"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
deleting |
deleting |
||
| വരി 103: | വരി 103: | ||
* ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി | * ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി | ||
* ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.<br /> | * ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.<br /> | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
14:45, 29 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
==
| എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട | |
|---|---|
| വിലാസം | |
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 0480 2826372 |
| ഇമെയിൽ | lfchssirinjalakuda@yahoo.com |
| വെബ്സൈറ്റ് | www.Lfchssirinjalakuda.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23027 (സമേതം) |
| യുഡൈസ് കോഡ് | 32070700706 |
| വിക്കിഡാറ്റ | Q64089573 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 1578 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Sr. കൊച്ചുത്രേസ്യ ടി ഐ |
| പി.ടി.എ. പ്രസിഡണ്ട് | ജയ്സൻ കരേപറമ്പിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ. ജോസ് |
| അവസാനം തിരുത്തിയത് | |
| 29-07-2022 | 23027 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ - ചാവറയച്ചന്റെ സ്വപ്ന സാക്ഷാത്ക്കാരം.....സ്വജീവിതത്തെ നിഷ്കാമകർമ്മം കൊണ്ടും കർമ്മത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന കൊണ്ടും ധന്യമാക്കിത്തീർത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചൻ .വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച മുനിവര്യനാണ് ചാവറപിതാവ്.1865-ൽ അദ്ദേഹം വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെടുവിച്ച സർക്കുലർ വിദ്യാഭ്യാസരംഗത്തെ ഒരുു സുപ്രധാന നാഴികക്കല്ലാണ്.പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ തുടങ്ങിയതോടെ ജാതിമതഭേതമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാൻ ആരംഭിച്ചു.
സാമൂഹികമായ നിയമങ്ങളുടേയും ചട്ടവട്ടങ്ങളുടേയും ഇടയിൽ ഒതുങ്ങിക്കഴിയുകയായയിരുന്നു പത്തൊൻമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ..എല്ലാ തരത്തിലും അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866-ൽ ഇന്ത്യയിലെ ആദ്യസന്യാസിനി സമൂഹമായി കൂനമ്മാവിൽ സി.എം.സി സ്ഥാപിച്ചുകൊണ്ട് സ്ത്രീകുടുംബത്തിന്റെ വിളക്കായി മാറി അദ്ദേഹം .മഠത്തിനോട് ചേർന്ന്പെൺകുട്ടികൾക്കായി ഒരു ബോർഡിങ് സ്ക്കൂൾ തുടങ്ങി. " പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവ രൂപവൽക്കരണത്തിലും ശ്രദ്ധിക്കുക " ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. അദ്ദേഹത്തിന്റെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ ഇരിങ്ങാലക്കുടയിലും പെൺകുട്ടികൾക്കായ് ഒരു പള്ളിക്കൂടം സ്ഥാപിതമായി. അതാണ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്ക്കൂൾ.
ചരിത്രം
കേരളത്തിന്റെ മുഖ്യകലയായ കഥകളിയുടെ ജന്മഗൃഹമായ ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിറ്റിൽ ഫ്ലവർ കോൺവെന്റ് മഠാംഗങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു പെൺകുട്ടികളുടെ സമഗ്രമായ വളർച്ചക്കും രൂപീകരണത്തിനും വേദിയൊരുക്കുകയെന്നത്. ഈ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ ആദ്യപടിയാണ് , കർമ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴിൽ 1923 ഏപ്രിൽ 14-ാം തിയ്യതി സ്ഥാപിതമായ ലിറ്റിൽ ഫ്ലവർ വിദ്യാലയം.പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്.1926 മെയ് 31 ന് വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി ആയി ഉയർത്തപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയും ,സ്വഭാവ രൂപവൽക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ലിറ്റിൽ ഫ്ലവർ വിദ്യാലയം ആരംഭിച്ചത്.1944 ജൂൺ 7 ന് ഹൈസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമിട്ടു. ഹൈസ്ക്കൂൾ ക്ലാസ്സുകൾക്കായി പുതിയ ഒരു കെട്ടിടം പണുതുയർത്തി. അപ്പർ പ്രൈമറി , ഹൈസ്ക്കൂൾ എന്നീ തലങ്ങൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകിപ്പോരുന്നത്. “ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് " പറഞ്ഞ വി. കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഏകദേശം 3000 – ത്തിൽ അധികം കുട്ടികൾ വർഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു.ഇന്ന് നേഴ്സറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള പഠന സൗകര്യം ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ അഭിമാനമായ് എൽ.എഫ് നിലകൊള്ളുന്നു.
