"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
[[{{PAGENAME}}/സ്കൂൾ പാർലമെന്റ്|സ്കൂൾ പാർലമെന്റ്]]<br> | |||
''' [[{{PAGENAME}}/ഫിലൈൻ വോയിസ് |ഫിലൈൻ വോയിസ് ]]'''<br> | ''' [[{{PAGENAME}}/ഫിലൈൻ വോയിസ് |ഫിലൈൻ വോയിസ് ]]'''<br> | ||
''' [[{{PAGENAME}}/സഹായ ഹസ്തം |സഹായ ഹസ്തം ]]'''<br> | ''' [[{{PAGENAME}}/സഹായ ഹസ്തം |സഹായ ഹസ്തം ]]'''<br> |
17:46, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ | |
---|---|
വിലാസം | |
തിരുവനന്തപുരം സെന്റ് ഫിലോമിനാസ് ജി.എച്ച്.എസ്. ,പൂന്തുറ, തിരുവനന്തപുരം. , 695026 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0471-2381285 |
ഇമെയിൽ | philghs@gmail.com |
വെബ്‍സൈറ്റ് | www.stphilomena.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43065 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ. സിജി വി റ്റി |
അവസാനം തിരുത്തിയത് | |
27-09-2020 | 43065 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയായി പൂന്തുറ എന്ന കടലോരഗ്രാമത്തിൽ പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂൾ
പിതൃ ദേവോഭവ
ആചാര്യ ദേവോഭവ
അതിഥി ദേവോഭവ "
മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവതുല്യം കരുതണം എന്നാണ് ആർഷ ഭാരത സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്.എന്നാൽ ആധുനികതയുടെ അതിശീഘ്രമായ ഗതിവേഗത്തിൽപ്പെട്ടു സഞ്ചരിക്കുന്ന നവയുഗം ഈ മര്യാദകളൊക്കെ മറന്നുപോയിരിക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക തലമുറയ്ക്ക് നന്മയുടെ വിത്ത് പാകുക എന്ന മഹനീയമായ ലക്ഷ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരു വിദ്യാലയത്തിന്റെ അടിസ്ഥാന ധർമ്മമായി മാറിയിരിക്കുന്നു. ഈ ലക്ഷ്യത്തിലൂന്നിക്കൊണ്ടു തന്നെയാണ് അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളും കാണാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക
ആനുകാലികം
എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണയും 100 ശതമാനം വിജയം പരീക്ഷയെഴുതിയ 249 കുട്ടികളും വിജയിച്ചു. 16 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്.
ചരിത്രം
അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ വർഷത്തെ പാരമ്പര്യം പേറുന്നു. തിരുവനന്തപുരം കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു പൂന്തുറ.' 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു. ക്രമേണയുള്ള വളർച്ചയുടെഫലമായി 1952-ഇൽ സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ സ്ഥാപിതമായി. സിസ്റ്റർ പി ജെ അന്നാമ്മ ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപിക. മത്സ്യത്തൊഴിലാളിയായ ബ്രിജിത്താപിള്ളയുടെ മകൾ അഞ്ചു വയസുകാരി സലെത്തു മേരി ആയ്യിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 46 കുട്ടികളുമായി ഒന്നാംക്ലാസ്സുകാർക്കായി ആരംഭിച്ച സ്കൂളിൽ ഓരോവർഷവും ഓരോ ക്ലാസ്സു കൂടെ ആരംഭിച്ചു പോരുകയായിരുന്നു. 