സമൂഹം.എച്ച്.എസ്.എൻ .പറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വടക്കൻ പറവൂരിലേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പറവൂർ ബ്രാഹ്മണസമൂഹം ആരംഭിച്ച വിദ്യാലയമാണിത്.
സമൂഹം.എച്ച്.എസ്.എൻ .പറവൂർ | |
---|---|
പ്രമാണം:25070 SchoolPhoto.jpg | |
വിലാസം | |
വടക്കൻ പറവൂർ വടക്കൻ പറവൂർ പി.ഒ. , 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഇമെയിൽ | samoohamhs@gmail.com |
വെബ്‍സൈറ്റ് | https://samooham.org |
കോഡുകൾ | |
സ്കൂൾ കോഡ് | 25070 (സമേതം) |
യുഡൈസ് കോഡ് | 32081000301 |
വിക്കിഡാറ്റ | Q99485887 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വടക്കൻ പറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 205 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 310 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ പി വസന്തലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | കെടാമംഗലം വിനോദ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ |
അവസാനം തിരുത്തിയത് | |
06-02-2022 | Samoohamhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
നവ സാമൂഹികതക്കുളള ആശയവും ലക്ഷ്യവും എന്ന നിലയിൽ വിദ്യാഭ്യാസത്തിന് മറ്റൊട്ടേറെ മാനങ്ങളുണ്ട്. വിദ്യാഭ്യാസത്തിൻറെ പ്രഥമലക്ഷ്യം മാനവീകരണമാണെന്നിരിക്കെ അത് വിദ്യാലയങ്ങൾക്കകത്തു മാത്രം നടക്കേണ്ട ഒരു പ്രക്രിയയല്ല. ചരിത്രപരിസരങ്ങളിലും സാംസ്കാരിക സമസ്യകളിലും വിധി വിശ്വാസങ്ങളിലും അമൂർത്തമായി കിടക്കുന്ന സമൂഹത്തിൻറെയും അതിനുള്ളിലെ വ്യക്തികളുടെയും വൈരുദ്ധ്യാത്മകബന്ധത്തെ വെളിവാക്കുവാൻ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയേണ്ടതുണ്ട്. കഴിഞ്ഞ അറുപത്തഞ്ച് വർഷങ്ങളായി പറവൂർ സമൂഹം ഹൈസ്കൂൾ ഈ ലക്ഷ്യം നിർവ്വഹിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചുവരികയാണ്.
ചരിത്രം
ശ്രീ ഡി നാരായണ അയ്യരുടെയും ശ്രീ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തിൽ 1953-ലാണ് ഈ സ്ഥാപനം ആരംഭിച്ചത്. ഫസ്റ്റ് ഫോമിൽ 32 കുട്ടികളും ഫോർത്ത് ഫോമിൽ 58 കുട്ടികളും മാത്രമായി പ്രവർത്തനമാരംഭിച്ചു. 2 ഫുൾ ടൈം അധ്യാപകരും 3 പാർട്ട് ടൈം അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനം. വാടക കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിനായി പിന്നീട് അഞ്ച് ഏക്കർ 15 സെൻറ് സ്ഥലം വാങ്ങിച്ചു. യശ:ശരീരനായ മുത്തുസ്വാമി അയ്യരായിരുന്നു പ്രഥമാധ്യാപകൻ. ആദ്യത്തെ എസ് എസ് എൽ സി 1954 ലാണ് പുറത്തിറങ്ങിയത്. 1957 ൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1968ൽ ഇന്നത്തെ കെട്ടിടത്തിന്റെ പണി പൂർത്തിയാവുകയും ശ്രീ കൃഷ്ണ മൂർത്തി അയ്യർ പ്രഥമാധ്യാപകനായി ചുമതലയേൽക്കുകയും ചെയ്തു. 1962 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളിൽ ചിലത്... |
---|
5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ |
പാരമ്പര്യ മഹിമ പുലർത്തുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ |
പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ |
എണ്ണിയാലൊടുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ |
സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും |
എസ്എസ്എൽസിക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ തക്കവിധം പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ |
വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ |
സദാ സേവനസന്നദ്ധരായ അധ്യാപകരും ജീവനക്കാരും |
വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം |
പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും |
വിശാലമായ സ്കൂൾ മൈതാനം |
ആരോഗ്യത്തിനും അച്ചടക്കത്തിനും അനുപേക്ഷണീയമായ വ്യായാമങ്ങൾ സ്കൂൾ അസംബ്ലിയിൽ തന്നെ |
ബോൾ ബാഡ്മിൻറൺ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സൗകര്യം |
കായികമത്സരങ്ങളിൽ വിജയികൾ ആകാൻ തക്കവിധം വിദഗ്ധ പരിശീലനം |
വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലങ്ങൾ |
സംസ്കൃതോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള വിദഗ്ധ പരിശീലനം |
പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം |
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം |
സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സഹായങ്ങൾ |
അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം |
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകളിൽ നൂറ് ശതമാനവും ഹൈടെക് |
സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ |
ലാംഗ്വേജ് ലാബിന്റെ സാങ്കേതികവിദ്യയുപയോഗിച്ച് വിജയകരമായി പുരോഗമിക്കുന്ന ഭാഷാ ക്ലാസുകൾ |
സിബിഎസ്ഇ സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള മലയാളമറിയാത്ത കുട്ടികൾക്ക് അഡീഷണൽ ഇംഗ്ലീഷും സ്പെഷ്യൽ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യം |
എല്ലാ വിദ്യാർത്ഥികൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സൗജന്യ പരിശീലനം |
അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം |
വിശാലവും പ്രവർത്തനക്ഷമമായ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഡിജിറ്റലൈസ്ഡ് ലൈബ്രറിയും റീഡിംഗ് റൂമും |
വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ സൗകര്യം |
ഗതാഗതക്കുരുക്കിൽ പെടാതെ സ്കൂളിൽ എത്താൻ ഉള്ള സൗകര്യം |
കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ |
യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ |
പ്രൗഢിയും ലാളിത്യവും ഒരേസമയം വിളിച്ചോതുന്ന ബെൽറ്റ്, ബാഡ്ജ്, ഓവർകോട്ട് തുടങ്ങിയവയുള്ള യൂണിഫോം |
മധ്യവേനലവധിക്കാലത്ത് ഈ വിദ്യാലയത്തിലെ അമ്മമാർക്ക് സൗജന്യമായി നൽകുന്ന പരിശീലനങ്ങൾ |
---|
ജാം, സ്ക്വാഷുകൾ, അച്ചാറുകൾ തുടങ്ങിയവ നിർമ്മിക്കുന്ന ക്ലാസ്സുകൾ |
കുറഞ്ഞ ചിലവിൽ പോഷകാഹാര നിർമ്മാണം |
ഫാബ്രിക് പെയിന്റിങ്, ബീഡ് വർക്കുകൾ, എംബ്രോയിഡറി തുടങ്ങിയവ |
ജൈവ പച്ചകൃഷി, അടുക്കളത്തോട്ട പരിപാലനം |
നേട്ടങ്ങൾ
- പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 സെപ്റ്റംബർ മാസത്തിൽ നടന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരത്തിൽ എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ വിക്കി പേജുള്ള വിദ്യാലയമായി ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടു.
- 2021, 2020, 2019, 2018, 2017, 2016, 2015, 2014 എന്നീ വർഷങ്ങളിൽ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയ്ക്ക് 100% വിജയം.
- 2009 എസ് എസ് എൽ സി പരീക്ഷയിൽ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം
- സംസ്ഥാന തലത്തിൽ നടന്ന ഐ ടി ഹൈസ്ക്കൂൾവിഭാഗം മൾട്ടീമീഡിയ പ്രസെന്റെഷനിൽ തുടർച്ചയായ നാലു വർഷം വിജയവും എ ഗ്രേഡും.
- 2015-16, 2016-17 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ട്, മോഹിനിയാട്ടം ഇനങ്ങളിൽ വിജയി.
- 2016-17 സംസ്ഥാന തലത്തിൽ നടന്ന ഗണിതശാസ്ത്ര മേളയിൽ പസ്സിൽ ഇനത്തിൽ രണ്ടാം സ്ഥാനം.
- 1985 പത്താം ക്ലാസ് ബാച്ച് പൂർവ വിദ്യാർഥികൾ മുൻ അദ്ധ്യാപകൻ ശ്രീ മോഹന ഷേണായ് സാറിന്റെ പേരിൽ നവീകരിച്ച സയൻസ് ലാബ് സ്കൂളിന് സമർപ്പിച്ചു.
- " ഹരിത ജീവനം " എന്ന പേരിൽ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും സ്കൂളിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.
പുരസ്കാരങ്ങൾ
ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേടാൻ സാധിക്കുന്ന പുരസ്കാരങ്ങളിൽ ചിലത്...
