"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചരിത്രം തിരുത്തി) |
||
വരി 68: | വരി 68: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
നിലമ്പൂർ പെരുമ്പിലാവ് | നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ കാളികാവ് സ്വദേശിയായ ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു.കിഴക്കൻ ഏറനാട്ടിൽ പശ്ചിമഘട്ടമലനിരകൾക്ക ഭിമുഖമായി നിൽക്കുന്ന പുല്ലങ്കോട് പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ പ്രശസ്തി നേടി എന്ന് പറയാം. ഇന്നും സ്മരിക്കുന്ന ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുല്ലങ്കോട് പ്രദേശത്ത് ഹൈസ്കൂൾ നിലവിൽ വന്നതിൻറെചരിത്രം ആരംഭിക്കുന്നത്പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റും വിനോദ കേന്ദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബായിരുന്നു. | ||
1962 ഏപ്രിൽ 13 ക്ലബ്ബിൻറെ ആഘോഷപരിപാടികൾ ക്കിടയിൽ തുടക്കമിട്ട ഒരു ചർച്ചാവിഷയം ഒരു നാടിൻറെ ഒരു സാമൂഹ്യമാറ്റത്തിന് വിത്ത് പാകുന്നതായിരുന്നു .ഈ പ്രദേശത്തെ പൗരപ്രമുഖർ ഈ വിഷയം ഏറ്റെടുത്ത തോടുകൂടി മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു . | |||
നാടിന് ഒരു ഹൈസ്കൂൾ ആവശ്യമാണെന്ന് ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞു. ഇതിൻറെ ഗൗരവം അതിൻറെ തായ അർത്ഥത്തിൽ ഏറ്റെടുത്തുകൊണ്ട് അക്കാലത്തെ എസ്റ്റേറ്റ് മാനേജർ ആയിരുന്ന ശ്രീ ബാലകൃഷ്ണ മാരാർ രക്ഷാധികാരിയായി സ്കൂൾ രൂപീകരണത്തിന് ഒരു സമിതി രൂപീകരിച്ചു .ശ്രീ കുക്കിൽ കേളുനായരായിരുന്നു ഇതിൻെറ പ്രസിഡൻറ്. ജനങ്ങളുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു ഈ നാടിൻറെ സ്പന്ദനം മറ്റാരെക്കാളും നന്നായി അറിയുന്ന ആളായിരുന്നു ശ്രീ ബാലകൃഷ്ണ മാരാർ.ശ്രീ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയും ശ്രീ പി പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ആ കാലഘട്ടത്തിൽ പുല്ലങ്കോട് പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെക്കുറിച്ചും പഠനാവശ്യാർത്ഥം കുട്ടികൾ വണ്ടൂർ ,നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിലെ പ്രയാസങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്ന അപേക്ഷ, സമിതിയുടെ രക്ഷാധികാരി ആയിരുന്ന ബാലകൃഷ്ണ മാരാർ അദ്ദേഹത്തിൻറെ സുഹൃത്തും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ തഴവ കേശവൻ മുഖേന ഗവൺമെൻറിന് സമർപ്പിച്ചു.സ്കൂൾ രൂപീകരണ സമിതിയുടെ ആത്മാർത്ഥമായ ഇടപെടലും നാട്ടുകാരുടെ പ്രാർത്ഥനയും വെറുതെയായില്ല. അവരുടെ ആഗ്രഹം സഫലമാക്കി കൊണ്ട് 1962 മെയ് 17 ലെ പത്രം പുറത്തിറങ്ങി .അന്ന് ഈ നാടിന് ഉത്സവമായിരുന്നു. ഏറെക്കാലം സ്വപ്നം കണ്ട, അവരുടെ നാട്ടിൽ ഒരു ഹൈസ്കൂൾ അനുവദിച്ചതായി, വാർത്ത വായിച്ച് ആഹ്ലാദത്തിലായി. 1962 മെയ് 28 ന് ഗവൺമെൻറ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യവർഷത്തിൽ ഈ സ്ഥാപനത്തിന് വരവേൽക്കാൻ ഉണ്ടായിരുന്നത്. | |||
