ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ബാലികാമഠം ഹൈസ്‍കൂളിൽ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ 21/10/2022 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതൽ 1 മണി വരെ ലഹരി മുക്ത സെമിനാർ നടത്തപ്പെടുകയുണ്ടായി. Excise Circle Inspector - സിദ്ദിഖ് ഹുസൈൻ സാർ സെമിനാറിന് നേതൃത്വം നൽകി. Red Cross unit Secretary Shri. Babu Kallingal ലഹരി വിരുദ്ധ സന്ദേശം നൽകുകയും ഉണ്ടായി. സ്കൂൾ എച്ച്.എം. ശ്രീമതി. സുജ ആനി മാത്യു സ്വാഗതം അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷൈനി ഡേവിഡ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി സെമിനാർ അവസാനിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണ റാലി

6/10/2022 ൽ ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി Assistant Traffic Officer Sir HariLal P.V. ക്ലാസ്സ് എടുക്കുകയുണ്ടായി. JRC unit ലെ cadet ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തപ്പെടുകയുണ്ടായി. തിരുവല്ല മുൻസിപാലിറ്റി വൈസ് ചെയർമാൻ ശ്രീ. ജോസ് പഴയിടം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ലഹരി വിമുക്ത പ്രവർത്തനത്തിന്റെ ഭാഗമായി തിരുവല്ല എസ്.സി.എസ് സ്കൂളിൽ നടന്ന സമ്മേളനത്തിൽ നമ്മുടെ സ്കൂളിൽ നിന്നും JRC യൂണിറ്റ് പങ്കെടുക്കുകയുണ്ടായി.

ലഹരി വിരുദ്ധ കൗൺസിലിംഗ് ക്ലാസ്സ്

ലഹരിക്കെതിരെ മനുഷ്യചങ്ങല

ലഹരി വിരുദ്ധ ക്യാമ്പേയ്നിന്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും മനുഷ്യചങ്ങല നിർമിച്ചു.

മുഖ്യമന്ത്രിയുടെ സന്ദേശം

ഒക്ടോബർ ആറാം തീയതി ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വിക്ടേഴ്സ് ചാനലിലൂടെയുള്ള മുഖ്യമന്ത്രിയുടെ സന്ദേശം സ്കൂൾ ഓഡിറ്റോറിയത്തിൽ സംപ്രേഷണം ചെയ്തു. എല്ലാ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.