[[പ്രമാണം:15223-LAPTOP.JPEG.png|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു|വിദ്യാ കിരണം ലാപ് ടോപ്പ് വിതരണം വാർഡ് മെമ്പർ ശ്രീ മുഹമ്മദ് ബഷീർ ഈന്തൻ നിർവ്വഹിക്കുന്നു.]]
[[പ്രമാണം:15223-LAPTOP.JPEG.png|ഇടത്ത്|ലഘുചിത്രം|250x250ബിന്ദു|വിദ്യാ കിരണം ലാപ് ടോപ്പ് വിതരണം വാർഡ് മെമ്പർ ശ്രീ മുഹമ്മദ് ബഷീർ ഈന്തൻ നിർവ്വഹിക്കുന്നു.]]
വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു 16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 108 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പരിധിയിൽപെട്ട പുതുശ്ശേരിക്കടവ് അങ്ങാടിയിൽ ഒരു കട മുറിയിൽ ആരംഭിച്ച ഈ വിദ്യാലയം ഒരു വർഷത്തിനു ശേഷം അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടിലെ പ്രമുഖ ജന്മിയു തരിയോട് മേഘല അധികാരിയും വിദ്യാഭ്യാസം തൽപരനുമായിരുന്ന പുല്ലമ്പിഅബ്ദുള്ളഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം ആൺകുട്ടികളും. പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി .കൂടുതൽ വായിക്കാം
വിശാലവും സുന്ദരവുമായ 2 ഏക്കർ സ്ഥലത്ത് 7 ക്ളാസ് മുറികൾ അടങ്ങിയ ഒരു കെട്ടിടവും മററു രണ്ടു കെട്ടിടങ്ങളിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏരിയ : 142 അടി നീളം
സ്കൂളിന്റെ ഉയർച്ചയിലും തകർച്ചയിലും പി ടി എ വഹിക്കുന്ന പങ്ക് വലുതാണ്.ശക്തവും ആത്മാർഥമായും പ്രവർത്തിക്കുന്ന പി ടി എ കമ്മിററികളാണ് ഇവിടെ ഓരോ വർഷവും തെരങ്ങെടുക്കപ്പെടുന്നത്.
15 അംഗങ്ങളടങ്ങിയ ജനറൽ പി ടി എ യും 15 അംഗങ്ങളടങ്ങിയ മദർ പി ടി എ യുമാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.