"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48230 (സംവാദം | സംഭാവനകൾ)
No edit summary
48230 (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
2019-20 വർഷത്തിലെ ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് നമുക്കായിരുന്നല്ലോ. നമ്മുടെ പുസ്തകപ്പുര പദ്ധതിയായിരുന്നു ഈ അവാർഡിന് നമ്മളെ അർഹമാക്കിയത്.
2019-20 വർഷത്തിലെ ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് നമുക്കായിരുന്നല്ലോ. നമ്മുടെ പുസ്തകപ്പുര പദ്ധതിയായിരുന്നു ഈ അവാർഡിന് നമ്മളെ അർഹമാക്കിയത്.


ആ അവാർഡ് തുകയും അതോടൊപ്പം മറ്റ് ചില തനത് ഫണ്ടുകളും ചേർത്ത് കൊണ്ട് നമ്മുടെ പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന  ഭൂപടങ്ങൾ പുനർനിർമിക്കുക എന്ന വലിയ കാര്യം നടപ്പിലാക്കാനാണ് നമ്മുടെ  പിടിഎ കമ്മിറ്റി തീരുമാനിച്ചത്. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഭൂപടങ്ങളുടെ പുനർനിർമാണം|തുടർന്നു വായിക്കുക]]  
ആ അവാർഡ് തുകയും അതോടൊപ്പം മറ്റ് ചില തനത് ഫണ്ടുകളും ചേർത്ത് കൊണ്ട് നമ്മുടെ പഴയ കെട്ടിടത്തിൽ ഉണ്ടായിരുന്ന  ഭൂപടങ്ങൾ പുനർനിർമിക്കുക എന്ന വലിയ കാര്യം നടപ്പിലാക്കാനാണ് നമ്മുടെ  പിടിഎ കമ്മിറ്റി തീരുമാനിച്ചത്. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ഭൂപടങ്ങളുടെ പുനർനിർമാണം|തുടർന്നു വായിക്കുക]]
 
=== '''കുഞ്ഞുമനസ്സറിയാം സ്നേഹത്തണലേകാം''' ===
കോവിഡ് കാലം മുതൽ രക്ഷിതാക്കൾ നിരന്തരമായി ആവശ്യപ്പെടുന്ന കാര്യമായിരുന്നു രക്ഷിതാക്കൾക്കായി ഇടക്കിടെ വിദഗ്ധരുടെ ക്ലാസുകൾ വേണമെന്നത്. അടച്ചിടൽ കാലത്ത് വല്ലാത്ത ആശങ്കകളിലൂടേയും മാനസിക വിഷമത്തിലൂടെയും ആണ് മിക്ക രക്ഷിതാക്കളും കടന്ന് പോയിരുന്നത്. സ്കൂളുകൾ തുറന്ന് ഒന്നരമാസം പിന്നിട്ടിരിക്കുന്ന  ഈ വേളയിൽ മക്കളുടെ പഠനവും സ്വഭാവരൂപീകരണവുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള സംശയങ്ങൾ തീർക്കുന്നതിനും നമ്മുടെ ചിന്തകളെ ഒന്ന് പുതുക്കുന്നതിനുമുള്ള ഒരവസരമൊരുക്കി  നമ്മുടെ പിടിഎ കമ്മിറ്റി.
 
പ്രശസ്ത കൗൺസിലറും മനശാസ്ത്ര വിദഗ്ധനുമായ '''ഡോ. എപി അബ്ദുള്ളക്കുട്ടി'''  2021 ഡിസംബർ 23 വ്യാഴാഴ്ച  ഉച്ചയ്ക്ക് 2 മണിക്ക്  നമ്മുടെ വിദ്യാലയത്തിലെ രക്ഷിതാക്കളോട് സംവദിച്ചു.
 
=== ലോകമാതൃഭാഷാദിനാചരണം ===
ഒന്നാം ക്ലാസിലെ  ലോകമാതൃഭാഷാദിനാചരണം വ്യത്യസ്ഥമായി. ഊർങ്ങാട്ടിരി എ എൽ പി സ്കൂളിലെ '''ഒന്നാം തരം ഒന്നാന്തരം''' പദ്ധതിയുടെ ഭാഗമായി മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു.
 
ഭാഷയെക്കുറിച്ചും, ഭാഷയുടെ ആവശ്യകതയെക്കുറിച്ചും അതിൽ മാതൃഭാഷയുടെ പ്രാധാന്യത്തെ ക്കുറിച്ചും ലഘുവായി വിവരിച്ച ശേഷം വിദ്യാർത്ഥികളും അധ്യാപകരും മാതൃ ഭാഷാ പ്രതിജ്ഞ ചൊല്ലി.
 
ശേഷം പ്രത്യേകം തയ്യാറാക്കിയ വിവിധോദ്ദേശ മാതൃഭാഷാദിന പോസ്റ്റർ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
 
പോസ്റ്ററിന് മനോഹരമായി നിറം നൽകൽ,
 
പോസ്റ്ററിന് ബോർഡറായി കൊടുത്ത മലയാള അക്ഷരങ്ങളിൽ പഠിച്ച അക്ഷരങ്ങൾക്ക് വട്ടം വരക്കൽ,
 
ആ അക്ഷരങ്ങൾ ഉപയോഗിച്ച് പദനിർമാണം,
 
പദങ്ങൾ കണ്ടെത്തൽ,
 
പദങ്ങൾ ഉപയോഗിച്ച് വാക്യനിർമാണം.
 
