"ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സലിം അൽതാഫ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുമേഷ് പി | ||
|പി.ടി.എ. പ്രസിഡണ്ട്=രാജി ചെറുതൊടികയിൽ | |പി.ടി.എ. പ്രസിഡണ്ട്=രാജി ചെറുതൊടികയിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീതാമണി | |എം.പി.ടി.എ. പ്രസിഡണ്ട്=ഗീതാമണി | ||
21:36, 20 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ്സ്. എസ്സ്. മാവൂർ | |
|---|---|
| വിലാസം | |
മാവൂർ കണ്ണിപറമ്പ പി.ഒ. , 673661 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 0495 2883117 |
| ഇമെയിൽ | ghsmavoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17083 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10009 |
| യുഡൈസ് കോഡ് | 32041500906 |
| വിക്കിഡാറ്റ | Q64550492 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് റൂറൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കുന്ദമംഗലം |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാവൂർ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 414 |
| പെൺകുട്ടികൾ | 335 |
| അദ്ധ്യാപകർ | 32 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 295 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സലിം അൽതാഫ് |
| പ്രധാന അദ്ധ്യാപകൻ | സുമേഷ് പി |
| പി.ടി.എ. പ്രസിഡണ്ട് | രാജി ചെറുതൊടികയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗീതാമണി |
| അവസാനം തിരുത്തിയത് | |
| 20-11-2025 | Najeebcm |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് മാവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. മേചേരികുന്നു് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെട്ടിരുന്നത്. 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാണ്. കഴിഞ്ഞ വർഷങ്ങളിൽ എസ് എസ് എൽ സി റിസൽറ്റ് 100% ആയിരുന്നു.കായിക മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ ഓവറോൾ നേടിയിട്ടുണ്ട്.
ചരിത്രം
കോഴിക്കോട് പട്ടണത്തിൽ നിന്ന് 24 കി.മി. അകലെ മാവൂർ പഞ്ചായത്തിലെ കണ്ണിപറമ്പ് പ്രദേശത്താണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1974 ൽ മാവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിലക്കു വാങ്ങിയ 5 ഏക്കർ സ്ഥലത്താണ് മാവൂർ ഗവൺമെന്റ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടത്. സ്വന്തമായി കെട്ടിടമുണ്ടാകുന്നതിനു മുമ്പ് മാവൂരിലെ രാഷ്ട്രിയപാർട്ടി ഓഫീസുകളിലും ടൗൺ മദ്രസയിലുമായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1974ൽ 124 വിദ്യാർത്ഥികൾ 8-ാം തരത്തിലേക്ക് അഡ്മിഷൻ വാങ്ങുകയും 1979 ൽ SSLC പരീക്ഷാകേന്ദ്രം അനുവദിച്ച് കിട്ടുകയും ചെയ്തു. മാവൂർ ഗ്രാമപഞ്ചായത്ത് 5 ക്ലാസ് മുറികളും ഗ്രാസിം ഇൻഡസ്ടിസ് 11 ക്ലാസ് മുറികളും നിർമിച്ചു നൽകി.1998 ൽ അന്നത്തെ പി ടി എ ജനപങ്കാളിത്തത്തോട്കൂടി ഓലമേഞ്ഞ ഷെഡ്ഡുകൾ മാറ്റി .ഇതോടെ സ്കൂൂളിന്റെ മുഖഛായ തന്നെ മാറി.