സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2017-18 വർഷത്തിൽ ചെങ്ങന്നൂർ റോട്ടറി ക്ലബ് ആൺകുട്ടികൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകി .കൂടാതെ പഞ്ചായത്തിൽ നിന്ന് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ലഭിച്ചു .എല്ലാ ക്ലാസ്സുകളിലും ലൈറ്റും ഫാനും ഉണ്ട് .1500 ഓളം പുസ്തകങ്ങൾ ഉള്ള ഒരു സ്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തനക്ഷമമാണ് . ഹൈടെക് കംമ്പ്യൂട്ടർ റൂമുകൾ സ്കൂളിൽ ഉണ്ട്. സ്കൂൾ ഹൈ - ടെക് ആക്കുന്നതിൻ്റെ ഭാഗമായി 10 ലാപ്ടോപ്പുകളും 4 പ്രോജക്ടറുകളും 17 - 08-2017ൽ ലഭിച്ചു .2019- ൽ കൈറ്റിൽ നിന്നും 10 ലാപ്ടോപ്പുകളും ലഭിച്ചു .ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ വിധ സൗകര്യങ്ങളോട് കൂടിയ പാചകപ്പുരയുണ്ട് .2018 ഏപ്രിൽ - മെയ് മാസങ്ങളിൽ "ബാല്യം 97 " പൂർവ വിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസ് ഇട്ടും പെയിൻ്റടിച്ചും മനോഹരമാക്കി നൽകി .പാചകപ്പുരയിൽ പാചകത്തിന് ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളുമുണ്ട് സിംഗിൾ ബർണർ ഗ്യാസും ,ഗ്യാസ് സ്റ്റൗവും പാചകപ്പുരയിൽ ഉണ്ട് .'
കുട്ടികൾക്ക് സൈക്കിൾ വയ്ക്കാനായി സൈക്കിൾ ഷെഡുണ്ട് .S B I തിരുവല്ല ബ്രാഞ്ചു നല്കിയ രണ്ട് വാട്ടർ പ്യൂരിഫയറും ഇവിടുണ്ട് .
കുട്ടികൾക്ക് വിനോദത്തിനായി ചെസ്സ്, കാരംസ് ബോർഡ്, ഫുഡ്ബോൾ,ക്രിക്കറ്റ് കിറ്റ് മറ്റ് കളി ഉപകരണങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട് ..
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി 2014ൽ PTA, നാട്ടുകാരുടെയും,മാനേജ്മെൻ്റ് എന്നിവരുടെ സഹകരണത്തോട് 2014ൽ സ്കൂൾ ബസ്സ് വാങ്ങി
സ്കൂൾ ബസ്സ്
കുട്ടികളെ സുരക്ഷിതരായി സ്കൂളിൽ എത്തിക്കുക ,യാത്രാക്ലേശം പരിഹരിക്കുക എന്നി ലക്ഷ്യത്തോടെയാണ് സ്കൂൾ ബസ്സ് വാങ്ങാൻ തീരുമാനിച്ചത് .2014 - 2015. അധ്യയന വർഷത്തെ പി.റ്റി.എ പ്രസിഡൻ്റ് എൻ .ജെ. മത്തായി സാറും കമ്മറ്റി അംഗങ്ങളും അധ്യാപകരും ഒന്നിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമായി ആണ് സ്കൂൾബസ്സ് സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത് . ഈ ബസ്സ് വാങ്ങുന്നതിലേക്ക് ഈ ദേശത്തുള്ള നാട്ടുകാരായ പ്രവാസികളുടെയും ,പൂർവ വിദ്യാർത്ഥികളുടെയും ധനസഹായം ഞങ്ങൾക്ക് ലഭിച്ചതിനാലാണ് ഈ സംരംഭം വിജയ തിലകം ചാർത്തിയത് . സഹായഹസ്തം നീട്ടിയ എല്ലാ മനസ്സുകളെയും നന്ദിയോട് സ്മരിക്കുന്നു .പഴയ കാവ് ,മംഗലം, കുറ്റിക്കാട് പടി ,വള്ളംകുളം, നെല്ലാട് തുടങ്ങിയ ഭാഗത്തുനിന്ന് എത്തുന്ന കുട്ടികൾക്ക് വലിയ ഒരു സഹായം ആയി സ്കൂൾ ബസ് പ്രവർത്തിച്ചുവരുന്നു.