ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ് | |
---|---|
പ്രമാണം:4022 100 സ്ക്കൂൾ ലോഗോ.jpg | |
വിലാസം | |
ഗവ.വി. എച്ച് . എസ്. എസ് മലയിൻകീഴ് , മലയിൻകീഴ് പി.ഒ. , 695571 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1860 |
വിവരങ്ങൾ | |
ഫോൺ | 0471 2283120 |
ഇമെയിൽ | gvhss44022@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44022 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901012 |
യുഡൈസ് കോഡ് | 32140400302 |
വിക്കിഡാറ്റ | Q64035962 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 377 |
ആകെ വിദ്യാർത്ഥികൾ | 377 |
അദ്ധ്യാപകർ | 28 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | റെജികുമാർ സി |
പ്രധാന അദ്ധ്യാപിക | കുമാരി രമ പി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത |
അവസാനം തിരുത്തിയത് | |
30-01-2022 | 44022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
നെയ്യാററിൻകര താലൂക്കിൽ മലയിൻകീഴ് ഗ്രാമത്തിൽ ആറാം വാർഡിൽ ഏകദേശം നൂററിയൻപത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിദ്യാലയമാണ് ഇപ്പോഴത്തെ വെക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളായി അറിയപ്പെടുന്നത്..നാലു ദിക്കിലും പച്ചപിടിച്ച മരങ്ങളും മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയമായ ഒരു പ്രദേശത്താണ് ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.രാഷ്ട്രീയ ,സാമുഹിക,,സാംസ്ക്കാരിക,,ആരേഗ്യരംഗങ്ങളിൽ പ്രസിദ്ധരായഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത ഈ വിദ്യാലയം നല്ലൊരു സംസ്ക്കാരിക പാരമ്പര്യത്തിന്റെ കലവറയാണ്. പ്രസിദ്ധവും പുരാതനവുമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥിതി ചെയ്യുന്ന ഇത് ഭഗവാൻ ശ്രീകൃഷ്ണന്റെ കൃപാകടാക്ഷത്താൽ അനുഗൃഹീതമാണ് .
ചരിത്രം
1860 ജൂണിൽ ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഏഴാം ക്ളാസുവരെ സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത് ആരംഭിച്ചത്.കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
ഒൻപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ളാസുകൾ ഉണ്ട്. കൂടുതൽ വായന
വി എച്ച് എസ് ഇ വിഭാഗം
കോമേഴ്സിൽ (COM, BIS ) തൊഴിലധിഷ്ഠിത കോഴ് സുകളും സയൻസിൽ ( Agri - ACHM ) കോഴ് സുകളും വളരെ ഭംഗിയായി നടന്നു വരുന്നു. . കൂടുതൽ വായന
പൂർവ വിദ്യാർത്ഥി സംഘടന
പൂർവ വിദ്യാർത്ഥിയും സാമൂഹ്യപ്രവർത്തകനുമായ ശ്രീ ജിജു ജി എസ് കോർഡിനേറ്റർ ആയി ഒരു പൂർവവിദ്യാർത്ഥി കൂട്ടായ്മ ആരംഭിച്ചു. സ്ക്കൂളിന്റെ വിദ്യാഭ്യാസ വികസനം ലക്ഷ്യം വച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ എഡ്യൂക്കേഷൻ ഡവലപ്പ്മെന്റ് കമ്മിറ്റിക്കി് തുടക്കമിട്ടു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിന് ഒരു അദ്ധ്യാപകനെ നിയമിക്കുകയും ഇഗ്ളീഷ് മീഡിയം ക്ളാസുകളിൽ വർദ്ധനവ് വന്നപ്പോൾ ഉണ്ടായ അദ്ധ്യാപകരുടെ കുറവ് നികത്താനും സാധിച്ചു.
-
കാര്യപത്രിക
-
44022 12 സംഗമം
-
കലണ്ടർ
സ്കൂൾ സംരക്ഷണസമിതി
മലയിൻകീഴ് സബ് ഇൻസ്പെക്ടർ ചെയർമാനായിട്ടുള്ളതും പ്രാദേശിക രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ ,,വ്യാപാരി വ്യവസായി അംഗങ്ങൾ എന്നിവരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
വാഹനസൗകര്യം
പി ടി എ ,എസ് എം സി കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്ക്കൂളിൽ എത്തിച്ചേരുന്നതിന് വാഹനസൗകര്യം നിലവിലുണ്ട്.
സ്ക്കൂൾ യൂണിഫോം
വിദ്യാർത്ഥികൾക്ക് ഡ്രസ് കോഡ് 2014 മുതൽ നടപ്പിലാക്കുകയും ബുധനാഴ്ച ദിവസങ്ങളിൽ യൂണിഫോം ടീ ഷർട്ട് നടപ്പിലാക്കുകയും ചെയ്തു.
