• ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ *
  VHSS കണിച്ചുകുളങ്ങര സ്കൂളിൽ ഗണിത അദ്ധ്യാപിക സൈന ടീച്ചർ ന്റെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടത്തി വരുന്നു...

UP വിഭാഗം പ്രവർത്തനങ്ങൾക്ക് ഗണിത അദ്ധ്യാപകൻ സുമേഷ് സാർ നേതൃത്വം കൊടുക്കുന്നു.. HS വിഭാഗത്തിൽ കൺവീനറിനെ കൂടാതെ മറ്റ് ഗണിത അദ്ധ്യാപകർ ആയ സിന്ധു ടീച്ചറും സീമ ടീച്ചറും വേണ്ട ആസൂത്രണങ്ങൾ ചെയ്യുന്നു..ഗണിത ശാസ്ത്രമേളകളിൽ ഈ സ്കൂളിലെ കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ...

  • UP, HS വിഭാഗത്തിൽ ഗണിതത്തിന് അടിസ്ഥാനം ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേകം ആയി സങ്കലനം, വ്യവകലനം, ഗുണനം, ഹരണം. ഇവയിൽ പരിശീലനം നൽകുന്നു..
  • ഗണിത ശാസ്ത്ര മേലകളിലെ വിവിധ ഇനങ്ങൾ ആയ ചാർട്ട്, ഗെയിം, പസിൽ, വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ... ഇവയ്ക്ക് പരിശീലനം നൽകുന്നു..
  • എല്ലാ മാസത്തിലെയും അവസാന വെള്ളിയാഴ്ച ഗണിത ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു..
  • ദേശീയ ഗണിത ശാസ്ത്രദിനവും അന്തർദേശീയ ഗണിത ശാസ്ത്രദിനവും ആചരിക്കുന്നു..