"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
{{prettyurl|Govt. HSS Neyyattinkara}} | {{prettyurl|Govt. HSS Neyyattinkara}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
23:16, 19 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിൻകര നെയ്യാറ്റിൻകര , നെയ്യാറ്റിൻകര പി.ഒ, 695121 , തിരുനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1845 |
വിവരങ്ങൾ | |
ഫോൺ | 04712222434 |
ഇമെയിൽ | gbhssnta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ജോയ് ജോൺസ് |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി കല ജി എസ്, MSc MSc BEd MPhil |
അവസാനം തിരുത്തിയത് | |
19-09-2019 | 44035 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കേരളത്തിന്റെ തലസ്ഥാന ജില്ലയിൽ തിരുവനന്തപുരം തന്പാനൂർ ബസ് സ്ററാൻഡിൽ നിന്നും 19 കിലോമീറ്റർ തെക്ക്, പാറശ്ശാല റൂട്ടിൽ (NH-47) റ്റി.ബി.ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്‍ഞ് 250 മീറ്റർ സഞ്ചരിച്ച് നെയ്യാറ്റിൻകര കാട്ടാക്കട റോഡിൽ പ്രവേശിക്കുംപോൾ നെയ്യാറ്റിൻകര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷനും പടിഞ്ഞാറും സിവിൽ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിൻകര ഗവ: ഹയർ സെക്കൻഡറി സ്കൂൾ . നെയ്യാറ്റിൻകര ബസ് സ്ററാൻഡിൽ നിന്നും വടക്കോട്ട് യാത്ര ചെയ്താൽ ഏതാണ്ട് 400 മീറ്റർ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനിൽ നിന്നും വടക്കോട്ട് നെയ്യാറ്റിൻകര കാട്ടാക്കട റോഡിലൂടെ 200 മീറ്റർ വടക്ക് ദിക്കിലേക്ക് സിവിൽ സ്റ്റേഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും കഴിഞ്ഞ് ഈ സ്ക്കൂളിലെത്താം.
തിരുവിതാംകൂർ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാൾ രാമവർമ്മ തംപുരാൻ തിരുമനസ്സ്
കൊണ്ട് സർക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം
ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയിൽ നിന്ന് ഗുരുദേവൻ സ്ഥാപനത്തിനായി ദാനം
ചെയ്ത 25 സെന്റുും ഉൾപ്പെടെ 3 ഏക്കർ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി
ചെയ്യുന്നത്.
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 37-ാം നംപർ ആലുംമൂട് വാർഡിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ആലുംമൂട് ജംഗ്ഷൻ ചുറ്റി NH ന് പടിഞ്ഞാറ് മരുതത്തൂർ വരെ നീണ്ടുകിടക്കുന്ന ഈ വാർഡിലെ ജനസംഖ്യ 1240 ആണ്. എന്നാൽ പഴയ നഗരസഭയുടെ മുഴുവൻ വാർഡുകളും ഈ സ്ഥാപനത്തിന്റെ സ്കൂൾ വിഭാഗത്തിലെ മലയാളം മീഡിയം
ക്ലാസുകളുടെ ഫീഡിംഗ് ഏരിയയാണ്. എന്നാൽ അഞ്ചാം തരം മുതള്ത പത്താം തരം വരെയുളള ഇംഗ്ലീഷ‍് മീഡിയം ക്ലാസുകളിൽ മുനിസിപ്പൽ മേഖലക്കു പുറമെസമീപ
പഞ്ചയത്തുകളായ കൊല്ലയിൽ, കുളത്തുർ, തിരുപുറം, അതിയന്നൂർ, ബാലരാമപുരം,
എരുത്താവൂർ പ്രദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തുന്നുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിൽ തിരുവന്തപുരം പാർലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ അഡ് മിഷൻ വാങ്ങി എത്തുന്നു. 5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.
വിദ്യാലയം ചരിത്രസംക്ഷിപ്തം
തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ്
ഗവ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ . തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാൾ രാമവർമ്മയുടെ ഭരണകാലത്ത് 1881-ല് [കൊല്ലവർഷം 1057] ഇംഗ്ലീഷ് ഹൈസ്കൂൾ ഫോര് ബോയ്സ് എന്ന നാമധേയത്തിൽ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറിൽ ആരംഭിച്ച 22 ഹൈസ്ക്കൂളുകളിൽ ഒന്നാണ്.
ഇംഗ്ലീഷ് ഹൈസ്ക്കൂൾ ഫോർ ബോയ്സ് (ഇ.എച്ച്.എസ്) എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിൽ 1990- നു ശേഷം പെൺകുട്ടികൽക്കും പ്രവേശനം നല്കുകയും പ്രതിവർഷം
4500 -ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുകയും ചെയ്തിരുന്നു. തുടർന്ന് 1940 കളിൽ പെൺകുട്ടികളെ പൂർണ്ണമായും ഒഴിവാക്കി ലൈബ്രറി ഉൾപ്പെടെ സകല സ്ഥാവര ജംഗമ വസ്തുക്കളും രണ്ടായി വീതിച്ച് പ്രത്യേകം കോംപൗണ്ടുകളാക്കുകയും കാലാന്തരത്തിൽ ഗവ.മോഡൽ ഹൈസ്ക്കൂൾ ഫോർ ബോയ്സ് എന്നും ഗവ.മോഡൽ ഹൈസ്ക്കൂൾ ഫോർ ഗേൾസ് എന്നും ഈ രണ്ടു സ്ഥാപനങ്ങളും അറിയപ്പെടുകയും ചെയ്തു.
