"എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center;height:500px" border="1" | {| class="wikitable mw-collapsible" style="text-align:center;height:500px" border="1" | ||
|+ | |||
|1923 - 29 | |1923 - 29 | ||
|ബ .സിസ്റ്റർ സ്കൊളാസ്റ്റിക്ക | |ബ .സിസ്റ്റർ സ്കൊളാസ്റ്റിക്ക | ||
വരി 162: | വരി 163: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:50, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ് | |
---|---|
വിലാസം | |
കണ്ടശ്ശാങ്കടവ് കണ്ടശ്ശാങ്കടവ് , കണ്ടശ്ശാങ്കടവ് പി.ഒ. , 680613 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0487 2633138 |
ഇമെയിൽ | shmcghs@gmail.com |
വെബ്‍സൈറ്റ് | www.shofmaryscghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22013 (സമേതം) |
യുഡൈസ് കോഡ് | 32070101201 |
വിക്കിഡാറ്റ | Q64089513 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 946 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 946 |
അദ്ധ്യാപകർ | 35 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 946 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോഫിയ പി എ |
പി.ടി.എ. പ്രസിഡണ്ട് | റോബിൻ വടക്കേത്തല |
എം.പി.ടി.എ. പ്രസിഡണ്ട് | മിഷ |
അവസാനം തിരുത്തിയത് | |
07-01-2022 | Shofmarys |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എസ്.എച്ച്.ഓഫ്.മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂൾ
1924ജൂണ്മാസം ഒന്നാം തിയതി കണ്ടശ്ശാംകടവ് സേക്രഡ് ഹാർട്ട് ഓഫ് മേരീസ് മഠത്തിനോടനുബന്ധിച്ച കെട്ടിടത്തിൽ ആരംഭിച്ച അഞ്ചാം സ്റ്റാൻഡേർഡ് ആണ‍് ഇന്ന് തൃശ്ശൂർ പട്ടണത്തിലെ തന്നെ എണ്ണപ്പെട്ട ഒരു വിദ്യാലയമായി മാറിയിരിക്കുന്നത്.1910 ൽ കണ്ടശ്ശാംകടവ് പള്ളിമുറ്റത്ത് ആരംഭിച്ച ബാലികാ പാഠശാല അതിന്റെ നടത്തിപ്പിൽ അനുഭവപ്പെട്ട അസൗകര്യങ്ങളെതുടർന്ന് സർക്കാരിന് വിട്ടുകൊടുത്തിരുന്നെങ്കിലും 1925 മെയ്
25-നു പലരുടെയും അശ്രാന്ത പരിശ്രമഫലമായി അത് സർക്കാരിൽനിന്ന് തിരിച്ചെടുത്ത് കർമ്മലീത്താ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ പ്രവർത്തനമാരംഭിച്ചു. ബ .സിസ്റ്റർ സ്കൊളാസ്റ്റിക്കയുടെ കരങ്ങളിലൂടെ വളർന്നു വന്ന ഈ സ്ഥാപനം 1947 ല് ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടപ്പോള് ബാലാരിഷ്ടതകള് എല്ലാം ഉൾക്കൊണ്ടത് റവ.സി.കൊറസീനയാണ‍്.1950 ല് തന്നെ വിദ്യാര്ത്ഥിനികളെ എസ്.എസ്.എൽ.സി.പരീക്ഷയിൽ പങ്കെടുപ്പിക്കുകയും പ്രശസ്തമായ വിജയം
കൈവരിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിലും ഈ പ്രശസ്തി നിലനിർത്തുന്നു.പല വർഷങ്ങളിലും 100 % വിജയം കരസ്ഥമാക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹം തന്നെയാണ‍്.
കലാസാഹിത്യ രംഗങ്ങളിലും സ്പോർട്സ് വിഭാഗത്തിലും പ്രശസ്തമായ വിജയം കരസ്ഥമാക്കുന്നതിൽ ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയാണ‍്.ഊർജസ്വലതയോടെ പ്രവര്ത്തിക്കുന്ന ഒരു ഗേള്ഗൈഡ് വിഭാഗവും ഇവിടെയുണ്ട്.1985-86 ല് സ്റ്റുഡന്ഡ് ഗൈഡ്
പ്രവര്ത്തനങ്ങളിൽ Meritorious Service നുള്ള Model of Merit അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്ന സി.അലക്സാണ്ട്റിയക്ക് ലഭിച്ചു.എല്ലാ വർഷവും പ്രസിഡന്റ് ഗൈഡ് എന്ന ബഹുമതി പല വിദ്യാര്ത്ഥിനികള്ക്കും ലഭിച്ചുപോരുന്നു.