പുരസ്കാരം | ഏർപ്പെടുത്തിയത് |
---|---|
IT&TN Endowment Scholarship | സമസ്തമേഖലകളിലും ഏറ്റവും മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ വീതം. |
ശ്രീ ശൃംഗേരി പുരസ്കാരം | ശ്രീ ശൃംഗേരി മഹാസന്നിധാനത്തിന്റെ വകയായി എസ് എസ് എൽ സി ക്ക് ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന കുട്ടിക്ക് |
പി ടി ഏ പുരസ്കാരം | അധ്യാപക രക്ഷാകർതൃ സംഘടന എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക് |
ശ്രീ ഡി നാരായണ അയ്യർ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക് |
ശ്രീ എൽ നാരായണ അയ്യർ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക് |
ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുന്ന കുട്ടിക്ക് |
ശ്രീ വി കൃഷ്ണമൂർത്തി അയ്യർ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടിക്ക് |
ശ്രീമതി സി എൻ ഗൗരിയമ്മ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് മലയാളത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത് |
ശ്രീ നീലകണ്ഠൻ പിള്ള സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത് |
ശ്രീ പഴമ്പിള്ളി അച്യുതൻ ശാസ്ത്രി അവർകൾ സ്മാരക പുരസ്കാരം | ഉപജില്ലാ, ജില്ലാ കലോത്സവത്തിന് ഏറ്റവും കൂടുതൽ സ്കോർ കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച മലയാളം അധ്യാപിക ശ്രീമതി സി കെ സുകുമാരി ടീച്ചർ ഏർപ്പടുത്തിയത് |
ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത് |
ശ്രീ എ നാരായണ അയ്യർ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന ആൺകുട്ടിക്ക് ഈ വിദ്യാലയത്തിലെ മലയാളം അധ്യാപിക ശ്രീമതി എൻ സുജാത ടീച്ചർ ഏർപ്പടുത്തിയത് |
ശ്രീ വെങ്കിടേശ്വര സേവാസംഘം പുരസ്കാരം | എസ് എസ് എൽ സി ക്ക് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക് |
ശ്രീമതി രുഗ്മിണി സ്മരൺ ട്രസ്റ്റ് പുരസ്കാരം | എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക് |
കുമാരി അഞ്ജന സ്മാരക പുസ്കാരം | എസ് എസ് എൽ സി ക്ക് എല്ലാ വിഷയങ്ങൾക്കും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന പെൺകുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത് |
ശ്രീമതി രാജലക്ഷ്മി അമ്മാൾ സ്മാരക പുരസ്കാരം | എസ് എസ് എൽ സി ക്ക് ഇംഗ്ലീഷിന് ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടിക്ക് ഡോ. ശ്രീ എം എൻ വെങ്കിടേശ്വരൻ ഏർപ്പടുത്തിയത് |
കാവുങ്കൽ പ്രഭാ സ്മാരക മലയാള പ്രതിഭാ പുരസ്കാരം | എസ് എസ് എൽ സിക്ക് മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് |
ശ്രീ മോഹനഷേണായ് സ്മാരക പുരസ്കാരം | എസ് എസ് എൽ സിക്ക് ഭൗതികശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് |
ശ്രീ വെങ്കിടേശ്വരൻ സ്മാരക പുരസ്കാരം | എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് |
ശ്രീ രവി നമ്പൂതിരി സ്മാരക പുരസ്കാരം | എസ് എസ് എൽ സിക്ക് ഗണിതശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത് |
ശ്രീമതി സാവിത്രി അന്തർജനം സ്മാരക പുരസ്കാരം | എസ് എസ് എൽ സിക്ക് ജീവശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ വിരമിച്ച ഗണിത അധ്യാപകൻ ശ്രീ പി ആർ പരമേശ്വരൻ നമ്പൂതിരി ഏർപ്പെടുത്തിയത് |
പ്രൊഫസർ ഡോ. എൻ എസ് ചന്ദ്രശേഖരൻ പുരസ്കാരം | എസ് എസ് എൽ സിക്ക് സാമൂഹ്യശാസ്ത്രത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് ഈ വിദ്യാലയത്തിലെ മുൻ ഗണിത അധ്യാപകൻ ശ്രീ എൻ സി ജയശങ്കർ ഏർപ്പെടുത്തിയത് |
ഡോ എബ്രഹാം പോൾ സ്മാരക പുരസ്കാരം | ഇംഗ്ലീഷ് ഉപന്യാസ രചനക്ക് മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത് |
ശ്രീ രവി സ്റ്റോഴ്സ് പുരസ്കാരം | എസ് എസ് എൽ സി ക്ക് മികച്ച പ്രകടനം കാഴ്ചവക്കുന്ന കുട്ടികൾക്ക് ശ്രീ രവി ഏർപ്പെടുത്തിയത് |
ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം | ഒൻപതാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത് |
ശ്രീ ആണ്ടി അയ്യർ സ്മാരക പുരസ്കാരം | എട്ടാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത് |
