സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് .

ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുൻപ് തന്നെ ഈ വിദ്യാലയം സ്ഥാപിതമായി എന്നതാണ് എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യം.പണ്ട് കാലത്ത് തെക്കുംകൂർ എന്നറിയപ്പെടുന്ന നാട്ടുരാജ്യത്തിൻ്റെ ഭാഗം ആയിരുന്നു കോഴിമല ,തോട്ടപ്പുഴ തുടങ്ങിയ സ്ഥലങ്ങൾ .വിദ്യാലയം ആരംഭം കുറിക്കുന്നത് ബ്രീട്ടീഷ് ആധിപത്യം നിലനിന്നിരുന്ന സമയത്തായിരുന്നു.സാമൂഹ്യ ഉച്ചനീചത്വങ്ങൾ കുടികൊണ്ടിരുന്ന കാലം പട്ടിണിയും ക്ഷാമവും മൂലം പ്രയാസത്തിൽ കഴിഞ്ഞിരുന്ന ജനങ്ങൾ .ഈ ജനതയുടെ നവീകരണത്തിനും ഉന്നമനത്തിനുമായി അവരിലേക്ക് പ്രാഥമിക വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മർത്തമറിയം മന്ദിരത്തിൻ്റെ സ്ഥാപകയായ' മദർ ഹന്ന 'ഈ മിഡിൽ സ്കൂളിന് ആരംഭം കുറിച്ചത്. 1938 ൽ തോട്ടപ്പുഴ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . തുടക്കത്തിൽ ഒന്നാ ക്ലാസ്സ് മാത്രം മായിരുന്നു ഉണ്ടായിരുന്നത് 30 ഓളം കുട്ടികൾ അന്ന് സ്കൂളിൽ ചേർന്നു. 1939 ൽ ഒന്നും രണ്ടും ക്ലാസ്സികളിലായി 70 ഓളം കുട്ടികൾ പഠനംതുടങ്ങി. കർഷകരായ ജനങ്ങൾ ആയിരുന്നു ഈ കാലഘട്ടത്തിൽ കോഴി മലയിൽ ഉണ്ടായിരുന്നത് .1940 ൽ കോഴി മലയിൽ' പുതിയ ഒരു കെട്ടിടം പണി പൂർത്തീകരിക്കുകയും സ്കൂൾ കോഴി മലയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .ഈ കാലങ്ങളിൽ മദർ ഹന്നായോടൊപ്പം ഫാ.എൻ .ജി കുരിയാക്കോസ്. സിസ്റ്റർ .മേരി എന്നിവർ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ അതീവ തലപ്പര്യത്തോടെ പ്രവർത്തനം നടത്തുകയുണ്ടായി.


1940 കാലങ്ങളിൽ ' ഫാ.എൻ ജി കുര്യൻ ആണ് ഈ വിദ്യാലയത്തിന്റെ നടത്തിപ്പിന് ഏറെ മുന്നിട്ട് നിന്നത്. 1940 - 2022 വർഷങ്ങളിലായി 5 മാനേജർമാർ ഈ വിദ്യാലയത്തെ നയിക്കുകയുണ്ടായി. ഇവരുടെ ത്യാഗത്തിൻ്റെയും അർപ്പണമനോഭാവത്തിൻ്റെ ഫലമാണ് 1940 - ൽ കോഴി മലയിലേക്ക് മാറ്റി സ്ഥാപിച്ച കോഴിമല സെൻ്റ് മേരീസ് മിഡിൽ സ്കൂൾ .സിസ്റ്റർ .മേരി അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായിരുന്ന സി.മേരിയുടെ കൈത്താങ്ങും സഹായവും ഈ സ്കൂൾ പ്രവർത്തന കാലത്ത് മദർ ഹന്നയ്ക്ക് വലിയ സഹായ ഹസ്തം തന്നെയായിരുന്നു. ഈ വിദ്യാലയത്തിൻ്റെ തുടക്കകാലത്താൽ എ .ഒ ശോശാമ്മ യാ യി രുന്നു പ്രഥമ അധ്യാപികയായിരുന്നു സ്കൂളിനെ നയിച്ചത് .


