ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44019 (സംവാദം | സംഭാവനകൾ)
No edit summary
44019 (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:


== <font color="blue">'''ഭൗതികസൗകര്യങ്ങൾ'''</font>==
== <font color="blue">'''ഭൗതികസൗകര്യങ്ങൾ'''</font>==
 
ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.  സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം  പരിമിതമാണ്.  ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.  ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.  
'''ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.  സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം  പരിമിതമാണ്.  ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.  ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്. ''' 




വരി 72: വരി 71:
|[[പ്രമാണം:44019-0076.JPG|thumb|upright|900mb| രാധാലക്ഷ്മി പ്രിൻസിപ്പൽ]]
|[[പ്രമാണം:44019-0076.JPG|thumb|upright|900mb| രാധാലക്ഷ്മി പ്രിൻസിപ്പൽ]]
|}
|}


==<font color="blue"> '''അധ്യാപകർ'''</font> ==
==<font color="blue"> '''അധ്യാപകർ'''</font> ==

19:04, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ
വിലാസം
കുളത്തുമ്മൽ

695572
,
തിരൂവനന്തപുരം ജില്ല
സ്ഥാപിതം0 - 0 - 1857
വിവരങ്ങൾ
ഫോൺ0471 2290102
ഇമെയിൽhsskulathummel@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാധാലക്ഷ്മി
പ്രധാന അദ്ധ്യാപകൻമിനി.കെ.എസ്
അവസാനം തിരുത്തിയത്
30-08-201844019
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ, കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ, കാട്ടാക്കടജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ. 150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ്.


ചരിത്രം

      തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കുളത്തുമ്മൽ വില്ലേജിൽ ജംഗ്ഷനിൽ നിന്നും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മൽ.  150 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ.
       കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജന‍ങ്ങളിൽ സാമ്പത്തിക ഔന്ന്യത്യം  പുലർത്തിയിരുന്ന ചില നായർ തറവാടുകൾ ഉണ്ടായിരുന്നു.  ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുറ്റിക്കാട് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നതുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവൻമാർ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു.     
        സാൽവേഷൻ ആർമി വക ക്രിസ്ത്യൻ ദേവാലയത്തിനോട് ചേർന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു.  പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജൻ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതൻ കൃഷ്ണൻനായർ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്  ഈ  പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്.  പള്ളി പുതുക്കി പ്പണിഞ്ഞപ്പോൾ  ഈ സ്കൂൾ ഇവിടെ നിന്നും  കാരണവൻമാരുടെ  സ്കൂൾ  സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.
       മുളങ്കാടും കുറ്റിക്കാടും നിറഞ്ഞ  ഈ  പ്രദേശത്തു വന്നെത്തി പഠിക്കാൻ കുട്ടികൾക്ക് ബുദ്ധിമുട്ടു നേരിട്ടിരുന്നു.  തത്ഫലമായി  ഈ  സ്കൂൾ കാട്ടാക്കട ജംഗ്ഷനിൽ ശ്രീ ധർമ്മ ശാസ്താ കോവിലിനടുത്തുള്ള പതിനാലു സെന്റ് ഭൂമിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.  ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ കുട്ടികൾ കളിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നത് ശാസ്താംകോവിൽ ഗ്രൗണ്ടും ശ്രീ  ഭദ്രകാളി ക്ഷേത്രത്തിലെ ഗ്രൗണ്ടുമായിരുന്നു. കുടിവെള്ളത്തിനായി ശാസ്താംകോവിലെ പാളക്കിണറാണ് ഉപയോഗിച്ചിരുന്നത്.  സ്കൂളിന് വേണ്ട സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.  ഈ  സാഹചര്യത്തിൽ 1970-ൽ 5,6,7 ക്ലാസുകളിലെ കുട്ടികളും 18 അധ്യാപകരും ഉൾപ്പെട്ട യു.പി സെക്ഷൻ പണ്ട് കുടിപ്പള്ളിക്കൂടം സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് സ്ഥാപിക്കപ്പെട്ടു.   ഈ യു.പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി  വാസന്തിദേവി ആയിരുന്നു.
           1980-ൽ പൊതുവിദ്യാഭ്യാസ ധാരയിലേയ്ക്ക് ഈ പ്രദേശത്തെ വിദ്യാർത്ഥികളെ എത്തിക്കുവാൻ സാധിക്കാത്ത അവസ്ഥ വന്നു.  ദരിദ്രരായ കുട്ടികൾക്ക് പഠിക്കുവാൻ സർക്കാർ ഹൈസ്കൂൾ ഈ പ്രദേശത്ത് കുറവായിരുന്നു.  അതിനു പരിഹാരമായി ശ്രീ . കെ പ‍ങ്കജാക്ഷൻ  എം.എൽ.എ യുടെ ശ്രമഫലമായി ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത്  ഹൈസ്കൂളാക്കി.  ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി  മേഴ്സിഡസ് റ്റീച്ചറായിരുന്നു.  ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. സുമന്ത്രൻ നായർ സാർ ആയിരുന്നു.
          കോളേജുകളിൽ നിന്നം പ്രീഡിഗ്രി അടർത്തി മാറ്റിയപ്പോൾ 2000-ൽ ഈ സ്കൂളിനേയും ഹയർ സെക്കന്ററി സ്കൂളാക്കി ഉയർത്തി.  ഇതിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ ശ്രീ. പി.രവീന്ദ്രൻ നായർ ആയിരുന്നു.  ഈ ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം നിർവിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി  2000 ആഗസ്റ്റിൽ ഇടതുമുന്നണി  കൺവീനർ ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി  സെക്രട്ടറി ശ്രീ. ഈ. ത‍ങ്കരാജിന്റെ നേതൃത്വപരമായ പ‍ങ്കും വിലപ്പെട്ടതാണ്.