ശ്രീ അനന്തശങ്കര അയ്യർ സ്മാരക പുരസ്കാരം | ഏഴാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത് |
ശ്രീ ശങ്കര അയ്യർ സ്മാരക പുരസ്കാരം | ആറാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത് |
ശ്രീ വി ശങ്കര അയ്യർ സ്മാരക പുരസ്കാരം | അഞ്ചാം ക്ലാസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത് |
ശ്രീ പി എച്ച് രാമചന്ദ്രൻ സ്മാരക പുരസ്കാരം | ശാസ്ത്രീയ സംഗീതത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടിക്ക് നൽകുന്നത് |
പാഠ്യേതര പ്രവർത്തനങ്ങൾ
കേരളപ്പിറവിയും കൊയ്ത്തുപാട്ടിന്റെ താളവും
ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തിൽ കേരളം രൂപം കൊണ്ടിട്ട് 62 വർഷം പൂർത്തിയായിരിക്കുന്നു. സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെമ്പാടും ഭാഷാദിനാചരണം സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി സമൂഹം ഹൈസ്കൂളിലും കേരളപ്പിറവി ദിനം സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ഈ വിദ്യാലയത്തിലെ കരനെൽകൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. കഴിഞ്ഞ ജൂലൈ നാലിന് കൃഷിഭവന്റെ നേതൃത്വത്തിൽ പള്ളിയാക്കൽ സഹകരണ സംഘത്തിൻറെ സഹായത്തോടെ "തവളക്കണ്ണൻ" എന്ന വിത്തിനമാണ് ഇവിടെ പരീക്ഷിച്ചത് .കുട്ടികളുടെ സഹായത്തോടെ അര ഏക്കറോളം സ്ഥലത്താണ് ഈ കൃഷി നടപ്പിലാക്കിയിരുന്നത്. 116 ദിവസത്തിനുശേഷം നവംബർ ഒന്നിന് വിളവെടുപ്പ് ഒരു കൊയ്ത്തുൽസവം ആയി ആഘോഷിച്ചു. കൃഷി വകുപ്പിന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും മാതൃഭൂമി സീഡ് ഇന്ത്യയുടെയും നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ ബഹുമാനപ്പെട്ട പറവൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ രമേശ് ഡി കുറുപ്പാണ് നെൽക്കതിരുകൾ കൊയ്തെടുത്ത് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. തുടർന്ന് കുട്ടികളുടെ കൊയ്ത്തു സംഘം ഇത് ഏറ്റെടുത്തു. സ്കൂൾ പ്രധാന അധ്യാപിക എൻ പി വസന്തലക്ഷ്മി, സ്കൂൾ മാനേജർ ശ്രീ കെ ആർ ചന്ദ്രൻ, പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ, കൃഷി ഓഫീസർ ബിപി മുഹമ്മദ് കോയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീ ഡെന്നി തോമസ്, സിനി ആർട്ടിസ്റ്റും പൂർവ്വ വിദ്യാർത്ഥിയും ആയ വിനോദ് കെടാമംഗലം, പിടിഎ - മദർ പി ടി എ അംഗങ്ങളും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു. നൂറുമേനി വിളവാണ് കൃഷിയിലൂടെ ലഭ്യമായത് .
സർഗ്ഗോത്സവം 2019
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സ സർഗോത്സവം ഈ വിദ്യാലയത്തിന് പേര് സംസ്ഥാന തലത്തിലേക്ക് ഉയർന്നു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഫർസാന ഷമീറാണ് സംസ്ഥാനതലത്തിൽ സർഗോത്സവത്തിൽ തന്റെ അഭിനയപാടവം തെളിയിച്ചത്. എണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് 2 ദിവസങ്ങളിലായിട്ടാണ് സംസ്ഥാനതല ക്യാമ്പ് നടന്നത്. വ്യത്യസ്ത മേഖലയിൽപ്പെട്ട പ്രഗൽഭരാണ് ക്ലാസുകൾ നയിച്ചത്.
വിജ്ഞാനോത്സവം - 2019
ശാസ്ത്ര സാഹിത്യ പരിഷത്തിന് ആഭിമുഖ്യത്തിൽ ഉപജില്ലാ തലത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ ഈ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ റെജിൻ പ്രിൻസും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഉണ്ണിയും ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
മലയാളത്തിളക്കം 2018
കുട്ടികളിലെ മാതൃഭാഷയുടെ പോരായ്മ പരിഹരിച്ച് അവരെ മികവുറ്റതാക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. 8 ദിവസത്തോളം നീണ്ടുനിന്ന ഈ പദ്ധതിക്ക് യുപി / ഹൈസ്കൂൾ വിഭാഗത്തിലെ മലയാള അധ്യാപകർ നേതൃത്വം നൽകി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടും കഥകളും എല്ലാം ചേർന്ന വളരെ രസകരമായി നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും അതുവഴി അവരുടെ ഭാഷ നൈപുണി വർധിപ്പിക്കാനും കഴിഞ്ഞു. വായനയിൽ താൽപര്യം ജനിപ്പിക്കാനായി ഒരു കുട്ടിക്ക് ഒരു പുസ്തകമെന്ന നിലയിൽ കഥാപുസ്തകങ്ങൾ സമാപനദിവസം പ്രധാനാധ്യാപിക കുട്ടികൾക്ക് നൽകി.
