ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
തിരുവനന്തപുരം, നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശ്ശാല ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ടെക്നിക്കൽ ഹൈസ്കൂളാണ് ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂർ. പൊതു വിദ്യാഭ്യാസത്തോടൊപ്പം എഞ്ചിനീയറിംഗ് പഠനവും അഭ്യസിപ്പിക്കുന്ന ഈ സ്ഥാപനം കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ | |
---|---|
വിലാസം | |
ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ , ഉച്ചക്കട പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 03 - 1983 |
വിവരങ്ങൾ | |
ഫോൺ | 0471 2210671, 9400006461 |
ഇമെയിൽ | thskulathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44501 (സമേതം) |
യുഡൈസ് കോഡ് | 32140900326 |
വിക്കിഡാറ്റ | Q64062731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളത്തൂർ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ടെക്നിക്കൽ |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ നായർ എ. |
പി.ടി.എ. പ്രസിഡണ്ട് | ബൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷഎസ് |
അവസാനം തിരുത്തിയത് | |
08-02-2022 | 44501 1 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഗ്രാമീണ മേഖലയിൽ പൊതു വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റ് 1983ൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച മൂന്നാമത്തെ ഹൈസ്കൂൾതല സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, കുളത്തൂർ.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഭൂമിയിൽ വളരെ ചിട്ടയായാണു നിലവിലെ വിദ്യാലയ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ എല്ലാ ഭൗതിക സൗകര്യങ്ങളോടും കൂടിയ എല്ലാ ട്രേഡ്കളെയും ഉൾകൊള്ളാൻ കഴിവുള്ള ഒരു വർക് ഷോപ് മന്ദിരം ഉണ്ടു്. സ്കൂളിന് ഒരു കെട്ടിടത്തിലായി 3 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് സൗകര്യത്തോടുകൂടിയ മുപ്പതിൽ കൂടുതൽ കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന സ്മാർട് റൂമും ഉണ്ട്. ഫിറ്റിംഗ്, വെൽഡിംഗ്, Forger & Heat Treater, ഇലക്ട്രിക്കൽ, Refrigeration & Air Conditioning, Two & Three Wheeler Mechanic, Sheet Metal, Carpentary, Solar, സർവേ എന്നീ വർക്ക്ഷോപ്പുകളും അതിവിശാലമായ ഡ്രായിംഗ് ഹാളും ഉണ്ട്. സ്കൂൾ സൊസൈറ്റിയും അനേക പുസ്തക ശേഖരങ്ങൾ ഉള്ള ലൈബ്രറിയും സ്കൂളിന്റെ മേന്മയാണ്. ഓഫീസ്, സൂപ്രണ്ട് റൂം, സ്റ്റാഫ് റൂം, ഡ്രായിംഗ് ഹാൾ, ക്ലാസ്സ് മുറികൾ, ആധുനിക ശുചിമുറികൾ, ലിഫ്റ്റ് എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രധാന മന്ദിരം. ഇതിന്റെ തറ ടൈൽ വിരിക്കുന്ന പണികൾ ഉടനെ ആരംഭിക്കുന്നതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്
- ടെക് ക്ലബ്
- നേച്ചർ ക്ലബ്
- ആർട്സ് ക്ലബ്
- സ്പോർട്സ് ക്ലബ്
- റോബോറ്റിക്സ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
* വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
റെഡ്ക്രോസ്
സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിലും വിവിധ പരിപാടികളിലും റെഡ്ക്രോസ് സജീവമായി സഹകരിക്കുന്നു. സ്കൂൾ സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളെ വരിയായി വിടുന്നതിൽ റെഡ്ക്രോസ് അംഗങ്ങളുടെ സേവനം ശ്രദ്ധേയമാണ്. ആശുപത്രി സന്ദർശനം, ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, കുട്ടികളുടെ ശാരീരികവും മാനസികവുമായ ക്ലാസ്സുകൾ, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ജെ.ആർ.സി. യുടെ നേതൃത്വത്തിൽ നടത്തിവരുന്നു. 'തീ പിടിത്തം ഉണ്ടായാൽ നേരിടുന്നത് എങ്ങനെ' എന്ന വിഷയത്തിൽ 'കേരള ഫയർഫോഴ്സ്' ന്റെ നേതൃത്വത്തിൽ ക്ലാസ്സും പരിശീലനവും നൽകി. ഇപ്പോൾ സ്കൂളിലെ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീ സജു സാറാണ്.
മാനേജ്മെന്റ്
കേരള സർക്കാരിന്റെ സാങ്കേതികവകുപ്പിനു കീഴീൽ (പവർത്തിക്കുന്നു.
സ്കൂൾ പി.റ്റി.എ.
അധ്യാപകരും,രക്ഷാകർത്താക്കളും ചേർന്ന് രൂപവത്ക്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർതൃസംഘടന. പഠിതാക്കളുടെ സർവോൻമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രധാന ലക്ഷ്യം.സ്കൂളിന്റെ യശസ്സ് വളർത്തുന്നതിലും,നിലനിർത്തുന്നതിലും പി.ടി.എ കടപ്പെട്ടിരിക്കുന്നു. കൂടുതൽ വായനയ്ക്ക്
മുൻ സാരഥികൾ
'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.32615,77.10099| width=400px | zoom=18 }} ഉച്ചക്കടയ്ക്കും ചാരൊട്ടുകൊണത്തിനും ഇടക്ക് കുളത്തൂർ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
- തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിൻകര വഴി ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (32.1കി.മീ.)
- നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷനിൽ നിന്നും ഉദിയൻകുളങ്ങര - ചാരോട്ടുകൊണം - കുളത്തൂർ വരെ ബസിലും ഓട്ടോയിലുമായി എത്തിച്ചേരാം. (12.2 കി.മീ.)
- നെയ്യാറ്റിൻകര ബസ്സ് സ്റ്റാൻഡിൽ നിന്നും ഓലത്താന്നി - പഴയകട - മാവിളക്കടവ് വഴി കുളത്തൂർ ബസിൽ എത്തിച്ചേരാം. (10.4 കി.മീ.)
- പൂവാർ ബസ്സ് സ്റ്റാൻഡിൽ നിന്നും ഉച്ചക്കട - കുളത്തൂർ ബസിൽ എത്തിച്ചേരാം. (6.2 കി.മീ.)