"ജി.എൽ.പി.എസ് തവരാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 193: | വരി 193: | ||
== [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ചിത്രശാല]] == | == [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ചിത്രശാല]] == | ||
സ്കൂൾ നടത്തിയ വ്യത്യസ്തമായ പ്രവർത്തങ്ങൾ കാണാൻ ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/ചിത്രശാല|ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== |
19:42, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് തവരാപറമ്പ് | |
---|---|
വിലാസം | |
തവരാപറമ്പ GLPS THAVARAPPARAMBA , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - 10 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpthavaraparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48226 (സമേതം) |
യുഡൈസ് കോഡ് | 32050100205 |
വിക്കിഡാറ്റ | Q64564383 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാവനൂർ |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 133 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷരീഫ് വി |
പി.ടി.എ. പ്രസിഡണ്ട് | അഷ്റഫ് ടി.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | സൽമത്ത് |
അവസാനം തിരുത്തിയത് | |
26-02-2022 | 48226A |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ തവരാപറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎൽപി സ്കൂൾ തവരാപറമ്പ്. കാവുകളുടെ ഊര് എന്നറിയപ്പെടുന്ന നാടാണ് കാവനൂർ. ഈ കാവുകൾ സ്ഥിതിചെയ്യുന്നത് തവരാപറമ്പിനടുത്തുള്ള പ്രദേശങ്ങളിൽ ആണ്. കാവനൂർ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളിയാണ് തവരാപറമ്പ് വലിയ ജുമാഅത്ത് പള്ളി. ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ തവരാപറമ്പ് പ്രവർത്തനമാരംഭിച്ചത് 1954 ഒക്ടോബർ ഒന്നിനാണ്.
ചരിത്രം
വിദ്യാലയ ചരിത്രം
അറുപതാണ്ടുകൾക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്ന തവരാപറമ്പ് പ്രദേശത്തിന്. ഇക്കാലഘട്ടത്തിൽ ദീർഘവീക്ഷണവും സാമൂഹ്യപുരോഗതിയിൽ തൽപരരായിരുന്ന മഹത് വ്യക്തികളുടെ പ്രവർത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എൽ.പി സ്കൂൾ.1954-ൽ അരീപുറത്ത് ഹസ്സൻകുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. അരീപ്പുറത്ത് മൊയ്തീൻകുട്ടി മുസ്ല്യർ, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീൻ ഹാജി, വള്ളിയിൽ വേലുക്കുട്ടി, കൊരമ്പയിൽ നാരായണൻ നായർ, കുണ്ട് ലാടി മൊയ്തീൻ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമൻ നായർ തുടങ്ങിയ മഹാരഥന്മാരുടെ പ്രവർത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവർത്തനങ്ങൾ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയിൽ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുൽ ഇസ്ലാം മദ്രസയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിച്ചത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ. ആവശ്യമായ ക്ലാസ്മുറികൾ, കളിസ്ഥലം ,ടോയ്ലറ്റ്, ലൈബ്രറി തുടങ്ങിയവയെല്ലാം സജ്ജീകരിക്കാൻ കഴിഞ്ഞാൽ അതൊരു മികച്ച വിദ്യാലയമായി.4 കെട്ടിടങ്ങളിലായി 10 മുറികളാണ് ഇവിടെയുള്ളത്. കൂടുതൽ വായിക്കുക
എല്ലാവർക്കും പഠന സൗകര്യമൊരുക്കാൻ ..
