ഗവ എച്ച് എസ്സ് എസ്സ് പറവൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

STUDENTS POLICE CADET

S P C 2017 ജൂണിൽ പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ 22 പെൺകുട്ടികളും 22 ആൺകുട്ടികളും അടങ്ങിയ ഒരു ജൂനിയർ ബാച്ച് മാത്രമാണ് ഉണ്ടായിരുന്നത് . എല്ലാവർഷവും എട്ടാം ക്ലാസ്സിലെ കുട്ടികളിൽ നിന്നും 44 കുട്ടികളെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കും. പ്രത്യേകം ട്രെയിനിംഗ് ലഭിച്ച രണ്ട് അധ്യാപകരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും കുട്ടികളുടെ പരിശീലനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. പുന്നപ്ര പോലീസ് സ്റ്റേഷൻ SHO യും സ്കൂൾ പ്രഥമാധ്യാപികയും നേതൃത്വം നല്കുന്നു . സ്കൂൾ അഡ്വൈസറി കൺസിൽ പൊതു കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള വേദിയാണ്. 220 കുട്ടികൾ ഇതിനോടകം ട്രെയിനിംഗ് പൂർത്തിയാക്കി.