സമൂഹം.എച്ച്.എസ്.എൻ .പറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

ഈ വിദ്യാലയത്തിലെ ഭൗതിക സൗകര്യങ്ങളിൽ ചിലത്...
5 മുതൽ 10 വരെ ക്ലാസ്സുകളിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
പാരമ്പര്യ മഹിമ പുലർത്തുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ
പുതിയ പാഠ്യപദ്ധതിയനുസരിച്ച് വിജയപ്രദമായി വിദഗ്ധരായ അധ്യാപകർ നൽകുന്ന ക്ലാസുകൾ
എണ്ണിയാലൊടുങ്ങാത്ത പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്ന സ്കൂൾ മാനേജ്മെൻറ് പി ടി എയും മാതൃസംഗമവും
എസ്എസ്എൽസിക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ തക്കവിധം പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ
വിവിധ സ്കോളർഷിപ്പുകൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് വേണ്ടിയുള്ള പാഠ്യപ്രവർത്തനങ്ങൾ
സദാ സേവനസന്നദ്ധരായ അധ്യാപകരും ജീവനക്കാരും
വിദ്യാർത്ഥികൾക്ക് മാത്രമായി രാത്രി 8 മണി വരെ നീളുന്ന പരിശീലനം
പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും പ്രകൃതിയുമായി യോജിച്ചുപോകുന്ന പഠനരീതിയും
വിശാലമായ സ്കൂൾ മൈതാനം
ആരോഗ്യത്തിനും അച്ചടക്കത്തിനും അനുപേക്ഷണീയമായ വ്യായാമങ്ങൾ സ്കൂൾ അസംബ്ലിയിൽ തന്നെ
ബോൾ ബാഡ്മിൻറൺ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങിയ കായിക വിനോദങ്ങൾക്കുള്ള സൗകര്യം
കായികമത്സരങ്ങളിൽ വിജയികൾ ആകാൻ തക്കവിധം വിദഗ്ധ പരിശീലനം
വിവിധ കലോത്സവങ്ങളിൽ പങ്കെടുത്ത് വിജയികളാക്കുവാൻ തക്കവിധമുള്ള പരിശീലനങ്ങൾ
സംസ്കൃതോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള വിദഗ്ധ പരിശീലനം
പ്രവർത്തി പരിചയമേള, ശാസ്ത്രോത്സവം, സാമൂഹ്യ ശാസ്ത്രോത്സവം, ഗണിത മേള, ഐ ടി മേള എന്നിവയിൽ പങ്കെടുക്കാനുള്ള വിദഗ്ധ പരിശീലനം
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസുവരെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സഹായങ്ങൾ
അധ്യാപകരും രക്ഷിതാക്കളുമായി നിരന്തരം ആശയവിനിമയം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞന്റെ ഭാഗമായി ഹൈസ്കൂൾ ക്ലാസുകളിൽ നൂറ് ശതമാനവും ഹൈടെക്
സമഗ്ര റിസോഴ്സ് പോർട്ടൽ ഉപയോഗിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഐ ടി നിപുണരായ അധ്യാപകർ
ലാംഗ്വേജ് ലാബിന്റെ സാങ്കേതികവിദ്യയുപയോഗിച്ച് വിജയകരമായി പുരോഗമിക്കുന്ന ഭാഷാ ക്ലാസുകൾ
സിബിഎസ്ഇ സ്കൂളുകളിൽ നിന്നും വന്നിട്ടുള്ള മലയാളമറിയാത്ത കുട്ടികൾക്ക് അഡീഷണൽ ഇംഗ്ലീഷും സ്പെഷ്യൽ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യം
എല്ലാ വിദ്യാർത്ഥികൾക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സൗജന്യ പരിശീലനം
അക്കാദമിക് തലത്തിൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിവിധതരം ക്ലബ്ബുകളുടെ സജീവ പ്രവർത്തനം
വിശാലവും പ്രവർത്തനക്ഷമമായ ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഡിജിറ്റലൈസ്ഡ് ലൈബ്രറിയും റീഡിംഗ് റൂമും
വിദ്യാർത്ഥികൾക്ക് സൗജന്യ മെഡിക്കൽ സൗകര്യം
ഗതാഗതക്കുരുക്കിൽ പെടാതെ സ്കൂളിൽ എത്താൻ ഉള്ള സൗകര്യം
കൗമാരക്കാർക്ക് വേണ്ടി നിരന്തരം നടത്തപ്പെടുന്ന കൗൺസിലിംഗ് ക്ലാസ്സുകൾ
യഥാസമയം വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ നൽകുന്ന പ്രത്യേക പരിശീലന ക്ലാസ്സുകൾ
പ്രൗഢിയും ലാളിത്യവും ഒരേസമയം വിളിച്ചോതുന്ന ബെൽറ്റ്, ബാഡ്ജ്, ഓവർകോട്ട് തുടങ്ങിയവയുള്ള യൂണിഫോം

മധ്യവേനലവധിക്കാലത്ത് ഈ വിദ്യാലയത്തിലെ അമ്മമാർക്ക് സൗജന്യമായി നൽകുന്ന പരിശീലനങ്ങൾ
ജാം, സ്ക്വാഷുകൾ, അച്ചാറുകൾ തുടങ്ങിയവ നിർമ്മിക്കുന്ന ക്ലാസ്സുകൾ
കുറഞ്ഞ ചിലവിൽ പോഷകാഹാര നിർമ്മാണം
ഫാബ്രിക് പെയിന്റിങ്, ബീഡ് വർക്കുകൾ, എംബ്രോയിഡറി തുടങ്ങിയവ
ജൈവ പച്ചകൃഷി, അടുക്കളത്തോട്ട പരിപാലനം