ഗവ എച്ച് എസ്സ് എസ്സ് പറവൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ്സ് എസ്സ് പറവൂർ | |
---|---|
വിലാസം | |
പറവൂർ പറവൂർ , പുന്നപ്ര നോർത്ത് പി.ഒ. , 688014 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1883 |
വിവരങ്ങൾ | |
ഫോൺ | 0471 2267763 |
ഇമെയിൽ | 35011alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35011 (സമേതം) |
എച്ച് എസ് എസ് കോഡ് | 04111 |
യുഡൈസ് കോഡ് | 32110100603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര വടക്ക് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | LKG മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 576 |
പെൺകുട്ടികൾ | 528 |
ആകെ വിദ്യാർത്ഥികൾ | 1104 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 118 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി സുമ എ. |
പ്രധാന അദ്ധ്യാപിക | ശ്രീമതി സന്നു വി. എസ്. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. ദീവേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ശ്രീജ നായർ |
അവസാനം തിരുത്തിയത് | |
01-02-2022 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1883 ലാണ് പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആദ്യ രൂപമായ പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പിറവി കൊണ്ടത്. ക്രിസ്ത്യൻ മതപ്രചാരകരായിരുന്ന ലണ്ടൻ മിഷൻ സൊസൈറ്റി (എൽ.എം.എസ്) യാണ് വിദ്യാലയത്തിനു തുടക്കമിട്ടത്. ഇംഗ്ലീഷും മലയാളവുമാണ് പഠിപ്പിച്ചിരുന്നത്.
വിശാഖം തിരുനാളിന്റെ ഭരണകാലം
പഴയ ചെമ്പകശ്ശേരി രാജ്യത്തിന്റെ ഭാഗമായിരുന്നു പറവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ . ഇപ്പോഴത്തെ അമ്പലപ്പുഴ - കുട്ടനാട് താലൂക്കുകൾ അടങ്ങുന്നതായിരുന്നു പുറക്കാട് എന്നു കൂടി അറിയപ്പെട്ടിരുന്ന ചെമ്പകശ്ശേരി രാജ്യം. 1746 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ രാജ്യത്തെയും പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തിരുന്നു.
സ്കൂൾ പ്രവർത്തനം തുടങ്ങുമ്പോൾ തിരുവിതാംകൂർ വാണിരുന്നത് രാമവർമ്മ വിശാഖം തിരുനാൾ ആയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന നയമാണ് മഹാരാജാവ് പിന്തുടർന്നിരുന്നത്. ഇക്കാരണത്താൽ തന്നെ രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസം പുരോഗതി നേടിയിരുന്നു.
പറവൂർ ദേശം
139 വർഷം മുൻപ് പറവൂർ ദേശം എങ്ങനെയായിരുന്നിരിക്കണം? ആലോചിക്കുക രസകരമാണ്. ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായ ഭൂപ്രകൃതി തന്നെയാണ് നിലനിന്നിരുന്നത്. ഇന്നത്തെ ദേശീയ പാതയൊന്നും ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല. ആലപ്പുഴ മികച്ച തുറമുഖവും വാണിജ്യ കേന്ദ്രവുമെന്ന നിലയിൽ പ്രശോഭിച്ചിരുന്നു. അക്കാലത്ത് ജലഗതാഗതം പ്രാധാന്യം നേടിയിരുന്നു. കായലുകളും പമ്പയാറും അതിന്റെ കൈവഴികളും തോടുകളുമൊക്കെ ഗതാഗതത്തിന്റെ രക്തധമനികളായി പ്രവർത്തിച്ചു. പറവൂർ പ്രദേശവും ഏറെക്കുറെ വെള്ളക്കെട്ടായിരുന്നു. നോക്കെത്താദൂരത്തോളം വയലുകൾ പരന്നുകിടന്നിരുന്നു. കിഴക്കു പ്രദേശത്തുകൂടി ഒഴുകുന്ന പമ്പയാറു കടന്ന് തോണിയിൽ ഇവിടെ എത്തുംവിധം ഒരു തോട് നിലനിന്നിരുന്നു. സ്കൂളിനു തെക്കുഭാഗത്തുകൂടി കിഴക്കോട്ടു പോകുന്ന ഇന്നത്തെ റോഡും പഴയ നടക്കാവു റോഡും ശരിക്കും ആ പഴയ തോടിന്റെ പരിണാമങ്ങളാണ്. 75 വർഷം മുൻപ്‌വരെയെങ്കിലും അത് തോടു തന്നെയായിരുന്നു. പിന്നീടത് ഒരു നാട്ടുപാതയായി മാറി. 50 വർഷം മുൻപ് മാത്രമാണ് അത് നിരത്തായി തീർന്നത്.
