സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പാഠ്യേതര പ്രവർത്തനങ്ങൾ
- നല്ലപാഠം പദ്ധതി
- കരാട്ടേ
- ഔഷധ തോട്ടം
- കൃഷി
സ്കൂൾ അസംബ്ലി
കുട്ടികളിൽ കൃത്യമായ അച്ചടക്കം ഉണ്ടാക്കിയെടുക്കാനും അവരുടെ കഴിവുകൾ സഭാകമ്പം ഇല്ലാതെ മടികൂടാതെ പ്രദർശിപ്പിക്കുവാനും വ്യക്തിത്വ വികസനത്തിനും സ്കൂൾ അസംബ്ലി സഹായകമാകുന്നു ...1 മുതൽ 7വരെ എല്ലാ ക്ലാസ്സിനും അസംബ്ലി നടത്താൻ അവസരം നൽകുന്നു .അസംബ്ലി നടത്തുന്ന ക്ലാസ്സിലെ കുട്ടികൾ തന്നെയാണ് നേത്യത്വം നൽകുന്നതും .അതിനാൽ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുന്നു ഇതിൽ പങ്കാളിയാകാൻ . .പത്രപാരായണം ,പ്രസംഗം .വ്യായാമം .ദേശഭക്തിഗാനം . പ്രതിഞ്ജ ഈ പ്രവർത്തനങ്ങളിലൂടെ നേത്യത്വപാടവം നേടിയെടുക്കാൻ സാധിക്കുന്നു . തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിലും ,വിശേഷപ്പെട്ട ദിവസങ്ങളിലും അസംബ്ലി നടക്കുന്നു .
കരാട്ടേ
ഇന്നത്തെ പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കു നേരെ ഉള്ള അതിക്രമങ്ങൾ. സമകാലിക സാഹചര്യങ്ങളെ മുൻനിർത്തി കുട്ടികളിൽ ആത്മവിശ്വാസം വളർത്താനും, ഏതു പ്രതിസന്ധിയും സധൈര്യം നേരിടാനും കുട്ടികളെ പ്രാപ്തരാക്കുക, അതുപോലെ അവരുടെ ആരോഗ്യസ്ഥിതിയും കായികക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർഷ്യൽ ആർട്സ് പഠനം സ്കൂളിൽ ആരംഭിച്ചത്. സമൂഹത്തിലെ തിന്മകളെ ചെറുത്തു നില്ക്കുവാനും ,പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളെ നേരിടുന്നതിനും പെൺകുട്ടികളെ സജ്ജരാക്കുക എന്ന പ്രാഥമിക ലക്ഷ്യംകരാട്ടേ ക്ലാസ്സിനുണ്ട്. ഇരവിപേരൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലാണ് നമ്മുടെ സ്കൂളിൽ കരാട്ടേ ക്ലാസ്സുകൾ ആരംഭിച്ചത് .5 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ പെൺ കുട്ടികൾക്കായിരുന്നു ക്ലാസ്സുകൾ നടത്തപ്പെട്ടത് . 4 മണിക്ക് ശേഷമുള്ള സമയത്താണ് ക്ലാസ്സുകൾ നടത്തപ്പെടുന്നത് .