"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37036 (സംവാദം | സംഭാവനകൾ)
No edit summary
37036 (സംവാദം | സംഭാവനകൾ)
No edit summary
വരി 235: വരി 235:


Mob.8547042812
Mob.8547042812
_______________________________________________________________________________________________________________
'''<u>എന്റെ മലയാളം</u>'''
'''കവിത'''
പൂവനങ്ങൾ കുടപിടിക്കും ഭൂമി മലയാളം
പുതു പൂക്കളിട്ടു വസന്തമെത്തും പുണ്യ മലയാളം
കാട്ടുചോലകൾ കസവു നെയ്യും എന്റെ മലയാളം
ഓണപ്പാട്ടിനൊത്തു ചുവടു വെയ്ക്കും അമ്മ മലയാളം( പൂവനങ്ങൾ.....)
മഞ്ഞു വിളയണ മലയിറങ്ങി വന്ന മലയാളം
എൻറെ നെഞ്ചിലുറയണ സ്നേഹമായി വളർന്നു മലയാളം
മധുര വാണികളോതുവാനായ്എന്നുടെ നാവിൽ
മന്ത്രമോദിയിരച്ചു തന്നതുമന്നു മലയാളം( പൂവനങ്ങൾ.....)
വികല ചിന്തകൾ ഫണമുയർത്തി മനസ്സിലാടുമ്പോൾ
മകുടിയൂതി മയക്കി നിർത്തിയതെന്റെ മലയാളം
സകല പാപവുമൊഴിയുവാനായ് അമ്പലത്തറയിൽ
കോമരങ്ങൾ ഉറഞ്ഞു പാടിയതെന്റെ മലയാളം( പൂവനങ്ങൾ.....)
കാലമിട്ട ചുളിവുകളിൽ കൈപ്പടമൂന്നി
പോയകാല സ്മൃതികൾ എഴുതിയതെന്റെ മലയാളം,
പുസ്തകത്താളിൽ മയങ്ങും അക്ഷരകൂട്ടം
മുത്തശ്ശി കഥ യായി മാറ്റിയതെന്റെ മലയാളം( പൂവനങ്ങൾ.....)
'''<u>കരുതാം പൊരുതാം</u>'''
'''''കവിത'''''
കരുതിയിരിക്കാം കരുതലൊരുക്കാം
കനിവിന്റെ ദീപം കൊളുത്തി വയ്ക്കാം
അകലെ നിന്നെത്തുന്ന നൊമ്പരങ്ങൾക്ക-
അരികിലായ് ഇത്തിരി ചേർന്നിരിക്കാം( കരുതി......)
എത്ര ദുരന്തങ്ങൾ കണ്ടു നമ്മൾ
ഇത്രമേൽ ഭീകരമല്ലതൊന്നും
എത്രയോ ഋതുക്കൾ കഴിഞ്ഞാലും മായാതെ
മണ്ണിലീദുഃഖം മറഞ്ഞിരിക്കും( കരുതി.....)
അകലം പിടിച്ചു നാം നിൽക്കുമ്പോഴും
മനസ്സുകൾ നന്നായി അടുത്തിടേണം
നനവുകൾ വറ്റിയ ചുണ്ടുകളിൽ
തെളിനീരിറ്റിറ്റ് വീഴ്ത്തിത്തിടേണം( കരുതി....)
പടരുന്ന രോഗത്തിൽ ചില്ലകളിൽ
ചിറകറ്റ പക്ഷികളായി നമ്മൾ
ഇണയറ്റുപോയ് എത്ര ജീവിതങ്ങൾ
നിറമുള്ള സ്വപ്നങ്ങൾ ബാക്കിയാക്കി( കരുതി....)
പൊട്ടിച്ചതല്ലേ അഹിംസയിൽ നാം
പാരതന്ത്ര്യത്തിന്റെചങ്ങലകൾ
സഹനത്താൽ നമ്മൾ മുറിച്ചു മാറ്റും
മഹിയിൽ നിന്നി രോഗകണ്ണികളും( കരുതി...)
'''<u>ആർ.വിജയൻ,മുൻ ഹെഡ് മാസ്റ്റർ</u>'''




"https://schoolwiki.in/എസ്._വി._ഹൈസ്കൂൾ_പുല്ലാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്