സ്കൂളിന് സ്വന്തമായി ഒരു സ്ഥലം , കെട്ടിടം എന്നീ ആവശ്യങ്ങൾക്കായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു. കുക്കിൽകേളുനായർ പ്രസിഡണ്ടായിരുന്ന കമ്മിറ്റിയിൽ ശ്രീ ബാലകൃഷ്ണ മാരാർ , ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ,ശ്രീ കെ ഗോവിന്ദൻ നായർ , ശ്രീ കുഞ്ഞുപിള്ള എന്നിവർ അംഗങ്ങളായിരുന്നു നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമായി കമ്മിറ്റി സജീവമായി ഈ ദൗത്യം ഏറ്റെടുക്കുകയും അന്വേഷണങ്ങൾക്കൊടുവിൽ സ്കൂളിനായി സ്ഥലം കണ്ടെത്തി കാളികാവ് വില്ലേജ് ഓഫീസറിൽ നിന്നും സ്ഥലത്തിൻറെ സ്കെച്ച് സംഘടിപ്പിക്കുകയും കമ്മിറ്റി അംഗങ്ങൾ സ്ഥലം ഉടമയെ സമീപിക്കുകയും ചെയ്തു. മൂക്കശ നായരുവീട്ടിൽ അമ്മുക്കുട്ടിയമ്മ ,ഭാരതിയമ്മ, സുനീതയമ്മ , ഗോപാലമേനോൻ തുടങ്ങിയവർ യാതൊരു എതിർപ്പും കൂടാതെ സ്ഥലം സന്തോഷപൂർവ്വം സ്കൂളിനായി വിട്ടു തന്നു. കമ്മിറ്റി പ്രസിഡൻറിൻറെ പേരിൽ 1964 ഫെബ്രുവരി പത്താംതീയതി രാവിലെ മൂക്കശ്ശനായരു വീട്ടിൽ അമ്മുക്കുട്ടിയമ്മ, മക്കളായ ഭാരതിയമ്മ , സുനീതയമ്മ, ഗോപാലമേനോൻ എന്നിവർ എഴുതിക്കൊടുത്ത വെട്ടു കാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ട്രേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു .ശേഷം ഗവർണറുടെ പേരിൽ സ്ഥലം കൈമാറി.1963 ജൂണിൽ ഇപ്പോഴത്തെ എച്ച് മാതൃക ബിൽഡിംഗ് പ്രവർത്തനമാരംഭിച്ചു . ഈ സമയത്തും അടിസ്ഥാനസൗകര്യങ്ങൾ തീർത്തും അപര്യാപ്തമായിരുന്നു. ഇതിൻറെ നിർമാണത്തിന് മുന്നോടിയായി കരുവാരകുണ്ട് ഹൈസ്കൂളിലെ പ്ലാൻ സംഘടിപ്പിക്കുകയും പ്ലാൻ അംഗീകരിച്ചുകിട്ടുന്നതിനായി ഇന്നത്തെ മഞ്ചേരി ജനറൽ ആശുപത്രിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത കോൺട്രാക്ടറെ സമീപിക്കുകയും ചെയ്തു. ഇതിനെല്ലാം നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നു .നിലമ്പൂരിൽ നിന്ന് വരെ പണപ്പിരിവ് നടത്തിയാണ് ഇന്നത്തെ മിക്കവാറും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. മരങ്ങളും മറ്റും പുല്ലങ്കോട് എസ്റ്റേറ്റ് വകയായിരുന്നു . ഒട്ടേറെ വ്യാപാരികളും പൗര പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും ഈ സംരംഭത്തിൽ സഹകരിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും കുടിവെള്ളത്തിനും മറ്റും തൊട്ടടുത്തുള്ള സ്രാമ്പിക്കൽ പ്രദേശത്തെ ആ ആശ്രയിച്ചിരുന്നു . നിരന്തര പരിശ്രമത്തിൻറെ ഫലമായി 1963 ൽ ത്തന്നെ മൂന്ന് മുറികളോടു കൂടിയ കെട്ടിടത്തിന്റെ പ്രവർത്തനമാരംഭിച്ചു. ഈ സമയത്ത് പ്രധാനാധ്യാപകനായിരുന്ന കെ വി നാണുമാസ്റ്ററുടെ നേതൃത്വവും ഇടപെടലും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറ്റി എന്ന് പറയാം. | |||
എച്ച് ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണജോലികൾ ഏകദേശം പൂർത്തിയായി ത്തുടങ്ങിയപ്പോഴേക്കും ഐ ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സമാരംഭമായി. സ്കൂളിലെ ഹാൾ ആയും ക്ലാസ്മുറികൾ ആയും പ്രവർത്തിച്ചുപോരുന്ന ജാക്സൺ സായിപ്പിന്റെ പേരിൽ ഉള്ള കെട്ടിടം നിർമ്മിക്കുന്നതിന് മേൽനോട്ടം വഹിച്ചത് എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ ബാലകൃഷ്ണമാരാരായിരുന്നു. ആരംഭഘട്ടത്തിൽ അധ്യാപകരുടെ സേവനം പലപ്പോഴും അപൂർണ്ണമായ തിനാൽ തന്നെ നമ്മുടെ പ്രദേശവാസിയും സാമൂഹ്യ സേവന രംഗത്തെ മുഖ്യ വ്യക്തിത്വവുമായ ശ്രീ .