സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
8 പതിറ്റാണ്ടിന്റെ പ്രൗഡിയിൽ സംശോഭിക്കുന്ന അനന്തപുരിയിലെ വിദ്യാലയ മുത്തശ്ശി. തലസ്ഥാനനഗരിയിൽ നിലകൊള്ളുന്നു എന്നതിലുപരി തലമുറകളുടെ ഹൃദയത്തിൽ വിദ്യാതേജസ്സായി വിളങ്ങുന്നു എന്നതാണ് ഈ വിദ്യാ കേന്ദ്രത്തിന്റെ മുഖമുദ്ര. ക്രിയാത്മക പ്രവർത്തനശൈലി കൊണ്ടും നൂതന പദ്ധതികളുടെ ആവിഷ്കാരം കൊണ്ടും മറ്റു വിദ്യാലയങ്ങൾക്ക് ഈ വിദ്യാലയം മാതൃകയായിട്ടുണ്ട്. പൂർവസൂരികൾ തുറന്നിട്ട നയതന്ത്ര പരിഷ്കരണ വാതായനങ്ങളിലൂടെ പിൻ ചെല്ലുക എന്നതിനോടൊപ്പം പുതുമയെ നവീകരിക്കുക എന്ന കർമ്മ ബോധവുമാണ് ഇന്നും ഈ വിദ്യാലയം നേടുന്ന വിജയങ്ങൾക്ക് ആധാരം. സ്കൂളിന്റെ ചരിത്രം നേട്ടങ്ങളും വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങളും പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......
സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം | |
---|---|
വിലാസം | |
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്, , പട്ടം. പി.ഒ. , 695004 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0471 2447396 |
ഇമെയിൽ | pattomstmarys@gmail.com |
വെബ്‍സൈറ്റ് | www.stmaryspattom.org |
കോഡുകൾ | |
സ്കൂൾ കോഡ് | 43034 (സമേതം) |
എച്ച് എസ് എസ് കോഡ് | 01066 |
യുഡൈസ് കോഡ് | 32141002003 |
വിക്കിഡാറ്റ | Q64037961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,തിരുവനന്തപുരം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ.ഫാ. ബാബു ടി |
പ്രധാന അദ്ധ്യാപകൻ | ബിജോ ഗീവറുഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | എൻ. കെ . സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | Dr. ജിബി ഗീവറുഗ്ഗീസ് |
അവസാനം തിരുത്തിയത് | |
03-03-2022 | 43034 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്.
ഭൗതികസൗകര്യങ്ങൾ
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 114 ക്ലാസ് മുറികളും 79 യൂപി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 29 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറിൽപരം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ആഡിയോ വിഷ്വൽ ലാബുകൾ,മൈക്രോലാബ്, മിനി തിയറ്റർ, സ്കൂൾ മ്യൂസിയം, ആഡിറ്റോറിയം,സ്കൂൾ കാൻറീൻ,സ്കൂൾ സൊസൈറ്റി,സ്കുൾ ലൈബ്രറി, ക്ലാസ്സ്റൂം ലൈബ്രറികൾ, വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് ജലസംഭരണികൾ എന്നിവ സൗകര്യങ്ങളും നിലവിലുണ്ട്.
പ്രവർത്തനങ്ങൾ
2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ
എസ്. എം.എസ്.എസ് (സെന്റ് മേരീസ് സർഗ സഞ്ചാരം)
എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ്ചാനൽ, എസ്.എം.എസ്.എസ് 18 /6/2021രാവിലെ 10.30 ന് മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത് സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു. ഈ ചാനലിന്റെ രക്ഷാധികാരി റവ. ഫാദർ നെൽസൺ വലിയവീട്ടിൽ ആണ്. നേതൃത്വം നൽകുന്നത് അധ്യാപകരായ സുജ പി, സാംസൺ ലൂക്കോസ്,നാൻസി മാത്യു, മനോജ് എബ്രഹാം ലോറൻസി ജേക്കബ്, രഞ്ജിത ജി എച്ച് എന്നിവരാണ് ചാനൽ ഡയറക്ടർ അനുപമ അനിൽകുമാർ ഫാത്തിമ സി.എം എന്നിവരാണ്
എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)
വാർത്താ ചാനൽ
'സത്യം സാത്മ്യം സമഗ്രാം'
"വിദ്യാലയവാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക്"
എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
കോവിഡ്19 എന്ന മഹാമാരി ലോകത്തെയാകെപിടിച്ചുലച്ച 2021-22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക് മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹപഠിതാക്കളോടൊപ്പം പാഠ്യ-പാഠ്യേതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത് എഡിറ്റിംഗ് നിർവഹിച്ച് വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നത്. രക്ഷാധികാരി: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ. അദ്ധ്യാപകർ: ശ്രീ. വിജയകുമാർ ,ശ്രീമതി. ഡെയ്സി ഡാനിയേൽ. ചീഫ് പ്രോഗ്രാം ഡയറക്ടർ: അദ്വൈത ബിനി അസിസ്റ്റന്റ് ഡയറക്ടർ: അഭേദ് കൃഷ്ണ.
ജ്യോതിസ് വാർത്താപത്രിക
ജ്യോതിസ് വാർത്താപത്രിക വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.