പിന്നീട് മാവൂർ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് സ്കൂൂളിലേക്കുള്ള റോഡ് നിർമാണം പൂർത്തീകരിച്ചു.പിന്നീട് എസ് എസ് എ, എം പി ഫണ്ടുകളുപയോഗിച്ച് കൂടുതൽ ക്ലാസ് മുറികളും ശാസ്ത്രപോഷിണി ലാബുകൾ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) ലഭ്യമായതോടെ പഠന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.1997 ൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു.സർക്കാർ ഹയർ സെക്കണ്ടറി പഠനം മെച്ചപ്പെടൂത്തുന്നതിന് 12-ാം ധനകാര്യ കമ്മീഷന്റെ [2008-2009]പദ്ധതി ഉൾപെടൂത്തി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കൂളിന് ലാബ്,ലൈബ്രറി എന്നിവക്ക് കെട്ടിടം അനുവദിച്ചു.കായികമേഖലയിൽ ഉന്നത വിജയം നേടിയിരുന്ന സ്കൂളിന് ഗ്രൗണ്ട് നിർമ്മാണത്തിന് വേണ്ടി സ്പോർട്സ് കൗൺസിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും അതുപയോഗിച്ച് വിശാലമായ ഗ്രൗണ്ട് സ്കൂളിനടുത്തുതന്നെ നിർമ്മിക്കാൻ കഴിഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രത്യേകം താൽപര്യമെടുത്ത് സ്കൂളിന് ഓപൺഎയർ ഓഡിറ്റോറിയം നിർമ്മിച്ചു് നൽകിയത് സ്കൂളിന്റെ മനോഹാരിത വർദ്ധിപ്പിക്കുകയും ചെയ്തു. പി ടി എ റഹീം MLA യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപ ക്ലാസ് റൂം നിർമ്മാണത്തിനായി അനുവദിച്ചതും സ്കൂളിന്റെ ഭൗതികസാഹചര്യം ഏറെ മെച്ചപ്പെടുത്താൻ സഹായകമായി.കൂടാതെ ജില്ലാ പഞ്ചായത്തും ഹയർസക്കണ്ടറി ഡയറക്ടറേറ്റും ചേർന്ന് 15 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി നിർമാണം നടന്നുവരുന്നു. നിർദ്ധനരും നിരക്ഷരരുമായ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച ഈ സ്കൂളിന്റെ പ്രധാന ഫീഡിoഗ് സ്കൂളുകൾ ജി എം യു പി സ്കൂൾ മാവൂർ ,ജി യുപി സ്കൂൾ മണക്കാട്, എ യു പി സ്കൂൾ ചൂലൂർ, എ യു പി സ്കൂൾ കൂഴക്കോട്, സെന്റ് സേവിയേഴ്സ് സ്കൂൾ പെരുവയൽ എന്നിവയാണ്. സ്കൂളിന്റെ ഇന്നത്തെ പുരോഗതിയിൽ പി.ടി.എ കമ്മിറ്റിയുടെ സേവനം നിസ്തുലമാണ്. അക്കാദമിക രംഗത്തെ മികച്ച പരിശീലനം- വിജയോത്സവ പരിപാടികളുടെ ഭാഗമായി എസ് എസ് എൽ സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ മികവുറ്റ സർക്കാർ വിദ്യാലയങ്ങളിലൊന്നായി ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ തെരഞ്ഞെടുക്കുകയും ട്രോഫി സമ്മാനിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചുവർഷങ്ങളായി കലാ കായിക മത്സര രംഗങ്ങളിൽ സബ്ജില്ലാ തലത്തിൽ ഈ വിദ്യാലയം ചാമ്പ്യൻമാരായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ജെ ആർ സി
- കായികപരിശീലനം.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.ജി.എച്ച്.എസ്.മാവൂർ വായനയുടെ ലോകത്തേക്ക് സ്നേഹപൂർവ്വം സമ്പൂർണ്ണ ക്ലാസ് ലൈബ്രറി ആമുഖം കോഴിക്കോട് ജില്ലയിലെ മാവൂർ ഗ്രാമപഞ്ചായത്തിൽ 1974 ലാണ് മാവൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്. കാർഷിക പശ്ചാത്തലമുള്ള ഗ്രാമത്തിലെ സാധാരണക്കാരുടെ മക്കളാണ് ഈ സ്കൂളിൽ പഠിക്കുന്നത് .