ജി.എച്ച്.എസ്. പെരകമണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsphm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പെരകമണ്ണ
വിലാസം
ഒതായി

ജി.എച്ച്.എസ്. പെരകമണ്ണ
,
പെരകമണ്ണ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0483 2216919
ഇമെയിൽghsperakamanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48141 (സമേതം)
യുഡൈസ് കോഡ്32050100401
വിക്കിഡാറ്റQ64566111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവണ്ണ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ609
പെൺകുട്ടികൾ622
അദ്ധ്യാപകർ49
ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീനത്ത്. എ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ്
എം.പി.ടി.എ. പ്രസിഡണ്ട്റജീന
അവസാനം തിരുത്തിയത്
25-01-2022Ghsphm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഒതായി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പെരകമണ്ണ.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ കെട്ടിടം - തറക്കല്ലിടൽ
പ്രവേശനോത്സവം - 2016
കരാട്ടെ പരിശീലനം
കായികമേള
ജില്ലാ കലാമേള ഒപ്പന യു.പി
68ാം റിപ്പബ്ലിക് ദിനാഘോഷം
68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ പ‍‍‍ഞ്ചായത്ത് മെമ്പർ ഉഷാ നായർ ശ്രി.അസ്‌കറിനെ പൊന്നാട അണിയിക്കുന്നു
68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രി.അഷ്റഫ് ശ്രി. ഷിബുവിനെ പൊന്നാട അണിയിക്കുന്നു
"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയിൽ നിന്ന്
"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയിൽ നിന്ന്

5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ‍ൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .

അപ്പ൪ പ്രൈമറി

പ്രൈമറി

ചരിത്രം

എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

ഓണാഘോഷം2019

തുടർച്ചയായ രണ്ടാം വർഷവും നമ്മൾ പ്രളയത്തിലകപ്പെട്ടെങ്കിലും ഓണം നമുക്ക് ഒഴിവാക്കാനാവില്ലല്ലോ!

സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം ' ഓണവും പരിസ്ഥിതിയും' എന്ന പ്രമേയത്തെ ഉൾകൊണ്ടു കൊണ്ട് നമ്മുടെ വിദ്യാലയത്തിലും വിപുലമായ രീതിയിൽ ഓണാഘോഷം നടന്നു.പ്രളയത്തിലകപ്പെട്ട നാടിന് കഴിയുംവിധം സഹായിക്കുമെന്ന പ്രതിഞ്ജ അസംബ്ലിയിൽ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ഓണക്കളികൾ, ഓണപ്പാട്ടുകൾ,പൂക്കള മത്സരങ്ങൾ, വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, സ്ലോ സൈക്ളിങ്ങ്, മൂസിക് ചെയർ, കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്കിലോട്ടം എന്നിങ്ങനെ വിവിധ മത്സരങ്ങൾ അരങ്ങേറി. പരിപാടികൾ പി.ടി.എ പ്രസിഡണ്ട് സ്വാലിഹ്.പി, എസ്.എം.സി ചെയർമാൻ തയ്യിൽ മജീദ് മാസ്റ്റർ, എച്ച്.എം ഇൻ ചാർജ് ദാവൂദ് സി.ടി, സീനിയർ അസിസ്റ്റന്റ് ജോയ്.ടി.എ തുടങ്ങിയവർ നേതൃത്വത്തിലാണ് അരങ്ങേറിയത്. വടംവലി മത്സരം, ലിറ്റിൽ കൈറ്റിന് കീഴിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരം, ആദിത്യ വിനോദും സംഘവും നടത്തിയ ഓണപ്പാട്ട് തുടങ്ങിയവ ശ്രദ്ധേയമായി. എസ്.എം.സി വൈസ് ചെയർമാൻ ജലീൽ.പി.കെ, പി.ടി.എ വൈസ് പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ടി.ഉമ്മുസൽമ, കെ.പി ബാബു രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓണദിന പരിപാടികൾക്ക് അബ്ദുറഹീം സി.ടി, ജലജ .എം ,സതീഷ് കുമാർ .കെ, ജുവൈരിയ.എൻ തുടങ്ങിയ അധ്യാപകർ മേൽനോട്ടം നിർവ്വഹിച്ചു.രുചികരമായ ഓണസദ്യക്കും ആവേശകരമായ മത്സരങ്ങൾക്കും പിന്തുണയുമായി വിജയൻ.ടി, ചെമ്മല മുജീബ് റഹ്മാൻ ,മഷ് കൂർ.പി.പി, സുബൈദ സ്വാലിഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷകർത്താക്കളുടെ കഠിനാദ്ധ്വാനം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവേശം നൽകി.

2017-2018

ഗാന്ധിജയന്തി ദിനാചരണം2017

എടവണ്ണ: ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ഗാന്ധി ദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം വിപുലമായി ആചരിച്ചു.ചടങ്ങിൽ സ്കൂൾ ലീഡർ അതുൽ കൃഷ്ണ.പി വിദ്യാർത്ഥികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. ആദിത്യ.സി ആലപിച്ച മഹാത്മജിയെക്കുറിച്ചുള്ള കവിത സദസ്സ് ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്.കൂടാതെ ഗാന്ധി ചിത്ര പ്രദർശനം, ഗാന്ധി ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അധ്യക്ഷൻ കെ.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിന് പ്രധാനാധ്യാപിക സീനത്ത്. എ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ഹരിദാസൻ.പി, കുര്യൻ തോമസ് എന്നിവരും വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാന പി.കെ, അഹ് ബാൻ എ.കെ, അംനഹിബാൻ .പി .എൻ എന്നിവരും സംസാരിച്ചു.