പ്രാഥമിക വിദ്യഭ്യാസം,സ്വയം തൊഴിൽ പരിശീലനം എന്ന വലിയ ലക്ഷ്യം മുന്നിൽ കണ്ടാണ് ഈ സരസ്വതി ക്ഷേത്രം പ്രവർത്തനം ആരംഭിച്ചത് .പoനത്തോടൊപ്പം തയ്യൽ പരിശീലനവും നടന്നിരുന്നു.എല്ലാവരിലും എഴുത്തും വായനയും എത്തിക്കുക.കുറഞ്ഞത് പ്രാഥമിക വിദ്യാഭ്യാസം എത്തിക്കുക ..എല്ലാ മതവും ഒന്നാണെന്ന ബോധം എത്തിച്ചു കൊണ്ട് സമൂഹത്തിലെ ജനതയെ വിദ്യകൊണ്ടു പ്രബുദ്ധരാക്കുക എന്ന വലിയ ഒരു ലക്ഷ്യം ഇതിനുണ്ടായിരുന്നു .


2007 ൽ പണ്ട് ഉണ്ടായിരുന്ന കെട്ടിടംപൊളിച്ചു പുതിയതായി പണിതതാണ് ഇപ്പോൾ കാണുന്ന സ്കൂൾ .ഈ കലാലയത്തിൽ 138 അധ്യാപകർ നാളിതുവരെയായി സേവനമാനുഷ്ഠിച്ഛിച്ച് വിദ്യാർത്ഥികൾക്ക് വിദ്യപകർന്നു നല്കിയിരുന്നു . കെ കുഞ്ഞമ്മ, ആചിയമ്മ ,കെ എം മറിയാമ്മ ,കെ .എം ഏലിയാമ്മ ,വി .അന്നമ്മ എന്നിവർ 'പ്രാരംഭഘട്ടത്തിലെ അധ്യാപികമാർ ആയിരുന്നു. ഈ ദ്യാലയത്തിൻ്റെ വരവോടെ കർഷകരിൽ നിന്ന് മറ്റ് മേഖലയിലേക്ക് തലമുറകളെ എത്തിക്കാൻ സാധിച്ചു . ജാതിമതഭേദമോ വർണ്ണവിവേചനങ്ങളോ ഒന്നും ഇല്ലാതെ അന്നത്തെ കാലത്ത് ഒരു മാതൃകവിദ്യാലയം പടുത്തുയർത്താൻ മദർ ഹന്നായ്ക്ക് കഴിഞ്ഞൂ .ഈ വിദ്യാലയത്തിൽ നിന്ന് അറിവിന്റെ ആദ്യക്ഷരം കുറിച്ച വിദ്യാർത്ഥികൾ ഇന്ന് വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു..

സെൻറ് മേരിസ് യു പിസ്കൂളിന്റെ നാൾ വഴികളിൽ ഉടനീളം മദർ ഹന്നയുടെ ലക്ഷ്യങ്ങളും ആദർശങ്ങളും മുൻനിർത്തിയാണ് നടന്നുവരുന്നത്. ഈ വിദ്യാലയ മുറ്റത്തു എത്തുന്ന ഓരോ കുരുന്നുകൾക്കും വളരെ പ്രാധാന്യം നൽകി തികച്ചും അർപ്പണബോധത്തോടെ വിദ്യ പകർന്ന് നൽകാൻ എല്ലാ അദ്ധ്യാപകർക്കും അന്നും ഇന്നും കഴിയുന്നു. എടുത്തു പറയേണ്ട ഒരു വസ്തുത ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന, അനുഷ്ഠിക്കുന്ന എല്ലാ അധ്യാപകരുടെയും നിസ്വാർത്ഥമായ സേവനത്തിന്റെയും കർത്തവ്യ അർപ്പണ ബോധ ത്തിന്റെ യും പരിണത ഫലമാണ് ഈ നിലയിൽ സ്കൂൾവെന്നിക്കൊടി പാറിച്ചു നിൽക്കുന്നത്. സിസ്റ്റർ ലീല ബെഞ്ചമിന്റെ സേവന കാലത്ത് സ്കൂളിൽ നിലവിലുണ്ടായിരുന്ന രണ്ട് ഡിവിഷനുകളിൽ ഒന്ന്N. C. E. R.T സിലബസ് അനുസരിച്ച് ഇംഗ്ലീഷ് മീഡിയമാക്കി.ഇപ്പോൾ കേരള സിലബസിൽ ഇംഗ്ലീഷ് മീഡിയം നടത്തപ്പെടുന്നു.

