ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് (JRC)

യുവതലമുറയിൽ ജീവസംരക്ഷണം, ആരോഗ്യം, മനുഷ്യനോടുള്ള ബഹുമാനം, പരസ്പര ധാരമ, സൗഹൃദം, സഹകരണം, ആളുകൾക്കിടയിൽ നില നിൽക്കുന്ന സമാധാനം, സന്നദ്ധ പ്രവർത്തക സേവനം തുടങ്ങിയ മൂല്യങ്ങളെ വളർത്തിയെടുക്കാനാണ് JRC രൂപീകരണത്തിന്റെ ലക്ഷ്യം. ബ്ലഡ് ബാങ്ക്, ആശുപത്രി സേവനം, എച്ച്.ഐ.വി / എയ്ഡ്സ് തടയുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ യൂത്ത്പിയർ എഡ്യൂക്കേഷൻ പ്രോഗ്രാം വഴി പരിശീലനം, ലിംഗസമത്വത്തെ മാനിക്കുന്നതിനും സാമ്പത്തിക വികസിതപ്രക്രിയയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി വിവിധ പരിശീലന കേന്ദ്രങ്ങൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന തിന് അന്താരാഷ്ട്ര റെഡ്ക്രോസിന്റെയും ദേശീയ സൊസൈറ്റിയുടെയും പ്രചോദനാത്മകമായ സമീപനമാണ്. അടിസ്ഥാനതത്വങ്ങളും മാനുഷികമൂല്യങ്ങളും മനസ്സിലാക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായ് സ്‍കൂൾ തല വിദ്യാഭ്യാസത്തോടൊപ്പം തന്നെ ജെ.ആർ.സി യൂണിറ്റ് രൂപീകരിച്ച് വിദ്യാർത്ഥികളെ അംഗമാക്കുകയും ചെയ്യുന്നുണ്ട്.

സൂസൻ ചാക്കോ കൊച്ചമ്മയാണ് ഹൈസ്‍കൂൾ തലത്തിൽ ജെ.ആർ.സി സംഘടന രൂപീകരിച്ചത്. അന്നു മുതൽ ഈ വർഷം വരെയും യാതൊരു കോട്ടവും വരാത്ത രീതിയിൽ ജെ.ആർ.സി യുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സ്‍കൂൾ തലത്തിലെ എല്ലാ പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും J.R.Cകേഡറ്റ് സജീവ പ്രവർത്തകരാണ്. 2020-2021 മുതൽ UP തലത്തിലും J.R.C യുടെ ഒരു യൂണിറ്റ് രൂപീകരിക്കുകയുണ്ടായി.

2018 ലെ പ്രളയത്തോടനുബന്ധിച്ച് ചെങ്ങന്നൂർ മുണ്ടൻകാവിൽ പ്രവർത്തിക്കുന്ന, മാർ ഒസ്‍ത്താത്തിയോസ് തിരുമേനിയുടെ കാലത്ത് ആരംഭിച്ച "ശാന്തിതീരം“ എന്ന സ്‍ഥാപനത്തിലെ ക്യാൻസർ രോഗികളായ അന്തേവാസികൾക്കുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി J.R.C കേഡറ്റുകൾ അവർക്ക് ആവശ്യമുള്ള വസ്ത്രങ്ങളും, ഭക്ഷണസാധനങ്ങളും ശേഖരിക്കുകയും അവ പ്രധാന അദ്ധ്യാപികയുടെയും റെഡക്രോസ് ചുമതലയുള്ള അദ്ധ്യാപകരൂടെയും നേതൃത്വത്തിൽ, ശാന്തിതീരത്തിന്റെ ചുമതലയുള്ള ഫാ. ശമുവേൽ അച്ചന് കൈമാറുകയുണ്ടായി. അതിനു ശേഷം അവിടെ താമസിക്കുന്ന എല്ലാ രോഗികളെയും സന്ദർഷിക്കുകയും സ്നേഹാന്വേഷണം നടത്തുകയും ചെയ്തു. എല്ലാ വർഷവും ഈ സ്‍കൂളിൽ നിന്ന് അനാഥമന്ദിരങ്ങൾ സന്ദർശിക്കുകയും J.R.C യൂണിറ്റ് നാൽ കഴിയുന്ന സഹായ സഹകരണം നടത്താറുണ്ട്.

അതുപോലെതന്നെ കോവിഡ് -19 ന്റെ കാലഘട്ടത്തിൽ കോവിഡി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചുരുക്കം ചില പ്രവർത്തനങ്ങൾ J.R.C കേഡറ്റിന് ചെയ്യാൻ സാധിച്ചു. 2019 ലെ S.S.L.C പരീക്ഷയിൽ എത്തിച്ചേരാൻ കഴിഞ്ഞ എല്ലാ വിദ്യാർത്തികൾക്കും സാനിറ്റൈസർ വിതരണം ചെയ്യുകയും, കൈകൾ കഴുകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. J.R.C സംഘടനയുടെ മാസ്ക് ചലഞ്ചിൽ (അതായത് ഒരു കേഡറ്റ് 10 മാസ്ക് വീതം) പങ്കെടുക്കാനും സാധിച്ചു. ഗാന്ധിജയന്തിയുടെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളും പരിസരവും വൃത്തിയാക്കുകയും online ൽ കൂടി കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

സമൂഹങ്ങളുടെ വികസനത്തിന് മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യവും കമ്മ്യൂണിറ്റി പരിപാലനവും, മാനുഷികമൂല്യങ്ങളെ നന്നായി മനസ്സിലാക്കിക്കുക, ദേശീയത, വംശം, ലിംഗഭേദം, മതവിശ്വാസം, വൈകല്യം, രാഷ്ട്രീയ അഭിപ്രായങ്ങൾ എന്നിവയുടെ അടിസ്താനത്തിൽ വിവേചനം കാണിക്കാതിരിക്കുക, ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അടിയന്തര ഘട്ടത്തിൽ ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുക എന്നിവയെ ലക്ഷ്യമാക്കിയാണ് നമ്മുടെ കുട്ടികൾക്ക് സ്‍കൂൾ തലം മുതൽ ജൂനിയർ റെഡ്ക്രോസിന്റെ പരിശീലനം നടത്തുന്നത്.