ഭൗതികസൗകര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.



2018-19

മിനി.കെ.എസ് പ്രധാന അധ്യാപിക
രാധാലക്ഷ്മി പ്രിൻസിപ്പൽ

അധ്യാപകർ

ഉണ്ണികൃഷ്ണൻ നായർ.പി. സീനിയർ അസിസ്റ്റന്റ് എച്ച്.എസ്.എ കണക്ക്
ക്രിസ്റ്റൽ എച്ച്.എസ്.എ കണക്ക്
ശശികുമാർ.വി എച്ച്.എസ്.എ മലയാളം
പ്രമീളകുമാരി.എസ് എച്ച്.എസ്.എ മലയാളം
അനി.എൽ.ദാസ് എച്ച്.എസ്.എ മലയാളം
സജിത.പി എച്ച്.എസ്.എ ഇംഗ്ലീഷ്
ബിന്ദു എച്ച്.എസ്.എ ഇംഗ്ലീഷ്
താജുനീസ എച്ച്.എസ്.എ അറബിക്
നീനാകുമാരി.റ്റി എച്ച്.എസ്.എ ഹിന്ദി
വസന്ത.റ്റി എച്ച്.എസ്.എ. ഹിന്ദി
ബീന.ഡബ്ളിയു.ജെ എച്ച്.എസ്.എ ഊർജ്ജതന്ത്രം
മിനിവേണുഗോപാൽ എച്ച്.എസ്.എ രസതന്ത്രം
മിനി.റ്റി.എസ് എച്ച്.എസ്.എ. ജീവശാസ്ത്രം
ജിഹാമി പി എ എച്ച്.എസ്‌. എ ബയോളജി
രാധ.ജെ എച്ച്.എസ്.എ ചരിത്രം
റീന എച്ച്.എസ്.എ ചരിത്രം
ബിനു മാത്യു എച്ച്.എസ്.എ കായികം
സുഗുണൻ സി യു.പി
ശ്രീലത യു.പി
സജിനി യു.പി
ഷാഹിദാബീഗം യു.പി
ജയശ്രി.എസ് യു.പി
ബിജുജോൺ യു.പി
ജോസ് കെ വൈ യു പി
മനോഹരൻ യു പി

അനധ്യാപകർ

അനിൽകുമാർ വി എൽ
സുരേന്ദ്രൻ
ജാസ്മിൻ
രമ്യ.എസ്

മുൻ സാരഥികൾ

പൂർവ്വാധ്യാപകർ
ഗുരുവന്ദനം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പൂർവ വിദ്യാർത്ഥികൾ

അഡ്വ. ജി. സ്റ്റീഫൻ(ബ്ലോക്ക് പഞ്ചായത്തുമെമ്പർ), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാർഡിലെ മെമ്പർ ശ്രീമതി അനിത, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്.