കുട്ടിയുടെ പേര് കഥാപുസ്തകത്തിന്റെ പേര് രചയിതാവ്
യു എസ് എസ് സ്കോളർഷിപ്പിനുവേണ്ടിയുള്ള പഠന പരിശീലന പരിപാടി : 2018
യുഎസ് സ്കോളർഷിപ്പിന് കുട്ടികളെ സജ്ജമാക്കുന്നതിനുള്ള പരിശീലന പരിപാടികൾ ഈ വിദ്യാലയത്തിൽ നടന്നുവരുന്നു. രാവിലെയും വൈകുന്നേരവും അധിക സമയം കണ്ടെത്തിയാണ് പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
സുരീലി ഹിന്ദി
യു പി ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ദേശീയഭാഷയായ ഹിന്ദി യോട് ആഭിമുഖ്യം വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സുരേലി ഹിന്ദി കുട്ടികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ഭംഗിയായി നടന്നു കുട്ടികളുടെയും അധ്യാപകരുടെയും അഭിനയപാടവവും ഈ ക്ലാസ്സുകളിൽ കാണാൻ കഴിഞ്ഞു ബിപി o dpo തുടങ്ങിയവർ ക്ലാസ് സന്ദർശിക്കുകയും വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
സമൂഹപത്രം - 2018
ഈ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സമൂഹമെന്ന പത്രത്തിലെ പ്രകാശനകർമ്മം ജനുവരി ഏഴാംതീയതി പ്രമുഖ ചലച്ചിത്ര അഭിനേതാവും ഈ വിദ്യാലയത്തിലെ പിടിഎ അംഗവുമായ വിനോദ് കെടാമംഗലം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ എൻ എസ് അനിൽകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്കൂൾ മാനേജർ ശ്രീ ചന്ദ്രനാണ്. ശ്രീമതി ഉഷാ രാധാകൃഷ്ണൻ, കൗൺസിലർമാരായ രാജ്കുമാർ, സുനിൽകുമാർ എന്നിവർ ആശംസകളർപ്പിച്ചു. ഷീല മുരളീധരൻ, ഷീബ ശൈലേഷ് എന്നിവർ പത്രത്തിലെ മികച്ച രചനകൾക്കുള്ള സമ്മാനദാനം നടത്തി ശ്രീമതി കെ ആർ ശ്രീദേവി നന്ദി പ്രകാശിപ്പിച്ചു.
വിനോദയാത്ര 2018
നവംബർ മാസത്തിൽ ഈ വിദ്യാലയത്തിൽ നിന്നും ഊട്ടിയിലേക്ക് ഒരു വിനോദയാത്ര നടത്തി. 83 വിദ്യാർത്ഥികൾക്കൊപ്പം അഞ്ച് അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളെ അനുഗമിച്ചു. ഊട്ടി എന്നറിയപ്പെടുന്ന ഉദകമണ്ഡലം എന്ന പേര് വിദ്യാർത്ഥികൾക്ക് പുതിയ അറിവായിരുന്നു. ഇവിടേക്കുള്ള യാത്രാമധ്യേ പാലക്കാടിന്റെ കുടിവെള്ളസ്രോതസ്സും കേരളത്തിന്റെ നെല്ലറയിലേക്കുള്ള ജലസേചനമാർഗ്ഗവുമായ മലമ്പുഴ ഡാം സന്ദർശിച്ചു. ഊട്ടിയിൽ വെച്ച് കുട്ടികൾക്ക് വിവിധ പരിപാടികളിൽ പങ്കെടുക്കാനായത് ഒരു നവ്യാനുഭവമായിരുന്നു. ബൊട്ടാണിക്കൽ പൂന്തോട്ടം, തടാകം തേയില കമ്പനി, ചോക്ലേറ്റ് ഫാക്ടറി എന്നിവിടങ്ങളിലും അവർ സന്ദർശിച്ചു. രണ്ടു ദിവസം നീണ്ട യാത്ര കുട്ടികൾ നന്നായി ആസ്വദിച്ചു.
കൃഷി 2018
കൃഷിഭവന്റെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിലെ വിശാലമായ അങ്കണത്തിൽ വിപുലമായ രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നതിനുള്ള പ്രോജക്റ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. തുടക്കമെന്ന നിലയിലും കൃഷിജീവിതത്തിന്റെ സ്മരണയ്ക്കും പഠനത്തിനുമായി അര ഏക്കർ സ്ഥലത്താണ് വിപുലമായ തോതിൽ കൃഷി നടത്തുന്നത്. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു. നിലം കൃഷിക്ക് സജ്ജമാക്കി. പള്ളിയാക്കൽ സഹകരണ സംഘവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ സംഘവുമായി സഹകരിച്ച് ഇവിടെ കരനെൽകൃഷി നടത്തിയിട്ടുണ്ട്. 50 സെന്റ് സ്ഥലത്തിൽ നെൽകൃഷിയും മറ്റ് സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജയ ഇനത്തിൽപെട്ട നെൽവിത്ത് കൃഷി ചെയ്തിട്ടുണ്ട്. നെല്ല് വിളഞ്ഞ് കൊയ്ത്തു നടത്താൻ പാകം ആയിരിക്കുന്നു. കേരളിപ്പിറവി ദിനമായ നവംബർ ഒന്നിന് വിപുലമായ രീതിയിൽ കൊയ്ത്തുൽസവം നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിലെ ഒരേക്കറോളം വരുന്ന സ്ഥലത്ത് കൃഷി ആരംഭിക്കുകയും വിദ്യാർത്ഥികൾ അവ പരിപാലിക്കുകയും ചെയ്തുവരുന്നു. പയർ, വെണ്ട, തക്കാളി, വഴുതന എന്നിങ്ങനെ വിവിധയിനം പച്ചക്കറികൾ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. ഒരുമാസത്തോളമായി അതിന്റെ വിളവെടുപ്പ് നടത്തി വരുന്നു. വിഷമയമില്ലാത്ത പച്ചക്കറി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ഉൾപ്പെടുത്തുന്നു. മിച്ചമുള്ളത് അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ നാട്ടുകാർക്ക് വിൽപ്പന നടത്തുന്നു.