പനയക്കുളം
ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻഭാഗത്ത് പണ്ട് ഒരു വലിയ കുളമുണ്ടായിരുന്നു. ഇപ്പോഴും ആ ഭാഗത്ത് കാണപ്പെടുന്ന താഴ്ച കുളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നതിലേയ്ക്ക് വെളിച്ചം വീശുന്നു. പനയക്കുളംഎന്നാണ് ആകുളം അറിയപ്പെട്ടിരുന്നത്. പനകളുടെ സാന്നിധ്യമാണോ പനയക്കുളം എന്ന പേരിന് നിദാനം എന്ന് വ്യക്തമല്ല. ഈ കുളവുമായി ബന്ധപ്പെട്ടാണ് പനയക്കുളങ്ങര എന്ന പേരുണ്ടാകാൻ കാരണമെന്ന് ന്യായമായും സംശയിക്കാം. 75 വർഷം മുൻപ് വരെ ഈ കുളം നിലനിന്നതായി പഴമക്കാർ ഓർക്കുന്നു.
സ്കൂൾ -ആദ്യകാല ചിത്രം
സ്കൂളിന്റെ ആദ്യ രൂപമായ ഓലപ്പുര സ്ഥാപിതമായതു നെല്ലിപ്പറമ്പുവിളയിൽ എന്നറിയപ്പെടുന്ന പുരയിടത്തിലാണ്. തേവലപ്പുറത്തു വെളി എന്നും അതറിയപ്പെട്ടു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നതും ഈ പുരയിടത്തിൽ തന്നെ. എൽ.എം.എസ് മിഷനറി മാർക്ക് സ്കൂൾ നടത്താൻ സ്ഥലം വിട്ടു കൊടുത്തത് തേവലപ്പുറത്ത് കുടുംബ കാരണവരായിരുന്ന കുമാരപിള്ള ശങ്കരപ്പിള്ള യായിരുന്നു.
സ്കൂൾ - നാട്ടുകാർക്ക്
ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകളേ ആദ്യം ഉണ്ടായിരുന്നുള്ളൂ. ഉപരിപഠനത്തിന് കളർകോടും പുന്ന പ്രയിലുമുള്ള വിദ്യാലയങ്ങളായിരുന്നു ആശ്രയം. പിൽക്കാലത്ത് സ്കൂൾ നടത്തിപ്പിന്റെ ചുമതല ലണ്ടൻ മിഷൻ സൊസൈറ്റി നാട്ടുപ്രമാണിമാർക്ക് വിട്ടു നൽകി. 1916 ലാ 1917 ലോ ആകാം ഈ കൈമാറ്റം നടന്നതെന്ന് കരുതാം.
ഇതോടെ തദ്ദേശീയമായിത്തീർന്ന സ്കൂളിന്റെ പ്രഥമ മാനേജരായി ചെമ്പുകുഴി പരമേശ്വരൻ പിള്ള ചുമതലയേറ്റു. സർവരു മാമൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിന്നീട് സ്കൂളിന്റെ ഭരണച്ചുമതല നാട്ടുപ്രമാണിമാരുടെ ഒരു കൂട്ടായ്മയ്ക്കു നൽകപ്പെട്ടു.
