സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സഹായ ഹസ്തം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സഹായ ഹസ്തം - മുൻവർഷത്തെ പ്രവർത്തനങ്ങൾ
സഹായ ഹസ്തം

ചാരിറ്റി ഗ്രൂപ്പ്

2021 - 22 അധ്യയനവർഷത്തിൽ ഏപ്രിൽ മാസം രൂപീകരിച്ച ചാരിറ്റി ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നടന്നുവരുന്നു. ബഹുഭൂരിപക്ഷം കുട്ടികളുടെ കുടുംബങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയ സമയത്ത് അവർക്ക് കൈത്താങ്ങായി മാറുന്നതിന് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. ഒത്തിരി ഞെരുക്കത്തിൽ ആയിരുന്ന സമയത്ത് ഫുഡ് കിറ്റ് വിതരണം നടത്തി. കൂടാതെ ഓക്സിമീറ്റർ വാങ്ങുന്ന സർക്കാർ പദ്ധതിക്കായി അധ്യാപകർ സംഭാവന നൽകി. സ്കൂളിൽ പ്രവർത്തിക്കുന്ന ഗൈഡ് വിംഗിൽ നിന്നും തുക ഈ ചലഞ്ചിലേക്കായി സംഭാവന ചെയ്തു. ജൂൺ മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ മൊബൈൽ സൗകര്യമില്ലാതിരുന്ന കുട്ടികൾക്കായി 'ഡിജിറ്റൽ ഫിലൈൻ' പദ്ധതി രൂപീകരിക്കുകയും അതിന്റെ വിപുലമായ പ്രവർത്തന ഫലമായി സ്കൂളിൽ നിന്നും ഏകദേശം 125 കുട്ടികൾക്ക് ഫോൺ വിതരണം നടത്തുകയും ചെയ്തു. ജൂലൈ 30 ന് ഡിജിറ്റൽ ഫിലൈൻ പ്രോജക്ടിന്റെ ഭാഗമായ ഒന്നാം ഘട്ട ഉപകരണവിതരണത്തോടനുബന്ധിച്ച് സംസ്ഥാന മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും പൂന്തുറ യുടെ തന്നെ മകനുമായ ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജുവിനെ ആയിരുന്നു വീശിഷ്ടാഥിതിയായി ക്ഷണിച്ചിരുന്നത്. തദവസരത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൊറോണയുടെ സാഹചര്യങ്ങളിലെല്ലാം വീണ്ടും കൂടുതൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന സുബ്ഹാന യുടെ ഹാർട്ട് സർജറിക്കുശേഷം കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ച് 5000 രൂപ കുടുംബത്തിന് കൊടുത്തു. തുടർന്നും നിസ്സഹായരും നിർധനരും ആയി, രോഗികളുമായി, ജീവിതം വഴി മുട്ടി നിൽക്കുന്ന സഹോദരങ്ങളുടെ കൈകൾക്ക് കരുത്തേകാൻ ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നതാണ്.

കടൽ ക്ഷോഭത്തിൽ സഹായവുമായി ....

സഹായമായി..
സഹായമായി..









ജൂൺ 18 -ാം തിയതി വലിയതുറ കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന് ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞവർക്ക് സഹായമായി അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്നു വസ്ത്രം, ബെഡ്ഷീറ്റ്, അരി, തേങ്ങ, പയറുവർഗങ്ങൾ, കറിമസാല, ടോയ്ലറ്റ് വസ്തുക്കൾ എന്നിവ ശേഖരിച്ചു നൽകി.


ഫ്രണ്ട്സ് അറ്റ് ഹോം

ഫ്രണ്ട്സ് അറ്റ് ഹോം



ഫ്രണ്ട്സ് അറ്റ് ഹോം എന്ന എസ് പി സി മിനി പ്രോജക്ടിന്റെ ഭാഗമായി ജൂലൈ 20-ാം തിയതി വലിയതുറ യിലെ ദിവ്യയുടെ ഭവനം സന്ദർശിക്കുകയും മധുര പലഹാരങ്ങൾ നല്കുകയും ചെയ്തു







വീൽ ചെയർ നൽകി

വീൽ ചെയർ നൽകാൻ വീട്ടിൽ എത്തിയപ്പോൾ
വീൽ ചെയറിൽ





2019 ജൂലൈ മാസത്തിൽ നടക്കാൻ പരസഹായം ആവശ്യമായ ഒരു വൃദ്ധയ്ക്ക് വീൽ ചെയർ നൽകികൊണ്ട് ആ അമ്മയുടെ ചിരകാല അഭിലാഷം നന്മ ക്ലബ്ബ് സഫലമാക്കി. വീൽ ചെയറിൽ ഇരുത്തിയപ്പോൾ ആ അമ്മയ്ക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു














ആലംബഹീനരായ വൃദ്ധർക്ക് ആദരവ്...

സുഖമാണോ.…
ഒരു നേരത്തെ അന്നം



നന്മ ക്ലബ്ബും, കെ.സി.എസ്. എൽ ഉം സംയുക്തമായി ആഗസ്റ്റ് പത്താം തിയതി സംഘടിപ്പിച്ച ചടങ്ങിൽ ആലംബഹീനരായ നാൽപ്പതോളം വൃദ്ധർക്ക് ഭക്ഷണവും,ബെഡ്ഷീറ്റും,പലഹാരപ്പൊതികളും നൽകി ആദരിച്ചു. അവരെ സന്തോഷിപ്പിക്കുന്നതിനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി...



പ്രളയ മുഖത്ത് സഹായവുമായി വീണ്ടും സെന്റ് ഫിലോമിനാസ്

ഒരു കൈ സഹായം
പ്രളയം കവർന്നെടുത്തു....

കേരളം നേരിട്ട രണ്ടാം പ്രളയത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി കുട്ടികളും അദ്ധ്യാപകരും ചേർന്നു ആഗസ്റ്റ് 13, 14 ദിവസങ്ങളിഷ അവശ്യവസ്തുക്കൾ സമാഹരിക്കുകയും പതിനാറാം തിയതി കണ്ണൂരിലെ പ്രളയബാധിത പ്രദേശത്തു നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്തു