ഹൈസ്ക്കൂൾ ആരംഭത്തിൽ പ്രധാനദ്ധ്യാപികയായ സി.കൊറസീനയെ തുടർന്ന് സി.അബ്രഹാം, സി.അറ്റ്ട്രാക്റ്റ, സി.ആൻഡൂസ്, സി.അലക്സാണ്ടറിയ ,സി. കാരിത്താസ് ,സി.ലിസ്ബത്ത്.സി.ബാസിം, സി,മേഴ്സീന,സി.ഹിത,റോസി.കെ.എൻ,സി. സുദീപ, എന്നിവരുടെ കർമ്മനിരതവും പരിപാവനവുമായ കരങ്ങളിലൂടെ ഉത്തരോത്രം മുന്നോട്ട് കുതിച്ച ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നത് സി.സജീവയാണ്. അർപ്പണ മനോഭാവത്തോടെ കർമ്മരംഗത്തേക്ക് കടന്നുവരുന്ന പ്രഗത്ഭമതികളായ ഭരണസാരഥികളോട് ചേർന്ന് സഹാദ്ധ്യാപികമാരും പ്രവർത്തിക്കുന്നതാണ് ഇതിന്റെ വിജയരഹസ്യം .ഇന്ന് 25 ഡിവിഷനുകളിലായി 1219 വിദ്യാർഥിനികൾ ഇവിടെ വിദ്യ അഭ്യസിച്ചു വരുന്നു. 2008-2009 അദ്ധ്യയനവർഷത്തിൽ 100% വിജയവും 20 A+ നേടിയ നമ്മുടെ വിദ്യാർത്ഥനികളും ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയത് . വളരുന്ന തലമുറയെ കാലനുസൃതമായ അറിവിന്റെ അനന്തവിഹായസ്സിലേക്ക് ഉയരുവാൻ പ്രാപ്തരാക്കുന്നതിനുവേണ്ടി ഈ വർഷം 20 കമ്പ്യൂട്ടർ വെച്ച് റെഗുലർ ക്ലാസ്സ് നടത്തിവരുന്നു.
അറിവിന്റെ നെയ്ത്തിരി അനേകായിരങ്ങൾക്ക് പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ തന്നെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സ്ഥാപനം അവളുടെ പ്ലാറ്റിനം ജൂബിലി 1998-99 ൽ കൊണ്ടാടുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
സി .എം .സി മഠം വക ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- SPC
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൈവ കൃഷി
- ലിറ്റിൽ കൈറ്റ്സ്
- ബ്ലൂ ആർമി
- നല്ല പാഠം
- ജൂനിയർ റെഡ് ക്രോസ്സ്
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
- നൃത്ത പരിശീലനം
- എന്റെ മരം
- ചെസ്സ് പരിശീലനം
- സോഷ്യൽ സർവീസ്
മാനേജ്മെന്റ്
കാർമലീതാ സന്യസിനികലാന് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില് 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.സി. അനീജ പ്രൊവിൻഷലും റെവ. സി. ആത്മ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് സി. സാന്നിധ്യ ഹെഡ്മിസ്ട്രസ് ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1923 - 29 | ബ .സിസ്റ്റർ സ്കൊളാസ്റ്റിക്ക |
1949 -1959 | റവ.സി.കൊറസീന |
1959 -1969 | സി.അബ്രഹാം, , |
1969- 1979 | സി.അറ്റ്ട്രാക്റ്റ |
1979 - 1983 | സി.ആൻഡൂസ് |
1983 - 1986 | സി.അലക്സാണ്ടറിയ |
1986 - 1991 | സി.കാരിത്താസ് |
1991 -1994 | സി.ലിസ്ബത്ത് |
1994 - 1996 | സി.ബാസിം |
1996 - 1999 | സി,മേഴ്സീന |
1999 - 2002 | സി.ഹിത |
2002- 2004 | റോസി.കെ.എന് |
2004 - 2008 | സി. സുദീപ |
2008- 2010 | സി.സജീവ |
2010- 2016 | സി.തേജ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.472947,76.100482|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ കാഞ്ഞാണി വാടാനപ്പള്ളി റോഡിൽ സ്ഥിതിചെയ്യുന്നു.
- കാഞ്ഞാണിയിൽ നിന്ന് 2 കി.മി. അകലം
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22013
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