രാമൻ ഡോക്ടർ ,സേവനം എന്ന നിലയിൽ സ്കൂളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നു .കുട്ടികൾ ഏറിയപങ്കും പ്രദേശവാസികളായിരുന്നു. എങ്കിലും തൊട്ടടുത്തുള്ള അമരമ്പലം , കാളികാവ്, വണ്ടൂർ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു . അന്ന് കാടുപിടിച്ച ഈ മേച്ചിൽ പ്രദേശം വെട്ടിത്തെളിച്ച് വൃത്തിയാക്കിയെടുത്തത് അധ്യാപകരും വിദ്യാർത്ഥികളും അതിലുപരിയായി പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളും ചേർന്നാണ് .രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കുന്നായി നിന്നിരുന്ന പ്രദേശം നിരപ്പാക്കുകയും സ്കൂൾ അന്തരീക്ഷത്തിന് യോജിച്ച പ്രദേശമാക്കി മാറ്റുകയും ചെയ്തത് .1965 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ചിൽ 23 കുട്ടികളിൽ 11 കുട്ടികൾ വിജയിച്ചു . സ്കൂളിന്റെ പ്രവർത്തിസമയം രാവിലെ 10 മുതൽ 4 വരെയായിരുന്നു. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്നു. മയിൽവാഹനം( ജാനകീറാം), ഇന്ത്യൻ മോട്ടോഴ്സ് , രാജലക്ഷ്മി എന്നീ ബസുകൾ മാത്രമാണ് അന്ന് ഉണ്ടായിരുന്നത് . എന്നാൽ ഇത് കുട്ടികൾക്ക് പ്രയോജനപ്പെടുന്ന സമയത്ത് ആയിരുന്നില്ല . അതുകൊണ്ടുതന്നെ ഭൂരിഭാഗംപേരും കാൽനടയായാണ് സ്കൂളിൽ എത്തിയിരുന്നത് . | |||
എസ് എസ് എൽ സിക്ക് സെൻറർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി കൂക്കിൽ പ്രഭാകരൻ നായർ , ഗോവിന്ദൻ നായർ , മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ് , അബ്ദുള്ളക്കുട്ടി മാസ്റ്റർ മലയാളം അധ്യാപകനായ കാർത്തികേയൻ മാസ്റ്റർ തുടങ്ങിയവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച്ച് .മുഹമ്മദ് കോയ യുടെ പി .എ മുഖേന സ്കൂളിന് എസ് എസ് എൽ സി സെൻറർ നേടിയെടുക്കുകയും ചെയ്തു. സെൻറർ അനുവദിച്ചതിന് ശേഷം ചോദ്യപേപ്പറുകൾ ഭദ്രമായി സൂക്ഷിക്കാൻ നിലമ്പൂർ സിയന്ന ലോഡ്ജിന്റെ മാനേജരായിരുന്ന തോമസ് ഏലിയാസ് (തമ്പി) സംഭാവനയായി നൽകിയ അലമാരയാണ് പ്രയോജനപ്പെടുത്തിയത്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്നാലും സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ഈ നാടിന്റെ പ്രാദേശിക ഉത്സവമായി നടത്തുക പതിവായിരുന്നു .കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇന്ന് പ്രസ്തുത മേഖലകളിൽ അറിയപ്പെടുന്ന വരുമായ ഏറെ വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .കൂടാതെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഏറെയുണ്ട്. കിഴക്കൻ ഏറനാട്ടിലെ പ്രമുഖ വിദ്യാലയം എന്ന നിലയിൽ ഈ സ്ഥാപനം മറ്റു പ്രദേശങ്ങളിൽ അറിയപ്പെട്ടത് പുല്ലങ്കോട് എസ്റ്റേറ്റ് സ്കൂൾ എന്ന നിലയിലാണ് .ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുകയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ. | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | == '''ഭൗതിക സൗകര്യങ്ങൾ''' == |
21:12, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് | |
---|---|
