"ജംസ് എച്ച് എസ്സ് പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 101: | വരി 101: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജങ്ഷനിൽ നിന്നും ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചശേഷം ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും വലത്തേയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം. | സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജങ്ഷനിൽ നിന്നും ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചശേഷം ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും വലത്തേയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം. | ||
{{ | {{Slippymap|lat= 8.8712755|lon=76.8652027|zoom=16|width=800|height=400|marker=yes}} |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജംസ് എച്ച് എസ്സ് പൂങ്കോട് | |
---|---|
വിലാസം | |
പൂങ്കോട് ചടയമംഗലം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | 40025gemshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40025 (സമേതം) |
യുഡൈസ് കോഡ് | 32130200105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 160 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 318 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ എസ് ആർ |
പി.ടി.എ. പ്രസിഡണ്ട് | റഹിം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ശ്രീരാമന്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ ജഢായുമംഗലം എന്ന ചടയമംഗലത്തിന്റെ നെറുകയിൽ അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സരസ്വതീക്ഷേത്രമാണ് ജെംസ് ഹൈസ്കൂൾ . ലോകടൂറിസം ഭൂപടത്തിൽ ഇടം നേടിയ ജഢായുപാറയ്ക്കും ശില്പത്തിനും അഭിമുഖമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1934 ൽ ശങ്കരവിജയം ഹൈസ്കൂൾ എന്ന നാമധേയത്തിലാണ് ആരംഭിച്ചത് . കാർഷികവൃദ്ധിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഈ ദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലുള്ള ഗവൺമെന്റ് L P സ്കൂൾ പര്യാപ്‌തമല്ല എന്ന തോന്നിയ വിദ്യാഭ്യാസ അധികൃതർ 1934 ഫെബ്രുവരിയിൽ നാട്ടിലെ പ്രമാണിമാരെയും വിദ്യാസമ്പന്നരെയും പങ്കെടുപ്പിച്ചു ഒരു യോഗം സംഘടിപ്പിക്കുകയുണ്ടായി . ആ യോഗത്തിൽ പങ്കെടുത്ത ഏക BLL ബിരുദധാരിയായ ശ്രീ . എസ് നാരായണപിള്ളയെ ഒരു സ്കൂൾ തുടങ്ങുന്നതിനായി പ്രേരിപ്പിക്കുകയും വളരെ വേഗത്തിൽ നടന്ന നടപടിക്രെമങ്ങൾക്കു ശേഷം ജൂൺ മാസം ഇംഗ്ലീഷ് മീഡിയം LP, UP വിഭാഗങ്ങൾ ആരംഭിച്ചു . രണ്ട് വർഷങ്ങൾക്ക് ശേഷം 1936 ൽ മലയാളം മീഡിയവും പ്രവർത്തനം ആരംഭിച്ചു .നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 1956 ൽ ആണ് ഹൈസ്കൂൾ ആയി ഉയർത്തിയത് .സ്ഥലപരിമിതി മൂലം LP വിഭാഗം NSS നു വിട്ടുകൊടുത്തു .
ആ കാലഘട്ടത്തിലെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള വിദ്യാലയമായിരുന്നു ഇത് . മികച്ച കായിക പരിശീലനത്തിലൂടെ ഇന്ത്യൻ ഫുട്ബോൾ ടീമിൽ വരെ കളിക്കാരെ സംഭാവന ചെയ്യുവാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . എക്കാലവും മികച്ച അധ്യയനവും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന വിദ്യാലയം ആണ് ഇത് .
2008 ൽ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ജെംസ് ഫൗണ്ടേഷൻ ഈ വിദ്യാലയം ഏറ്റെടുത്തത് വികസനപാതയിൽ ഒരു നാഴികക്കല്ലായി മാറി . പുതിയ മനോഹരമായ കെട്ടിടം ,സ്കൂൾ ബസ് .ഓരോ കുട്ടിക്കും പ്രത്യേകമായുള്ള വിദേശനിർമ്മിതമായ ഇരിപ്പിടം , മികച്ച IT ലാബ് മറ്റ് അനുബന്ധസൗകര്യങ്ങൾ എന്നിവ ഒരുക്കി ജെംസ് എച് എസ് എന്ന പുതിയപേരിൽ ചടയമംഗലത്തിന്റെ സ്വപ്നങ്ങൾക് നിറം പകർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ഏകദേശം 5 ഏക്കർ സ്‌ഥലത്ത് ബഹുനില കെട്ടിടങ്ങളിൽ ആയിട്ടാണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത് . യൂ.പി.,എച്ച് .എസ്സ്.എന്നീ വിഭാഗങ്ങളിലായി 343 കുട്ടികൾ പഠിക്കുന്നു.
മാനേജ്മെന്റ്
ജംസ് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരത്തിന്റെ കീഴിൽ സ്ക്കൂൾ പ്രവർത്തിയ്ക്കുന്നു.ശ്രീ. സി ജോർജ്ജ് ഇപ്പോഴത്തെ മാനേജർ ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജ.ആർ .സി.
- ലിറ്റിൽകൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- മാധവൻ പിള്ള
- ചന്ദന വല്ലി അമ്മ
- രാധാമണി അമ്മ
- രുഗ്മിണികുഞ്ഞമ്മ
- രാജീവ്
- ജെസ്സി
- ഷീല
- അനിത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അജയൻ (ഇന്ത്യൻ ഫുഡ്ബാൾ താരം)ഡോ.പ്രകാശ് PRADEEP.P(IT)പ്രദീപ് (ഐറ്റി വിദഗ്ധൻ)
വഴികാട്ടി
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജങ്ഷനിൽ നിന്നും ചടയമംഗലം പോരേടം പള്ളിക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചശേഷം ചടയമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്ത് നിന്നും വലത്തേയ്ക്ക് ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്തിച്ചേരാം.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40025
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