പരിസ്ഥിതി പഠന ക്യാമ്പ് - 2018
ഈ വിദ്യാലയത്തിലെ എക്കോ ക്ലബ്ബ് അംഗങ്ങൾക്കായി വനം വകുപ്പ് സംഘടിപ്പിച്ച പരിസ്ഥിതി പഠന ക്യാമ്പ് ജനുവരി 21ന് നടന്നു. 50 വിദ്യാർത്ഥികളും 5 അധ്യാപകരും അടങ്ങുന്ന സംഘം അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾ സന്ദർശിച്ചു. കുട്ടികൾക്ക് പ്രകൃതിയെ അറിയാനും അവ സംരക്ഷിക്കേണ്ട ആവശ്യത്തെ കുറിച്ചുള്ള ക്ലാസ് വനംവകുപ്പ് സംഘടിപ്പിച്ചിരുന്നു. കുട്ടികൾക്ക് യാത്ര വളരെ പ്രയോജനപ്രദമായിരുന്നു.
ഈ വിദ്യാലയത്തിലെ എക്കോക്ലബ്ബ് അംഗങ്ങൾ
ക്രമനമ്പർ പേര് ക്ലാസ്സ്
ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള : 2018
സ്കൂൾ തലം
സബ് ജില്ലാതലം 2018 - 19 അധ്യയനവർഷത്തിലെ പറവൂർ സബ് ജില്ലാതല ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള കോട്ടുവള്ളിക്കാട് എച്ച് എം വൈ എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചാണ് നടത്തപ്പെട്ടത്. ഈ വിദ്യാലയത്തിൽ നിന്നും നാല്പതിലേറെ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.
സബ് ജില്ലാതല ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളയിലേക്ക് ഈ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത പ്രതിഭകൾ : അപ്പർ പ്രൈമറി വിഭാഗം പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ് ഹൈസ്കൂൾ വിഭാഗം പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ്
ജില്ലാ തല മേളയിൽ പങ്കെടുക്കാൻ അർഹത നേടിയവർ : പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ്
2018 - 19 അധ്യയനവർഷത്തിലെ എറണാകുളം റവന്യൂ ജില്ലാതല ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള നടത്തപ്പെട്ടത് എന്ന സ്കൂളിൽ വച്ചാണ്. ഈ വിദ്യാലയത്തിൽ നിന്നും വിവിധ മത്സരയിനങ്ങളിലായി പങ്കെടുത്ത പ്രതിഭകൾ ഇവരാണ്.
വടക്കൻ പറവൂർ സബ് ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാ തല മേളയിൽ പങ്കെടുത്തവർ :
പേര് ക്ലാസ്സ് മത്സരയിനം നേടിയ ഗ്രേഡ്
സംസ്ഥാന തലം
ഹൈസ്കൂൾ ഐടി മേളയിൽ വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രസന്റേഷൻ എന്നീ വിഭാഗത്തിലും പ്രവർത്തി പരിചയമേളയിൽ ചന്ദനത്തിരി നിർമ്മാണം, ബുക്ക് ബൈൻഡിംഗ്, ചോക്ക് നിർമ്മാണം, ഫ്രൂട്ട് പ്രിസർവേഷൻ, കുട നിർമ്മാണം, മരപ്പണി എന്നീ വിഭാഗത്തിൽ പങ്കെടുത്ത വിദ്യാർഥികളും ജില്ലാ തല മത്സരത്തിന് അർഹത നേടി. കൂടാതെ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
ഈ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ദേവി സംസ്ഥാനതല ഐടി മേളയിൽ എ ഗ്രേഡ് കരസ്ഥമാക്കി. വെബ്ഡിസൈനിംഗ് മേഖലയിലാണ് ദേവി തന്നെ പ്രാവീണ്യം തെളിയിച്ചത്. തുടർച്ചയായി നാലാം വർഷമാണ് സംസ്ഥാനതല ഐടി മേളയിൽ ഈ വിദ്യാലയം തന്റെ പ്രാതിനിധ്യം ഉറപ്പിക്കുന്നത്.