പാഠ്യേതര പ്രവർത്തനങ്ങൾ
കൗൺസിലിംഗ്
കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ , മാനസികപിരിമുറുക്കം ഇവ പരിഹരിക്കുന്നതിനു വേണ്ടക്ലാസുകൾ നൽകുന്നു വ്യക്തിത്വവികസനത്തിനുവേണ്ട ക്ളാസുകളും നൽകി വരുന്നു. കുട്ടികളുടെ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും വര്ദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ്
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു.
കരിയർഗൈഡൻസ് സെൽ " കരിയർ സ്ളേറ്റ്
സുശക്തവും സുസംഘടിതവുമായ ഈ സെൽ കുട്ടികൾക്ക് തുടർപഠനം ,ജോലിസാധ്യതകൾ ,പരിശീലനപരിപാടികൾ ,അവബോധ വ്യക്തിത്വ വികസന ക്ളാസുകൾ എന്നിവ നടത്തുന്നു.വി എച്ച് എസ് സി കോഴ്സുകളുമായി ബന്ധപ്പെട്ട ജോലിസാധ്യതകളും ഉപരി പഠന അവസരങ്ങളും വ്യക്തമാക്കുന്ന കരിയർ സ്ളേറ്റ്: ക്ളാസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടു്.
ആരോഗ്യം
പൂർവ വിദ്യാർത്ഥികളായ ഡോ മോഹനൻ നായർ , ഡോ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ
കുട്ടികളുടെ ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ അദ്ധ്യയന വർഷങ്ങളിലും നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കുട്ടികൾക്ക് വേണ്ട നിർദ്ദശങ്ങൾ നൽകുന്നു...
ശുചിത്വം
വിവിധ ക്ളബുകൾ ,എൻ എസ് എസ് ,പി ടി എ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പ്ളാസ്റ്റിക് രഹിതവിദ്യാലയമാക്കാൻ കഴിഞ്ഞു റോട്ടറിക്ളബിന്റെ ആഭിമുഖ്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണക്ളാസ് സംഘടിപ്പിച്ചു..ശരിയായരീതിയിൽ കൈകൾ വൃത്തിയാക്കുന്നതിന്റെ ഒരു ഡമോൺസ്ട്രേഷൻ അവതരിപ്പിച്ചു.
ഉച്ചഭക്ഷണം
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.
പഠനപോഷണ പരിപാടി
ഭാ,ഷാവിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുുട്ടികൾക്കുവേണ്ടി രാവിലെയും വൈകുന്നേരവും പ്രത്യേക സമയം കണ്ടെത്തി ക്ളാസുകൾ നടത്തുന്നു.
അക്ഷര / ഈവനിംഗ് ക്ളാസുകൾ
യു പി മുതൽ എച്ച് എസ് വരെയുള്ള പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കും പത്താം ക്ലാസിലെ കുട്ടികൾക്കും ഉച്ചയ്ക്കുള്ള സമയങ്ങളിലും വൈകുന്നേരം നാല് മുതൽ അഞ്ചരവരെയും ക്ളാസുകൾ നടത്തുന്നു.
ശാസ് ത്രമേള ,കലോൽസവം ,കായികമേള
സ്ക്കൂൾതലം, സബ് ജില്ല, ജില്ല തലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. സബ് ജില്ലാ ശാസ്ത്ര മേളയിൽ ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി. കാട്ടാക്കട സബ് ജില്ലാ കലോൽസവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
-
കലോൽസവം
-
ക്ളബ്
-
കലാമേള
-
കലോൽസവം 4
-
ശാസ്ത്രമേള
-
പ്രവർത്തിപരിചയം
-
യു പി വിഭാഗം നാടകം
വിനോദയാത്ര
യു പി ,എച്ച് എസ് വി എച്ച് എസ് ഇ വിഭാഗങ്ങളിലായി വിനോദയാത്രകൾ സംഘടിപ്പിക്കുന്നു .
ഗുരുവന്ദനം
പൂർവ വിദ്യാർത്ഥി സംഘടനയുടെയും സ്ക്കൂളിന്റെയും നേതൃത്വത്തിൽ പൂർവ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു.
