കൂട്ടം പടയാളികൾ കർമവീഥിയിൽ തിളങ്ങിനിന്നിരുന്നു.

ഇന്നത്തെ ഈ നിലയിലേക്കുള്ള യാത്രയിൽ ഞങ്ങളെ നയിച്ചവരിൽ ഇവരും

മുൻപ്രധാനാദ്ധ്യാപകർ

മുൻ അധ്യാപകർ

മുൻ പി ടി സി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രചനകൾ

നേട്ടങ്ങൾ .അവാർഡുകൾ.

വിവിധ രംഗങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും തിളങ്ങി നിന്നിട്ടുണ്ട്. അവരിൽ ചിലർ. ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രയപ്പ്

ഒരു പിടി നല്ല ഓർമ്മകൾ നൽകി തന്റെ കർമ്മഭൂമി ധന്യ മാക്കി പടിയിറങ്ങിയവർ.

ചിത്രശാല

സ്കൂൾ നടത്തിയ വ്യത്യസ്തമായ  പ്രവർത്തങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

'അരീക്കോട് ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം


{{#multimaps:11.18982, 76.04837|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തവരാപറമ്പ്&oldid=1741400" എന്ന താളിൽനിന്ന് ശേഖരിച്ചത്