പാ . ഫിലിപ്പ് തോമസ് പിടിഎ പ്രസിഡണ്ട് ആയിരുന്ന 2016-17 കാലഘട്ടത്തിൽ മലയാള മനോരമയുടെ നല്ലപാഠം പദ്ധതിക്ക് തുടക്കമിട്ടു. പ്രസിദ്ധ വർഷം ഭവന രഹിതയായ ഒരു സഹപാഠിക്ക് മനോഹരമായ ഒരു വീട് നിർമ്മിച്ചു നൽകുവാനും സാധിച്ചു .ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ രണ്ട് പേർ ഇവിടെ അധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു എന്നത് അഭിമാനാർഹമാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ വിജ്ഞാനം മാത്രമല്ല സദ്ഗുണങ്ങളും മൂല്യബോധവും രാജ്യസ്നേഹവും അവർ ഇടപെടുന്ന സമൂഹത്തിലെക്ക് പരിലസിക്കുകയും ചെയ്യുന്നുവെന്നത് അഭിമാനാർഹമാണ്. അറിവിന്റെ അക്ഷര വെട്ടം ചൊരിഞ്ഞുകൊണ്ട് ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിർണായകമായ സ്വാധീനം ചെലുത്തി കൊണ്ട് എട്ടു പതിറ്റാണ്ടുകളായി ഈ സ്കൂൾ ഇവിടെ വിജയതിലകമണിഞ്ഞിവിടെ നിലകൊള്ളുമ്പോൾ കൃതാർത്ഥതയുടെ, പ്രതീക്ഷയുടെ ഒരു തരിവെട്ടം. അത് തന്നതും തരുന്നതുമായ നിരവധിപേരുടെ കരങ്ങളാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇന്നലെകളിൽ ഞങ്ങളെ കൈപിടിച്ചു നടത്തിയവർ,വഴിവിളക്കുകൾ ആയവർ,തളർന്നു വീഴാതെ താങ്ങിയവർ ഏവരെയും ദൈവനാമത്തിൽ ഇവിടെ ഓർമ്മിക്കുന്നു.