1962 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. സ്‌കൂളിന്റെ ആദ്യകാലങ്ങളിൽ ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. ക്രമേണ സ്ത്രീവിദ്യാഭ്യാസത്തിനു പ്രത്യേകമായ രീതിയിൽ ഊന്നൽകൊടുക്കണം എന്ന ആശയം ഉറച്ചതിനാൽ പെൺകുട്ടികൾക്കുമാത്രമായി സ്കൂൾമാറി. പ്രൈമറി പഠനം കഴിഞ്ഞു തുടർവിദ്യാഭ്യാസ സൗകര്യമില്ലാത്തതിനാൽ ഭൂരിഭാഗവും അതോടെ പഠനം നിർത്തിയിരുന്നു. ഇത് വലിയ സമൂഹത്തിന്റെ ഉന്നമനത്തിനു തടസ്സമായ പ്രധാന കാരണമായി കണ്ടെത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാനായി സന്യാസിനി സമൂഹം ശ്രമിച്ചതിന്റെ ഫലമായി 1966 -ൽ ഈ സ്ഥാപനം ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1999 മുതലാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചത്. 46 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം പടിപടിയായി ഉയർന്ന് ഇന്ന് 2500 കുട്ടികളും 56 അധ്യാപകരുമുള്ള ഒരു വിദ്യാലയമായി ഉയർന്നിരിക്കുന്നു. ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരു കുടുംബത്തിന്റെയും അതുവഴി സമൂഹത്തിന്റെയും വളർച്ചയ്ക്ക് എന്ന ലക്‌ഷ്യം മുന്നിൽക്കണ്ട കാനോസയിലെ വിശുദ്ധ മാഗ്ദലിന്റെ സന്ദേശം ലോകം മുഴുവൻ പകർന്നുകൊണ്ട് ഈ വിദ്യാലയം ഈ നാടിന്റെയും തീരദേശത്തിന്റെയും അഭിമാനമായി നിലകൊള്ളുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തു, നാഗരികതയുടെ അനുഭവങ്ങൾ ഒന്നും അറിയാതെയും ഒരു പരിധിവരെ ഒന്നും മോഹിക്കാതെയും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പുറംതള്ളപ്പെട്ടുകഴിഞ്ഞ മൽസ്യത്തൊഴിലാളികളായ ഒരു വലിയ സമൂഹവും, പെൺകുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാൻ മടിച്ചുനിന്നിരുന്ന മുസ്‌ലിം സമൂഹവും ഉൾക്കൊള്ളുന്ന ഈ പ്രദേശത്തു കനോഷ്യൻ സിസ്റ്റേഴ്സ് തുടങ്ങിവച്ച വിദ്യാഭ്യാസ പ്രവർത്തനം ഇന്ന് അറുപതുവർഷം പിന്നിട്ടപ്പോൾ അത് ഈ സ്ഥാപനത്തിന്റെ വളർച്ചക്കൊപ്പം ഈ സമൂഹത്തിന്റെ മുഴുവൻ വിദ്യാഭ്യാസപരവും, സാമൂഹ്യവും, സാമ്പത്തികവും, സാംസ്കാരികവുമായ പുരോഗതിയുടെ പ്രതീകമായി മാറിയിരിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ഈ വളർച്ചയുടെ ദാതാവും ശക്തിയുമായ ദൈവത്തിന്റെ തിരുസന്നിധിയിൽ ഈ സ്‌ഥാപനത്തിലെ ഓരോ അംഗവും ശിരസ്സുനമിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും കൂടാതെ രണ്ട് സ്മാർട്ട് ക്ലാസ്സും ഓഡിറ്റോറിയവും ലൈബ്രറിയും ഉണ്ട്. ലൈബ്രറിയിൽ മൂന്ന് ഭാഷകളിലേയും, ശാസ്ത്ര വിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും പുസ്തകങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിനും, യു പി യ്ക്കും, എൽ പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള അടുക്കള, പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, ഓരോ ക്ലാസ്സിനും പ്രത്യേകം ശുചിമുറികൾ കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്
സ്കൂൾ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
സ്കൂൾ വിവരങ്ങൾ
'തിരുവനന്തപുരം കോർപറേഷനിലെ' മാണിക്കവിളാകം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ തിരുവനന്തപുരം റവന്യൂ ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലാണ് സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിന്റെ സ്ഥാനം.