വിലാസം | |
പുല്ലങ്കോട് GHSS PULLANGODE , പുല്ലങ്കോട് പി.ഒ. , 676525 , മലപ്പുറം ജില്ല | |
സ്ഥാപിതം | 26 - 05 - 1962 |
വിവരങ്ങൾ | |
ഫോൺ | 04931 257788 |
ഇമെയിൽ | ghsspullangode48038@gmail.com |
വെബ്‍സൈറ്റ് | www.ghsspullangode.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48038 (സമേതം) |
എച്ച് എസ് എസ് കോഡ് | 11008 |
യുഡൈസ് കോഡ് | 32050300706 |
വിക്കിഡാറ്റ | Q84612420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 429 |
പെൺകുട്ടികൾ | 426 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 430 |
പെൺകുട്ടികൾ | 310 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ പി ജെ |
പി.ടി.എ. പ്രസിഡണ്ട് | മുപ്ര ഷറഫുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റഫീഖ |
അവസാനം തിരുത്തിയത് | |
29-01-2022 | 48038 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട് ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ മലനിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. നാട്ടിൻപുറത്തിന്റെ വിശുദ്ധിയുള്ള, സാധാരണക്കാരനെ മികവിന്റെ പാതയിലേക്ക് നയിക്കുന്ന നാടിന്റെ നന്മയാണ് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ പുല്ലങ്കോട് . 1962 ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഷഷ്ടിപൂർത്തിയുടെ തലയെടുപ്പുമായി മലപ്പുറം ജില്ലയിലെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായ് ശോഭിക്കുന്നു.
ചരിത്രം
നിലമ്പൂർ പെരുമ്പിലാവ് മലയോര ഹൈവേയോട് ചേർന്ന് അഞ്ച് ഏക്കറോളം സ്ഥലത്ത് പ്രൗഢഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ പുല്ലങ്കോട്. ഒരുകാലത്ത് കശുമാവും ഒപ്പം ഈങ്ങാകാടും പടർന്ന് കുറ്റിക്കാടായിരുന്ന ഈ സ്ഥലം മേച്ചിൽ കേന്ദ്രത്തിൽ നിന്നും ഒരു സരസ്വതി ക്ഷേത്രമായിമാറിയതിനു പിന്നിൽ അധ്വാനശേഷിമാത്രം കൈമുതലായി ഉണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ സഹകരണത്തിൻറെയും കൂട്ടായ്മയുടെയും കഥയാണുള്ളത്. പുല്ലങ്കോടിന് ഒരു ഹൈസ്കൂൾ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് പുല്ലങ്കോട് എൽപി സ്കൂളിലെ കാളികാവ് സ്വദേശിയായ ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ആയിരുന്നു.കിഴക്കൻ ഏറനാട്ടിൽ പശ്ചിമഘട്ടമലനിരകൾക്ക ഭിമുഖമായി നിൽക്കുന്ന പുല്ലങ്കോട് പ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ഏറെ പ്രശസ്തി നേടി എന്ന് പറയാം. ഇന്നും സ്മരിക്കുന്ന ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പുല്ലങ്കോട് പ്രദേശത്ത് ഹൈസ്കൂൾ നിലവിൽ വന്നതിൻറെചരിത്രം ആരംഭിക്കുന്നത്പുല്ലങ്കോട് എസ്റ്റേറ്റ് തൊഴിലാളികളുടെയും മറ്റും വിനോദ കേന്ദ്രമായിരുന്ന സ്റ്റാഫ് ക്ലബ്ബായിരുന്നു.
1962 ഏപ്രിൽ 13 ക്ലബ്ബിൻറെ ആഘോഷപരിപാടികൾ ക്കിടയിൽ തുടക്കമിട്ട ഒരു ചർച്ചാവിഷയം ഒരു നാടിൻറെ ഒരു സാമൂഹ്യമാറ്റത്തിന് വിത്ത് പാകുന്നതായിരുന്നു .ഈ പ്രദേശത്തെ പൗരപ്രമുഖർ ഈ വിഷയം ഏറ്റെടുത്ത തോടുകൂടി മഹത്തായ ഒരു സ്വപ്നസാക്ഷാത്കാരത്തിന് ചരിത്രം സാക്ഷ്യം വഹിച്ചു .