99 ലെ വെള്ളപ്പൊക്കം
കൊല്ലവർഷം 1099 ലെ വെള്ളപ്പൊക്കം ചരിത്ര പ്രസിദ്ധമാണ്. 1924 ൽ ഉണ്ടായ ഈ വെള്ളപ്പൊക്കം മധ്യതിരുവിതാംകൂറിൽ വലിയ നാശം വിതച്ചു. കനത്ത കാറ്റും മൂലം സ്കൂളിന്റെ മേൽക്കൂര തകർന്നു. പനയും ഓലയുമൊക്കെ പറന്നു പോയി. ഈ വെള്ളപ്പൊക്കം സ്കൂളിനെ ബാധിച്ചതിനെപ്പറ്റി സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിക്ഷോഭം കൊണ്ട് അവസാനിക്കാനുള്ളതായിരുന്നില്ല സ്കൂളിന്റെ നിയോഗം എന്നു വേണം കരുതാൻ. സ്കൂൾ മറ്റൊരു ഭാഗത്ത് പുനർ നിർമ്മിക്കപ്പെട്ടു. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്കുകിഴക്കുഭാഗത്തുള്ള തേവലപ്പുറം നാരായണപിള്ളയുടെ പുരയിടത്തിലേക്കാണ് താൽക്കാലികമായി മാറ്റപ്പെട്ടത്. ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ കാണാനാവുമെന്ന് പൂർവ വിദ്യാർത്ഥി കൂടിയായ രാജഗോപാലൻ നായർ പറയുന്നു. ഏതാനും വർഷങ്ങൾക്ക് ശേഷം സ്കൂൾ പഴയ സ്ഥലത്തേക്ക് മാറ്റപ്പെട്ടു. ചീതക്കോട് സി.വി.രാമൻ പിള്ള കുറെ വസ്തു സ്കൂളിനായി നൽകി. എന്നാൽ തലമുറകളായി പാർത്തിരുന്ന ഏതാനും അലക്കു തൊഴിലാളികളുടെ കുട്ടികളും സ്കൂൾ വികസനത്തിനായി ഒഴിപ്പിക്കേണ്ടി വന്നു
നൂറ്റാണ്ടുകൾ പിന്നിടുന്നു
കാലം കടന്നു പോയ്ക്കൊണ്ടിരുന്നു. 19-ാം നൂറ്റാണ്ടിൻ്റെ അന്ത്യപാദത്തിൽ ആരംഭിച്ച വിദ്യാലയം 20 -ാം നൂറ്റാണ്ടിലേക്കു കടന്നു.കേരളത്തിൽ സാമൂഹികമായ നവോത്ഥാനം അലയടിച്ച നാളുകൾ, കൃത്യമായ തീയതി ലഭ്യമായിട്ടില്ലെങ്കിലും 1940 കളിൽ സ്കൂൾ തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. അപ്പോഴേക്കും അഞ്ചാം ക്ലാസുവരെ സ്കൂൾ ഉയർത്തപ്പെട്ടിരുന്നു.
