സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം‌

കുട്ടികളുടെ കലാസാഹിത്യമേഖലകളിലുള്ള  കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി അവസരമൊരുക്കുന്നു. കവിതാലാപനം, അഭിനയം,നാടൻപാട്ട്, കവിതാരചന, കഥാരചന, ചിത്രരചന, പുസ്തകാസ്വാദനം എന്നിങ്ങനെ വിവിധ മേഖലകളിൽ വിദ്യാർത്ഥികളുടെ സർഗശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കുട്ടികളെ പങ്കെടുപ്പിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ വ്യാഴാഴ്ചയും 9.30ന് അംഗങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ ഒത്തുകൂടിവിവിധ കലാസാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു . പോരായ്മകൾമെച്ചപ്പെടുത്തുന്നതിനു വേണ്ട നിർദേശങ്ങളും പ്രോത്സാഹനങ്ങളും അധ്യാപകർ നൽകി വരുന്നു.വിവിധ മേഖലകളിൽ മത്സരങ്ങൾനടത്തുകയും 1,2,3 സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും സ്കൂൾതല മത്സരങ്ങളിൽ വിജയികളായവരെ ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന

സോഷ്യൽ സയൻസ്ക്ലബ്ബ്


കോഴിമല സെന്റ്. മേരീസ് യു.പി.സ്കൂളിൽ   2021-22 അധ്യയന വർഷത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനോദ്ഘാടനംആഗസ്റ്റ് മാസത്തിൽ നടത്തപ്പെട്ടു.ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷ ത്തോട് അനുബന്ധിച്ച് നടന്ന ഓൺലൈൻ യോഗത്തിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഓൺലൈനായി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്തിവരികയും കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കുകയും ചെയ്തു വരുന്നു . നവംബർ മാസത്തിൽ സ്കൂളുകൾ വീണ്ടും തുറന്നതോടു കൂടി ക്ലബ്ബിന്റെ പ്രവർത്തനം സ്കൂളിൽ വെച്ച് ആഴ്ചയിൽ ഒരു ദിവസം നടത്തിവരുന്നു. ശാസ്ത്രജ്ഞനെ പരിചയപ്പെടൽ, ശാസ്ത്രവാർത്താ അവതരണം, രാജ്യങ്ങളും അവയിലെ ജില്ലകളും പരിചയപ്പെടൽ, ബഹിരാകാശത്തേക്കൊരു എത്തിനോട്ടം എന്നീ പ്രവർത്തനങ്ങളാണ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നത്. ഓരോ ആഴ്ചയിലും ഓരോ ക്ലാസിലെ കുട്ടികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എല്ലാ യോഗങ്ങളിലും സാമൂഹ്യശാസ്ത്ര അധ്യാപകരും പങ്കെടുക്കുന്നു. സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിന് സഹായകമായ ചർച്ചകൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.

സയൻസ് ക്ലബ്ബ്

ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ

കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിലെ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ പി.റ്റി.എ യിലൂടെ ആഗസ്റ്റ് മാസം നടന്നു. ശാസ്ത്ര ദിനാചരണങ്ങൾ ശാസ്ത്രജ്ഞൻമാരെ കുറിച്ചുള്ള അവതരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു. സബ്ജില്ലാ തലത്തിൽ നടത്തിയ ശാസ്ത്ര മത്സരങ്ങളിൽ യു.പി.വിഭാഗത്തിൽ നിന്ന് 5 കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര ലേഖന വിഭാഗത്തിൽ അക്ഷയ എസ് ഒന്നാം സമ്മാന വും നവോമി മരിയ സഞ്ജയ് പ്രോജക്ടിന് രണ്ടാം സ്ഥാന വുംനേടി. കുട്ടികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനവും ലഭിച്ചതിൽ അഭിമാനിക്കുന്നു. അതുപോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുറീക്കാ വിജ്ഞാ നോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച നിലവാരം പുലർത്തുകയും ചെയ്തു. ശാസ്ത്ര ദിനത്തിൽ അധ്യാപകർ കുട്ടികൾക്ക് സന്ദേശം നൽകി. അതുപോലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും ശ്രമിക്കുന്നു.