ഇതോടൊപ്പം നമ്മൾ എല്ലാവരും അറിഞ്ഞിരിക്കേണ്ട തായ ഒരു കാര്യമുണ്ട് .നമ്മുടെ സ്കൂൾ നിൽക്കുന്ന ഇ പ്രദേശത്തിന് രാജവാഴ്ചയുമായി ബന്ധമുള്ള ഒരു ചരിത്രമുണ്ട് . . നമ്മൾ ഇന്ന് കാണുന്ന കോഴിമല, തോട്ടപ്പുഴ, ഇരവിപ്പേരൂർ, തിരുവല്ല എന്നി സ്ഥലങ്ങൾ ഉൾപ്പെടുന്നത് പണ്ടുകാലത്ത് തെക്കൻ കൂർ എന്നറിയപ്പെടുന്ന നാട്ടുരാജ്യത്തിന്റെ അധികാര പരിധിയിലായിരുന്നു. കുലശേഖര ഡൈനസ്റ്റിയിൽ പെട്ട രാജാക്കന്മാരാണ് അന്നിവിടെ ഭരിച്ചിരുന്നത്. അതിൽ ഇരവി എന്ന് രാജാവിന്റെ പേരിൽ നിന്നാണ് ഇരവിപേരൂർ എന്ന പേരുണ്ടായത് എന്ന് പറയപ്പെടുന്നു . ഈ ഭരണകാലത്തെ ചരിത്രത്തിൽ എടുത്തുപറയാൻ പറ്റുന്ന ഒരു കൊട്ടാരത്തിന്റെ അവശേഷിപ്പുകൾ തിരുവല്ലയിൽ ഇന്നും കാണാൻ സാധിക്കും. അതാണ് നെടുംപുറം പാലസ്.! കാലനുസൃതമായ മാറ്റങ്ങൾ കൊണ്ട് പല പവിത്ര സ്മാരകങ്ങളും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കോഴിമലയ്ക്കടുത്തു രാജഭരണത്തിന്റെ ചരിത്രമുറങ്ങുന്ന ഏക സ്ഥലമായി പറയാൻ കഴിയുക നെടുംമ്പുറം പാലസ് മാത്രമാണ്. അന്നീ പ്രദേശം ഉദയമംഗലം എന്നാണ് അറിയപ്പെട്ടിരുന്നത്. തെക്കൻ കൂറിൽ പെടുന്ന പ്രകൃതിയാൽ അതിമനോഹരമായ ഒരു സ്ഥലമായിരുന്നു ഇത്. വള്ളുവനാടൻ രാജ കുടുംബവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന രാജ കുലം ആയിരുന്നു ഇവിടം ഭരിച്ചിരുന്നത്. മാമാങ്കം എന്ന ആയോധനകല വളരെ ആചാര ത്തോടുകൂടി നടത്തിയിരുന്ന ഒരു രാജ കുലം ആയിരുന്നു അത്. ടിപ്പുസുൽത്താന്റെ ആക്രമണവും നേരിട്ട സ്ഥലമായിരുന്നു ഇത്. ആ കാലത്ത് തിരുവിതാംകൂറിലേക്ക് ഇവിടെയുള്ള രാജകുടുംബം സഹായമഭ്യർത്ഥിച്ച് ബന്ധം സ്ഥാപിച്ചു. തുടർന്ന് തിരുവിതാംകൂറിന്റെ മേൽനോട്ടത്തിൽ ആയി ഈ പ്രദേശം എന്നാണ് അറിയപ്പെടുന്നത്. അക്കാലത്ത് നിലനിന്നിരുന്നത് ശ്രീചിത്തിരതിരുനാൾ രാജാവിന്റെ ഭരണമായിരുന്നു. ഇന്നത്തെ തിരുവനന്തപുരം ഇടുക്കി കൊല്ലം കോട്ടയം ആലപ്പുഴ പത്തനംതിട്ട എറണാകുളം എന്നീ ജില്ലകൾ തിരുവിതാംകൂറിന്റെ ആധിപത്യത്തിൽ ആയിരുന്നു. അങ്ങനെ എല്ലാ നിലകളിലും വളരെ പ്രസിദ്ധവും പൗരാണികവുമായ ഒരു രാജകീയ പശ്ചാത്തലം അവകാശപ്പെടുവാൻ നമ്മുടെ ഈ സ്ഥലത്തിനും ഉണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് 1938 ൽ മദർ ഹന്ന തുടങ്ങിവച്ച ഈ സ്ഥാപന കെട്ടിടം ശ്രീചിത്തിരതിരുനാൾ രാജാവിന്റെ അധികാരപരിധിയിലുള്ള സ്ഥാലങ്ങളിൽ പെടുന്നതായിരുന്നു തുടക്കത്തിൽ എൽപി വിഭാഗം മാത്രമായിരുന്നു.

സുവർണ്ണ ലിപികളിൽ എഴുതിയ നമ്മുടെ സ്കൂളിന്റെ ചരിത്രം നമുക്ക് പറഞ്ഞു തരുന്നത് ഇങ്ങനെ ഒട്ടനവധി ബൃഹത്തായ വസ്തുതകളാണ്.