സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗ്രന്ഥശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എല്ലാ വിഷയങ്ങളുടെയും വളരെ വിപുലമായ ഒരു പുസ്തകശേഖരം ഞങ്ങളുടെ സ്കൂളിൽ ഉണ്ട് . അത്ര വലുതല്ലെങ്കിലും പ്രത്യേകമായി ഒരു കെട്ടിടം ഗ്രന്ഥശാലക്കായി ഒരുക്കിയിട്ടുണ്ട് .സ്കൂളിലെ എല്ലാ കുട്ടികൾക്കും അവിടെ നിന്നും പുസ്തകങ്ങൾ വായനയ്ക്കായി നൽകുന്നു. എല്ലാ ക്ലാസ്സ് മുറികളിലും ഒരു വായനാമൂല ഒരുക്കിയിട്ടുണ്ട്. എൽ പി , യു പി ക്‌ളാസ്സുകളിലെ കുട്ടികൾക്ക് ക്ലാസ്സ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു ഹൈ സ്കൂൾ കുട്ടികൾ നേരിട്ടെത്തി ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൈപ്പറ്റി വായിക്കുന്നു. വൈകുന്നേരം സ്കൂൾ സമയത്തിന് ശേഷവും പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.എല്ലാ ക്‌ളാസ്സിലും ഒരു ലൈബ്രറി ലീഡറും ഉണ്ട്. അധ്യാപകർക്ക് പുസ്തക വിതരണത്തിനും അതിന്റെ രേഖകൾ ക്രമീകരിക്കുന്നതിനും ക്ലാസ്സ് ലൈബ്രറി ലീഡർ സഹായിക്കുന്നു. ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. പുസ്തകങ്ങൾ ഓഡിറ്റോറിയത്തിലാണ് ക്രമീകരിച്ചിരുന്നത്. എല്ലാ കുട്ടികൾക്കും അധ്യാപകർക്കും പ്രദർശനം കാണുന്നതിനുള്ള അവസരവും ക്ലബ് ഒരുക്കി.