ഹൈടെക് വിദ്യാലയം
2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . ഇതിന്റെ ഭാഗമായി സെന്റ് ഫിലോമിലാസിൽ 12 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി. 12 ക്ലാസ് മുറികളും 'ഹൈടെക്' ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു.എം പി ഫണ്ടിൽ നിന്നും ബഹുമാനപ്പെട്ട റിച്ചാർഡ് ഹേ എം പി അനുവദിച്ച തുക കൊണ്ട് രണ്ടു വിപുലമായ സ്മാർട്ട് ക്ലാസ് റൂമുകൾ തയാറാക്കി .അങ്ങനെ ഈ അധ്യയന വർഷം (2018 -2019 ) ആകെ പതിനാലു ഹൈടെക് ക്ലാസ് മുറികൾ സ്കൂളിലുണ്ട്. സ്കൂൾ കോമ്പൗണ്ടിലും വരാന്തകളിലും ക്യാമറയും സി സി ടി വി യും സ്ഥാപിച്ചു. 2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും 20 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. ശ്രി വി എസ് ശിവകുമാർ അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നു 5 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭിച്ചു. ഇപ്പോൾ എൽ പി, യു പി, ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്ക് ഹൈടെക് സൗകര്യം ലഭ്യമാകുന്നുണ്ട്.
മാനേജ്മെന്റ്
കനോഷ്യൻ സന്യാസിനികൾ അഥവാ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി' ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.
ഉദ്യോഗസ്ഥ വൃന്ദം
ഹൈസ്കൂൾ അധ്യാപകർ
അപ്പർ പ്രൈമറി / ലോവർ പ്രൈമറി അദ്ധ്യാപകർ
അനധ്യാപകർ
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ
പെൺകുട്ടികൾക്ക് സാന്മാർഗ്ഗികവും സാംസ്കാരികവുമായ വിദ്യാഭ്യാസം നൽകി ഭാവിയിൽ അനുവർത്തിക്കേണ്ടതായ ജീവിതക്രമത്തിന് അവരെ ഒരുക്കുക എന്നതാണ് സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സിന്റെ പരമ പ്രധാനമായ ലക്‌ഷ്യം. വിനയത്തിലധിഷ്ഠിതമായ സ്നേഹത്തോടും സ്നേഹത്തിലധിഷ്ഠിതമായ വിനയത്തോടും കൂടി സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രയത്നിക്കുക. പാവങ്ങളെ സ്നേഹിക്കുക, ദേശസ്നേഹവും നേതൃത്വപാടവവും വളർത്തുക എന്നതും ഈ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെന്റ്
ഫിലൈൻ വോയിസ്
സഹായ ഹസ്തം
രചനകൾ
സ്റ്റുഡിയോ
പത്രം
മികവുത്സവം
നേർക്കാഴ്ച
വിദ്യാലയ ഗാനം
വാഴ്ക വാഴ്ക നാൾക്കുനാൾ
വാഴ്ക വാഴ്ക മേൽക്കുമേൽ
തീരദേശ തിലകമായ്
സെന്റ് ഫിലോമിനാസ്
കനോസ്സായിലെ വിശുദ്ധ മാഗ്ദലിന്റെ
പുണ്യപാതപിന്തുടർന്ന്
ഉയിരെടുത്ത ധന്യ വിദ്യാപീഠമേ (വാഴ്ക വാഴ്ക)
ബുദ്ധിയും വിശുദ്ധിയും സ്നേഹവും വിനയവും
നിത്യവും നീ ഏകണെ
വിദ്യതൻ നിറതാലത്തിൽ
ത്യാഗവും ധൈര്യവും ധർമ്മവും നീതിയും
കെടാവിളക്കായി തെളിയണം
ജീവിതത്തിൽ പാതയിൽ (വാഴ്ക വാഴ്ക)
