ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

10, 500 ൽ അധികം പുസ്തകങ്ങളുള്ള സുസജ്ജമായ ഒരു ഗ്രന്ഥശാല പറവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലുണ്ട്. കുട്ടികൾക്ക് വായനയിൽ താൽപര്യം ജനിപ്പിക്കാൻ ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നു വരുന്നു വായനാകുതുകികളായ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വായനക്കൂട്ടം അതിൽ പ്രധാനപ്പെട്ട ഒന്നാണ്.സ്കൂൾ വർഷാരംഭത്തിൽ തന്നെ'വായനക്കൂട്ടം' ക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.അതിന്റെ ആഭിമുഖ്യത്തിൽ സാഹിത്യാസ്വാദന സദസ്സുകളും സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കുകയും ചെയ്യുന്നു.ഒരോ ക്ലാസ്സിലെയും കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ ലഭ്യമാകത്തക്ക വിധം ക്ലാസ്സ് ടീച്ചറിന്റെയും, വായനക്കൂട്ടം ലീഡറിന്റെയും നേതൃത്വത്തിൽ പുസ്തകവിതരണം നടത്തിവരുന്നു. സാഹിത്യം, ശാസ്ത്രം, വൈജ്ഞാനികം എന്നിങ്ങനെ വിവിധ മേഖലകളിലെ കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി ഗ്രന്ഥശാല കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.