കാലത്തിൻ്റെ അതിശക്തമായ ചലനങ്ങൾ രാജ്യത്തെതന്നെ മാറ്റിമറിച്ച കാലഘട്ടം വന്നെത്തുകയായി. രാജ്യത്ത് ബ്രിട്ടീഷ് ഭരണം അവസാനിച്ചു.രാജഭരണം ജനാധിപത്യത്തിനു വഴിമാറി. കേരള സംസ്ഥാനം പിറവി കൊണ്ടു. മുക്കാൽ നൂറ്റാണ്ടു പിന്നിട്ട സ്കൂൾ മുത്തശ്ശി മറ്റൊരു യുഗത്തിലേക്കു കടന്നു. പനയക്കുളങ്ങര പ്രാഥമിക വിദ്യാലയം പറവൂർ സർക്കാർ സ്കൂളായി മാറി. 1967 ലെ രണ്ടാം ഇ.എം.എസ്.സർക്കാർ ,സ്കൂളിനു 7 -ാം ക്ലാസ്സുവരെ അനുവദിച്ചു.1980 -ൽ നിലവിൽ വന്ന ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി.2004-ൽ പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ നേഴ്സറി ആരംഭിച്ചു.2014-ൽ ഉമ്മൻചാണ്ടി സർക്കാർ ഹയർ സെക്കൻ്ററി കൂടി അനുവദിച്ചതോടെ എൽ.കെ.ജി. മുതൽ 12-ാം ക്ലാസ്സുവരെ പഠനം പൂർത്തിയാക്കാനുള്ള അവസരം ഈ നാട്ടിലെ കുട്ടികൾക്കു കൈവന്നു. അഞ്ചു തലമുറകൾക്ക് അക്ഷരവും അറിവും പകർന്ന ജീവിതത്തിന്റെ വ്യത്യസ്തമായ വഴിത്താരകളിലേയ്ക്ക് ആയിരങ്ങളെ കൈ പിടിച്ചുയർത്തിയ ഈ സ്കൂൾ ആലപ്പുഴ ജില്ലയിലെപ്രധാനപ്പെട്ട വിദ്യാലയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും മേൽക്കൈ നേടിക്കൊണ്ടിരിക്കുന്നു നിർധന കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തിൽ ഏറെയും എത്തുന്നത്. അടുത്തകാലത്തായി ഡിവിഷനുകളിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
എണ്ണമറ്റ അധ്യാപകരുടെ, ജനപ്രതിനിധികളുടെ ,അഭ്യുദയകാംക്ഷികളുടെ , പൊതുപ്രവർത്തകരുടെ , കുട്ടികളുടെ . എന്തിന് സമൂഹത്തിന്റെയൊക്കെ ത്തന്നെ കാൽപ്പാടുകൾ ഇവിടെ വീണു കിടപ്പുണ്ട്. ഇവയൊക്കെയാണ് ഈ പുരാതന വിദ്യാലയത്തിന്റെ പുരോഗതിക്ക് ചവിട്ടുപടികൾ ആയത് .പൂർണമല്ലെങ്കിലും ഭൗതിക സൗകര്യങ്ങളും ഇപ്പോൾ ഏറെക്കുറെയുണ്ട്. സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ സ്കൂളിന് ലഭ്യമായി കൊണ്ടിരിക്കുന്നു. ഒരു വസ്തുത കൂടി പറഞ്ഞുകൊള്ളട്ടെ .ആധികാരികമായ ഒരു ചരിത്രമല്ല ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. ഒട്ടുംതന്നെ പൂർണവും അല്ല .ഒരുപാട് ശൂന്യതകൾ പൂരിപ്പിക്കപ്പെടേണ്ടതായിട്ടുണ്ട്. ഒട്ടേറെ വ്യാഖ്യാനങ്ങളും അന്വേഷണങ്ങളും ഉണ്ടാകേണ്ടതുമുണ്ട്.ഒരു വിദ്യാലയം എന്നത് ഭൗതികമായ അർത്ഥത്തിൽ കല്ലും മണലും ഇഷ്ടികയും ഒന്നുമല്ല. ഒരു നാടിനെയും സമൂഹത്തെയും നയിച്ച പ്രകാശഗോപുരമാണത് . അഭിവൃദ്ധിയുടെയും പുരോഗതിയുടെയും കാലം ഇനിയും നീണ്ടു കിടക്കുന്നു. എത്രയോ കുരുന്നുകൾ ഇവിടെ എത്താനിരിക്കുന്നു. ഇതെന്റെ സ്കൂൾ എന്നു വിളിച്ചു പറയാൻ എത്രയെത്ര കണ്ഠങ്ങൾ ഉയർന്നുവരാനിരിക്കുന്നു. ഇനിയും എത്ര തലമുറകൾ , എത്രം സംവത്സരങ്ങൾ , ശതകങ്ങൾ, നൂറ്റാണ്ടുകൾ ..... യാത്ര തുടരുകയാണ്. പനമ്പും ഓലയും ചെമ്മണ്ണു പാകിയ അടിത്തറയും തീർത്ത പഴയ കാലത്തിൽ നിന്നും പുതിയ കാലത്തേക്ക്. ചരിത്രം ഒരിടത്തും അവസാനിക്കുന്നില്ല. ചരിത്രത്തിൽ വിരാമങ്ങളുമില്ല. ചരിത്രം അനുസ്യൂതമായ ഒരു പ്രവർത്തനമാണ്. അതുകൊണ്ടു തന്നെ പുതിയ കാലം വരികയാണ്. വരുംകാലങ്ങളിലേക്ക് ....... മുന്നോട്ട്. (2014 ൽ പ്രസിദ്ധീകരിച്ച മയൂഖം സ്കൂൾ മാഗസിനിൽ ചരിത്രാധ്യാപകനായ ശ്രീ.വി.രാധാകൃഷ്ണൻ തയ്യാറാക്കിയ വിദ്യാലയ ചരിത്രത്തിൽ നിന്ന്)