ബോധപൗർണ്ണമി
േരളകൗമുദിയും ജനമൈത്രി പോലീസും ഇന്ത്യൻമെഡിക്കൽ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന "നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ " ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.സ്ക്കൂൾ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് അംഗം വി ആർ രമകുമാരി ഉദ്ഘാടനം ന്ർവഹിച്ചു. ഡോ ആർ ശ്രീജിത്ത് ോധവൽക്കരണ ക്ളാസ് നയിച്ചു .ജനമൈത്രി പോലീസ് തയ്യാറാക്കിയ ലഹരി ഉപയോഗം വരുത്തി വയ്ക്കുന്ന വിപത്ത്ിനെ ക്കുറിച്ച് ഒരു പ്രദർശനവും സം ഘടിപ്പിച്ചു. ബേധപൗർണ്ണമി
വിവിധ ക്ളബുകൾ
സയൻസ് ക്ളബ് ഇകോ ക്ളബ് മാത് സ് ക്ളബ് ഗാന്ധിദർശൻ ഇംഗ്ളീഷ് ക്ളബ് സോഷ്യൽ സയൻസ് ക്ലബ് ഐ ടി ക്ളബ് ജല സമൃദ്ധി ക്ളബ് ഹെൽത്ത് ക്ളബ് ഊർജ്ജക്ളബ്
ക്ലബ്ബ് പ്രവർത്തനങ്ങൾ .
എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തുടർപ്രവർത്തനമെന്നനിലയിൽ പഠനോപകരണങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് നിർമ്മിക്കുകയും മെച്ചപ്പെട്ടവ സ്ക്കൂളിൽ ശേഖരിക്കുകയ
എൻ.സി.സി
എൻ എസ് എസ്
-
എൻ എസ് എസ്
-
എൻ എസ് എസ് റാലി
-
ഘോഷയാത്ര
-
സ്ക്കൂൾ യൂണിറ്റ്
കരാട്ടേ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രക്ഷാ പ്രോജക്ടിന്റെ ഭാഗമായി പെൺകുട്ടികൾക്ക് സ്വയരക്ഷാർത്ഥം കരാട്ടേ പരിശീലനം നൽകി വരുന്നു. ഏകദേശം നാൽപത് കുട്ടികൾ ഇതിൽ പരിശീലനം നേടുന്നു.
ഇകോ ക്ളബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ലൈബ്രറി
സ്ക്കൂൾ അസംബ്ളി
എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും സംഘടിപ്പിക്കുന്നു. പ്രമുഖവ്യക്തികളെക്കൊണ്ട് സന്ദേശങ്ങളും നൽകുന്നുണ്ട്.
ഉണർവ്
കുട്ടികളിൽ കണ്ടുവരുന്ന മാനസിക പിരിമുറുക്കം,കൗമാരപ്രശ്നങ്ങൾ ,പഠനപിന്നോക്കാവസ്ഥ എന്നിവ കണ്ടെത്തുകയും പരിഹാരമായി ജില്ലാപഞ്ചായത്തിന്റെ ഈപദ്ധതി നടപ്പിലാക്കുകയും ചെയ്തു.
നവപ്രഭ
ഒൻപതാം ക്ളാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും െല്ലാകുട്ട്ികളിലുംഎത്ത്ിക്ക്ുന്നതിനുവേണ്ടി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്. ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം ,മാതൃഭാഷ എന്നീ വിഷയങ്ങളിൽ
ഡിസമ്പർ ആറാം തീയതി മുതൽ നടപ്പിലാക്കി വരുന്നു.
ഓൺ ദി ജോബ് ട്രെയിനിംഗ്
വി എച്ച് എസ് സി പഠനയുമായി ബന്ധപ്പെട്ട് തൊഴിൽ മേഖലകളിൽ പതിനാറ് ദിവസത്തെ വിദഗ്ഘപരിശീലനം നടത്തുന്നതുവഴി കുട്ടികലിൽ തൊഴിൽ നൈപുണ്യവും തൊഴിൽ സംസ്ക്കാരവും വളർത്ത്ിയെടുക്ക്ാനും കഴിയുന്നുണ്ട്.
കളിസ്ഥലം
ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത് കുട്ടികൾ അംഗങ്ങളാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
സ്ക്കൂളിലെ പി റ്റി എ, എ സ് എം സി പൂർവ വിദ്യാർത്ഥിയോഗങ്ങൾ ഇവ സംഘടിപ്പിച്ചു. സ്ക്കൂൾതല സംഘാടകസമിതി രൂപീകരിച്ചു. പഞ്ചായത്ത് തല യോഗം ചേർന്ന് മതിയായ പ്രചരണം നടത്തിയിട്ടുണ്ട്ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ പ്രൊഫ. സി രവീന്ദ്രനാഥ് നമ്മുടെ സ്ക്കൂളിൽ എത്തിച്ചേരുകയും
സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈ നടുകയും ചെയ്തു. ജനപ്രതിധികളും വിദ്യാഭ്യാസ വകുപ്പിലെ മേധാവികളും പങ്കെടുത്തു. മനുഷ്യവലയത്തിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.