ഗണിത ക്ലബ്ബ്

സെന്റ് മേരീസ് യു.പി സ്കൂളിൽ 5, 6, 7 ക്ലാസ്സിലെ വിദ്യാർത്ഥികളെ കോർത്തിണക്കി ഗണിത ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ആണ് ഗണിത ക്ലബ്ബ് കൂടുന്നത്. ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുക, ഗണിത കളികൾ, ഗണിത പസിൽസ്, ഗണിത ക്വിസ്, തുടങ്ങിയ  പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കൂടാതെ വിവിധ  ജ്യാമീതിയ രൂപങ്ങൾ വരയ്ക്കാനും ഗണിത തന്ത്രങ്ങളും കുട്ടികൾക്ക് , അധ്യാപകർ പറഞ്ഞു കൊടുക്കുന്നു.covid-19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലൊരു ഗണിതലാബ് എന്ന പ്രവർത്തനത്തിന്റെ ഭാഗമായി   ഗണിതാശയങ്ങൾ ഉൾപ്പെടുത്തി, ധാരാളം പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും  Online ആയി അവതരിപ്പിക്കുകയും ചെയ്തു.

Paper ഉപയോഗിച്ച് Dice, അതുപോലെ August 15th ന്  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാകനിർമ്മാണം നടത്തുകയുണ്ടായി .December 22 . ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജൻമദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് നടത്തുകയുണ്ടായി.രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്ന 1729 ന്റെ പ്രത്യേകത  കുട്ടികൾക്ക് പറഞ്ഞു കൊടുത്തു

  • പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതിയുമായി ഇഴകി ചേർന്നു വളരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്നു .ഔഷധത്തോട്ട പരിപാലനം ,ജൈവ വൈവിധ്യ ഉദ്യാന പരിപാലനം .. കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവ്യത്തിച്ചു വരുന്നു, അധ്യാപകർ നിർദ്ദേശങ്ങൾ നല്കി വിദ്യാർത്ഥികൾക്ക് പിന്തുണ നല്കുന്നു,

പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം മികവാർന്ന രീതിയിൽ എല്ലാവർഷവും നടത്തപ്പെടുന്നു, പോസ്റ്റർ തയ്യാറാക്കൽ ,വൃക്ഷതൈ നടിൽ ,പ്രസംഗം ,ഉപന്യാസ രചന തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു വരുന്നു,,,

  • പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.

യുക്തിനിരീക്ഷണത്തിൻ്റെയും സാധ്യതകൾ അനവധിയുള്ള സവിശേഷ പഠനമാണ് പ്രവൃത്തി പരിചയം .വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടും സർഗാത്മകതയോടും കൂടിയാണ് ഓരോ പ്രവർത്തനങ്ങളും ചെയ്യുന്നത്ക്ലാസ്സ്‌ റൂം പ്രക്രിയയുടെഭാഗമായി തന്നെ പ്രവൃത്തിപഠനവും നടന്നു വരുന്നു. ക്ലാസിൽ വെച്ച് കുട്ടികൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ photo/video എടുത്ത് രക്ഷിതാക്കൾക്ക് അയച്ചുകൊടുക്കുന്നുണ്ട്. മികവുറ്റ രീതിയിൽ പ്രവൃത്തി പഠനം ചെയ്യുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. Paper craft, Bamboo products, Beads work, Coir door mats, Embroidery, Fabric painting, Vegetable printing, Thread pattern തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരം നടത്തുകയും ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നല്കുകയും ചെയ്തു. കുട്ടികൾ തന്നെ നിർമിച്ച ഉത്പന്നങ്ങളുടെ പ്രദർശനം രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിൽ നടത്തി.

  • ടാലൻ്റ് ക്ലബ്ബ്