വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2020-21അധ്യയനവർഷം കോവിഡ് മഹാമാരി യെ തുടർന്ന് സ്കൂളിൽ കാര്യമായ പ്രവർത്തനം നടന്നില്ലെങ്കിലും മുൻവർഷം ചെയ്തു വന്നിരുന്ന ഏതാനും പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ടുപോകുവാനും കുട്ടികളുടെ വീടുകളിലേക്ക് വ്യാപിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട് സ്കൂളിൽ നടത്തി വന്നിരുന്ന പച്ചക്കറി തോട്ടം നിലനിർത്തി കൊണ്ടുപോകുവാനും പച്ചക്കറി കൃഷി കുട്ടികളുടെ വീടുകളളിലേക്ക് കൂടി വ്യാപിപ്പിക്കുവാനും കഴിഞ്ഞു. ജൂൺ 5പരിസ്ഥിതി ദിനം ഓൺലൈൻ ആയി സംഘടിപ്പിച്ചു. കൃഷി മന്ത്രി MLA എന്നിവരുടെ സന്ദേശങ്ങളും കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി. ഇതോടെനുബന്ധിച്ചു കുട്ടികൾക്കായി പച്ചക്കറി തോട്ടമത്സരം അന്നൗൺസ് ചെയ്യുകയും ഇതിൽ വിജയികളായവ ർക്ക് ക്യാഷ് പ്രൈസ് നൽകുകയും ചെയ്തു.8B യിലെ അനഘ ബാബുവാണ് സമ്മാനർഹായായത്. വിവിധ ദിനചാര നസങ്ങളോടാനുബന്ധിച്ച ഓൺലൈൻ ക്വിസ്, പെയിന്റിംഗ് മത്സരങ്ങൾ നടത്തി.