സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ റാലി

ലഹരി വിരുദ്ധ ക്യാബയിൻ

മാനവരാശിയുടെ തന്നെ നാശത്തിന് കാരണംമാകുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം. എത്ര വലിയ വിപത്ത് ഉണ്ടാക്കുന്നു എന്ന് കുട്ടികളെയും രക്ഷകർത്താക്കളെയും ഒരുപോലെ ബോധവാന്മാരാക്കാൻ കഴിഞ്ഞു

. ലഹരിപദാർത്ഥങ്ങൾക്കു അടിമപ്പെടാതെ ഇരിക്കാനുള്ള  ആശയങ്ങൾ. കുട്ടികളെ കൊണ്ട് തന്നെ കഴിയുന്ന തരത്തിൽ കണ്ടുപിടിച്ച് പോസ്റ്ററുകൾ തയ്യാറാക്കിയും, ചിത്രങ്ങൾ വരച്ചും ലേഖനങ്ങൾ എഴുതിയും  മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു    .ലഹരി വിമുക്ത തലമുറയെ വളർത്തിയെടുക്കുവാൻ. അതിനെതിരെ നമ്മൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്ന്  വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും ഒരുപോലെ മനസ്സിലാക്കി കൊടുക്കുവാനും അതിനെതിരെ പോരാടുവാൻ പ്രാപ്തരാക്കുന്ന തലത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗ മൂലമുണ്ടാകുന്ന മാരകമായ വിപത്തുകളെ പറ്റി  മനസ്സിലാക്കിക്കുന്നതിനു സാധിച്ചു

ലഹരിക്കെതിരെ ഓരോ കുട്ടിയും ഒരു യോദ്ധാവ് ആയി പ്രവർത്തിക്കണം എന്ന ഗവൺമെൻ്റിൻ്റ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ട് സ്കൂൾ തലത്തിൽ പ്രവർത്തനങ്ങൾ നടന്നു .ഒക്ടോബർ 6 ന് കുട്ടികൾക്കും ഒക്ടോബർ 7 ന് രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി .മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികളെ കേൾപ്പിച്ചു .

സ്ലെഡ് പ്രദർശനത്തിനൊപ്പം നല്ല ആരോഗ്യ ശീലങ്ങളെ പറ്റി ക്ലാസ്സ് നയിച്ചു .

പഴയ കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഷിബു സാർ ലഹരിക്കെതിരെയുള്ള

ക്ലാസ്സ് നയിച്ചു . നവംബർ 1 കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ക്യാബയിൻ്റെ ഒന്നാം ഘട്ടം പര്യവസാനിച്ചു .ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകൾ ഏന്തിയുള്ള റാലി ,ലഹരിക്കെതിരെയുള്ള നൃത്തച്ചുവടുകൾ ,അരുത് ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതൊടനുബന്ധിച്ച് നടത്തപ്പെട്ടു .

ലഹരി എന്ന വിപത്തിനെ ഇന്നിൻ്റെ തലമുറ തിരിച്ചറിയാൻ ഉതകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിച്ചു ....