നാടിന് ഒരു ഹൈസ്കൂൾ ആവശ്യമാണെന്ന് ഏവരും ഒറ്റസ്വരത്തിൽ പറഞ്ഞു. ഇതിൻറെ ഗൗരവം അതിൻറെ തായ അർത്ഥത്തിൽ ഏറ്റെടുത്തുകൊണ്ട് അക്കാലത്തെ എസ്റ്റേറ്റ് മാനേജർ ആയിരുന്ന ശ്രീ ബാലകൃഷ്ണ മാരാർ രക്ഷാധികാരിയായി സ്കൂൾ രൂപീകരണത്തിന് ഒരു സമിതി രൂപീകരിച്ചു .ശ്രീ കുക്കിൽ കേളുനായരായിരുന്നു ഇതിൻെറ പ്രസിഡൻറ്. ജനങ്ങളുടെ പ്രതീക്ഷകൾ വാനോളം ഉയർന്നു ഈ നാടിൻറെ സ്പന്ദനം മറ്റാരെക്കാളും നന്നായി അറിയുന്ന ആളായിരുന്നു ശ്രീ ബാലകൃഷ്ണ മാരാർ.ശ്രീ പട്ടം എ. താണുപിള്ള മുഖ്യമന്ത്രിയും ശ്രീ പി പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന ആ കാലഘട്ടത്തിൽ പുല്ലങ്കോട് പ്രദേശത്തിൻറെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയെക്കുറിച്ചും പഠനാവശ്യാർത്ഥം കുട്ടികൾ വണ്ടൂർ ,നിലമ്പൂർ തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കുന്നതിലെ പ്രയാസങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്ന അപേക്ഷ, സമിതിയുടെ രക്ഷാധികാരി ആയിരുന്ന ബാലകൃഷ്ണ മാരാർ അദ്ദേഹത്തിൻറെ സുഹൃത്തും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ തഴവ കേശവൻ മുഖേന ഗവൺമെൻറിന് സമർപ്പിച്ചു.സ്കൂൾ രൂപീകരണ സമിതിയുടെ ആത്മാർത്ഥമായ ഇടപെടലും നാട്ടുകാരുടെ പ്രാർത്ഥനയും വെറുതെയായില്ല. അവരുടെ ആഗ്രഹം സഫലമാക്കി കൊണ്ട് 1962 മെയ് 17 ലെ പത്രം പുറത്തിറങ്ങി .അന്ന് ഈ നാടിന് ഉത്സവമായിരുന്നു. ഏറെക്കാലം സ്വപ്നം കണ്ട, അവരുടെ നാട്ടിൽ ഒരു ഹൈസ്കൂൾ അനുവദിച്ചതായി, വാർത്ത വായിച്ച് ആഹ്ലാദത്തിലായി. 1962 മെയ് 28 ന് ഗവൺമെൻറ് സെക്കൻഡറി സ്കൂൾ എന്ന പേരിൽ എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബ്ബിൽ ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യവർഷത്തിൽ ഈ സ്ഥാപനത്തിന് വരവേൽക്കാൻ ഉണ്ടായിരുന്നത്.
സ്കൂളിന് സ്വന്തമായി ഒരു സ്ഥലം , കെട്ടിടം എന്നീ ആവശ്യങ്ങൾക്കായി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു. കുക്കിൽകേളുനായർ പ്രസിഡണ്ടായിരുന്ന കമ്മിറ്റിയിൽ ശ്രീ ബാലകൃഷ്ണ മാരാർ , ശ്രീ മൊയ്തീൻകുട്ടി മാസ്റ്റർ ,ശ്രീ കെ ഗോവിന്ദൻ നായർ , ശ്രീ കുഞ്ഞുപിള്ള എന്നിവർ അംഗങ്ങളായിരുന്നു നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൻറെ ഫലമായി കമ്മിറ്റി സജീവമായി ഈ ദൗത്യം ഏറ്റെടുക്കുകയും അന്വേഷണങ്ങൾക്കൊടുവിൽ സ്കൂളിനായി സ്ഥലം കണ്ടെത്തി കാളികാവ് വില്ലേജ് ഓഫീസറിൽ നിന്നും സ്ഥലത്തിൻറെ സ്കെച്ച് സംഘടിപ്പിക്കുകയും കമ്മിറ്റി അംഗങ്ങൾ സ്ഥലം ഉടമയെ സമീപിക്കുകയും ചെയ്തു. മൂക്കശ നായരുവീട്ടിൽ അമ്മുക്കുട്ടിയമ്മ ,ഭാരതിയമ്മ, സുനീതയമ്മ , ഗോപാലമേനോൻ തുടങ്ങിയവർ യാതൊരു എതിർപ്പും കൂടാതെ സ്ഥലം സന്തോഷപൂർവ്വം സ്കൂളിനായി വിട്ടു തന്നു. കമ്മിറ്റി പ്രസിഡൻറിൻറെ പേരിൽ 1964 ഫെബ്രുവരി പത്താംതീയതി രാവിലെ മൂക്കശ്ശനായരു വീട്ടിൽ അമ്മുക്കുട്ടിയമ്മ, മക്കളായ ഭാരതിയമ്മ , സുനീതയമ്മ, ഗോപാലമേനോൻ എന്നിവർ എഴുതിക്കൊടുത്ത വെട്ടു കാണതീരാധാരപ്രകാരം വണ്ടൂർ രജിസ്ട്രേഷൻ ഓഫീസിൽ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റർ ചെയ്തു .