ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
| ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല | |
|---|---|
| വിലാസം | |
തിരുമൂലപുരം 689115 , പത്തനംത്തിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 04692603682 |
| ഇമെയിൽ | balikamatomghss@gmail.com |
| വെബ്സൈറ്റ് | http://balikamatomhss.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37049 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംത്തിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. സുനിത കുര്യൻ |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. സുജ ആനി മാത്യു |
| അവസാനം തിരുത്തിയത് | |
| 19-11-2020 | Soneypeter |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
തിരുമൂലപുരത്തിന്റെ അഭിമാനം
തിരുവല്ലായ്ക്കും ചെങ്ങന്നൂരിനും ഇടയിൽ M C റോഡിന് വശത്തായി തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാലികാമഠം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. 1920-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തിരുമൂലപുരം എന്നു കേൾക്കുമ്പോൾ തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെ സാമ്യമാണ് മനസ്സിൽ തെളിഞ്ഞു വരിക. തിരുമൂലപുരം എന്നതു രാജഭരണകാലത്ത് ശ്രീപത്മനാഭ ദാസനായ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പേരിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് പഴമക്കാർ പറയുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ സമീപത്തായി തട്ടാനപ്പള്ളത്ത് എന്നു വീട്ടുപേരായ പ്രസിദ്ധമായ ഒരു നായർ തറവാടുണ്ടായിരുന്നു. മഹാരാജാവിന് ആ തറവാടുമായി പ്രത്യേക താൽപര്യമുണ്ടായിരുന്നു. മഹാരാജാവിന്റെ യാത്രാവേളയിൽ തട്ടാനപ്പള്ളത്ത് വീട്ടിലെത്തി വിശ്രമിക്കുകയും ദിവസങ്ങളോളം അവിടെ തങ്ങുകയും ചെയ്തിരുന്നു. ആ വേളകളിൽ ധാരാളം ആവലാതിക്കാർ രാജാവിനെ മുഖം കാണിക്കാൻ വരുകയും തങ്ങളുടെ ആവലാതികൾ രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് അതിന് പരിഹാരമുണ്ടാക്കി കൊടുക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവ് വന്നു വസിച്ച ആ സ്ഥലത്തിന് ശ്രീമൂലപുരം എന്ന് പേര് ഉണ്ടാവുകയും ക്രമേണ അത് ലോപിച്ച് തിരുമൂലപുരം എന്നായി തീരുകയും ചെയ്തതായി പറയപ്പെടുന്നു. 1950 - 60 കാലഘട്ടത്തിലാണ് ഞാൻ തിരുമൂലപുരം എന്ന പ്രദേശവുമായി വിദ്യാഭ്യാസത്തിനു മറ്റുമായി ബന്ധപ്പെടുന്നത്. തിരുവതാംകൂറിലെ പ്രധാന നദികളിലൊന്നായ മണിമലയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ധാരാളം തോടുകളും നീർച്ചാലുകളും വയലേലകളുമെല്ലാമുള്ള വളരെ ഫലഭൂയിഷ്ഠമായ പ്രദേശമാണ് ഇവിടം. ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. വിവിധ ജാതി മതസ്ഥർആണെങ്കിലും മനുഷ്യർ വളരെ സ്നേഹത്തിലും സഹകരണത്തിലും സൗമ്യതയോടെ ജീവിച്ചുപോന്നിരുന്നു. അന്നത്തെ പ്രധാനപ്പെട്ട കൃഷി കരിമ്പ് ആയിരുന്നു. പുളികീഴിലുള്ള പമ്പാഷുഗർ ഫാക്ടറിക്ക് വേണ്ടിയാണ് കരിമ്പ് കൃഷി ചെയ്തിരുന്നത്. മറ്റു പ്രധാനപ്പെട്ട കൃഷികൾ നെല്ല്, കപ്പ, വാഴ, തെങ്ങ് കശുമാവ്, പച്ചക്കറികൾ എന്നിവ കൂടാതെ പ്ലാവും മാവുമെല്ലാമുണ്ടായിരുന്നു. റബ്ബർ കൃഷി പ്രചാരത്തിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ. ഗതാഗതസൗകര്യം ആദ്യം നന്നേ കുറവായിരുന്നു. എം സി റോഡ് കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വീതി വളരെ കുറവായിരുന്നു. ദിവസത്തിൽ വല്ലപ്പോഴും കെ എസ് ആർ ടി സി ബസ് കാണും. അത് പഴയ മോഡലിൽ ബോണറ്റ് മുന്നോട്ടുന്തിയവയായിരുന്നു. മുൻവശത്തു ലിവർ ഇട്ടു കറക്കി ആണ് ബസ്സുകൾ സ്റ്റാർട്ട് ചെയ്തിരുന്നത്. കാറുകൾ വളരെ അപൂർവമായിരുന്നു. ചിലർ റിക്ഷാവണ്ടി യാത്രക്ക് ഉപയോഗിച്ചിരുന്നു. മനുഷ്യർ വലിക്കുന്നതും സൈക്കിൾ പോലെ ചവിട്ടി ഓടിക്കുന്നതുമായ റിക്ഷാവണ്ടികൾ സാധാരണമായിരുന്നു. ചരക്കുനീക്കത്തിനും മറ്റും കാളവണ്ടികൾ ആണ് ഉപയോഗിച്ചിരുന്നത്. ചരക്കുകളും മറ്റും നിറച്ച കാളവണ്ടികൾ നിരനിരയായി പോകുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ഹസ്വദൂരത്തിൽ ചരക്കുകൾ കൊണ്ടുപോകുന്നതിന് ഉന്തുവണ്ടികളാണ് ഉപയോഗിച്ചിരുന്നത്. ഈ ഗ്രാമത്തിൽ തിരുമൂലവിലാസം യു പി സ്കൂളിന്റെ മുൻവശത്തായി റോഡിനിരുവശവും നാമമാത്രമായ വ്യാപാര സ്ഥാപനങ്ങളെ അന്നുണ്ടായിരുന്നുള്ളൂ. ഏറ്റവും പ്രധാനപ്പെട്ട കട ഉമ്മച്ചൻ എന്നയാളിന്റെ സ്റ്റേഷനറി കടയായിരുന്നു. ഞങ്ങൾ സ്കൂൾ കുട്ടികൾ ഉമ്മച്ചന്റെ കടയിൽനിന്നാണ് പഠനോപകരണങ്ങൾ വാങ്ങിയിരുന്നത്. മിക്കപ്പോഴും കടയിൽ കയറി പേനയിൽ മഷി നിറക്കുമായിരുന്നു. അന്ന് ഫൗണ്ടൻ പേന പ്രചാരത്തിൽ വരുന്നതേയുണ്ടായിരുന്നുള്ളൂ. അതിനുമുൻപ് നിബുകൊണ്ടുള്ള സ്റ്റീൽ പെൻ മഷിയിൽ മുക്കി ആണ് എഴുതിയിരുന്നത്. പിന്നീടാണ് ഇന്നത്തെ രീതിയിലുള്ള ബോൾപെൻ സർവ്വസാധാരണമായത്. തിരുമൂലപുരത്ത് കുഞ്ഞുകുട്ടി എന്നയാൾ ഒരു ജൗളിക്കട നടത്തിയിരുന്നു. ഗോപാലപ്പണിക്കരുടെ ചായക്കട, കോടിയടിയിൽ അനുജന്റെ ടെയ്ലറിങ്ങ് ഷോപ്പ്, അണ്ണന്റെ ഡിസ്പെൻസറി, കുന്നത്തറക്കാരുടെ മുറുക്കാൻകടയും സൈക്കിൾഷോപ്പും പടിഞ്ഞാറെ അറ്റത്തായി ഒരു കള്ളുഷാപ്പും പ്രവർത്തിച്ചിരുന്നു. വ്യാപാരശാലകളുടെ മുൻവശത്തായി നിരനിരയായി ബദാംമരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. കുട്ടികൾ ബദാംകായ്കൾ ശേഖരിച്ച് തല്ലിപ്പൊട്ടിച്ച് തിന്നുന്നത് ഇപ്പോഴും