വിദ്യാലയ കലോത്സവം 2017 ഒക്ടോബർ 11-12

ഒതായി: പെരക മണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടന്ന വിദ്യാലയ കലോത്സവം അക്ഷരാർത്ഥത്തിൽ നാടിനുൽ സവമായി .ബാല്യ, കൗമാരങ്ങളുടെ കലാ മാമാങ്കത്തിൽ പങ്കുകൊള്ളാനും ആസ്വദിക്കാനുമായി നൂറുകണക്കിന് രക്ഷിതാക്കളും നാട്ടുകാരും ഒഴുകിയെത്തി. ആയിരത്തോളം കലാപ്രതിഭകൾ മാറ്റുരച്ച കാലോത്സവം ഒതായി പ്രദേശത്തിന്റെ കലാ,സാംസ്കാരിക പാരമ്പര്യത്തിന്റെ നിദർശനമായിമാറി. കലാമേള നാലാം വാർഡ് മെമ്പർ 'ഉഷാ നായർ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകർതൃസമിതി പ്രസിഡണ്ട് കെ.പി ബാബുരാജൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കലാഭവൻ സതീഷ് മുഖ്യാതിഥിയായിരുന്നു.സ്കൂൾ മാനേജ്മെൻറ് കമ്മറ്റി ചെയർമാൻ യു. രാധാകൃഷ്ണൻ ,എം .ടി .എ പ്രസിഡണ്ട് സുബൈദാസ്വാലിഹ് എന്നിവർ ആശംസകളർപ്പിച്ചു.പ്രധാനാധ്യാപിക അരഞ്ഞിക്കൽ സീനത്ത് സ്വാഗതം പറഞ്ഞു.കലാമേള കൺവീനർ ജലജ ഓമശ്ശേരി നന്ദി പറഞ്ഞു. പി കെ ബഷീർ,വിജയൻ പേരു പാലം, ചെമ്മലമുജീബ് റഹ്മാൻ, യു. സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

2018-2019

ഹിരോഷിമാ ദിനം[1]

വിദ്യാർത്ഥികൾ നടത്തിയ സമാധാന റാലി

ഒതായി:പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക് ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽഹിരോഷിമാ ദിനം ലോകസമാധാന ദിനമായി ആചരിച്ചു.വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി.ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്‌.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി

2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്

സ്വാതന്ത്ര്യദിനാഘോഷം

2018 ലെ സ്വാതന്ത്ര്യദിനത്തിൽ സീനിയർ അസിസ്റ്റന്റ് പി.പി.ദാവൂദ് മാസ്റ്റർ ദേശീയപതാക ഉയർത്തി.പി.ടി.എ പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി എസ്.പി.സി പി.ടി.എ പ്രസിഡണ്ട് സത്യനാഥൻ, ഡ്രില്ലിങ്ങ് ഇൻസ് ട്രക്ടർ സുഭാഷ്, ജുവൈരിയ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.പ്രതികൂല കാലാവസ്ഥയിലും ധാരാളം രക്ഷിതാക്കൾ സ്ഥലത്തെത്തിയിരുന്നു.

സ്കൂൾ പത്രം‍

എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.

കിറ്റ്കോ പ്രതിനിധികൾ ഒതായി പെരകമണ്ണ സ്കൂൾ സന്ദർശിച്ചപ്പോൾ

മുൻ സാരഥികൾ

ടി.കെ ഗോപാലൻ, സാറാമ്മ ടീച്ചർ, രാധാക‍ൃഷ്ണൻ, സത്യശീലൻ, അബൂബക്കർ, അബ്ദുസ്സലാം, മാധവൻ, റാം മോഹൻദാസ്, ഖാലിദ്.കെ, രാമകൃഷ്ണൻ.കെ.എൻ, ബീരാൻകുട്ടി.ടി.കെ, ബാബുലു ടീച്ചർ, വാസന്തി.ഇ.എൻ, സുനിൽ കുമാർ.കെ. മുഹമ്മദ് ബഷീർ.കെ സുരേഷ് ബാബു.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.

നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.

അനുബന്ധം

വഴികാട്ടി

മലപ്പുറം ജില്ലയിൽ എടവണ്ണ പ‍ഞ്ചായത്തിൽ ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു. {{#multimaps: 11.230092, 76.122572 | width=700px | zoom=16 }}

വഴികാട്ടി

  • നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (19 കിലോമീറ്റർ)
  • എടവണ്ണ ബസ്റ്റാന്റിൽ നിന്നും 4.1 കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം.
  • എടവണ്ണ - ഒതായി ( ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.)



{{#multimaps:11.232068, 76.034297|zoom=8}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പെരകമണ്ണ&oldid=1402594" എന്ന താളിൽനിന്ന് ശേഖരിച്ചത്