കോവിഡ് മൂലം കുട്ടികളുടെ പഠനം ഓൺലൈനിൽ ആയപ്പോൾ ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത കുട്ടികൾക്ക് വേണ്ടി മൊബൈൽഫോൺ സൗകര്യമൊരുക്കാൻ പി ടി എ യും അധ്യാപകരും വിവിധ സാമൂഹ്യ സംഘടനകളും ക്ലബ്ബ് കാരും ഒന്നിച്ചുനിന്നു. ഡിജിറ്റൽ ഡിവൈസ് ഇല്ലാത്ത 6 കുട്ടികൾക്ക് മൊബൈൽ ഫോൺ സൗകര്യമേർപ്പെടുത്തി കൊടുത്തു
സ്കൂൾ ബസ്സ്
ഞങളുടെവിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി PK ബഷീർ MLA യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2013-14 വർഷത്തിൽനിന്നും ലഭിച്ച സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
സ്കൂളിന്റെ തനത് പ്രവർത്തങ്ങൾ
1. ഓൺലൈൻ പഠനം
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞനങ്ങളുടെ സ്കൂൾ.കൂടുതൽ വായിക്
2 .ഗൃഹ സന്ദർശനം
ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ.കൂടുതൽ വായിക്കുക
3.മുന്നേറ്റം
പലതരം കാരണങ്ങളാൽ പഠനം പ്രവർത്തനങ്ങളിൽ പിന്നിലായവരെ മുന്നോട്ട് നയിക്കാനായി ഞങളുടെ സ്കൂളിൽ ആരംഭിച്ച പുതിയ പദ്ധതിയാണ് മുന്നേറ്റം കൂടുതൽ വായിക്
മെഗാ ക്വിസ് 2022
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022 കൂടുതൽ വായിക്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
ദിനാചരണങ്ങൾ
യുട്യൂബ് ചാനൽ
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നിറവേകാൻ ഒരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചിരിക്കുന്നു. ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വീക്ഷിക്കാനുള്ള ഒരു വേദിയായിട്ടാണ് യൂടൂബ് ചാനലിനെ കാണുന്നത്. ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക
ഭരണ സംവിധാനം
നിലവിലെ ജീവനക്കാർ
SL NO | പേര് | ഫോട്ടോ | |
---|---|---|---|
1 | ഷരീഫ് V(ഹെഡ് മാസ്റ്റർ ) | ||
2 | അംബിക A | ||
3 | ചന്ദ്രിക സിഎം | ||
4 | റജീന പി | ||
5 | സിന്ധു സി | ||
6 | ജസ്മിന CP | ||
7 | ഖദീജ മുഫീദ പി | ||
8 | രജി സി | ||
9 | സൗദബി കെപി | ||
10 | സാദിഖ് അലി എ കെ | ||
11 | അബ്ദു റഷീദ് ടി കെ | ||
12 | ഫഹ്മിദ എം ടി | ||
13 | നൂർ നജ്മ ഇ | ||
14 | വേലായുധൻ (PT C M |
പിടിഎ
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് .ഞങ്ങളുടെ പി ടി എ പ്രസിഡണ്ട് ടി പി അഷ്റഫ്. എസ് എം സി ചെയർമാൻ പി മൂസക്കുട്ടി, മദർ പി ടി എ പ്രസിഡന്റ് സൽമത്ത് എന്നിവരാണ്
മുൻ സാരഥികൾ
മുൻപ്രധാനാദ്ധ്യാപകർ
മുൻ അധ്യാപകർ
മുൻ പി ടി സി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രചനകൾ
നേട്ടങ്ങൾ .അവാർഡുകൾ.
യാത്രയപ്പ്
ചിത്രശാല
സ്കൂൾ നടത്തിയ വ്യത്യസ്തമായ പ്രവർത്തങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
'അരീക്കോട് ബസ്സ്റ്റാന്റിൽ നിന്ന് മഞ്ചേരി റൂട്ടിൽ കാവനൂർ എന്ന സ്ഥലത്ത് ഇറങ്ങി ഓട്ടോ മാർഗം കിഴിശ്ശേരി ഭാഗത്തേക്ക് 2KM യാത്ര ചെയ്യുക. തവരാപറമ്പ് എന്ന സ്ഥലത്ത് എത്താം
{{#multimaps:11.18982, 76.04837|zoom=8}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48226
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