സോദരരിൽ ഈശ്വരന്റെ
ദിവ്യ ഛായ കാണുവാൻ
എന്നുള്ളിൽ നിരന്തരം
വെളിച്ചമായ് നീ മാറണം
നന്മയായ് ഭവിക്കണം നൽഫലങ്ങൾ ഏകണം
തിന്മയെ വെടിയണം വിദ്വേഷഭാവം മാറ്റണം (വാഴ്ക വാഴ്ക)
രചന : വിൽസി ടീച്ചർ
സംഗീതം : ഷീബ ബാബു ടീച്ചർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- സിസ്റ്റർ. ഫിലോമിന ജേക്കബ്
- സിസ്റ്റർ. എലീശ മാത്യു
- സിസ്റ്റർ. ബിയാട്രസ് നെറ്റൊ
- സിസ്റ്റർ. റോസിലി കുടകശ്ശേരി
- സിസ്റ്റർ. അൽഫോൻസ
- സിസ്റ്റർ. ഫിലോമിന പുത്തൻപുര
- സിസ്റ്റർ. ആനി മൈക്കൾ
- സിസ്റ്റർ. അന്നമ്മ വി ഡി
- സിസ്റ്റർ. മേഴ്സി തോമസ്
- സിസ്റ്റർ. സിജി വി റ്റി
- സിസ്റ്റർ. കൊച്ചുത്രേസ്യാമ്മ അഗസ്റ്റിൻ
പ്രത്യേക അംഗീകാരങ്ങൾ
- 2019 മാർച്ച് എസ് എസ് എൽ സി യ്ക്ക് 100 ശതമാനം വിജയം.
- 2019 മാർച്ച് എസ് എസ് എൽ സി യ്ക്ക് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയം
- 2017 - 2018 അധ്യയന വർഷത്തിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ' പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു.
- 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
- തീരദേശത്തെ മികച്ച സ്കൂളുകൾക്ക് ലഭിക്കുന്ന പാരഗൺ വത്സൻ മെമ്മോറിയൽ അവാർഡു2018
- 2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം
- 2018 എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ നൽകുന്ന പുരസ്കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു . ഇപ്പോൾ സെന്റ് മേരീസ് എൽ പി എസ് ഫോർട്ട് കൊച്ചിയിലെ പ്രഥമാധ്യാപികയായ സിസ്റ്റർ ഡെൽഫിനും പൂന്തുറ സെന്റ് തോമസ് എച് എസ് എസ്സിലെ പ്രഥമാധ്യാപികയായ ശ്രീമതി ഫ്ലോറൻസ് ഫെർണാണ്ടസും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് .ഇപ്പോൾ ഈ സ്കൂളിൽ അധ്യാപകരായി സേവനമനുഷ്‌ഠിക്കുന്ന ശ്രീമതി ഷാലറ്റ് , ശ്രീമതി സുമ, ശ്രീമതി മെറ്റിൽ മേരി, ശ്രീമതി കണ്മണി, ശ്രീമതി മേരി പ്രിൻസിലി, ശ്രീമതി സിമി, ശ്രീമതി വിനീറ്റ, ശ്രീമതി. ഷെറീന, ശ്രീമതി രഹ്ന, ശ്രീമതി ഫ്രീജി , ശ്രീമതി ഷീജ എന്നിവരും ഓഫിസ് ജീവനക്കാരായ ശ്രീമതി ടീന , ശ്രീമതി ജെറി എന്നിവരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് ഇപ്പോഴത്തെ മാണിക്യവിളാകം വാർഡ് കൗൺസിലറായ ശ്രീമതി പ്രിയാ എസ് ബൈജുവും ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലറായ സജീനയും ഈ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് കുമാരി ജോബി ജോസഫ് - ദേശീയ ഗെയിംസിൽ റഗ്ബിക്ക് വെങ്കല മെഡൽ ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.447325,76.9435433 | zoom=12 }}