പുതിയ അക്ഷരങ്ങളെ തിരിച്ചറിയൽ, ഇവയെല്ലാം പ്രത്യേകം തയ്യാറാക്കിയ പോസ്റ്ററിലേക്ക് ഉൾച്ചേർന്ന പ്രവർത്തനങ്ങളായിരുന്നു.
 
=== '''ഉല്ലാസഗണിതം പരിശീലനം''' ===
മക്കൾക്ക് വേണ്ടി ഉല്ലസിച്ച് കളിച്ച് അച്ഛനമ്മമാർ.
 
ഉല്ലാസഗണിതം പ്രത്യേക ക്ലാസ് പിടിഎ യോഗം ആവേശമായി. ഒന്ന് രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികളിലെ ഗണിത പഠനം രസകരവും മികവുറ്റതുമാക്കുന്നതിനായി സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന ഗണിതപഠനപരിപോഷണ പദ്ധതിയാണ് '''ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും'''. പ്രത്യകം തയ്യാറാക്കിയ ഗെയിം ബോർഡുകളും കാർഡുകളും വെച്ച് സംഖ്യാ ബോധം, സംഖ്യാ വ്യാഖ്യാനം തുടങ്ങിയ ഗണിതശേഷികൾ നേടുന്നതിന് സഹായകമാവുന്ന കളികളാണ് ഉല്ലാസഗണിതത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  ഓരോ കുട്ടിക്കും ആവശ്യമായ ഗെയിംബോർഡുകൾ വീട്ടിലേക്ക് വിതരണം ചെയ്യുന്നുമുണ്ട്. 
 
ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കായി നടന്ന ക്ലാസ് പിടിഎ യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി ഇരുന്ന് രക്ഷിതാക്കൾ ഈ കളികളിൽ ഏർപ്പെട്ടു- പഠിച്ചു.  ഗണിത പഠനം രസകരമാക്കുന്നതിനും മക്കളുടെ മനസിലേക്ക് ആശയങ്ങൾ കയറുന്നതിനും ഉല്ലാസ,ഗണിതം സഹായകമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
 
=== '''വനിതാദിനം ഒന്നാം ക്ലാസിലും''' ===
പെൺകുട്ടികളെ ബഹുമാനിക്കാൻ, സ്നേഹിക്കാൻ, പരിഗണിക്കാൻ അവരുടെ മനസിലേക്ക്  ഇപ്പോഴേ ഒരു കുഞ്ഞു സന്ദേശം.  പെൺകുട്ടികൾക്കുള്ള  വനിതാദിനബാഡ്ജ്  ആൺകുട്ടികൾ നിറം കൊടുത്തുമനോഹരമാക്കി.  അവർക്ക്  സമ്മാനിച്ചു.  അവള് പെണ്ണല്ലേ എന്ന് പറയാത്ത, പെൺകുട്ടിയെ കണ്ടാൽ സ്വന്തം വീട്ടിലെ ചേച്ചിയേയും അമ്മ യേയും പോലെ തന്നെ സ്നേഹിക്കാൻ ആദരിക്കാൻ, മനസിലാക്കാൻ  സാധിക്കുന്ന മനസുള്ള ഒരു പുതു തലമുറ വളർന്ന് വരണം. അവരിലാവണം നമ്മുടെ പ്രതീക്ഷ. ആൺകുട്ടികളോട് അങ്ങനെ പറഞ്ഞ് കൊടുത്ത് വളർത്തണം, ഒരു ജോലിയും ഒരു കളിയും ആൺകുട്ടിയുടെയോ പെൺകുട്ടിയുടേയോ കുത്തകയല്ല. വീട് വൃത്തിയാക്കുന്ന ആൺകുട്ടിയും കളിക്കളത്തിലിറങ്ങുന്ന പെൺകുട്ടിയും പ്രോത്സാഹിക്കപ്പെടേണ്ടവർ തന്നെയാണ്.
 
=== '''വർണചിറകുകൾ ചിത്ര രചനാ ശിൽപശാല.''' ===
36 വർഷത്തെ അധ്യാപനജീവിതത്തിന്  ശേഷം വിരമിക്കുന്ന ജസീന്ത ടീച്ചറുടെ യാത്രയയപ്പിനോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും തിരഞ്ഞെടുത്ത കുട്ടികൾക്കായി  2022 മാർച്ച് 14 ന് ചിത്രരചനാ ശിൽപശാല സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും നടനും ഫോട്ടോഗ്രാഫറുമായ അജയ് സാഗയാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്.
 
MTA വൈസ് പ്രസിഡന്റ് ശ്രീമതി പ്രജില ശിൽപശാല ഉദ്ഘാടനം ചെയ്തു, ഹെഡ്മിസ്ട്രസ് ജസീന്ത ടീച്ചർ സ്വാഗതം  പറഞ്ഞ ചടങ്ങിൽ അധ്യാപിക ലിസിജോർജ്  നന്ദി പറഞ്ഞു.
 
ചിത്രകലയുടെ വിവിധ സങ്കേതങ്ങളെ ലളിതമായി കുഞ്ഞുങ്ങളുടെ മനസിലേക്ക് എത്തിക്കുന്നതായിരുന്നു  അജയ് സാഗയുടെ അവതരണം. പെൻസിൽ ഡ്രോയിംഗ് , ചാർക്കോൾ, ജലച്ഛായം, എന്നിവയിൽ  വർണങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്ന മാറ്റങ്ങൾ വരയിലൂടെയും നിറങ്ങളിലൂടെയും വിശദമാക്കിയാണ് ശിൽപശാല അവസാനിച്ചത്


= '''തനത് പ്രവർത്തനങ്ങൾ''' =
= '''തനത് പ്രവർത്തനങ്ങൾ''' =