ഓർക്കുന്നു. എടുത്തുപറയേണ്ട ഒരു പ്രസ്ഥാനമായിരുന്നു ഇവിടെ പ്രവർത്തിച്ചുവന്നിരുന്ന മഹാത്മാഗാന്ധിസ്മാരക വായനശാല. അന്നത്തെക്കാലത്ത് ഞങ്ങൾ കുട്ടികൾക്ക് വായനശാലകൊണ്ട് ധാരാളം പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. വർത്തമാനപത്രങ്ങൾ വായിക്കുവാനും, മെമ്പർഷിപ്പുള്ളവർക്ക് പുസ്തകങ്ങളെടുത്ത് വീട്ടിൽകൊണ്ടുപോയി വായിക്കുവാനും അവസരം കിട്ടി. ഞാൻ 8ാം ക്ലാസിൽ പഠിച്ചിരുന്ന കാലത്താണ് അവിടെ മെമ്പർഷിപ്പ് എടുത്തത്. അതുവഴി ലോകപ്രശസ്തരായ എഴുത്തുകാരുടെ നോവലുകൾ വായിക്കുവാൻ സാധിച്ചു. വായനശാലയുടെ മറ്റൊരു പ്രത്യേകത അവിടെ എല്ലാവർക്കും കേൾക്കത്തക്ക രീതിയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു എന്നതാണ്. അന്നത്തെക്കാലത്ത് വീടുകളിൽ റേഡിയോ എന്നുപറയുന്നത് ഒരപൂർവ്വവസ്തുവായിരുന്നു പ്രത്യേകിച്ചും സാധാരണക്കാരുടെ ഇടയിൽ. വായനശാലയിൽ പോയിരുന്ന് ആകാശവാണിയുടെ വാർത്തകളും മറ്റും കേൾക്കുക ഞങ്ങൾക്ക് ഒരു പതിവായിരുന്നു. കുന്നത്തറക്കാരുടെ സൈക്കിൾ ഷോപ്പിൽ നിന്നും സൈക്കിൾ വാടകയ്ക്കെടുത്താണ് കുട്ടികളായ ഞങ്ങൾ സൈക്കിളിങ് പഠിച്ചത്. അന്ന് സാധാരണക്കാരന്റെ വാഹനമായിരുന്നു സൈക്കിൾ. തിരുമൂലപുരം കാളച്ചന്ത വളരെ പ്രശസ്തമായിരുന്നു. മാസത്തിലൊരിക്കൽ നടക്കുന്ന കാളചന്തയിൽ നാടിന്റെ നാനാഭാഗത്തുനിന്നും കന്നുകാലികളെ വാങ്ങാനും വിൽക്കുവാനും ആളുകൾ എത്തുമായിരുന്നു. വെള്ളിആഴ്ചകളിലും ചൊവ്വാഴ്ചകളിലും തിരുമൂലപുരത്ത് ചന്തകൾ കൂടുമായിരുന്നു. പ്രധാനമായും പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും പുറമേ എല്ലാത്തരം സാധനങ്ങളും വിൽക്കുവാനും വാങ്ങുവാനും ആളുകൾ ധാരാളം എത്തിയിരുന്നു. ഒരു ഉത്സവം പോലെ ആയിരുന്നു അന്നത്തെ ചന്തകൾ. മാറ്റി നിർത്താൻ പാടില്ലാത്ത ഒരു വ്യക്തിയായിരുന്നു തിരുമുലവിലാസം സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഫിലിപ്പ് സാർ. പീടികകെട്ടിടത്തിലെ ഒരു മുറിയിൽ തന്നെയാണ് സാർ താമസിച്ചിരുന്നത് . ഒരു പൊതുപ്രവർത്തകനും രാഷ്ട്രീയക്കാരനും ആയിരുന്നു അദ്ദേഹം. മതപരമായ എല്ലാ കാര്യങ്ങളിലും മുൻകൈ എടുത്തിരുന്നു. അതോടൊപ്പം തന്നെ രോഗചികിത്സയും പാമ്പു വിഷത്തിനുള്ള ചികിത്സയും സാറിനുണ്ടായിരുന്നു. പീടികകെട്ടിടങ്ങൾക്ക് പിറകുവശം മുകളിലായി ഒരു മാർത്തോമാപള്ളി, ഇരുവെള്ളിപ്രയ്ക്ക് പോകുന്ന ഭാഗത്ത് സുബ്രഹ്മണ്യഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരുമ്പലം (മുരുകന്റെ അമ്പലം) അതിനും കിഴക്കായി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി, ഇരുവെള്ളിപ്രയിൽ മലങ്കര കത്തോലിക്കാപള്ളി എന്നീ ആരാധനാലയങ്ങൾ ഉണ്ടായിരുന്നു. അന്ന്പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളുകൾ തിരുമുലവിലാസം യു പി സ്കൂൾ, ബാലികാമഠം ഹൈസ്കൂൾ, എസ് എൻ വി സംസ്കൃത ഹൈസ്കൂൾ, കെ പി എം എസ് വക ഒരു എൽ പി സ്കൂൾ, ഇരുവെള്ളിപ്ര സെൻറ് തോമസ് ഹൈസ്കൂൾ എന്നിവയും ജംഗ്ഷനിൽ ഒരു രണ്ടു നില കെട്ടിടത്തിന്റെ മുകളിലായി ടൈപ്പ് റൈറ്റിംഗ് ഷോർട്ട് ഹാൻഡ് ക്ലാസും നടത്തിയിരുന്നു. തിരുമുലവിലാസം യു പി സ്കൂളിനോടനുബന്ധിച്ച് സന്യാസിനികൾ പെൺകുട്ടികൾക്കായി ഒരു ബോർഡിങ്ങും, ബാലികാമഠത്തിൽ പെൺകുട്ടികൾക്കായി മറ്റൊരു ബോർഡിങ്ങും പ്രവർത്തിച്ചിരുന്നു. പ്രശസ്ത സിനിമാ നടനായ എം ജി സോമൻ, അറിയപ്പെടുന്ന പത്രപ്രവർത്തകനും ലേഖകനുമായിരുന്ന തിരുമൂലപുരം ജോയി, കവി തിരുമൂലപുരം നാരായണൻ, കഥാപ്രസംഗകനായ കെ ജി കേശവപണിക്കർ ഇവരൊക്കെ സമകാലീനരും തിരുമൂലപുരം ഗ്രാമത്തിന്റെ യശസുയർത്തിയവരുമായിരുന്നു
ബാലികാമഠത്തിന്റെ ചരിത്രവഴിയിലൂടെ
ബാലികാമഠത്തിന്റെ ചരിത്രം കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ചരിത്രത്തോട് കണ്ണി ചേർന്നു നിൽക്കുന്നു. കേരളത്തിൽ നവോത്ഥാനത്തിന്റെ കാറ്റ് വീശുകയും വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചു കയറ്റം ഉണ്ടാവുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആനി ബസന്റ് രൂപം നൽകുകയും ഒക്കെ ചെയ്തത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ആയിരുന്നു. കേരളത്തിലെ നവോത്ഥാന നായകന്മാരായ സ്വാമി വിവേകാനന്ദൻ, മഹാനായ അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ, ശ്രീ. കുമാരഗുരുദേവൻ തുടങ്ങിയവരാൽ ഉഴുതുമറിക്കപ്പെട്ട കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ ക്രൈസ്തവ മിഷനറിമാരാൽ രൂപീകൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും മലയാളികളുടെ ബോധമണ്ഡലത്തെ ഇളക്കിമറിച്ച പത്രപ്രവർത്തകരായ കേസരി ബാലകൃഷ്ണപിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള , കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള തുടങ്ങിയവരാൽ സ്ഥാപിതമായ മാധ്യമ സ്ഥാപനങ്ങളും കേരള ചരിത്രത്തിലെ ഇഴപിരിയാത്ത കണ്ണികളാണ്. കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിലെ ചരിത്രം ബ്രിട്ടീഷ് ആധിപത്യത്തിൻ മേലുള്ള മോചനത്തിനു വേണ്ടിയുള്ള സമരം മാത്രമായിരുന്നില്ല. മറിച്ച് ജാതി വ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, അയിത്തോച്ചാടനം, സ്ത്രീവിമോചനം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെയുള്ള പോരാട്ടം എന്നിവയൊക്കെ ആയിരുന്നു. വിവിധ രൂപത്തിലുള്ള സാംസ്കാരിക ഇടപെടലുകളിലൂടെ മലയാളികളുടെ ബോധ മനസിനെ ഉണർത്തുന്ന പദ്ധതികളും പ്രവർത്തനങ്ങളും ഇരുപതാംനൂറ്റാണ്ടിലെ തുടക്കത്തിൽ ആരംഭിച്ചിരുന്നു. ജന്മിത്തവും ഫ്യൂഡലിസവും അവസാനിക്കുകയും വ്യാവസായിക വിപ്ലവം ഉണ്ടാവുകയും മുതലാളിത്തവും സോഷ്യലിസവും രൂപപ്പെടുകയും ചെയ്ത ഈ കാലഘട്ടത്തിൽ, പല സവിശേഷതകളും സാമൂഹിക ജീവിതത്തിൽ ഉടലെടുത്തു. നിത്യജീവിത വ്യവഹാരങ്ങളിൽ സ്ത്രീകൾക്ക് ഉള്ളതായ തുല്യ സ്ഥാനത്തെക്കുറിച്ചും അതിനു വേണ്ടി സാമൂഹിക ജീവിതത്തിൽ ഉണ്ടാവേണ്ട മാറ്റങ്ങളെ സംബന്ധിച്ചും ഉൽപ്പതിഷ്ണുക്കൾ സജീവ ചിന്തകൾ രൂപപ്പെടുത്തിയ ഒരു കാലഘട്ടമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സ്ത്രീവിദ്യാഭ്യാസം, വിധവാവിവാഹം, തുടങ്ങി സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന വിവിധങ്ങളായ സാമൂഹിക പരിഷ്കരണ പ്രക്രിയകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഉടലെടുത്തു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തുവാൻ വിദ്യാഭ്യാസം അനിവാര്യമാണെന്ന ധാരണ പൊതുവിൽ അംഗീകരിക്കപ്പെടുക തന്നെ ചെയ്തു. മദ്ധ്യതിരുവതാംകൂറിൽ നിലനിന്ന സാമുദായിക ഐക്യത്തിനും മതനിരപേക്ഷ മൂല്യങ്ങളുടെയും മൂശയിൽ രൂപപ്പെട്ടതാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ആദ്യ ചുവടു വെയ്പായി ബാലികമാർക്ക് മാത്രമായി ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ആശയം. സ്ത്രീ സമൂഹത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രം വിദ്യാഭ്യാസം ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽ സാർവത്രിക വിദ്യാഭ്യാസം സ്ത്രീ സമൂഹത്തിന് നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ എത്തിക്കുക എന്ന ഏറ്റവും ഉദാത്തമായ ദർശനമാണ് ബാലികാമഠം സ്കൂളിന്റെ രൂപീകരണത്തിന് കാരണമായത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലിബറൽ ചിന്തകളിലേക്ക് ആണ് സമൂഹത്തെ ആകമാനം നയിച്ചത്. ഈ ലിബറൽ വിദ്യാഭ്യാസത്തിലൂടെ ഉണ്ടായ വിജ്ഞാന പ്രസരണം സമൂഹത്തിലെ എല്ലാ തുറകളിലും എത്തുകയും അതുവഴി ഉണ്ടായ സാമൂഹ്യ മാറ്റം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ഹോസ്റ്റൽ സൗകര്യം സ്കൂൾ ക്യാമ്പസ്സിൽ തന്നെ ക്രമികരിച്ചിട്ടുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നും കുട്ടികൾക്ക് സ്കൂളിൽ എത്തുവാൻ സ്കൂൾ ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പരീക്ഷണ നിരിക്ഷണ പാഠവം പ്രോത്സാഹിപ്പിക്കുവാനായി സയൻസ് ലാബുകൾ നിലവിലുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. Digital class room , Library തുടങ്ങിയ നല്ല രീതീയിൽ പ്രവർത്തിക്കുന്നു. മഴവെള്ള സംഭരണിയുള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുപാതികമായി ശൗചാലയങ്ങൽ സ്കുളിൽ ക്രമീകരിച്ചിട്ടുണ്ട്.
സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മലയാളം അദ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു. മാസത്തിൽ 2 പ്രാവശ്യം മീറ്റിങ്ങു കൂടുന്നു. മൽസരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- എക്കോ ക്ലബ്ബ്
- കരാട്ടേ
- യോഗ
- നല്ല പാഠം
- സീഡ്
- റെഡ് ക്രോസ്
- കലാകായികമോളകൾ
- പ്രവൃത്തി പരിചയമേള
മാനേജ്മെന്റ്
കണ്ടത്തിൽ ഡോ. കെ.സി മാമ്മൻ മാനേജറായുള്ള ഒരു ഭരണസമിതിയാണ് ഇപ്പോൾ ഭരണം നടത്തുന്നത്. 12 അംഗങ്ങളുള്ള ഒരു ഭരണസമിധി സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും നേതൃത്വം നൽകുന്നു.
അധ്യാപകർ
മുൻ സാരഥികൾ
സ്കൂൾ സ്ഥാപകൻ
| ശ്രീ. കണ്ടത്തിൽ വർഗീസ് മാപ്പിള |
സ്കൂൾ മാനേജർമാർ
| Mr. K.V. EAPEN |
| H.G. ALEXIOS MAR THEODOYSIUS |
| Miss. BROOKES SMITH |
| H.G. MATHEWS MAR IVANIOS |
| H.G. DANIEL MAR PHILOXENOS |
| H.G. JOSEPH MAR PACHOMIOS |
| V.Rev.RAMBAN THEOPHOROUS COREPISCOPA |
| Mr. K.C. VARGHESE MAPPILAI |
| Dr. K.C. MAMMEN |
| Mr. GEORGE VARGHESE |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1920 - 24 | മിസ്. ഹോംസ് |
| 1924 - 56 | മിസ്. പി. ബ്രൂക്സ് സ്മിത്ത് |
| 1956 - 61 | ശ്രീ. പി. വി. വറുഗീസ് |
| 1961 - 62 | മിസ്. അക്കാമ്മ കുരുവിള |
| 1962 - 79 | മിസ്. എലിസബേത്ത് കുരുവിള |
| 1979 - 84 | ശ്രീമതി. വി. ഐ. മറിയാമ്മ |
| 1984 - 87 | ശ്രീമതി. രാജമ്മ ഫിലിപ്പ് |
| 1987 - 97 | ശ്രീമതി. സൂസി മാത്യു |
| 1997 - 98 | ശ്രീമതി. മറിയാമ്മ കോശി |
| 1998 - 2000 | ശ്രീമതി. പി. ജി. റെയ്ചൽ |
| 2000 - 2005 | ശ്രീമതി. ഏലമ്മ തോമസ് |
| 2003 - 2016 | ശ്രീമതി. ലീലാമ്മ ജോർജ്ജ് (പ്രിൻസിപ്പൾ) |
| 2005 - 2019 | ശ്രീമതി. സാറാമ്മ ഉമ്മൻ(ഹെഡ്മിസ്ട്രസ്സ്) |
| 2016 - | ശ്രീമതി. സുനിത കുര്യൻ |
| 2019 - | ശ്രീമതി. സുജ ആനി മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ്.അംബികാദേവി
- റ്റിൻസി മാത്യു - ദേശീയ തലത്തിൽ ത്രിപ്പിൾ ജംപിന് സർണ്ണം നേടി
- ജോമോൾ സി. ജോർജ്ജ് - സംസ്ഥാന തലത്തിൽ ഹൈജംപിന് നാല് വർഷം വെള്ളി നേടി.
- പ്രൊഫ്.അന്നമ്മ വർഗ്ഗീസ്
- ഡോ. ജാനറ്റ്, Gynecologist
- Smt. Anu George, Principal Mar Dionysious School Mallappally
- Prof. Gayathri Devi
- Prof. Soosy Mathew
ഓർമ്മ കുറിപ്പുകൾ
സ്കൂൾ ഫോട്ടോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps:9.3671813,76.5824405| zoom=15}} |