ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തുക എന്നതാണ് സയൻസ് ക്ലബ് രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. ഈ അധ്യയന വർഷത്തിൽ ജൂൺ മാസം മുതൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങി. പത്താം ക്ലാസ്സിൽ നിന്നും 15 കുട്ടികളും ഒൻപതാം ക്ലാസ്സിൽ നിന്ന് 10 കുട്ടികളും 8ാം ക്ലാസ്സിൽ നിന്നും 10 കുട്ടികളും ഈ ക്ലബിൽ അംഗങ്ങൾ ആണ്.

കോവിഡ് സാഹചര്യമായതിനാൽ ഓൺലൈൻ ആയിട്ടാണ് പ്രോഗ്രാമുകൾ നടത്തിയതു്. സയൻസ് ക്ലബിന്റ് ഈ വർഷത്തെ പ്രവർത്തനം 2021 ജൂൺ 26 നു 'ലഹരി വിരുദ്ധ ദിനം' ആചരിച്ചു കൊണ്ടാണ് ആരംഭിച്ചത്. ഇതിനോടനുബന്ധമായി പ്രസംഗ മത്സരവും പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു. സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളെയും ബാധിക്കുന്ന രൂക്ഷമായ പ്രശ്നമാണ് ലഹരിയുടെ ഉപയോഗം എന്ന ബൊധം വിദ്യാർഥികളിൽ കൊണ്ടു വരാൻ ഈ മത്സരങ്ങളിലൂടെ സാധിച്ചു.

ജൂലൈ 21ാം തീയതി ചാന്ദ്രദിനത്തിൽ ക്വിസ് മത്സരവും, റോക്കറ്റ് നിർമാണ മത്സരവും സംഘടിപ്പിച്ചു. ഈ മത്സരങ്ങളിൽ എല്ലാം വിദ്യാർത്ഥികൾ വളരെ ക്രിയാത്മകമായി പങ്കെടുത്തു. മത്സര വിജയികൾക്കു സ്കൂളിൽ വച്ചു സമ്മാനങ്ങൾ നൽകി.