"അറിവും സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതിൽ ലിറ്റിൽ ഫ്ലവർ ഏറെ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം, അർപ്പണബോധമുള്ള നേതൃത്വനിരയും നിസ്വർത്ഥസഹകരണവും കാഴ്ച വയ്ക്കുന്ന അധ്യാപകരും , ഗുരു ഭക്തിയുള്ള ശിഷ്യഗണവും , സർവ്വോപരി എല്ലാവരേയും കൈപിടിച്ചു നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹപുഷ്പങ്ങളും , സർവ്വേശ്വരന്റെ കൃപാകടാക്ഷവും എൽ.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശ്ശൂർ ജില്ലയിൽ ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുള്ള 1981, 90, 93, 99 നിരവധി പുരസ്ക്കാരങ്ങൾ എൽ.എഫിനെ തേടിയെത്തി. 100 % വിജയം , റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകൾ ഇവയെല്ലാം എൽ. എഫിന്റെ മാറ്റ് പതിന്മടങ്ങ് വർധിപ്പിച്ചവയാണ്.1982 ൽ അധ്യാപകർക്കുള്ള നാഷ്ണൽ അവാർഡ് ഹൈസ്ക്കൂൾ ഹെഡ്മ്സ്ട്രസ്സ് ആയിരുന്ന സി. മേരി ജസ്റ്റിന് ലഭിച്ചു എന്നുള്ളത് എൽ.എഫിന്റെ ചരിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ്. ഗണിത-ശാസ്ത്ര-സാമൂഹ്യ-പ്രവൃത്തിപരിചയമേള കൂടാതെ ഗൈഡിങ്ങ് , ബാന്റ്സെറ്റ് എന്നിവയും മനോഹരമായി പ്രവർത്തിക്കുന്നു. പാഠ്യ അറിവുകൾക്കുപരി ജീവിതത്തിലുടനീളം വച്ചു പുലർത്തേണ്ട മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസവും , സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വരും തലമുറയെ വാർത്തെടുക്കാൻ കെൽപ്പുള്ളതുമായ വിദ്യഭ്യാസ സമ്പ്രദായമാണ് എൽ.എഫിൽ നിലനിൽക്കുന്നത്.2011 മുതൽ ഓരോ ക്ലാസ്സ് മുറികളും ഡിജിറ്റൽ ക്ലാസ്സുകളായി രൂപീകരിക്കുകയുണ്ടായി. ഗൈഡിങ്ങ് കൂടാതെ ലിറ്റിൽ കൈറ്റ്സ് ,2019 മുതൽ ജൂനിയർ റെഡ് ക്രോസ് സംഘടന എന്നിവയും എൽ.എഫിൽ പ്രവർത്തന സജ്ജമാണ്. 2020 ൽ കോവിഡ് മഹാമാരി ലോകത്തെ മുഴുവൻ തളച്ചിട്ടപ്പോൾ പോലും ഓൺലൈനിലൂടെ വളരെ മികവുറ്റ രീതിയിൽ ക്ലാസ്സുകൾ തുടർന്നു എന്നുള്ളത് തികച്ചും അഭിനന്ദാർഹമാണ്. ഇതിനോടൊപ്പം തന്നെ ചരിത്ര വിജയം കാഴ്ചവെച്ചുകോണ്ട് 206 ഫുൾ A+ ഓടുകൂടി 2020-21 എസ്.എസ്.എൽ.സി ബാച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം ഉയർത്തി .എൽ.എഫിന്റെ എല്ലാ പ്രവർത്തനങ്ങളുടേയും പിന്നിൽ അഭ്യുദയകാംക്ഷികളുടേയും , പി.ടി.എ .യുടേയും ശക്തമായ പിന്തുണ എന്നും ലഭിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിലേക്ക് നോക്കുമ്പോൾ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങളുടെ വിസ്മയക്കാഴ്ച്ചകൾക്കുമുമ്പിൽ എൽ.എഫ് നമിക്കുന്നു
പാഠ്യേതരപ്രവർത്തനങ്ങൾ
വ്യക്തിത്വവികസനം
മാധ്യമങ്ങളുടെ വിസ്മയവിരുന്നിൽ ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാൻ, ജീവിത പ്രതിസന്ധികളിൽ കരുത്തോടെ മുന്നേറാൻ മാർഗ്ഗദർശന സെമിനാറുകൾ,കൗൺസിലിങ്ങ് എന്നിവ കുട്ടികൾക്കായ് നല്കുന്നു.മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
മോട്ടിവേഷൻ ക്ലാസ്സ്
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും ഒരു നല്ല മോട്ടിവേഷൻ ക്ലാസ്സ് നൽകി.
കൗൺസിലിങ്ങ്
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തിൽ ജീവിതഭാരം ഇറക്കിവെയ്ക്കാൻ ഒരു സുവർണ്ണാവസരമാണ് കൗൺസിലിങ്ങ് രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ കൗൺസിലിങ്ങ് രംഗത്ത് സി അനില,സി കാരുണ്യ,സി ലിയ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ കൗൺസിലിങ്ങ് സഹായകമാണ്
സ്കൂൾ പ്രതിഭകൾ
- ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി രണ്ടാം സമ്മാനം നേടി.
- ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി.
- ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ സന സുരേഷും ഹിന്ദി ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും രണ്ടാം സ്ഥാനം നേടുകയുണ്ടായി.
- ഇരിങ്ങാലക്കുട ഗേള്സ് സ്കൂളിൽ നടന്ന സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ടിംന ആറ്റ്ലി നാലാം സ്ഥാനം കരസ്ഥമാക്കി.
- താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം നേടി
- ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി
- ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി.
മാനേജ്മെന്റ്
മുൻ സാരഥികൾ
| 1935-1965 | സി.സെലിൻ | |
| 1965-1969 | സി.ഡൊമിറ്റില്ല | |
| 1969-1971 | സി.അബ്രഹാം | |
| 1978-1984 | സി.മേരിജസ്റ്റിൻ | |
| 1984-1995 | സി.മേഴ്സി | |
| 1995-2001 | സി.ജോസ്റിറ്റ | |
| 2001-2003 | സി.മേഴ്സീന | |
| 2003-2006 | സി.ദീപ്തി | |
| 2006-2011 | സി.ആൻമരിയ | |
| 2011-2015 | സി.ഫ്ലോറൻസ് | |
| 2015-2021 | സി റോസ്ലറ്റ് | |
| 2021- | സി .മേബിൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.347025921435238,76.21445343693355|zoom=18}}}}
|}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23027
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