ശേഷം ഗവർണറുടെ പേരിൽ സ്ഥലം കൈമാറി.1963 ജൂണിൽ ഇപ്പോഴത്തെ എച്ച് മാതൃക ബിൽഡിംഗ് പ്രവർത്തനമാരംഭിച്ചു . ഈ സമയത്തും അടിസ്ഥാനസൗകര്യങ്ങൾ തീർത്തും അപര്യാപ്തമായിരുന്നു. ഇതിൻറെ നിർമാണത്തിന് മുന്നോടിയായി കരുവാരകുണ്ട് ഹൈസ്കൂളിലെ പ്ലാൻ സംഘടിപ്പിക്കുകയും പ്ലാൻ അംഗീകരിച്ചുകിട്ടുന്നതിനായി ഇന്നത്തെ മഞ്ചേരി ജനറൽ ആശുപത്രിയുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത കോൺട്രാക്ടറെ സമീപിക്കുകയും ചെയ്തു. ഇതിനെല്ലാം നാട്ടുകാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചിരുന്നു .നിലമ്പൂരിൽ നിന്ന് വരെ പണപ്പിരിവ് നടത്തിയാണ് ഇന്നത്തെ മിക്കവാറും കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്. മരങ്ങളും മറ്റും പുല്ലങ്കോട് എസ്റ്റേറ്റ് വകയായിരുന്നു . ഒട്ടേറെ വ്യാപാരികളും പൗര പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും ഈ സംരംഭത്തിൽ സഹകരിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും കുടിവെള്ളത്തിനും മറ്റും തൊട്ടടുത്തുള്ള സ്രാമ്പിക്കൽ പ്രദേശത്തെ ആ ആശ്രയിച്ചിരുന്നു . നിരന്തര പരിശ്രമത്തിൻറെ ഫലമായി 1963 ൽ ത്തന്നെ മൂന്ന് മുറികളോടു കൂടിയ കെട്ടിടത്തിന്റെ പ്രവർത്തനമാരംഭിച്ചു. ഈ സമയത്ത് പ്രധാനാധ്യാപകനായിരുന്ന കെ വി നാണുമാസ്റ്ററുടെ നേതൃത്വവും ഇടപെടലും സ്കൂളിൻറെ മുഖച്ഛായ തന്നെ മാറ്റി എന്ന് പറയാം.
എച്ച് ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണജോലികൾ ഏകദേശം പൂർത്തിയായി ത്തുടങ്ങിയപ്പോഴേക്കും ഐ ആകൃതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സമാരംഭമായി. സ്കൂളിലെ ഹാൾ ആയും ക്ലാസ്മുറികൾ ആയും പ്രവർത്തിച്ചുപോരുന്ന ജാക്സൺ സായിപ്പിന്റെ പേരിൽ ഉള്ള കെട്ടിടം നിർമ്മിക്കുന്നതിന് മേൽനോട്ടം വഹിച്ചത് എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ ബാലകൃഷ്ണമാരാരായിരുന്നു. ആരംഭഘട്ടത്തിൽ അധ്യാപകരുടെ സേവനം പലപ്പോഴും അപൂർണ്ണമായ തിനാൽ തന്നെ നമ്മുടെ പ്രദേശവാസിയും സാമൂഹ്യ സേവന രംഗത്തെ മുഖ്യ വ്യക്തിത്വവുമായ ശ്രീ .രാമൻ ഡോക്ടർ ,സേവനം എന്ന നിലയിൽ സ്കൂളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നു .കുട്ടികൾ ഏറിയപങ്കും പ്രദേശവാസികളായിരുന്നു. എങ്കിലും തൊട്ടടുത്തുള്ള അമരമ്പലം , കാളികാവ്, വണ്ടൂർ പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു . അന്ന് കാടുപിടിച്ച ഈ മേച്ചിൽ പ്രദേശം വെട്ടിത്തെളിച്ച് വൃത്തിയാക്കിയെടുത്തത് അധ്യാപകരും വിദ്യാർത്ഥികളും അതിലുപരിയായി പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളും ചേർന്നാണ് .രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കുന്നായി നിന്നിരുന്ന പ്രദേശം നിരപ്പാക്കുകയും സ്കൂൾ അന്തരീക്ഷത്തിന് യോജിച്ച പ്രദേശമാക്കി മാറ്റുകയും ചെയ്തത് .1965 ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ചിൽ 23 കുട്ടികളിൽ 11 കുട്ടികൾ വിജയിച്ചു . സ്കൂളിന്റെ പ്രവർത്തിസമയം രാവിലെ 10 മുതൽ 4 വരെയായിരുന്നു. യാത്രാസൗകര്യങ്ങൾ പരിമിതമായിരുന്നു. മയിൽവാഹനം( ജാനകീറാം), ഇന്ത്യൻ മോട്ടോഴ്സ് , രാജലക്ഷ്മി എന്നീ ബസുകൾ മാത്രമാണ് അന്ന് ഉണ്ടായിരുന്നത് . എന്നാൽ ഇത് കുട്ടികൾക്ക് പ്രയോജനപ്പെടുന്ന സമയത്ത് ആയിരുന്നില്ല . അതുകൊണ്ടുതന്നെ ഭൂരിഭാഗംപേരും കാൽനടയായാണ് സ്കൂളിൽ എത്തിയിരുന്നത് .
എസ് എസ് എൽ സിക്ക് സെൻറർ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി കൂക്കിൽ പ്രഭാകരൻ നായർ , ഗോവിന്ദൻ നായർ , മൊയ്തൂട്ടി, കുഞ്ഞുമുഹമ്മദ് , അബ്ദുള്ളക്കുട്ടി മാസ്റ്റർ മലയാളം അധ്യാപകനായ കാർത്തികേയൻ മാസ്റ്റർ തുടങ്ങിയവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച്ച് .മുഹമ്മദ് കോയ യുടെ പി .എ മുഖേന സ്കൂളിന് എസ് എസ് എൽ സി സെൻറർ നേടിയെടുക്കുകയും ചെയ്തു. സെൻറർ അനുവദിച്ചതിന് ശേഷം ചോദ്യപേപ്പറുകൾ ഭദ്രമായി സൂക്ഷിക്കാൻ നിലമ്പൂർ സിയന്ന ലോഡ്ജിന്റെ മാനേജരായിരുന്ന തോമസ് ഏലിയാസ് (തമ്പി) സംഭാവനയായി നൽകിയ അലമാരയാണ് പ്രയോജനപ്പെടുത്തിയത്. ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്നാലും സ്കൂളിന്റെ വാർഷികാഘോഷങ്ങൾ ഈ നാടിന്റെ പ്രാദേശിക ഉത്സവമായി നടത്തുക പതിവായിരുന്നു .കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ച വരും ഇന്ന് പ്രസ്തുത മേഖലകളിൽ അറിയപ്പെടുന്ന വരുമായ ഏറെ വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് .കൂടാതെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഏറെയുണ്ട്. കിഴക്കൻ ഏറനാട്ടിലെ പ്രമുഖ വിദ്യാലയം എന്ന നിലയിൽ ഈ സ്ഥാപനം മറ്റു പ്രദേശങ്ങളിൽ അറിയപ്പെട്ടത് പുല്ലങ്കോട് എസ്റ്റേറ്റ് സ്കൂൾ എന്ന നിലയിലാണ് .ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ അരനൂറ്റാണ്ടിലേറെയായി ജൈത്രയാത്ര തുടരുകയാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ.
ഭൗതിക സൗകര്യങ്ങൾ
നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.കൂടുതൽ വായിക്കുക
അക്കാദമികം
പുല്ലങ്കോട് എന്ന കൊച്ചു ഗ്രാമത്തിൻറെ കലാ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ തലയുയർത്തിനിൽക്കുന്ന മികവാർന്ന കലാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലങ്കോട്. മലയോരമേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മികവിൻറെ കേന്ദ്രമാണ് . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പുതു തലമുറയെ വാർത്തെടുക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിന് 59വർഷത്തെ പാരമ്പര്യമുണ്ട് ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അധ്യാപകരും ശക്തമായ പിന്തുണ നൽകുന്ന പിടിഎയും സ്കൂളിൻറെ മുതൽക്കൂട്ടാണ് സമൂഹത്തിൻറെ നാനാതുറകളിലുള്ള പ്രഗൽഭരായ വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം തനതായ പങ്കുവഹിച്ചുവരുന്നു.
