സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല

Schoolwiki സംരംഭത്തിൽ നിന്ന്
(St.Mary's U.P.S.Kozhimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല
37342 schoolphoto main.jpeg
വിലാസം
കോഴിമല

കോഴിമല പി .ഒ പി.ഒ.
,
689541
സ്ഥാപിതം03 - 11 - 1938
വിവരങ്ങൾ
ഫോൺ0469 2657833
ഇമെയിൽsmupskozhimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37342 (സമേതം)
യുഡൈസ് കോഡ്32120600105
വിക്കിഡാറ്റQ87593803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ402
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി .ഡോളി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ . ഷിബു റ്റി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.സൂസൻ റെഞ്ചി
അവസാനം തിരുത്തിയത്
15-03-202437342


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പഴയ സ്കൂൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട്‌ ഉപജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ്കൂൾ .ഇത് മന്ദിരം സ്കൂൾഎന്നും അറിയപ്പെടുന്നു .മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻ്റ് മേരീസ് കോൺവെൻ്റ് മാനേജ്മെന്റിന്റ ചുമതലയിലാണ് ഇത് നടത്തപ്പെടുന്നത്

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് . കൂടുതൽ ചരിത്രം‍‍

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ  ഓഡിറ്റോറിയവും നിർമ്മിച്ചു.

          വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ,ഗേറ്റും സ്കൂളിനുണ്ട്. ശുദ്ധജലത്തിനായി സ്‌കൂളിന്റെ ഉള്ളിൽ തന്നെ കിണറും മോട്ടറും ഉണ്ട് .കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി 16 പൈപ്പുകളും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

ഈ സ്കൂൾ ഇന്ന് നിലനിൽക്കുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ആണ്. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻമേരിസ് കോൺവെന്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിവരുന്നത്.കൂടുതൽ അറിയാൻ



അധ്യാപകർ

പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്

പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്

ക്രമനമ്പർ . പേര്
1 ശ്രീമതി. ഡോളി ജോർജ്ജ്

(പ്രഥമ അദ്ധ്യാപിക) ,

2 ശ്രീമതി.നിർമ്മലാ മേരി
3 ശ്രീമതി.സുനിത ജോർജ്ജ്
4 ശ്രീമതി.ജെസ്സി ഫിലിപ്പ്
5 സിസ്റ്റർ.സൂസമ്മ.റ്റി
6 ശ്രീമതി.റെനി സൂസൻ പോൾ
7 സിസ്റ്റർ.ഷീജ.കെ.ജോർജ്ജ്
8 സിസ്റ്റർ.ഷൈബി ജോസഫ് ,
9 സിസ്റ്റർ.ആശാ.പി.അച്ചൻകുഞ്ഞ്
10 ശ്രീമതി ഷിനു വർഗ്ഗീസ്,
11 ശ്രീമതി ഷിംന മേരി ജേക്കബ്
12 ശ്രീമതി .റിൻ്റു റേച്ചൽ വർഗ്ഗീസ്
13 ശ്രീമതി. ലിജി സാറാ കോശി



മികവുകൾ പത്രവാർത്തകളിലൂടെ

പഠന പ്രവർത്തങ്ങളിലും   കലാകായികരംഗത്തു അതുപോലെ പ്രവൃത്തി പരിചയ രംഗത്തും  മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സെന്റ് മേരിസിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ...  യു .എസ്.എസ് ,എൽ എസ്.എസ്  പരീക്ഷകളിൽ പ്രശംസിനീയമായ വിജയം കരസ്ഥമാക്കാൻ ഈ  സ്കൂളിലെ ഓരോ വർഷങ്ങളിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് .. അധ്യാപകരുടെ പരിശീലനവും  രക്ഷകർത്താക്കളുടെ താങ്ങലുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത് ...

കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്  .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....കൂടുതൽ അറിയാൻ

മുൻസാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത തീയതി
1 കെ .ഒ ശോശാമ്മ 18- 05-1939
2 അന്നമ്മ വർക്കി 20- 01 1941
3 എം ആർ .തങ്കമ്മ 02-05-1942
4 മറിയാമ്മ ഉമ്മൻ 01 -06-1942
5 ഇ .എം.അക്കമ്മ 19-03- 1945
6 വി.സി ശോശാമ്മ 02-06-1945
7 മറിയാമ്മ വർക്കി 06-06-1950
8 റേബേക്ക മാത്യു 01-07-1953
9 സൂസികുട്ടി പി .ജേക്കബ് 03-06-1969
10 ലീലാ ബെഞ്ചമിൻ 01-07-1994
11 ബ്ലോസം സാം 01-04-2009
12 ആൻസി.എൻ .സുജ .തോമസ് 01-04-2019