1990-ൽ കോളേജുകളിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തുകയും കേരളത്തിലെ 31 സ്ക്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലസ്ടു സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോൾ നെയ്യാറ്റിൻകര വിദ്യാഭാസ ജില്ലയിൽപ്ലസ്ടു ക്ലാസുകൾഅനുവദിച്ചുകിട്ടിയ ഏക സ്ക്കൂൾ ഞങ്ങളുടേതായിരുന്നു. 80 വിദ്യാർത്ഥികൾ ഉൽക്കൊള്ളുന്ന ഒരു സയൻസ് ബാച്ചിനാണ് അന്ന് അനുമതിലഭിച്ചത്. ആൺകുട്ടികൾക്കുമാത്രം പ്രവേശനം നല്കിയിരുന്ന ഈ സ്ക്കൂളിൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നല്കിയതോടെ അഞ്ചാം തരം മുതൽ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലും പെൺകുട്ടികൾക്കും പ്രവേശനം നല്കിത്തുടങ്ങി.
1997-ൽ പ്രീഡിഗ്രി വേർപ്പെടുത്തൽ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോൾ പ്ലസ് വൺ സയൻസിന് രണ്ട് അധിക ബാച്ചുകൾകൂടി ലഭിച്ചു. തുടർന്ന് 2000-ൽ കംപ്യൂട്ടർ സയൻസിന് രണ്ട് ബാച്ചുകൾകൂടി ലഭിച്ചു.
1992 മാർച്ചിലെ ആദ്യ പ്ലസ്ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ ഒന്നാം റാൻക് കരസ്ഥമാക്കിയത് ഈ സ്ക്കൂളിലെ കുമാരി ആശാരാജൻ ആയിരുന്നു. 2000 മാർച്ചിലെ അവസാന റാൻക് നിശ്ചയിച്ചപ്പോഴും സയൻസ് വിഭാഗത്തിൽ ഒന്നാം റാൻക് ഈ സ്കൂളിലെ കുമാരി പ്രഭാചന്ദ്രൻ കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പ്രവർത്തനങ്ങൾ 2019
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
.വിദ്യാഭാസ ജില്ലാ കമ്മിഷണര് ആയ ശ്രീമതി.ശ്രീകുമാരി തന്കചി ടീച്ചര് സ്ക്കൗട്ടിന് നേതൃത്വം കൊടുക്കുന്നു.
- എൻ.സി.സി.
വിപുലമായ എന് സി സി യൂണിറ്റ് പ്റവര്ത്തിക്കുന്നു. ശ്രീ.ബന്സിഗര് നേതൃത്വം കൊടുക്കുന്നു.
- ബാന്റ് ട്രൂപ്പ്.
വിപുലമായ ബാന്ഡ് ട്റൂപ് ഉണ്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഹലീലുറഹ്മാന് ,ഗോറി മെറ്റില്ഡ,വാസന്തി ബാ,യി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മഹാത്മ അയ്യ ന്കാളി , നെയ്യാറ്റിന്കര വാസുദേവന് നെയ്യാറ്റിന്കര മോഹനചന്ദ്രന് വിജയകുമാര് (മുന് എസ് എസ് എ ഡയറക്ടര്) , നെയ്യാറ്റിന്കര കൃഷ്ണന് , നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) , ശ്രീ.എൻ.കെ.പത്മനാഭൻ (മുനിസിപ്പൽ സെക്രട്ടറി , 1938 ലെ തിരുവിതാംകൂർ സ്റ്റേറ്റ് കോണ്ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റർ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിൻകരയിൽ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കൾ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബർദോൾ എന്നു വിശേഷിപ്പിച്ചു.)
തിരുമംഗലം സി.കൃഷ്ണൻനായർ ( തിരുവിതാംകൂർ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വർദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത 78പേരിൽ ഒരംഗം.3 തവണ ഡൽഹിയിൽനിന്ന് പാർലമെന്റ് മെംപർ .)
എ.പരമേശ്വരൻ നായർ ( 1929-ൽ ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂർ ഗ്രന്ഥശാല സ്ഥാപകൻ.)
കെ.മാധവൻ
(1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-ൽ മജിസ്ട്രേറ്റ്.)
പി.ഗോപിനാഥൻ നായർ
(കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയർമാൻ )
കാളി ഗോവിന്ദൻ (തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണർ)
കളത്തിൽ വേലായുധൻ നായർ (1954 ൽ ട്രാൻസ്പോർട്ട് മന്ത്രി. 1969-76 എൻ.എസ്‍.എസ്. പ്രസിഡന്റ്.)
ജി.ചന്ദ്രശേഖരപിള്ള (തിരുവിതാംകൂർ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.)
ബോധേശ്വരൻ (കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛൻ )
ആർ.സുന്ദരേശൻ നായർ (മുൻ ആരോഗ്യവകുപ്പ്മന്ത്രി.)
കെ.വിശ്വനാഥൻ (വെള്ളനാട് മിത്രനികേതൻ സ്ഥാപകൻ , ഡയറക്റ്റർ)
ജി.ഗോവിന്ദ പിള്ള
(തിരുവിതാംകൂറിലെ എക്സൈസ് കമ്മീഷണർ)
ശങ്കരനാരായണ അയ്യർ (മുൻ പരീക്ഷാ സെക്രട്ടറി.)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.8.4057292,77.0848367,| width=800px | zoom=16 }}, ഗവൺമെൻറ്, എച്ച്.എസ്.എസ് നെയ്യാറ്റിൻകര