പട്ടം സെന്റ് മേരീസിന്റെ സ്വന്തം വാർത്താപത്രിക ജ്യോതിസിന്റെ പ്രഥമ ലക്കം 2021 സെപ്‌റ്റംബർ അഞ്ചിന് ബഹുമാനപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ആദ്യരണീയനായ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗ്ഗീസ് സന്നിഹിതനായിരുന്നു. ജ്യോതിസിന്റെ പ്രഥമ ലക്കം അദ്യാപകദിന പതിപ്പായി ആണ് പുറത്തിറക്കിയത്. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും , വിദ്യാർഥികകളുടെയും രചനകൾക്കുപുറമേ സ്‌കൂൾ വാർത്തകളും ചിത്രങ്ങളും, അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് ഈ ദ്വൈമാസ വാർത്താപത്രിക പ്രസിദ്ധീകരിക്കുന്നത്. പത്രവായനയുടെ സംസ്‌കാരം കുട്ടികളിൽ തിരികെയെത്തിക്കാൻ ജ്യോതിസ് ഉപകാരപ്പെടുന്നു.
മാനേജ്മെന്റ്
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് തിരുവനന്തപുരം പട്ടത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. വിശുദ്ധ മേരിയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയത്തിന്റെ നിയന്ത്രണം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനായ മോറൻ മോർ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കീഴിലാണ്.
മുൻ സാരഥികൾ
1940 - 44 | ശ്രീ.എ.ശങ്കരപിള്ള
(ഹെഡ്മാസ്റ്റർ) |
1944 - 46 | റവ.ഫാ.എൻ.എ.തോമസ്
(ഹെഡ്മാസ്റ്റർ) |
1946 - 48 | ശ്രീ.സി.ഫിലിപ്പ്
(ഹെഡ്മാസ്റ്റർ) |
1948 - 49 | ശ്രീ.ഇ.സി.ജോൺ
(ഹെഡ്മാസ്റ്റർ) |
1949 - 53 | റവ.ഫാ.സക്കറിയാസ്
(ഹെഡ്മാസ്റ്റർ) |
1953 - 54 | റവ.ഫാ.എ.സി.ജോസഫ്
(ഹെഡ്മാസ്റ്റർ) |
1954 - 59 | ശ്രീ.ചെറിയാൻ തരകൻ
(ഹെഡ്മാസ്റ്റർ) |
1959- 62 | റവ.ഫാ.തോമസ് കാരിയിൽ
(ഹെഡ്മാസ്റ്റർ) |
1962 - 70 | ശ്രീ.ചെറിയാൻ തരകൻ
(ഹെഡ്മാസ്റ്റർ) |
1970 - 77 | ശ്രീ.പരമേശ്വര അയ്യർ
(ഹെഡ്മാസ്റ്റർ) |
1977 - 87 | ശ്രീമതി.ഗ്രേസി വർഗ്ഗീസ്
(ഹെഡ്മിസ്ട്രസ്) |
1987 - 98 | ശ്രീ.എ.എ.തോമസ്
(ഹെഡ്മാസ്റ്റർ) |
1998- 2000 | ശ്രീ.എ.എ.തോമസ്
(പ്രിൻസിപ്പൽ) |
2000 - 02 | ശ്രീ.കെ.എം.അലക്സാണ്ടർ
(പ്രിൻസിപ്പൽ) |
2002 - 11 | റവ.ഫാ.ജോർജ്ജ് മാത്യു കരൂർ
(പ്രിൻസിപ്പൽ) |
2006 | ശ്രീമതി.അലക്സി സാമുവേൽ (ഹെഡ്മിസ്ട്രസ്) |
2006-08 | ശ്രീമതി.എലിസബത്ത് ജോർജ്ജ് (ഹെഡ്മിസ്ട്രസ്) |
2008- 18 | ശ്രീമതി.ആശാ ആനി ജോർജ്ജ് (ഹെഡ്മിസ്ട്രസ്) |
2011- 15 | റവ.ഡോ.എ.വി.വർക്കി ആറ്റുപുറത്ത് (പ്രിൻസിപ്പൽ) |
2015 -21 | റവ.ഫാ.ജോൺ സി.സി.
(പ്രിൻസിപ്പൽ) |
2018 -21 | ശ്രീ.എബി ഏബ്രഹാം
(ഹെഡ്മാസ്റ്റർ) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി. ലിസി ജേക്കബ് ഐ.എ.എസ്, മുൻ ചീഫ് സെക്രട്ടറി.
- ശ്രീ. ഷാജഹാൻ ഐ.എ.എസ്, പൊതുവിദ്യാഭ്യാസസെക്രട്ടറി.
- ശ്രീ രാമചന്ദ്രൻ ഐപിഎസ്, മുൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ.
- ശ്രീ ജയിംസ് പി ഗ്രിഗറി ഐപിഎസ്, മുൻ കസ്റ്റംസ് കമ്മീഷണർ.
- ശ്രീ ഫൈസൽ ഖാൻ, പ്രൊ. ചാൻസലർ NIMS യൂണിവേഴ്സിറ്റി.
- ശ്രീ ബോബൻ സാമുവൽ, പ്രശസ്ത സിനിമ സംവിധായകൻ.
- ശ്രീ നിഷാന്ത്, സിനി ആക്ടർ.
- ശ്രീമതി ഷഫ്ന, ആക്ട്രസ്.
- ഡോക്ടർ രേഖ, ഡയറക്ടർ ആർസിസി തിരുവനന്തപുരം.
- ശ്രീ അശോക് കുമാർ, മാനേജിംഗ് ഡയറക്ടർ ബിസിനസ്സ് പ്ലസ്.
- ശ്രീ രെജു ജോസഫ് , പ്രശസ്ത പിന്നണി ഗായകൻ....... തുടങ്ങി പ്രമുഖരും പ്രശസ്തരും, സ്വദേശത്തും വിദേശത്തുമായി വളരെ അധികം പൂർവ വിദ്യാർഥികൾ സേവനം അനുഷ്ഠിക്കുന്നു.
വഴികാട്ടി
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (5.4കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 8.525746, 76.937365 | zoom=18 }}