നേട്ടങ്ങൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട്

ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ   സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധികുന്നു .ഇതിനു അധ്യാപകരുടെ പരിശീലനവും അതുപോലെ രക്ഷകർത്താക്കളുടെ ശ്രദ്ധേയുമാണ് സുനിശ്ചിതമായ വിജയത്തിന് വഴികാട്ടി ആവുന്നത്.കൂടുതൽ അറിയാൻ‍‍


പഠനമികവുകൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട് .ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ   സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി  നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Late .മത്തായി എൻ.ജെ      [ മികച്ച അധ്യാപക സംസ്ഥാന അവാർഡ് (1999)  ഗുരുശ്രേഷ്ഠ അവാർഡ് ]
  • ജോബിൻ വള്ളംകുളം  (  മിനിസ്ക്രീൻ കോമഡി ആർട്ടിസ്റ്റ്)
  • ശ്രീ .ജോ മോഹൻ ജോസഫ്  [ BA R C ശാസ്ത്രഞ്ജൻ]
  • ശ്രീ .ജീവേഷ് [ മിനിസ്ക്രീൻ അവതാരകൻ]

ക്ലബ്ബുകൾ

.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നു കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

ഉച്ചഭക്ഷണ പദ്ധതി

കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .

          ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു .  ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു  .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഫോട്ടോ ഗ്യാലറി

സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെകൂടുതൽ ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സയൻസ് ക്ലബ്.
  • വിദ്യാർത്ഥി സാഹിത്യരചനാ വേദി.|കൂടുതൽ അറിയാൻ


അധിക വിവരങ്ങൾ

എൻ .ജെ. മത്തായി Sir

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി എൻ .ജെ. മത്തായി സാറിനെ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളിൽ  ഒരാളാണ് .

മലപ്പുറു ജില്ലയിൽ സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിൽ മികച്ച അധ്യാപകനുള്ള 'സ്റ്റേറ്റ് അവാർഡ്' കേരള  സ്റ്റേറ്റ് ഗവൺമെൻ്റിന്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ദേഹത്തിന് 1999ൽ  ലഭിക്കുകയുണ്ടായി .1997 ൽ ഗുരുശ്രേഷ്ഠ അവാർഡും .1996 ൽ സൗഹൃദയ തിരൂർ എന്ന പ്രാദേശിക അവാർഡിനും അർഹനായി.

എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ

   ചരിത്രത്താളുകളിൽ എഴുതപ്പെട്ട  അദ്ദേഹത്തിന്റെ ഒരു നേട്ടമായിരുന്നു  മലപ്പുറം ജില്ലയിൽ ആദ്യമായി സ്കൗട്ട് ആൻ്റ് ഗൈഡ്സ് ആരംഭിച്ചത്. സാറിൻ്റ കഠിനമായ  പരിശ്രമമഫലമായിരുന്നു അത് .സാറിനോടുള്ള ആദരസൂചകമായി "എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ " തിരൂരങ്ങാടിയിൽ സ്ഥാപിച്ചിരിക്കുന്നു . നമ്മുടെ ദേശത്തിനും പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈസ്കൂളിനും അഭിമാനിക്കാവുന്ന  ഒന്നാണ് സാറിൻ്റെ ഈ നേട്ടങ്ങളൊക്കെ തന്നെയും .

നമ്മുടെസ്കൂളിൽ (സെൻ്റ് മേരീസ് യു.പി സ്കൂൾ കോഴിമല) 2014- 2015 അധ്യയന വർഷത്തിൽ PTA പ്രസിഡൻ്റായി ചുമതല വഹിച്ച് സ്കൂളിൻ്റെ വികസനത്തിനാവശ്യമായപ്രവവർത്തനങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും മേൽനോട്ടം വഹിക്കാൻ അദ്ദേഹംവളരെയധികം ശ്രദ്ധിച്ചിരുന്നു


ഈസ്കൂളിൻ്റെ ഓർമ്മകൾ പൂർവ്വ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയാത്ത വിസ്മയലോകമാണ്,,,.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ദിനാചരണങ്ങൾ 

ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ കൂടുതൽ അറിയാൻ


സ്കൂൾ ഫോട്ടോസ്

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം.


ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.

  • ചെങ്ങന്നൂരിൽനിന്ന് പുത്തൻകാവ്,ഇടനാട്പാലം വഴി ഇരവിപേരൂർ പാതയിൽ.ഓതറ വഴി കോഴിമലജംഗ്ഷനിൽ എത്താം.കോഴിമലജംഗ്ഷനിൽ നിന്ന് 50 മീറ്റർമാറി നെല്ലാട് പോകുന്ന വഴിയിൽവലത് വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
  • ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം. ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
  • ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km

തിരുവല്ലയിൽ നിന്ന് കോഴിമലയിൽ എത്തുന്നവഴി

  • തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി ഇരവിപേരൂർ പഞ്ചായത്ത് കഴിഞ്ഞ് ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. നെല്ലാട് നിന്ന് 2.2 km ദൂരം

Loading map...