"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 226: | വരി 226: | ||
''കുട്ടികളുടെ കലാസാഹിത്യമേഖലകളിലുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി അവസരമൊരുക്കുന്നു. കവിതാലാപനം, അഭിനയം,നാടൻപാട്ട്, കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ സർഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ പങ്കെടുപ്പിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ചയും 9.30ന് അംഗങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുകൂടിവിവിധ കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു . പോരായ്മകൾമെച്ചപ്പെടുത്തുന്നതിനു വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർ നൽകി വരുന്നു.വിവിധ മേഖലകളിൽ മത്സരങ്ങൾനടത്തുകയും 1,2,3 സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും സ്കൂൾതല മത്സരങ്ങളിൽ വിജയികളായവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന'' | ''കുട്ടികളുടെ കലാസാഹിത്യമേഖലകളിലുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി അവസരമൊരുക്കുന്നു. കവിതാലാപനം, അഭിനയം,നാടൻപാട്ട്, കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ സർഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ പങ്കെടുപ്പിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ചയും 9.30ന് അംഗങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുകൂടിവിവിധ കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു . പോരായ്മകൾമെച്ചപ്പെടുത്തുന്നതിനു വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർ നൽകി വരുന്നു.വിവിധ മേഖലകളിൽ മത്സരങ്ങൾനടത്തുകയും 1,2,3 സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും സ്കൂൾതല മത്സരങ്ങളിൽ വിജയികളായവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന'' | ||
'''സോഷ്യൽ സയൻസ്ക്ലബ്ബ്''' | '''സോഷ്യൽ സയൻസ്ക്ലബ്ബ്''' | ||
കോഴിമല സെന്റ്. മേരീസ് യു.പി.സ്കൂളിൽ 2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനംആഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ത്തോട് അനുബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഓൺലൈനായി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരികയും കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയും ചെയ്തു വരുന്നു . നവംബർ മാസത്തിൽ സ്കൂളുകൾ വീണ്ടും തുറന്നതോടു കൂടി ക്ലബ്ബിന്റെ പ്രവർത്തനം സ്കൂളിൽ വെച്ച് ആഴ്ചയിൽ ഒരു ദിവസം നടത്തിവരുന്നു. ശാസ്ത്രജ്ഞനെ പരിചയപ്പെടൽ, ശാസ്ത്രവാർത്താ അവതരണം, രാജ്യങ്ങളും അവയിലെ ജില്ലകളും പരിചയപ്പെടൽ, ബഹിരാകാശത്തേക്കൊരു എത്തിനോട്ടം എന്നീ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്. ഓരോ ആഴ്ചയിലും ഓരോ ക്ലാസിലെ കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ യോഗങ്ങളിലും സാമൂഹ്യശാസ്ത്ര അധ്യാപകരും പങ്കെടുക്കുന്നു. സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന് സഹായകമായ ചർച്ചകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു. | |||
'''സയൻസ് ക്ലബ്ബ്''' | |||
ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ | |||
കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ പി.റ്റി.എ യിലൂടെ ആഗസ്റ്റ് മാസം നടന്നു. ശാസ്ത്ര ദിനാചരണങ്ങൾ ശാസ്ത്രജ്ഞൻമാരെ കുറിച്ചുള്ള അവതരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു. സബ്ജില്ലാ തലത്തിൽ നടത്തിയ ശാസ്ത്ര മത്സരങ്ങളിൽ യു.പി.വിഭാഗത്തിൽ നിന്ന് 5 കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര ലേഖന വിഭാഗത്തിൽ അക്ഷയ എസ് ഒന്നാം സമ്മാന വും നവോമി മരിയ സഞ്ജയ് പ്രോജക്ടിന് രണ്ടാം സ്ഥാന വുംനേടി. കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനവും ലഭിച്ചതിൽ അഭിമാനിക്കുന്നു. അതുപോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുറീക്കാ വിജ്ഞാ നോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ചെയ്തു. ശാസ്ത്ര ദിനത്തിൽ അധ്യാപകർ കുട്ടികൾക്ക് സന്ദേശം നൽകി. അതുപോലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു. | |||
'''ഗണിത ക്ലബ്ബ്''' | |||
