സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഗണിത ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മാത്‍സ് ക്ലബ്
2019-2020 അധ്യയന വർഷത്തെ ക്ലബ് ഉദ്ഘാടനം സംയുക്തമായാണ് നടത്തിയത്. ഗണിതം മധുരതരമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ ഗുണിത ഗണിതപാട്ടുകൾ വേദിയിൽ പാടുകയും കാണികളെ ഉത്സാഹഭരിത മാക്കുകയും ചെയ്തു. അങ്ങനെ ഈ അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുമുണ്ടായി.
മാത്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങളും എക്സിബിഷനുകളും സംഘടിപ്പിക്കുന്നു.സബ് ജില്ലാ തലത്തിൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നു.
മാത്‍സ് ക്ലബ് മുൻവർഷത്തെ പ്രവർത്തനങ്ങൾ
2017-18 മാത്‍സ് സെമിനാറിൽ എച് എസ്, യൂ പി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി. മാത്‍സ് ലാബിന്റെ പരിപാലനം, ഗണിത പ്രശ്നോത്തരികൾ സംഘടിപ്പിക്കൽ എന്നിവ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളാണ്. മാത്‍സ് ക്വിസ്സ് മത്സരത്തിൽ യൂ പി വിഭാഗത്തിലെ ഫാത്തിമ എം രണ്ടാം സ്ഥാനം കരസ്ഥമാക്കി.മാത്‍സ് ലാബിന്റെ പരിപാലനം മാത്‍സ് ക്ലബ് കുട്ടികളുടെ ചുമതലയാണ്
ഗണിത ശാസ്ത്ര മേള
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 29/09/2018- ഇൽ സ്കൂൾ തലത്തിൽ ഗണിതമേള നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിവരുന്നു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, 10/10/2018-ലും, ഭാസ്കരാചാര്യ സെമിനാർ 12/10/2018-ലും സ്കൂൾ തലത്തിൽ നടത്തി. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്