2018 - 19 അധ്യയനവർഷത്തിലെ കലോത്സവം
2018 - 19 അധ്യയനവർഷത്തിലെ കായികോത്സവം
സബ്ജില്ലാതല ഫുട്ബോൾ മത്സരം പറവൂർ ബോയ്സ് ഹൈസ്കൂളിൽ വച്ച് നടത്തുകയുണ്ടായി 19 ഓളം ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു ഈ വിദ്യാലയത്തിലെ ജൂനിയർ ബോയ്സ് ടീമിന് സെമിഫൈനലിൽ വരെ എത്താനായത് അഭിമാനാർഹമായ നേട്ടം തന്നെയാണ്
ഫുട്ബോൾ സെമിഫൈനലിൽ പങ്കെടുത്ത ഈ വിദ്യാലയത്തിലെ കായിക പ്രതിഭകൾ
അധ്യാപകദിനം : 2018
2018 സെപ്റ്റംബർ 5 : സെപ്റ്റംബർ 5 ന് ദേശീയ അധ്യാപകദിനം സമുചിതമായി ആചരിച്ചു. സ്കൂൾ ലീഡർ കുമാരി രാജശ്രീ സ്കൂൾ അസംബ്ലിയിൽ വച്ച് അധ്യാപകരുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാർത്ഥികൾ എല്ലാ അദ്ധ്യാപകർക്കും പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ഭാവിയിൽ അധ്യാപകർ ആകണമെന്ന് ആഗ്രഹമുള്ള വിദ്യാർത്ഥികൾ എല്ലാ ക്ലാസ്സുകളിലും സമഗ്ര ഉപയോഗിച്ച് കുറച്ച് നേരം ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
പ്രളയ ദുരിതാശ്വാസ ക്യാമ്പ് :
2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് പറവൂർ നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. ഇതിനിടയിലും നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തില്ല എന്നത് ആശ്വാസകരമാണ്. നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. 360 ഓളം കുടുംബങ്ങൾക്ക് താമസിക്കാനും അവർക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു. പറവൂരിലെ സമീപപ്രദേശങ്ങളിൽ മുന്നൂറോളം വീടുകളിൽ വസ്ത്രങ്ങൾ, പാത്രങ്ങൾ, പുതപ്പ് തുടങ്ങിയ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റ് വീടുകളിലെത്തി നേരിട്ട് നൽകാനായി. പ്രളയ ദുരിതം നേരിട്ടനുഭവിച്ച ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് അവശ്യം വേണ്ടതായ വസ്ത്രങ്ങൾ, പാദരക്ഷകൾ, പുസ്തകങ്ങൾ, സഞ്ചി, പഠനോപകരണങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ സന്മനസ്സുകളുടെ സഹായസഹകരണത്തോടെ നൽകി.
സ്വാതന്ത്ര്യ ദിനം : 2018
2018 ആഗസ്റ്റ് 15 : രാവിലെ 7.30ന് സ്കൂൾ മാനേജർ കെ ആർ ചന്ദ്രൻ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. അധ്യാപകരും പിടിഎ ഭാരവാഹികളും ഏകദേശം ഇരുനൂറോളം വിദ്യാർത്ഥികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. പിടിഎ പ്രസിഡണ്ട് എൻ എസ് അനിൽകുമാർ സ്വാതന്ത്ര്യദിന സന്ദേശം നല്കി. ഈ വർഷത്തെ പേമാരിയും പ്രളയവും മൂലം ഘോഷയാത്രയോ മറ്റ് ആഘോഷ പരിപാടികളോ നടത്തേണ്ടതില്ലെന്ന ജില്ലാ കളക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ കച്ചേരി മൈതാനത്തേക്ക് നടത്താനിരുന്ന ഘോഷയാത്ര നടത്തിയില്ല.
വായനാ വാരാചരണം
ഈ വർഷത്തെ വായനാ വാരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനും തമ്മിൽ വിദ്യാലയത്തിൽ വച്ച് സംവാദം നടന്നു. ഇതിൽ വായനയുടെ മഹത്വത്തെക്കുറിച്ച് ശ്രീ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വിദ്യാർത്ഥകൾക്ക് അറിവുകൾ പകർന്നു നൽകി. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയുമായ വിനോദ് കെടാമംഗലം, സ്കൂൾ മാനേജർ ശ്രീ ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
കരനെൽകൃഷി
2018 ജൂലൈ 4 : ഈ വിദ്യാലയത്തിൽ കൃഷി ഭവന്റെയും പള്ളിയാക്കൽ സഹകരണ സംഘത്തിന്റെയും സഹായത്തോടെ ആരംഭിച്ച കരനെൽകൃഷിയുടെ വിത്ത് വിതക്കൽ പറവൂർ നഗരസഭാ ഉപാധ്യക്ഷ ജെസ്സി രാജു നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് നെൽകൃഷിയെ നേരിട്ടറിയാൻ ഒരേക്കറോളം സ്ഥലം ഇതിനായി ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ പി ടി എ പ്രസിഡന്റ് എൻ എസ് അനിൽകുമാർ, മാനേജർ കെ ആർ ചന്ദ്രൻ, പൂർവ്വ വിദ്യാർത്ഥിയും നടനുമായ വിനോദ് കെടാമംഗലം, പ്രധാനാദ്ധ്യാപിക എൻ പി വസന്തലക്ഷ്മി, എന്നിവർ സന്നിഹിതരായിരുന്നു.
ഹരിത ജീവനം
വിശാലമായ മൈതാനമുള്ള ഈ വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷിക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട്, കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്ഥലത്ത് സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ടി അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി നടത്തിവരുന്നു. ഉച്ചഭക്ഷണത്തിന് വേണ്ട പച്ചക്കറികൾ ശേഖരിച്ചതിന് ശേഷം ബാക്കിയുള്ളവ വിപണനം ചെയ്ത് മറ്റ് ക്ലബ് പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്തി വരുന്നു.
കനിവ്
അവശതയനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസം പകർന്നുകൊണ്ട് ഈ വിദ്യാലയത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലബ് അംഗങ്ങൾ അധ്യാപക രക്ഷാകർതൃ സംഘടനയുടെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ പറവൂർ താലൂക്ക് ആശുപത്രി സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്തുവരുന്നു.