അക്കാദമിക് മാസ്റ്റർ പ്ലാൻ
അക്കാദമിക പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
വിദ്യാലയത്തെ മുന്നോട്ട് നയിക്കുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. മികച്ച കൂട്ടായ്മ വളർത്തിയെടുത്ത് മുന്നേറാനാവുന്നു എന്നതാണ് വിദ്യാലയത്തിന്റെ കരുത്ത്. അധ്യാപകരും, പി.ടി എ യും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നു.പി.ടി.എ, എസ്.എം.സി, എം.ടി.എ തുടങ്ങിയ കമ്മറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായമേകുന്നു.
അധ്യാപകരും ജീവനക്കാരും
പി.ടി.എ ഭാരവാഹികൾ
2021 – 22അധ്യയനവർഷം സമ്പൂർണയിലെ കണക്കനുസരിച്ച് വിദ്യാലയത്തിൽ 5 മുതൽ 12 വരെ ക്ലാസുകളിലായി 859 ആൺകുട്ടികളും 736 പെൺകുട്ടികളും പഠിക്കുന്നു. ക്ലാസ് അടിസ്ഥാനത്തിലുള്ള വിദ്യാർഥികളുടെ കണക്ക് ചുവടെ പട്ടിക പ്രകാരം ആണ്.
ക്ലാസ് | ആൺ | പെൺ | ആകെ |
---|---|---|---|
V | 52 | 50 | 102 |
VI | 50 | 63 | 113 |
VII | 63 | 51 | 114 |
VIII | 78 | 80 | 158 |
IX | 103 | 112 | 215 |
X | 83 | 70 | 153 |
XI | 248 | 142 | 390 |
XII | 182 | 168 | 350 |
മുൻ സാരഥികൾ
1962 ൽ സ്കൂൾ ആരംഭകാലംതൊട്ട് ഇന്നേവരെ പുല്ലങ്കോട് സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകരും വിശിഷ്യ പ്രധാനാധ്യാപകരും അനവധിയാണ്. അവരുടെ എല്ലാം പ്രവർത്തനങ്ങളുടെയും ത്യാഗങ്ങളുടെയും സ്നേഹത്തിന്റെയും ആകെ തുകയാണ് ഇന്നു കാണുന്ന പുല്ലങ്കോട് സ്കൂൾ മലയോരമേഖലയിലെ തോട്ടം തൊഴിലാളികളുടെ മക്കൾക്കും സാധാരണക്കാർക്കും ആശ്രയമായി മാറിയ ഈ വിദ്യാലയത്തിലെ അധ്യാപകരിൽ പലരും കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ഈ നാടിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ ശക്തമായ പിന്തുണ നൽകിയവരാണീ അധ്യാപകർ. നാട്ടുകാർ എന്നും നെഞ്ചേറ്റിയ ഈ വിദ്യാലയം മികവാർന്ന ഒരു ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്
പൂർവ്വകാല സാരഥികൾ
പ്രശസ്തരും പ്രഗൽഭരുമായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- നിലമ്പൂർ - പെരുമ്പിലാവ് ഹൈവേയിൽ നിലമ്പൂരിൽ നിന്ന് 15 കി.മീ.അകലെയായി സ്ഥിതി ചെയ്യുന്നു.
- നിലമ്പൂരിൽ നിന്ന് പൂക്കോട്ടുംപാടം വഴി സ്കൂളിലെത്താം.
- വണ്ടൂരിൽ നിന്നും 15.3 കി.മീ.അകലം.
- വണ്ടൂരിൽ നിന്ന് കാളികാവ് വഴി സ്കൂളിലെത്താം.
- വണ്ടൂർ കാളികാവ് റൂട്ടിൽ പള്ളിശ്ശേരി അമ്പലക്കടവ് വഴി ഉദിരംപോയിലിലേക്ക് എളുപ്പ വഴിയുണ്ട്. (ബസ് സർവ്വിസില്ല )
- വാണിയമ്പലം റയിൽവെ സ്റ്റേഷനിൽ നിന്നും കാളികാവ് നിലമ്പൂർ റൂട്ടിൽ 13 കി.മീ യാത്ര ചെയ്താൽ സ്കൂളിലെത്താം.
- പെരിന്തൽമണ്ണയിൽ നിന്നും മേലാറ്റൂർ കരുവാരക്കുണ്ട് കാളികാവ് വഴി നിലമ്പൂർ റൂട്ടിൽ 38 കി.മീ അകലം.{{#multimaps:11.204680,76.336669 |zoom=16}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48038
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