മാവൂർ ഗ്രാമപഞ്ചായത്ത് മേച്ചേരിക്കുന്നിൽ വാങ്ങിയ 3 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥാപിച്ചത് .കെട്ടിട സൗകര്യമില്ലാത്തതിനാൽ മാവൂരിലെ സി.ഐ.ടി.യു ,ഐ.എൻ.ടി.യു.സി ഓഫീസുകളിലും ഹിദായത്തുൽ ഇസ്ലാം മദ്രസയിലുമാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .1979 ൽ ഗ്വാളിയോർ റയോൺസ് കമ്പനി 11 ക്ലാസ് മുറികളും പഞ്ചായത്ത് 5 ക്ലാസ് മുറികളും നിർമ്മിച്ചു നൽകിയതോടെ സ്കൂൾ മേച്ചേരിക്കുന്നിലേക്ക് മാറ്റി. 1997 ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തി. 2000 ത്തിനുശേഷം ഭൗതിക സൗകര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായി.എം പി, എംഎൽ എ ,ധനകാര്യ കമ്മീഷൻ ,സ്പോർസ് കൗൺസിൽ, ജില്ലാ പഞ്ചായത്ത് ,എന്നീ ഫണ്ടുകൾ ഉപയോഗിച്ച് വിദ്യാലയത്തിന്റെ ഭൗതിക വികസനം ഉറപ്പാക്കി. .മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂൾ കലാകായിക രംഗത്തും മികച്ച നേട്ടങ്ങൾകൈവരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടേയും പിടിഎയുടേയും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരുടേയും നിരന്തരമായ ഇടപെടലുകളും ഒത്തൊരുമയോടെയുള്ള പ്രവർത്തനവുമാണ് ഈ സർക്കാർ വിദ്യാലയത്തെ മുൻനിരയിൽ എത്തിച്ചത് .പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിദ്യാലയ വികസന രേഖയും അക്കാദമിക മാസ്റ്റർ പ്ലാനും സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യം വെക്കുന്നതാണ്. കുട്ടികളുടെ എണ്ണം ക്ലാസ് 8 9 10 11 12 ആകെ എണ്ണം 329,278, 320, 300, 300, 1527
അധ്യാപകരുടെ എണ്ണം ഹൈസ്കൂൾ വിഭാഗം 35 ഹയർ സെക്കന്ററി വിഭാഗം 25 സമ്പൂർണ്ണ ക്ലാസ് ലൈബ്രറി - ആവശ്യവും പ്രസക്തിയും പാഠ്യ പദ്ധതി ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് സ്വയം പഠനം അനിവാര്യമാണ് .ഇതിനായി ക്ലാസ് മുറിയിൽത്തന്നെ പാഠവുമായി ബന്ധപ്പെട്ട ധാരാളം പുസ്കങ്ങൾ ആവശ്യമാണ് .പഠനപ്രക്രിയയുടെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിനും സ്വതന്ത്ര വായനക്കും കൈയെത്തും ദൂരത്ത് പുസ്തകങ്ങൾ ലഭ്യമാകണം. വിവിധ നിലവാരക്കാരെ പരിഗണിക്കുന്നതും എല്ലാ വിഷയങ്ങളും ഉൾക്കൊള്ളുന്നതുമായ ക്ലാസ് ലൈബ്രറികളുടെ അഭാവം പഠനത്തിന്റെ ഗുണതയെ ദോഷകരമായി ബാധിക്കുന്നു എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതി ആവിഷ്ക്കരിച്ചത്. ലക്ഷ്യങ്ങൾ എല്ലാ ക്ലാസിലും പഠനപ്രക്രിയയുടെ ഭാഗമായി ആവശ്യമായ പുസ്തകങ്ങൾ കൈയെത്തും ദുരത്ത് ലഭ്യമാക്കുക എല്ലാ വിഷയത്തിലും പാഠഭാഗവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ക്ലാസ് മുറിയിൽ ഉറപ്പാക്കുക.
പഠന സന്ദർഭങ്ങളിൽ ഫലപ്രദമായി പുസ്തകങ്ങളും നിഘണ്ടുവും ഉപയോഗിക്കാൻ അവസരം ഒരുക്കുക ക്ലാസ് ലൈബ്രറി ഉപയോഗപ്പെടുത്തി ഗവേഷണാത്മക പഠനത്തിന് കുട്ടികളെ സജ്ജമാക്കുക. പുസ്തകവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ വായനാശീലം വളർത്തുക വായനയിലൂടെ കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കുക. ലൈബ്രറി പ്രവർത്തനങ്ങളുടെ രീതിശാസ്ത്രം മനസ്സിലാക്കുന്നതിന് അവസരം ഒരുക്കുക ക്ലാസ് ലൈബ്രറി