കൺവീനർ: ജയപ്രകാശ് കെ.ആർ

ആമുഖം

വിദ്യാർത്ഥികളിലെ സർഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൽ രൂപീകരിക്കുന്ന ക്ലബാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. കുഞ്ഞുങ്ങളിലെ ബഹു വിധത്തിലുള്ള കലാപരമായ കഴിവുകളെ കണ്ടെത്തി വളർത്തുകയാണ് ലക്ഷ്യം.കുട്ടികളിലെ സർഗവാസനയെ നേരായ മാർഗ്ഗത്തിലൂടെ പ്രയോജനപ്രദമായ വിധത്തിൽ വളർത്തിയെടുക്കുക എന്ന കാര്യത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി എന്നും മുൻപന്തിയിലുണ്ട്.

പ്രവർത്തനങ്ങൾ

വിദ്യാരംഗം സാഹിത്യ വേദി സ്കൂളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നു.202l - 2022 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബിൻ്റെ ഉദ്ഘാടനം ബഹുമാന്യ പ്രധാനാധ്യാപിക ഏലിയാമ്മ ടീച്ചർ നിർവഹിക്കുകയുണ്ടായി. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കഥാരചന കവിതാ രചന പുസ്തകാസ്വാദനം കവിതാപാരായണം നാടൻപാട്ട് ചിത്രരചന എന്നിവയിൽ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി. കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കൈയെഴുത്ത് മാസിക തയ്യാറാക്കാൻ തീരുമാനിച്ചു.കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കാൻ വിദ്യാരംഗം ക്ലബ് മറ്റ് ക്ലബുകളപ്പോലെ തന്നെ നന്നായി പ്രവർത്തിച്ചുവരുന്നു.