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
ഗ്രന്ഥശാല
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
ജൂനിയർ റെഡ് ക്രോസ്
വിദ്യാരംഗം
സോഷ്യൽ സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഗണിതശാസ്ത്ര ക്ലബ്ബ്
ആർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
മാതൃഭൂമി സീഡ് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
മ്യൂസിക് ക്ലബ്ബ്
മുൻ സാരഥികൾ
സീ. ന. | പ്രഥമാധ്യാപകർ | കാലഘട്ടം |
---|---|---|
01 | വി. ബാലകൃഷ്ണ പിള്ള | 1980 - 1982 |
02 | എ. ജി. ബ്രൈറ്റ് | 1982 - 1983 |
03 | സി. പി. രാമചന്ദ്രൻ പിള്ള | 1983 - 1984 |
04 | ബി. സാവിത്രി | 1984 - 1986 |
05 | കെ. ജെ. ജനാദേവിയമ്മ | 1986 - 1988 |
06 | സൂസൻ പി. എബ്രഹാം | 1990 - 1991 |
07 | ജി. രവീന്ദ്രനാഥ് | 1991 - 1993 |
08 | എ. എൻ. കൃഷ്ണക്കുറുപ്പ് | 1993 - 1994 |
09 | എ. കെ. കേശവ ശർമ്മ | 1994 - 1997 |
10 | കെ. സാവിത്രി | 1997 - 1999 |
11 | എ. ആർ. തങ്കമ്മ | 1999 - 2001 |
12 | വി. സി. ലുദ്വിന | 2001 - 2003 |
13 | കെ. പി. സൗദാമിനി | 2003 - 2004 |
14 | ബി. ശ്യാമളാദേവി | 2004 - 2005 |
15 | എ. ഐഷാബീവി | 2005 - 2006 |
16 | കലാവതി ശങ്കർ | 2005 - 2006 |
17 | വി. ആർ. സുശീല | 2005 - 2006 |
18 | കെ. ഗോമതിയമ്മ | 2006 - 2007 |
19 | എ. ഇന്ദിരാബായ് | 2007 - 2008 |
20 | നസീം എ. | 2008 - 2009 |
21 | മേയ് തോമസ് | 2009 - 2010 |
22 | എസ്. ടി. ഓമനകുമാരി | 2010 - 2011 |
23 | വി. ആർ. ഷൈല | 2011 - 2013 |
24 | ടി. കുഞ്ഞുമോൻ | 2013 - 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്ചുദാനന്ദൻ, സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ള
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- ആലപ്പുഴയ്ക്കും അമ്പലപ്പുഴയിൽ ഇടയിൽ (N H - 66) പറവൂർ ജംഗ്ഷനിൽ നിന്നും 500 മീറ്റർ കിഴക്കുമാറി
- ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും നാഷണൽ ഹൈവേവഴി തെക്കോട്ട് (5.5 കി. മീ.) പറവൂർ ജംഗ്ഷനിൽ എത്തി കിഴക്കോട്ട് 500 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps:9.45378,76.34503 | zoom=12 }}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35011
- 1883ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ LKG മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