ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-04-2024Agnathnitt


ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

2017 - 2020 ബാച്ച്

ഇന്ത്യയിലെ സ്ക്കൂൾ വിദ്യാർത്ഥികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ന്റെ ആദ്യ ബാച്ച് 2017 - 18 ൽ നമ്മുടെ സ്ക്കൂളിൽ നിലവിൽ വന്നു. എട്ടാം ക്ലാസ്സ് വിദ്യാർഥികളിൽ നിന്നും അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തെരെഞ്ഞെടുത്തത്.

40 അംഗങ്ങളാണ്  ആദ്യ ബാച്ചിൽ ഉളളത്.

ഗ്രാഫിക്സ് & അനിമേഷൻ, മലയാളം കംപ്യൂട്ടിംഗ് & ഇന്റർനെറ്റ് , സ്ക്രാച്ച് പ്രോഗ്രാമിങ് . ഹാർഡ്‌വേർ . ഇലക്ട്രോണിക്സ് . റോബോട്ടിക്സ് , മൊബൈൽ ആപ്പ് നിർമ്മാണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സൈബർ സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ  വിദഗ്‌ദ പരിശീലനം ലക്ഷ്യം വെക്കുന്നു.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 വരെ സ്ക്കൂൾ തലത്തിൽ പരിശിലനം ലഭിച്ച കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ പരിശിലനം നൽകുന്നു.

സ്ക്കൂൾ തല ക്യാമ്പിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന എട്ട് വിദ്യാർത്ഥികൾക്ക്  അനിമേഷൻ - പ്രോഗ്രാമിങ് മേഖലകളിൽ സബ് ജില്ലാ തല ക്യാമ്പിൽ വിദഗ്ദ പരിശിലനം നൽകുന്നു.  തുടർന്ന് ജില്ലാ - സംസ്ഥാന ക്യാമ്പുകളിൽ വെച്ച് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശിലനം നൽകപ്പെടുന്നു.

80 ശതമാനത്തിന് മുകളിൽ .മാർക്ക് ലഭിക്കുന്ന വർക്ക് എ ഗ്രേഡും ട്രേസ് 25 മാർക്ക് ഗ്രേസ് മാർക്കും ലഭിക്കുന്നു. കൂടാതെ ഹയർ സെക്കൻഡറി പ്രേവേശനത്തിന് ബോണസ് പോയിന്റും ലഭിക്കുന്നു.

2017 - 2020 ബാച്ചിൽ 38 കുട്ടികൾക്ക് എ ഗ്രേഡും ഗ്രേസ് മാർക്കും ലഭിച്ചു.

പറവണ്ണ സ്ക്കൂളിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിൽ നമ്മുടെ സ്ക്കൂളിലെ ഹനാൻ ടി എന്ന വിദ്യാർത്ഥിനി പങ്കെടുത്തു.

2018- 2021 ബാച്ച്

അഭിരുചി പരീക്ഷയിലൂടെ 40 വിദ്യാർഥികളെ തെരെഞ്ഞെടുത്തു.

ഇടുക്കി ജില്ലയിലെ ചിന്നാറിൽ 3 ദിവസത്തെ പ്രകൃതി പഠന ക്യാമ്പിൽ പങ്കെടുത്തത് പുതിയ ഒരനുഭവമായി.

സ്ക്കൂൾ തല ക്യാമ്പിനെ തുടർന്ന് സബ് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു.

നമ്മുടെ സ്കൂളിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിൽ മലപ്പുറം ജില്ലയില വിവിധ സ്കൂളുകളിൽ നിന്നുമുള്ള  വിദ്യാർത്ഥികൾ പങ്കെടുത്തു.

ജില്ലാ ക്യാമ്പിന്റെ വിജയത്തിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും അഹോരാത്രം കഠിനാധ്വാനം ചെയ്തു.

ക്യാമ്പ് വൻ വിജയമാക്കിയതിന്  കൈറ്റ് ജില്ലാ ടീം നമ്മുടെ സ്ക്കൂളിനെ പ്രത്യേകം പ്രശംസിച്ചു.

2019 - 2022 ബാച്ച്.

അഭിരുചി പരിക്ഷയിലൂടെ 40 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി.

സ്കൂളിലെ തനത് പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.

കോവിഡ് - 19 മഹാമാരി കാരണം ക്യാമ്പുകൾ നടത്താൻ സാധിച്ചില്ല.

ഗ്രേസ് മാർക്ക് താൽക്കാലികമായി നിർത്തിയത് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2020 - 2023 ബാച്ച്

അഭിരുചി പരീക്ഷയിലൂടെ മിടുക്കരായ 40 പേരെ കണ്ടെത്തി.

വിവിധ മേഖലകളിൽ പരിശിലനം നൽകി വരുന്നു.

സ്ക്കൂൾ തല ക്യാമ്പ് പൂർത്തിയാക്കി.

സബ്‌ ജില്ലാ ക്യാമ്പിലേക്ക് 8 പേരെ തെരെഞ്ഞെടുത്തു.