സെന്റ് മേരീസ് യു.പി സ്കൂളിൽ 5, 6, 7 ക്ലാസ്സിലെ വിദ്യാർത്ഥികളെ കോർത്തിണക്കി ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ആണ് ഗണിത ക്ലബ്ബ് കൂടുന്നത്. ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുക, ഗണിത കളികൾ, ഗണിത പസിൽസ്, ഗണിത ക്വിസ്, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കൂടാതെ വിവിധ ജ്യാമീതിയ രൂപങ്ങൾ വരയ്ക്കാനും ഗണിത തന്ത്രങ്ങളും കുട്ടികൾക്ക് , അധ്യാപകർ പറഞ്ഞു കൊടുക്കുന്നു.covid-19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലൊരു ഗണിതലാബ് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതാശയങ്ങൾ ഉൾപ്പെടുത്തി, ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും Online ആയി അവതരിപ്പിക്കുകയും ചെയ്തു. | |||
Paper ഉപയോഗിച്ച് Dice, അതുപോലെ August 15th ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാകനിർമ്മാണം നടത്തുകയുണ്ടായി .December 22 . ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് നടത്തുകയുണ്ടായി.രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്ന 1729 ന്റെ പ്രത്യേകത കുട്ടികൾക്ക് പറഞ്ഞു കൊടുത്തു | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്. | |||
* ടാലൻ്റ് ക്ലബ്ബ് | |||
= പ്രവർത്തനങ്ങൾ = | = പ്രവർത്തനങ്ങൾ = |
23:36, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല | |
---|---|
വിലാസം | |
കോഴിമല കോഴിമല പി .ഒ പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 03 - 11 - 1938 |
വിവരങ്ങൾ | |
ഫോൺ | 0469 2657833 |
ഇമെയിൽ | smupskozhimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37342 (സമേതം) |
യുഡൈസ് കോഡ് | 32120600105 |
വിക്കിഡാറ്റ | Q87593803 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 193 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 390 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി .ഡോളി ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .രാജീവ് എൻ .എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി .മാത്യൂ |
അവസാനം തിരുത്തിയത് | |
12-03-2022 | 37342 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ്കൂൾ .ഇത് മന്ദിരം സ്കൂൾഎന്നും അറിയപ്പെടുന്നു .മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻ്റ് മേരീസ് കോൺവെൻ്റ് മാനേജ്മെന്റിന്റ ചുമതലയിലാണ് ഇത് നടത്തപ്പെടുന്നത്
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് . കൂടുതൽ ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ ഓഡിറ്റോറിയവും നിർമ്മിച്ചു.
വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ,ഗേറ്റും സ്കൂളിനുണ്ട്. ശുദ്ധജലത്തിനായി സ്കൂളിന്റെ ഉള്ളിൽ തന്നെ കിണറും മോട്ടറും ഉണ്ട് .കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി 16 പൈപ്പുകളും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. കൂടുതൽ അറിയാൻ
മാനേജ്മെന്റ്
ഈ സ്കൂൾ ഇന്ന് നിലനിൽക്കുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ആണ്. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻമേരിസ് കോൺവെന്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിവരുന്നത്.കൂടുതൽ അറിയാൻ
അധ്യാപകർ
പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്
ക്രമനമ്പർ . | പേര് |
---|---|
1 | ശ്രീമതി. ഡോളി ജോർജ്ജ്
(പ്രഥമ അദ്ധ്യാപിക) , |
2 | ശ്രീമതി.നിർമ്മലാ മേരി |
3 | ശ്രീമതി.സുനിത ജോർജ്ജ് |
4 | ശ്രീമതി.ജെസ്സി ഫിലിപ്പ് |
5 | സിസ്റ്റർ.സൂസമ്മ.റ്റി |
6 | ശ്രീമതി.റെനി സൂസൻ പോൾ |
7 | സിസ്റ്റർ.ഷീജ.കെ.ജോർജ്ജ് |
8 | സിസ്റ്റർ.ഷൈബി ജോസഫ് , |
9 | സിസ്റ്റർ.ആശാ.പി.അച്ചൻകുഞ്ഞ് |
10 | ശ്രീമതി ഷിനു വർഗ്ഗീസ്, |
11 | ശ്രീമതി ഷിംന മേരി ജേക്കബ് |
12 | ശ്രീമതി .ഹെലന ഐപ്പ് |
13 | ശ്രീമതി. ലിജി സാറാ കോശി |
14 | ശ്രീമതി .ശ്രീനിത്യ വി .വി |
മികവുകൾ പത്രവാർത്തകളിലൂടെ
പഠന പ്രവർത്തങ്ങളിലും കലാകായികരംഗത്തു അതുപോലെ പ്രവൃത്തി പരിചയ രംഗത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സെന്റ് മേരിസിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ... യു .എസ്.എസ് ,എൽ എസ്.എസ് പരീക്ഷകളിൽ പ്രശംസിനീയമായ വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിലെ ഓരോ വർഷങ്ങളിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് .. അധ്യാപകരുടെ പരിശീലനവും രക്ഷകർത്താക്കളുടെ താങ്ങലുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത് ...
കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട് .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....കൂടുതൽ അറിയാൻ
മുൻസാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | ചാർജ്ജ് എടുത്ത തീയതി |
---|---|---|
1 | കെ .ഒ ശോശാമ്മ | 18- 05-1939 |
2 | അന്നമ്മ വർക്കി | 20- 01 1941 |
3 | എം ആർ .തങ്കമ്മ | 02-05-1942 |
4 | മറിയാമ്മ ഉമ്മൻ | 01 -06-1942 |
5 | ഇ .എം.അക്കമ്മ | 19-03- 1945 |
6 | വി.സി ശോശാമ്മ | 02-06-1945 |
7 | മറിയാമ്മ വർക്കി | 06-06-1950 |
8 | റേബേക്ക മാത്യു | 01-07-1953 |
9 | സൂസികുട്ടി പി .ജേക്കബ് | 03-06-1969 |
10 | ലീലാ ബെഞ്ചമിൻ | 01-07-1994 |
11 | ബ്ലോസം സാം | 01-04-2009 |
12 | ആൻസി.എൻ .സുജ .തോമസ് | 01-04-2019 |
നേട്ടങ്ങൾ
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട്
ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധികുന്നു .ഇതിനു അധ്യാപകരുടെ പരിശീലനവും അതുപോലെ രക്ഷകർത്താക്കളുടെ ശ്രദ്ധേയുമാണ് സുനിശ്ചിതമായ വിജയത്തിന് വഴികാട്ടി ആവുന്നത്.കൂടുതൽ അറിയാൻ
പഠനമികവുകൾ
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം കരസ്ഥമാക്കാറുണ്ട് .ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Late .മത്തായി എൻ.ജെ [ മികച്ച അധ്യാപക സംസ്ഥാന അവാർഡ് (1999) ഗുരുശ്രേഷ്ഠ അവാർഡ് ]
- ജോബിൻ വള്ളംകുളം ( മിനിസ്ക്രീൻ കോമഡി ആർട്ടിസ്റ്റ്)
- ശ്രീ .ജോ മോഹൻ ജോസഫ് [ BA R C ശാസ്ത്രഞ്ജൻ]
- ശ്രീ .ജീവേഷ് [ മിനിസ്ക്രീൻ അവതാരകൻ]
ക്ലബ്ബുകൾ
.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു
വിദ്യാരംഗം
കുട്ടികളുടെ കലാസാഹിത്യമേഖലകളിലുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി അവസരമൊരുക്കുന്നു. കവിതാലാപനം, അഭിനയം,നാടൻപാട്ട്, കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ സർഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ പങ്കെടുപ്പിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ചയും 9.30ന് അംഗങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുകൂടിവിവിധ കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു . പോരായ്മകൾമെച്ചപ്പെടുത്തുന്നതിനു വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർ നൽകി വരുന്നു.വിവിധ മേഖലകളിൽ മത്സരങ്ങൾനടത്തുകയും 1,2,3 സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും സ്കൂൾതല മത്സരങ്ങളിൽ വിജയികളായവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന
സോഷ്യൽ സയൻസ്ക്ലബ്ബ്
കോഴിമല സെന്റ്. മേരീസ് യു.പി.സ്കൂളിൽ 2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനംആഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ത്തോട് അനുബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഓൺലൈനായി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരികയും കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയും ചെയ്തു വരുന്നു . നവംബർ മാസത്തിൽ സ്കൂളുകൾ വീണ്ടും തുറന്നതോടു കൂടി ക്ലബ്ബിന്റെ പ്രവർത്തനം സ്കൂളിൽ വെച്ച് ആഴ്ചയിൽ ഒരു ദിവസം നടത്തിവരുന്നു. ശാസ്ത്രജ്ഞനെ പരിചയപ്പെടൽ, ശാസ്ത്രവാർത്താ അവതരണം, രാജ്യങ്ങളും അവയിലെ ജില്ലകളും പരിചയപ്പെടൽ, ബഹിരാകാശത്തേക്കൊരു എത്തിനോട്ടം എന്നീ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്. ഓരോ ആഴ്ചയിലും ഓരോ ക്ലാസിലെ കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ യോഗങ്ങളിലും സാമൂഹ്യശാസ്ത്ര അധ്യാപകരും പങ്കെടുക്കുന്നു. സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന് സഹായകമായ ചർച്ചകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
സയൻസ് ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ
കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ പി.റ്റി.എ യിലൂടെ ആഗസ്റ്റ് മാസം നടന്നു. ശാസ്ത്ര ദിനാചരണങ്ങൾ ശാസ്ത്രജ്ഞൻമാരെ കുറിച്ചുള്ള അവതരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു. സബ്ജില്ലാ തലത്തിൽ നടത്തിയ ശാസ്ത്ര മത്സരങ്ങളിൽ യു.പി.വിഭാഗത്തിൽ നിന്ന് 5 കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര ലേഖന വിഭാഗത്തിൽ അക്ഷയ എസ് ഒന്നാം സമ്മാന വും നവോമി മരിയ സഞ്ജയ് പ്രോജക്ടിന് രണ്ടാം സ്ഥാന വുംനേടി. കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനവും ലഭിച്ചതിൽ അഭിമാനിക്കുന്നു. അതുപോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുറീക്കാ വിജ്ഞാ നോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ചെയ്തു. ശാസ്ത്ര ദിനത്തിൽ അധ്യാപകർ കുട്ടികൾക്ക് സന്ദേശം നൽകി. അതുപോലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു.