ഊർജ്ജ സംരക്ഷണം
ഊർജ്ജ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ L E D ബൾബ് നിർമ്മാണം നടത്തി. ഒരു ദിവസം 100 ബൾബുകൾ നിർമ്മിച്ചു.
നേർക്കാഴ്ച
മാനേജ്മെന്റ്
വടക്കൻ പറവൂർ ബ്രാഹ്മണ സമൂഹം
മുൻ സാരഥികൾ
- ശ്രീ. മുത്തുസ്വാമി അയ്യർ
- ശ്രീ. കൃഷ്ണമൂർത്തി അയ്യർ
- ശ്രീ. നാരായണ ശർമ്മ
- ശ്രീമതി. ഭഗവതി അമ്മാൾ
- ശ്രീമതി. രാധാമണി പി എസ്
- ശ്രീമതി. എൻ ടി സീതാലക്ഷ്മി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വ്യക്തി | മേഖല |
---|---|
ബാലചന്ദ്രൻ ചുള്ളിക്കാട് | കവി, സിനിമാതാരം, തിരക്കഥാകൃത്ത് |
കെടാമംഗലം വിനോദ് | സിനിമാതാരം |
മുരളി മോഹൻ | സിനിമ, സീരിയൽ താരം |
ഡോ മനു വർമ്മ | ഹൃദ്രോഗ വിദഗ്ധൻ |
പറവൂർ രാജഗോപാൽ | കവി |
ദുർഗ്ഗ വിശ്വനാഥ് | പിന്നണി ഗായിക |
ശബരീഷ് വർമ്മ | സിനിമാതാരം |
കൃഷ്ണൻ വി | ഗായകൻ |
ശരത് കെ സുഗുണൻ | ഗായകൻ |
അമൃതവർഷ കെ | നർത്തകി |
ഉപതാളുകൾ
- ചിത്രങ്ങളിലൂടെ
- വിദ്യാലയത്തിന്റെ തനതു രചനകൾ
- രജതജൂബിലി ആഘോഷങ്ങൾ
- സുവർണ്ണജൂബിലി ആഘോഷങ്ങൾ
- കലോത്സവം
- ശാസ്ത്രോത്സവം
- കായികോത്സവം
- 2018-19 ലെ നേട്ടങ്ങൾ
യാത്രാസൗകര്യം
പറവൂർ ടൗണിൽ നിന്നും ഏതാനും മീറ്ററുകൾ മാറി ചെറായിലേക്ക് പോകുന്ന വഴിയിൽ ഇടതുവശം ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
വഴികാട്ടി
വടക്കൻ പറവൂർ സമൂഹം ഹൈസ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടക്കൻ പറവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരം. ബസ് സ്റ്റാൻഡിൽ നിന്നും പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ - ആദ്യത്തെ കവല - പറവൂരിൽ കെ എം കെ ജങ്ക്ഷൻ എന്നറിയപ്പെടുന്നു. അവിടെ നിന്നും വീണ്ടും പടിഞ്ഞാറോട്ട് ചെറായി റോഡിൽ ഏകദേശം 500 മീറ്റർ, ഇടത് വശം വൃക്ഷലതാദികളാൽ സമൃദ്ധമായതും പ്രകൃതിരമണീയമായതുമായ സമൂഹം ഹൈസ്കൂൾ എന്ന സരസ്വതീക്ഷേത്രം.
- എറണാകുളത്ത് നിന്ന് വരാപ്പുഴ വഴി ബസിൽ വരുമ്പോൾ പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങാം. അതിനുശേഷം പടിഞ്ഞാറോട്ട് ഏകദേശം 500 മീറ്റർ നടന്ന് ഈ വിദ്യാലയമുറ്റത്ത് എത്തിച്ചേരാം.
- ആലുവയിൽ നിന്ന് വരുമ്പോഴും പറവൂർ കെ എം കെ ജങ്ക്ഷനിൽ ഇറങ്ങി ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.
- പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും വൈപ്പിൻ, മുനമ്പം എന്നിവടങ്ങളിലേക്ക് പോകുന്ന ബസുകളിൽ കയറിയും ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരാം. ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ് പ്രഭൂസ് തിയറ്റർ സ്റ്റോപ്പാണ്. ഇവിടെ ഇറങ്ങി ഏകദേശം 100 മീറ്റർ കിഴക്കോട്ട് നടന്ന് ഈ വിദ്യാലയത്തിൽ എത്തിച്ചേരാം.
{{#multimaps: 10.143429, 76.223139 |zoom=18}}
School address: Samooham High School, Republic Road,
N Paravur, Ernakulam Dist, Kerala - 683513,
Ph: 0484 2443588
നവസാമൂഹികമാധ്യമങ്ങളിൽ
- വിദ്യാലയത്തിന്റെ നവസാമൂഹികമാധ്യമം : https://samoohamhs.blogspot.com
- വിദ്യാലയത്തിന്റെ വെബ്‍സൈറ്റ് : https://samooham.org/
- ഇമെയിൽ വിലാസം : samoohamhs@gmail.com