.== മാനേജ്മെന്റ് ==
മുൻ സാരഥികൾ
1929 - 84 | (വിവരം ലഭ്യമല്ല) |
1984-85 | ശാന്തകുമാരി അമ്മ |
1985-87 | ഹേമകുമാരി |
1987-91 | ഐസക്ക് |
1991 - 96 | ശാന്ത .കെ |
1996 - 97 | ദാൻരാജ് |
1997 - 98 | സത്യഭാമ അമ്മ |
1998 - 2000 | ചന്ദ്രിക |
2000-05 | വത്സലവല്ലിയമ്മ |
2005 - 06 | മൃദുലകുമാരി |
2006- 08 | കനകാബായി |
2008- 09 | എം .സാവിത്രി |
2009 - 10 | എം ഇന്ദിരാദേവി |
2011-12 | സാവിത്രി എം |
2012-13 | പ്രേമാബായി |
2013-14 | സുകുമാരൻ എം |
2014-15 | അനിതകുമാരി ജെ ആർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ശ്രീ .മലയിൻകീഴ് ഗോപാലകൃഷ്ണൻ - സാഹിത്യകാരൻ , പ്രശസ്തപത്രപ്രവർത്തകൻ, .ശ്രീ. ഡോ. പീ .കെ.രാജശേഖരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ .ശ്രീ വി വി കുമാർ -സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ, നിരൂപകൻ .ശ്രീ ശക്തിധരൻ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ .ശ്രീ കെ കെ സുബൈർ - സാഹിത്യകാരൻ ,പ്രശസ്തപത്രപ്രവർത്തകൻ . ശ്രീ. ഡോ. പീ മോഹനൻ നായർ - .ശ്രീ ഡോ രാജേന്ദ്രൻ .ശ്രീ ഡോ ശശിധരൻ .പ്രൊഫ ജയചന്ദ്രൻ .പ്രൊഫ ബി വി ശശികുമാർ .ശ്രീ മലയിൻകീഴ് വേണുഗോപാൽ -ജില്ലാപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗി കമ്മിറ്റി ചെയർമാൻ .ശ്രീ എസ് ചന്ദ്രൻ നായർ -മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ .വേണു തെക്കേമഠം - ചിത്രകാരൻ .ശ്രീ .വിജയകൃഷ്ണൻ - ചലച്ചിത്ര സംവിധായകൻ ,നിരൂപകൻ .ശ്രീ .എം അനിൽകുമാർ - മലയിൻകീഴ് മുൻ പഞ്ചായത്ത് പ്രസിഡന്റ് .ശ്രീ ബാലചന്ദ്രൻ - ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,പൂർവ വിദ്യാർത്ഥിയും അദ്ധ്യാപകനുമാണ് .ശ്രീ ജിജു ജി എസ് - പൂർവ വിദ്യാർത്ഥി കൂട്ടായ്മ കോർഡിനേറ്റർ, സാമൂഹ്യപ്രവർത്തകൻ ,സ്ക്കൂൾ പി ടി എ പ്രസിഡന്റ്
മികവുകൾ
കഴിഞ്ഞ മൂന്ന് (2013-14 ,2014-15, 2015-16 ) അദ്ധ്യയന വർഷങ്ങളിൽ നൂറ് ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വിദ്യാലയവികസനസമിതി അംഗങ്ങൾ ,ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപകർ, കുട്ടികളുടെ പഠനകാര്യങ്ങളിൽ താൽപ്പര്യമുള്ള രക്ഷകർത്താക്കൾ, പ്രഗല്ഭരായ മുൻ അദ്ധ്യാപകർ എസ് .എസ് ജി അംഗങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങളാണിതിന് സഹായകമായത്.
ഗ്യാലറി
-
സ്വാതന്ത്ര്യദിനം
-
ആഡിറ്റോറിയം
-
വിജയോൽസവം 2
-
വിജയോൽസവം
-
സ്വാതന്ത്ര്യദിനം1
-
മധുരം മലയാളം
-
റിപ്പബ്ളിക് ദിനം
-
റിപ്പബ്ളിക് ദിനം 1
-
കർ,ഷകദിനം2
-
എ പി ജെ അനുസ്മരണനം
-
അത്തപ്പൂക്കളം
-
മികവ്
-
വജ്രജൂബിലി ആഘോഷം
-
ആഡിറ്റോറിയം ഉദ്ഘാടനം
-
എസ് എസ് എ ലോഗോ
-
മനുവർമമ ഉദ്ഘാടനം ചെയ്യുന്നു
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (10 കിലോമീറ്റർ)
- NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
- ഹൈവെയിൽ മലയിൻകീഴ് ബസ്റ്റാന്റിൽ നിന്നും 150 മീറ്റർ - നടന്ന് എത്താം
{{#multimaps:8.48796,77.03980|zoom=8}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44022
- 1860ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