രൂപീകരണത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക ആസൂത്രണവും നടത്തിപ്പും മുന്നൊരുക്കം/വിവിധതലങ്ങളിൽ നടന്ന യോഗങ്ങളും തീരുമാനങ്ങളും അക്കാദമിക മാസ്റ്റർപ്ലാനിൽ സമ്പൂർണ ക്ലാസ് ലൈബ്രറി പദ്ധതി വിഭാവനം ചെയ്തു. എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സജ്ജമാക്കുക എന്ന പദ്ധതിയും അതിന്റെ ലക്ഷ്യം, കുട്ടികൾക്കുണ്ടാകുന്ന നേട്ടം എന്നിവയും എസ് ആർ ജി യോഗത്തിൽ ചർച്ച ചെയ്തു. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി താഴെ പറയുന്ന സമിതികളുടെ വിവിധ തലങ്ങളിൽ യോഗങ്ങൾ വിളിച്ചു ചേർക്കുകയും ഡോ വി പരമേശ്വരൻ ,പ്രശാന്ത് പി എന്നിവർ പദ്ധതി വിശദീകരിക്കുകയും ചെയ്തു. വിദ്യാലയ വികസനസമിതി (28/9/2018) പൂർവ്വവിദ്യാർപ്രതിനിധികളുടെ യോഗം(2/10/2018) ക്ലാസ് പിടിഎ പ്രതിനിധികളുടെ യോഗം (3/10/2018) ക്ലാസ് പിടിഎ (4/10/2018 -10/10/2018) വിദ്യാലയ ജനാധിപത്യവേദി(5/10/2018). - ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഓണാഘോഷം
- നേർക്കാഴ്ച

മാനേജ്‍മെന്റ്
കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്
ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ
| സുമേഷ് | (ഹെഡ്മിസ്ട്രസ്സ്) |
| നബീല എൻ | (ഫിസിക്കൽ സയൻസ്) |
| ജാക്സൻ ടി എക്സ് | (നാച്വറൽ സയൻസ്) |
| ബുഷ്റ പി | (നാച്വറൽ സയൻസ്) |
| ലേഖ എ | (മാത്‍സ്) |
| മോനിഷ സി | (മാത്‍സ്) |
| സവിത സി കെ | (മാത്‍സ്) |
| നിധീഷ് കുമാർ സി.എം | (മാത്‍സ്) |
| നിധീഷ് എം | (മാത്‍സ്) |
| അബ്ബാസ് എ.കെ | (സോഷ്യൽ സയൻസ്) |
| സുമിത്ര എൻ | .(സോഷ്യൽ സയൻസ്) |
| മുഹമ്മദ് പുത്തലത്ത് | .(സോഷ്യൽ സയൻസ് |
| സത്യൻ വി | .(സോഷ്യൽ സയൻസ് |
| ദിവ്യ എസ് വി | (ഇംഗ്ലീഷ്) |
| നജീബ് സി എം | (ഇംഗ്ലീഷ് ) |
| അനിത ഗോമസ് | (ഇംഗ്ലീഷ്) |
| ശ്രീലക്ഷ്മി | (ഇംഗ്ലീഷ്) |
| ആൻ ട്രീസ ജോസഫ് | (ഇംഗ്ലീഷ്) |
| പ്രമീള കുമാരി എം പി | ( മലയാളം) |
| സുജലപ്രഭ എസ് | ( മലയാളം) |
| ബേബി പ്രമീള എ | ( മലയാളം) |
| മുബീന കെ പി | ( മലയാളം) |
| ഷാഹിദുൽഹഖ് പി | (അറബിക്ക്) |
| ജിഷ്ണ പി | (ഹിന്ദി) |
| ബിബിൻകുമാർ ആർഎം | (ഹിന്ദി) |
| രബിത പി | (ഹിന്ദി ) |
| റസീന | (ഉർദു) |
| അബ്ദുൽ മുന്നാസ് എം സി | (ഡ്രോയിംഗ് ) |
| അർച്ചന | (നീഡ്ൽ വർക്ക്) |
| നിഖിൽ പി | (കായികം ) |
ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ
--ഫിസിക്ക്സ്| ഷെെലജ ദേവി | പ്രിൻസിപ്പൾ |
| അറബിക്ക് | |
| മാത്‍സ് | |
| -- ഇംഗ്ലീഷ് | |
| -- കൊമേഴ്സ് | |
| -- | സുവോളജി |
| -- | ഇംഗ്ലീഷ് |
| - | -കെമിസ്ട്രി |
| മാത്‍സ് | |
| -- | മലയാളം |
| -- | ഫിസിക്ക്സ് |
| ഹിസ്റ്ററി | |
| കെമിസ്ട്രി | |
| --ബോട്ടണി |
ഓഫിസ്
- വിഷ്ണു (ക്ളാർക്ക്)
- വേലായുധൻ
- വിശ്വനാഥൻ
- രേഷ്മ
മുൻ സാരഥികൾ
1. രത്ന വല്ലി, പി, 2. സി കെ വാസു,, 3. ശിവദാസൻ വി സി 4.അനിൽകുമാർ , 5. മുഹമ്മദ് ബഷീർ 6. പ്രഭ ടി സി 7. മനോഹരൻ കെ ജി :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17083
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
