"സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 879: | വരി 879: | ||
||[[പ്രമാണം:28026_1527.JPG|thumb|<center>ലഹരിവിരുദ്ധ ദിനം</center>]] | ||[[പ്രമാണം:28026_1527.JPG|thumb|<center>ലഹരിവിരുദ്ധ ദിനം</center>]] | ||
||[[പ്രമാണം:28026_1528.JPG|thumb|<center>ലഹരിവിരുദ്ധ ദിനം</center>]] | ||[[പ്രമാണം:28026_1528.JPG|thumb|<center>ലഹരിവിരുദ്ധ ദിനം</center>]] | ||
||[[പ്രമാണം:28026_1575.JPG|thumb|<center>സ്വാതന്ത്ര്യദിനം</center>]] | |||
|- | |||
||[[പ്രമാണം:28026_1576.JPG|thumb|<center>സ്വാതന്ത്ര്യദിനം</center>]] | |||
||[[പ്രമാണം:28026_1577.JPG|thumb|<center>സ്വാതന്ത്ര്യദിനം</center>]] | |||
||[[പ്രമാണം:28026_1578.JPG|thumb|<center>സ്വാതന്ത്ര്യദിനം</center>]] | |||
|- | |||
||[[പ്രമാണം:28026_1579.JPG|thumb|<center>സ്വാതന്ത്ര്യദിനം</center>]] | |||
||[[പ്രമാണം:28026_1529.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1529.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1530.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1531.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1531.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1532.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1532.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1533.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1534.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1534.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1535.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1535.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1536.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1537.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1537.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1538.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1538.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1539.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1540.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1540.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1541.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1541.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1542.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1543.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1543.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1544.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1544.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1545.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1546.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1546.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1547.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1547.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1548.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1549.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1549.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1550.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1550.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1551.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1552.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1552.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1553.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1553.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1554.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1555.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1555.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1556.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1556.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1557.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1558.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1558.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1559.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1559.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1560.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1561.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1561.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1562.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1562.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1563.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1564.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1564.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1565.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1565.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1566.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1567.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1567.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1568.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1568.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1569.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1570.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1570.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1571.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1571.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1572.JPG|thumb|<center>ഓണാഘോഷം 2019</center>]] | |||
|- | |- | ||
||[[പ്രമാണം:28026_1573.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1573.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026_1574.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||[[പ്രമാണം:28026_1574.JPG|thumb|<center>ഓണാഘോഷം 2019</center>]] | ||
||[[പ്രമാണം:28026-ekm-dp-2019-1.png|thumb|<center>ഡിജിറ്റൽ പൂക്കളം</center>]] | |||
|- | |- | ||
||[[പ്രമാണം:28026-ekm-dp-2019-2.png|thumb|<center>ഡിജിറ്റൽ പൂക്കളം</center>]] | ||[[പ്രമാണം:28026-ekm-dp-2019-2.png|thumb|<center>ഡിജിറ്റൽ പൂക്കളം</center>]] | ||
|- | |- | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils-> |
20:24, 2 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ ആരക്കുഴ
KNOWLEDGE IS STRENGTH
സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ | |
---|---|
വിലാസം | |
ആരക്കുഴ ആരക്കുഴ പി.ഒ, , , മൂവാറ്റുപുഴ 686672 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04852256391 |
ഇമെയിൽ | stmaryshs28026@gmail.com |
വെബ്‍സൈറ്റ് | തയ്യാറാകുന്നു |
കോഡുകൾ | |
സ്കൂൾ കോഡ് | 28026 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രി.ജോസ് ജോൺ |
പ്രധാന അദ്ധ്യാപകൻ | ശ്രീ.വർക്കി കെ.ഡി |
അവസാനം തിരുത്തിയത് | |
02-09-2019 | 28026 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മുവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്‌ക്കുള്ള ആദ്യ ചുവടുവയ്‌പ്പ് നടന്നത് ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്. ആദ്യകാലത്ത് പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതിൽ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ൽ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത് ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന് സർക്കാർ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നിൽക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് സ്‌ക്കൂൾ ആരംഭിച്ചത്. അക്കാലത്ത് പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട് തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളിൽ നിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നാണ് ഇവിടെ നിയമിച്ചിരുന്നത്. അദ്ധ്യാപകരുടെ ശമ്പളം അക്കാലത്ത് പള്ളിയിൽ നിന്നാണ് നൽകിയിരുന്നത്. ആനകൂട്ടുങ്കൽ കൃഷ്‌ണൻ, പടിയാരത്തു ജോസഫ്, തിരുവല്ലാക്കാരൻ അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവർ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്. സർക്കാർ അംഗീകാരം ഇല്ലാതിരുന്നതിനാൽ മൂവാറ്റുപുഴ സർക്കാർ സ്‌ക്കൂളിൽ പരീക്ഷ എഴുതിച്ചാണ് കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്‌ക്ക് അയച്ചിരുന്നത്. എൽ. പി. സ്‌ക്കുളിന് അംഗീകാരം കിട്ടിയപ്പോൾ പുതിയ കെട്ടിടം പണിത് മാറ്റേണ്ടിവന്നു. പിൽക്കാലത്ത് അത് സെന്റ് ജോസഫ്സ് എൽ. പി. സ്‌ക്കുളിൽ ലയിപ്പിച്ചു. 1951 ൽ യു. പി. സ്‌ക്കൂളിന് അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്‌ക്കൂൾ കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ് യു. പി. ക്ലാസ്സുകൾ നടത്തിക്കൊണ്ടിരുന്നത്. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്‌മാസ്റ്റർ ചാലിൽ മാണിസാർ ആയിരുന്നു.1953-ന് മുമ്പ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുവേണ്ടി മൂവാറ്റുപുഴയിലോ വാഴക്കുളത്തോ എട്ട് പത്ത് കിലോമീറ്റർ നടന്നാണ് ആരക്കുഴ നിവാസികൾ പൊയ്ക്കൊണ്ടിരുന്നത്.1958 ൽ ഹൈസ്‌ക്കൂളിന് അംഗീകാരം കിട്ടി. ഹൈസ്‌ക്കുളിനുവേണ്ടി പണിയിച്ചത് പഴയകെട്ടിടത്തിന് ഇരുവശവുമുള്ള കെട്ടിടങ്ങളാണ്. അങ്ങനെയാണ് സ്‌ക്കൂൾ കെട്ടിടം എച്ച് ആകൃതിയിലായത്. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ് ഈ സ്‌ക്കൂൾ കെട്ടിടം പണിയുവാൻ നേതൃത്വം നൽകിയത്.
