"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 290: | വരി 290: | ||
പ്രമാണം:14052 വനിത2.jpg | പ്രമാണം:14052 വനിത2.jpg | ||
പ്രമാണം:14052 വനിത1.png | പ്രമാണം:14052 വനിത1.png | ||
പ്രമാണം:14052 pta executive | |||
</gallery> | </gallery> |
10:59, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി | |
---|---|
വിലാസം | |
ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ ചാവശ്ശേരി , ചാവശ്ശേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 0490 2433830 |
ഇമെയിൽ | chavasseryghss14052@gmail.com |
വെബ്‍സൈറ്റ് | http://ghsschavassery.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 14052 (സമേതം) |
എച്ച് എസ് എസ് കോഡ് | 13001 |
യുഡൈസ് കോഡ് | 32020901306 |
വിക്കിഡാറ്റ | Q64458576 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 826 |
പെൺകുട്ടികൾ | 753 |
ആകെ വിദ്യാർത്ഥികൾ | 1579 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 255 |
ആകെ വിദ്യാർത്ഥികൾ | 500 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോസമ്മ ടി സി |
പ്രധാന അദ്ധ്യാപകൻ | തിലകൻ തേലക്കാടൻ (പൂർണ്ണ അധിക ചുമതല) |
പ്രധാന അദ്ധ്യാപിക | ഇന്ദിര പികെ |
പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സോയ കെ |
അവസാനം തിരുത്തിയത് | |
16-03-2022 | 14052-14052 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.
വായിക്കുക കൂടുതൽ ചരിത്രം
കാണുക സ്കൂൾ വാർഷികം ഡോക്യുമെൻററി
ഭൗതികസൗകര്യങ്ങൾ
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. കൂടുതൽ...
പാഠ്യേതര പ്രവർത്തനങ്ങൾ
2022മാർച്ച് 14
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്
2022 മാർച്ച് 8
വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.
കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യൂ
അതേ ദിവസം തന്നെ എസ് പി സിയും,വായനാക്ളബ്ബും ചേർന്ന് സ്കൂൾ പാചകത്തൊഴിലാളിയായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി തങ്കത്തിനേയും,ശ്രീമതിസുഗന്ധിയേയും ആദരിക്കുകയുണ്ടായി.കാണാം
ചാവശ്ശേരി ജി എച്ച് എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ
ചാവശ്ശേരി ജി എച്ച് എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ
തനിച്ചല്ല നിങ്ങൾ
2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ സഹായപദ്ധതി രൂപം കൊണ്ടത്. കൂടുതൽ
അംഗീകാരങ്ങൾ
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലം |
---|---|---|
ഗുരുകുലകാലം | ||
1 | കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ | |
പ്രൈമറിക്കാലം | 1914 | |
1 | നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ | |
2 | കുഞ്ഞിരാമൻ മാസ്റ്റർ | |
3 | കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |
4 | രാഘവവാര്യർ മാസ്റ്റർ | |
5 | കുഞ്ഞൻ മാസ്റ്റർ | |
6 | കേശവൻ നമ്പീശൻ മാസ്റ്റർ | |
ഹൈസ്കൂൾ ആരംഭം 1980 | ||
1 | പീ എം നാരായണൻ മാസ്റ്റർ | |
2 | പി രുഗ്മിണി വാരസ്യാർ ടീച്ചർ | |
3 | ജി കേശവൻ നായർ മാസ്റ്റർ | |
4 | എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്) | |
5 | ലക്ഷമിക്കുട്ടി ടീച്ചർ | |
6 | ഭാഗീരഥി ടീച്ചർ | |
7 | പുരുഷോത്തമൻ പിള്ള മാസ്റ്റർ | |
8 | പി നന്ദിനി ടീച്ചർ | |
9 | സി എം ബാലകൃഷ്ണൻ മാസ്റ്റർ | |
10 | അബൂബക്കർ മാസ്റ്റർ | |
11 | ലീല ടീച്ചർ | |
12 | ടി ലക്ഷ്മി ടീച്ചർ | |
13 | ഹുസൈൻ മാസ്റ്റർ | |
14 | നാണു മാസ്റ്റർ | |
15 | കെ പി അബ്രഹാംമാസ്റ്റർ | |
16 | കെ വേണുഗോപാലൻ മാസ്റ്റർ | |
17 | കെ കുഞ്ഞിരാമൻ മാസ്റ്റർ | |
18 | കെ കെ പ്രേമലത ടീച്ചർ | |
19 | സി ആർ പത്മിനി ടീച്ചർ | 2009-13 |
20 | പി ജി രാജേന്ദ്രൻ മാസ്റ്റർ | 2013-14 |
21 | പി കെ കൃഷ്ണദാസൻ മാസ്റ്റർ | 2014-15 |
22 | പി എം മാത്യു മാസ്റ്റർ | 2015-16 |
23 | കെ രത്നാകരൻ മാസ്റ്റർ | 2016-17 |
24 | ടികെ തങ്കച്ചൻ മാസ്റ്റർ | 2017-18 |
25 | മൈത്രി ടീച്ചർ | 2018-19 |
26 | പികെ ഇന്ദിര ടീച്ചർ | 2019 മുതൽ |
മാനേജ്‍മെൻറ്
സ്കൾ നടത്തിപ്പിന് പിന്തുണയേകാൻ,വി അജയകുമാറിൻെറ നേതൃത്വത്തിൽ ശക്തമായ പി ടി എ നിലകൊള്ളുന്നു. സോയയുടെ നേതൃത്വത്തിൽ മദർ പി ടി എ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
ക്രമനമ്പർ | പേര് | മേഖല | കുറിപ്പുകൾ |
---|---|---|---|
1 | എൻ വി കുങ്കൻ നായർ | സ്വാതന്ത്ര്യസമരസേനാനി | |
2 | ഇ കെ മൊയ്തു | മുൻ ഹൈക്കോടതി ജസ്റ്റിസ് | |
3 | അപർണ | കഥാകാരി |
വഴികാട്ടി
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E {{#multimaps: 11.94872,75.61275 | zoom=13 }}
ചിത്രശാല
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14052
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