ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13010 (സംവാദം | സംഭാവനകൾ) (→‎2017 -2018)
ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ
വിലാസം
കണ്ണൂർ

കന്നുർ സിറ്റി പി.ഒ
,
670003
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04972731189
ഇമെയിൽdisghsscity@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഹരൂഫ്.റ്റി.പി
പ്രധാന അദ്ധ്യാപകൻകെ.എം.സാബിര
അവസാനം തിരുത്തിയത്
04-08-201813010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീനുൽ ഇസ്ലാം സഭ ഗേൾസ് ‍ ഹയർ സെക്കണ്ടറി സ്കൂൾ. തോപ്പിലെ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയകാലത്തെ സിറ്റിയിലെ ഒരു വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന എ.എൻ കുഞ്ഞി സാഹിബ് അവുറാലി എന്ന കെട്ടിടത്തിൽ മഅദിനും ഉലൂം എന്ന പേരിൽ ആരംഭിച്ച ഒരു മദ്രസയണ് പിൽകാലത്ത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളായി മാറിയത്.

ചരിത്രം

1921 ലാണ് മഅദിനും മദ്രസ ലോവർ പ്രൈമറി സ്കൂളായി മാറിയത്. കുട്ടികളുടെ ആധിക്യം കാരണം അവുറാലി കെട്ടിടത്തിൽ നിന്ന് സ്കൂൾ പാലമഠം രാജകീയ കെട്ടിടത്തിന്റെ മുകൾഭാഗത്തേക്ക് മാറ്റി. അറക്കൽ രാജകുടുംബത്തിലെ അന്നത്തെ സുൽത്താനായിരുന്ന അലിരാജാ അഹമ്മദലി തിരുമനസായിരുന്നു ഈ കെട്ടിടം സ്കൂളിനു വേണ്ടി സൗജന്യമായി അനുവദിച്ചു കൊടുത്തത്. 1929 ൽ അതൊരു ഹയർ എലമെന്ററിസ്കൂളായി മാറി. 1964 ൽ ഈ സ്ഥാപനം ദീനുൽ ഇസ്ലാം സഭ ​​ഏറ്റെടുക്കുകയും ദീനുൽ ഇസ്ലാം സഭ എന്നറിയപ്പെടുകയും ചെയ്തു. 1969 ൽ സ്കൂൾ കെട്ടിടം കത്തി നശിക്കുകയും ഗവൺമെന്റിന്റെയം നാട്ടുകാരുടെയും സഹായത്തോടെ ഇന്ന് കാണുന്ന കെട്ടിടമാക്കി മാറ്റുകയും ചെയ്തു. 1979 ൽ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. 1998 ൽ ഇത് ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കണ്ടറി സകൂൾ ആയി ഉയർത്തി. വിദ്യാഭ്യാസരംഗത്ത് പിന്നോക്കമായിരുന്ന കണ്ണൂർ സിറ്റിയുടെ വിദ്യാഭ്യാസ മേഖലയിൽവിപ്ലവകരമായ മാറ്റം കുറിച്ച ഈ സ്കൂളിൽ ഇന്ന് 3000-ഓളം കുട്ടികൾ പഠനം നടത്തുന്നു. കണ്ണൂരിലെ ഏറ്റവും ഉയർന്ന ഗ്രേഡിലുള്ള ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളാണിത്. പ്രധാന അദ്ധ്യാപിക കെ.എം സാബിറ ടീച്ചർ .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 64 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൗകര്യ്ങേലൊദ് കൂദിയ സ്മാർറ്റ് ക്ലാസ് മുരിയും ഉന്ദ് 2009 ൽ നല്ല കമ്പ്യുട്ടർ ലാബിനുല്ല ജില്ലാ തല അവാർദ് വിദ്യാലയതിന് ലഭിചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൂൽ ലൈബ്രരി

മാനേജ്മെന്റ്

ദീനുൽ ഇസ്ലാം സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ അനവധി സ്താപനങൽ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അബ്ദുൽ സത്താർ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് കെ.എം സാബിറയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ടി.പി മെഹറൂഫുമാണ്..

സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

== സ അ ദുദ്ദീൻ . കെ.എൻ. ഇബ്രാഹിം കുട്ടി മാസ്റ്റർ‍.കെ.കെ

ആമു മാസ്റ്റർ.
ഭാസ്കരൻ പി.യം ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  • ജ.ഇ അഹമ്മെദ് കെന്ദ്ര രൈല്വയ് സഹ മന്ത്രി
  • ജസ്റ്റിസ് വി.ഖാലിദ്
  • അദ്വ പി.മഹമൂദ്
  • സ്രീലെഖ.എം-മുൻ കലതിലകം*
  • അരുനിമ ദെവ്.എസ് - രെങ്ക് ജെതാവ്*
  • അനുസ്രീ.പി.വി-ബാലസ്രീ അവാർദ്

2017 -2018

'ജൂൺ 01' 

പ്രവേശനോത്സവം സമഗ്രമായി ആഘോഷിച്ചു. പുതിയ കുട്ടികൾ ആദ്യമായി പുതിയ വിദ്യാലയത്തിലേക്കു പ്രവേശിച്ചു. ആദ്യമായി ഒന്നാം ക്ലാസ്സിലെത്തിയ കുട്ടികൾ അമ്മയുടെ കൈകളിൽനിന്നു വരാൻ ഒന്ന് മടിച്ചെങ്കിലും HM സാബിറാടീച്ചർ വളരെ സ്നേഹത്തോടെ കുട്ടികൾക്ക് ബലൂൺ മധുരവും കൊടുത്തു അവരെ ക്ലാസ്സിലേക്ക് ആനയിച്ചു . ഒന്നാം ക്ലാസ്സിലെത്തിയ പുതിയ കൂട്ടുകാർക്ക് ക്രയോൺസും, അഞ്ചാംതരം മുതലുള്ള കൂട്ടുകാർക്ക് ഇങ്ക് പേനയും നൽകി ടീച്ചർ അവരെ ക്‌ളാസ്സിലേക്ക് ആനയിച്ചുകൊണ്ടുപോയി. ആദ്യദിവസം തന്നെ കുട്ടികൾക്ക് പുതിയ സ്കൂൾ ഒരു പുതിയ അനുഭവമായി.


    ജൂൺ-5  പരിസ്ഥിതിദിനം 
     
      പരിസ്ഥിതിദിനം  ദിനാചരണം സ്കൂളിൽ നടത്തി. പരിസ്ഥിതി ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ആലപിച്ചു. 

കുട്ടികൾക്ക് പരിസ്ഥിതിയെ കുറിച്ച് ബോധവത്കരണം നടത്തി . കൂടാതെ വൃക്ഷതൈ വിതരണം H M സാബിറാടീച്ചർ കുട്ടികൾക്ക് നൽകി ഉത്‌ഘാടനം ചെയ്തു . നല്ലയിനം നാടൻ തൈകളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്.

    ജൂൺ -19 
   വായനാദിനം . പി എൻ പണിക്കരെ സ്മരിച്ചുകൊണ്ട് പത്രിക ക്ലാസ്സിൽ വിതരണം  ചെയ്തു . ക്ലാസ്സ്‌ടീച്ചർ ക്ലാസ്സിൽ പത്രിക ഉറക്കെ വായിക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സിൽ കൂടുതൽ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ താഹ മാടായി വായനാവാരാചരണം ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് താഹ മാടായിയുടെ മലയാള ഭാഷയോടുള്ള അതിരറ്റ സ്നേഹം വളരെ പ്രചോദനമായി. ആദ്യമായി ബഷീറിനെ കാണാൻ പോയതും സംസാരിച്ചതും കുട്ടികൾ വളരെ കൗതുകത്തോടെ കേട്ടിരുന്നു. ശേഷം നിങ്ങൾ ഒറ്റ ശ്വാസത്തിൽ പതിനഞ്ചു മീനിന്റെ പേര്പറയുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിൽ ഒരുകുട്ടി ഏഴുന്നേറ്റു വന്നു മീനിന്റെ പേരുപറഞ്ഞതും ചീഫിഗ്സ്റ്റിന്റെ സമ്മാനം അവൾക്കു കിട്ടുകയും ചെയ്തു.

വഴികാട്ടി

|---- {{#multimaps: 11.856263, 75.368614 | width=600px | zoom=15 }} |} |}

, disgirls

muslim girls school </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

പ്രമാണം:/home/disghss/Desktop/ima/img 1791.jpg