ഗണിത ക്ലബ്ബ്
സെന്റ് മേരീസ് യു.പി സ്കൂളിൽ 5, 6, 7 ക്ലാസ്സിലെ വിദ്യാർത്ഥികളെ കോർത്തിണക്കി ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ആണ് ഗണിത ക്ലബ്ബ് കൂടുന്നത്. ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുക, ഗണിത കളികൾ, ഗണിത പസിൽസ്, ഗണിത ക്വിസ്, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കൂടാതെ വിവിധ ജ്യാമീതിയ രൂപങ്ങൾ വരയ്ക്കാനും ഗണിത തന്ത്രങ്ങളും കുട്ടികൾക്ക് , അധ്യാപകർ പറഞ്ഞു കൊടുക്കുന്നു.covid-19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലൊരു ഗണിതലാബ് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗണിതാശയങ്ങൾ ഉൾപ്പെടുത്തി, ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും Online ആയി അവതരിപ്പിക്കുകയും ചെയ്തു.
Paper ഉപയോഗിച്ച് Dice, അതുപോലെ August 15th ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാകനിർമ്മാണം നടത്തുകയുണ്ടായി .December 22 . ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് നടത്തുകയുണ്ടായി.രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്ന 1729 ന്റെ പ്രത്യേകത കുട്ടികൾക്ക് പറഞ്ഞു കൊടുത്തു
- പരിസ്ഥിതി ക്ലബ്ബ്
- പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
- ടാലൻ്റ് ക്ലബ്ബ്
പ്രവർത്തനങ്ങൾ
ഉച്ചഭക്ഷണ പദ്ധതി
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു . ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഫോട്ടോ ഗ്യാലറി
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെകൂടുതൽ ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സയൻസ് ക്ലബ്.
- വിദ്യാർത്ഥി സാഹിത്യരചനാ വേദി.|കൂടുതൽ അറിയാൻ
അധിക വിവരങ്ങൾ
നാടിൻ്റെ കലാ സാംസ്കാരിക പൈതൃകം
തിരുവല്ല താലൂക്കിലെ ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ പടയണി ഉത്സവം വളരെ പ്രസിദ്ധമാണ് കോഴിമലയോട് ചേർന്ന് കിടക്കുന്ന പ്രദേശം ആയതിനാൽ തന്നെ ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ഇത്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ കൂടുതൽ അറിയാൻ
സ്കൂൾ ഫോട്ടോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം.
ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.
- ചെങ്ങന്നൂരിൽനിന്ന് പുത്തൻകാവ്,ഇടനാട്പാലം വഴി ഇരവിപേരൂർ പാതയിൽ.ഓതറ വഴി കോഴിമലജംഗ്ഷനിൽ എത്താം.കോഴിമലജംഗ്ഷനിൽ നിന്ന് 50 മീറ്റർമാറി നെല്ലാട് പോകുന്ന വഴിയിൽവലത് വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
- ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം. ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
- ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km
തിരുവല്ലയിൽ നിന്ന് കോഴിമലയിൽ എത്തുന്നവഴി
- തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി ഇരവിപേരൂർ പഞ്ചായത്ത് കഴിഞ്ഞ് ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. നെല്ലാട് നിന്ന് 2.2 km ദൂരം
{{#multimaps:9.3642116,76.6269508|zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37342
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