ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ.യു പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തി അറുന്നൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.
right}
ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി,ക്ക് 2015-2016 വർഷത്തിൽ 100% ഉം, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാനും ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
കണിച്ചുകുളങ്ങര ദേവി ക്ഷേത്രം
മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ചരിത്രപ്രസിദ്ധമായ കണിച്ചുകുളങ്ങര ക്ഷേത്രം മുഖേന അറിയപ്പെട്രുന്ന ഒരു ഗ്രാമമാണ് കണിച്ചുകുളങ്ങര.അടുത്തകാലം വരെ അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു ഗ്രാമമാണ്.തനതായ പുരാതന സാംസ്ക്കാരിക പൈതൃകം
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. മൾട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകൾ എടുക്കുവാൻ സ്മാർട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നുഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊൻപതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
സോപ്പ് നിർമ്മാണം
ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂൾ മാനേജർ - ശ്രീ.രാധാകൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാലയളവ്
പ്രധാനാദ്ധ്യാപകർ
കാലയളവ്
പ്രധാനാദ്ധ്യാപകർ
1924 - 1927
പി കെ പരമേശ്വര കുറുപ്പ്
1987-1993
പി കെ സത്യനേശൻ
1927-1931
പി എൻ നാരായണ പണിക്കർ
1993-1998
സി പി സുദർശനൻ
1931-1932
എ ദാമോദരൻ
1998-5/1999
സി ജി ഏലമ്മ
1932-1943
പി എൻ നാരായണ പണിക്കർ
6/1999-4/2000
പി അംബിക
1943
പി കരുണാകരൻ
1-5/2000
പി ജി രത്‌നമ്മ
1943-1953
എ മദനൻ
6/2000-4/2001
എസ് എം ലളിതാംബിക
1953-1954
രാജ രാജ വർമ്മ തമ്പാൻ
5/2001
പി കെ നാരായൺ കുറുപ്പ്
1954-1965
കെ ഗോപാലൻ
6/2001-3/2003
പി സിദ്ധാർത്ഥൻ
1965-1972
കെ ആർ രാജഗോപാലൻ നായർ
4.2005-3/2006
കെ കെ സോമകുമാരി
1972-1974
പി വി ജോൺ
4/2006-3/2007
എം കെ സുസമ്മ
1974-1980
ഇ ഇ കേശവ കുറുപ്പ്
4/2007-3/2010
കെ എൻ ലീലമ്മ
1980- 1982
കെ ആർ ദാസ്
4/2010-
കെ പി ഷീബ
1982- 1987
വി കെ ധർമ്മദാസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറൽ സെക്രട്ടറിയാണ് വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി മൂന്നു തവണ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖ്യകാര്യനിർവ്വാഹകനായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1937 സെപ്റ്റംബർ 10-ന് ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി കേശവനും ദേവകിയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ.
വഴികാട്ടി
ഏറ്റവും അടുത്ത പട്ടണം ചേർത്തല 8 KM ദൂര
NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ ആലപ്പുഴയിൽ നിന്നും 20 KM എറണാകുളത്ത് നിന്നും44 KM
NH 47 ആലപ്പുഴ എറണാകുളം റൂട്ടിൽ കണിച്ചുകുളങ്ങര ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന മണ്ഡപം ------------------>>>