എച്ച് എസ് എസ് വിഭാഗം

''കൂടുതൽ വിവരങ്ങളിലേക്ക് '' ഇവിടെ ക്ലിക്ക് ചെയ്യുക



സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി .തുടർന്ന് പി റ്റി എ, എസ് എം സി , അധ്യാപകർ, മുപ്പത്തിയെട്ടു വിദ്യാർഥികൾ എന്നിവർ ചേർന്ന് അശരണരെ കാണാൻ പോകുകയും കുട്ടികൾ അവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ അവരോടൊപ്പം ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. 

തുടർന്നുള്ള ദൃശ്യങ്ങളിലേക്ക്


കുളത്തുമ്മൽ  വെൽഫെയർ സൊസൈറ്റി സ്കൂളിലേക്ക് ദേശാഭിമാനി പത്രം സ്പോൺസർ ചെയ്തു. അതിന്റെ ഉദ്‌ഘാടനം എം എൽ എ  ശ്രീ ഐ ബി സതീഷ് നിർവഹിച്ചു. 
പ്രിൻസിപ്പൽ സ്വാഗതം ചെയ്യുന്നു
എം എൽ എ ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടക പ്രസംഗം നിർവഹിക്കുന്നു
സീനിയർ അസിസ്റ്റന്റ് നന്ദി പറയുന്നു


ഹിരോഷിമ , നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.

ഹിരോഷിമ ദിനം


പൗൾട്ടറിക്ലബ്‌ കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി. തുടർന്ന് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ കുട്ടികൾക്ക് ഉണർവും ഉന്മേഷവം നൽകുകയുണ്ടായി


കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ് നൽകി. തുടർന്ന് കാണുക


സ്കൂളിലേക്ക് 'മാധ്യമം' പത്രം സ്പോൺസർ ചെയ്തു.

ഹലോ ഇംഗ്ലീഷ്

പി റ്റി എ യുടെയും അധ്യാപകരുടെയും തീരുമാനപ്രകാരം 2018-19 അധ്യയനവർഷം നടപ്പാക്കിയ "Hello English Know Your Students" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് ആയിരുന്നു ഇത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .

തുടർന്ന് വായിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വായനാദിനം

വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു. പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു. വായനയ്ക്ക് അതിരുകളില്ല . ഞങ്ങളുടെ സ്കൂളിലെ പ്രേമ ചേച്ചി എന്തു കിട്ടിയാലും വായിക്കും

വായനാവാരം
വായന ലഹരിയാക്കിയ പ്രേമ ചേച്ചി


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി . തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മഴക്കാലപൂർവ ശുചീകരണം

പ്രവേശനോത്സവം

ഈ വർഷത്തെ സ്കോൾ പ്രവേശനം ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടനം ചെയിതു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്‌ എസ്‌ എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .

ഹൈടെക് ക്ലാസുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി വൻ വിജയമായി. ഹൈടെക് ആയ പന്ത്രണ്ടു ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.


പാഠ്യതര പ്രവർത്തനങ്ങൾ

  1. ലിറ്റിൽ കൈറ്റ്സ്
  2. സ്കൗട്ട് ആൻഡ് ഗൈഡ്സ്
  3. എൻ എസ് എസ്
  4. റെഡ്ക്രോസ്
  5. ക്ലാസ് മാഗസിൻ
  6. വിദ്യാരംഗം
  7. ക്ലബ് പ്രവർത്തനങ്ങൾ

മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം

വഴികാട്ടി

കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് ഗവ.എച്ച്.എസ്.എസ് കുളത്തുമ്മൽ {{#multimaps: 8.5045415,77.0761665 | width=800px | zoom=16 }}