ജി.എച്ച്.എസ്. പെരകമണ്ണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. പെരകമണ്ണ | |
---|---|
![]() | |
![]() G.H.S.PERAKAMANNA | |
വിലാസം | |
ഒതായി ജി.എച്ച്.എസ്. പെരകമണ്ണ , പെരകമണ്ണ പി.ഒ. , 676541 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2216919 |
ഇമെയിൽ | ghsperakamanna@gmail.com |
വെബ്‍സൈറ്റ് | www.Othayighsperakamanna.blogspot.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 48141 (സമേതം) |
യുഡൈസ് കോഡ് | 32050100401 |
വിക്കിഡാറ്റ | Q64566111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവണ്ണ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 610 |
പെൺകുട്ടികൾ | 661 |
ആകെ വിദ്യാർത്ഥികൾ | 1271 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീനത്ത്. എ |
പി.ടി.എ. പ്രസിഡണ്ട് | സക്കീ൪ പി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റജീന |
അവസാനം തിരുത്തിയത് | |
27-01-2022 | Parazak |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ വണ്ടൂ൪ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ ഒതായി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പെരകമണ്ണ.
ഭൗതികസൗകര്യങ്ങൾ









5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം,വിശാലമായ കമ്പ്യൂട്ടർ ലാബ് ,ഗേറ്റ് തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എൽപിവിഭാഗത്തിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ , ഭക്ഷണ ഹാൾ മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .
അപ്പ൪ പ്രൈമറി
പ്രൈമറി
ചരിത്രം
എടവണ്ണ പഞ്ചായത്തിലെ മൂന്നാമത്തെ ഗവൺമെന്റ് ഹൈസ്കൂളാണ് ഒതായിൽ സ്ഥാപിച്ച പെരകമണ്ണ ഹൈസ്കൂൾ. 1924 ലാണ് പെരകമണ്ണ സ്കൂൾ സ്ഥാപിയമായത്. P. V മുഹമ്മദ് ഹാജിയായിരുന്നു സ്ഥാപകൻ. 1928 ലാണ് LP സ്കൂളിന് അംഗീകാരം ലഭിച്ചത്. 1957 ൽ അത് UP സ്കൂളായി ഉയർത്തിയതോടെ എടവണ്ണ പഞ്ചായത്തിലെ ആദ്യത്തെ UP സ്കൂളായി മാറി.കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത സേന
- ജെ.ആർ.സി
- ബാന്റ് ട്രൂപ്പ്
- സ്മാർട്ട് ക്ലാസ്റൂം
- സ്കൂൾ ബസ്സ്
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്ച
- എസ് പി സി
- ലൈബ്രറി
ദിനാചരണങ്ങൾ
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.കൂടുതലറിയാം


സ്കൂൾ പത്രം
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി.

മുൻ സാരഥികൾ
ടി.കെ ഗോപാലൻ, സാറാമ്മ ടീച്ചർ, രാധാകൃഷ്ണൻ, സത്യശീലൻ, അബൂബക്കർ, അബ്ദുസ്സലാം, മാധവൻ, റാം മോഹൻദാസ്, ഖാലിദ്.കെ, രാമകൃഷ്ണൻ.കെ.എൻ, ബീരാൻകുട്ടി.ടി.കെ, ബാബുലു ടീച്ചർ, വാസന്തി.ഇ.എൻ, സുനിൽ കുമാർ.കെ. മുഹമ്മദ് ബഷീർ.കെ സുരേഷ് ബാബു.എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.
നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.
അനുബന്ധം
വഴികാട്ടി
മലപ്പുറം ജില്ലയിൽ എടവണ്ണ പഞ്ചായത്തിൽ ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു. {{#multimaps: 11.230092, 76.122572 | width=700px | zoom=16 }}
വഴികാട്ടി
- നിലമ്പൂ൪ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (19 കിലോമീറ്റർ)
- എടവണ്ണ ബസ്റ്റാന്റിൽ നിന്നും 4.1 കിലോമീറ്റർ - ബസ്സ് / ഓട്ടോ മാർഗം എത്താം.
- എടവണ്ണ - ഒതായി ( ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു.)
{{#multimaps:11.232068, 76.034297|zoom=8}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48141
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