1997 ജൂൺ 11-ാം തീയതി ചില ഹൈസ്‌ക്കുളുകളോട് അനുബന്ധിച്ച് ഹയർ സെക്കന്ററി അനുവദിക്കാൻ പോകുന്നു എന്ന് സർക്കാർ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്‌മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന് ഇടവക ജനങ്ങൾ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്. ഉടനെ ഹയർ സെക്കന്ററിക്ക് അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തിൽ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താൽപ്പര്യവും മൂലം ഹയർ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയർ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകർമ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോൾ തായ്‌വാനിൽ ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ് മേരീസ് ഹൈസ്‌ക്കുളിന്റെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിൻസിപ്പാൾ ആയി നിയമിച്ചു.
1968-ൽ ആരംഭിച്ച പഞ്ചായത്ത് എൽ.പി.സ്കൂൾ ഒഴികെ ആരക്കുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റ് വകയാണ്. 1947-ൽ ആരംഭിച്ച പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി അനൌപചാരിക വിദ്യാഭ്യാസരംഗത്ത് ഗണ്യമായ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു.സമീപപ്രദേശങ്ങളിൽ കോളേജുകൾ ഇല്ലാതിരുന്ന കാലത്ത് ആലുവ,തൃശ്ശിനാപ്പള്ളി തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ പോയി ഉന്നത വിദ്യാഭ്യാസം നേടിയ പൂർവ്വികരും ഈ പഞ്ചായത്തിലുണ്ടായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം വളരെ വ്യത്യസ്തമായ ഒരു സാംസ്ക്കാരിക ഉണർവ് ആളുകളിൽ ഉണ്ടായി. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി ഇന്ന് റവ. ഫാ. ജോൺ മുണ്ടയ്ക്കൽ സേവനമനുഷ്‌ഠിക്കുന്നു. പ്രിൻസിപ്പൽ ആയി ശ്രീ.ജോസ് ജോണും ഹെഡ്‌മാസ്റ്റർ ആയി ശ്രീ. വർക്കി കെ.ഡിയും സേവനം അനുഷ്ഠിക്കുന്നു. ഇവർക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്. ഈ സ്‌ക്കൂളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 401കുട്ടികൾ പഠിക്കുന്നു.
മാനേജ്‌മെന്റ്
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള രൂപതയാണ് കോതമംഗലം രൂപത. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയുടെ 'Bull Qui in beati Petri Cathedra' എന്ന ഉത്തരവ് പ്രകാരം 29 ജൂലായ് 1956-നാണ് ഈ രൂപത സ്ഥാപിതമായത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആരക്കുഴ, കോതമംഗലം മൈലകൊമ്പ്,ഇടുക്കി ജില്ലയിലെ തൊടുപുഴ തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കോതമംഗലം പട്ടണം ആസ്ഥാനമായി കോതമംഗലം രൂപത രൂപീകരിച്ചു. രൂപതയുടെ പ്രഥമ മെത്രാനായി മാർ മാത്യു പോത്തനാംമുഴിയും തുടർന്ന് മാർ ജോർജ്ജ് പുന്നക്കോട്ടിലും സ്ഥാനം ഏൽക്കുകയുണ്ടായി.ഇപ്പോഴത്തെ രൂപതാദ്ധ്യക്ഷനായി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലും സേവനം അനുഷ്ഠിക്കുന്നു. ഈ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷ്ണൽ ഏജൻസി ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. . ഈ സ്ഥാപനത്തിന്റെ രക്ഷാധികാരിയായി കോതമംഗലം രൂപതാ മെത്രാൻ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിലും വിദ്യാഭ്യാസ സെക്രട്ടറിയായി റവ. ഫാ. സ്റ്റാൻലി കുന്നേലും മാനേജരായി റവ. ഫാ. ജോൺ മുണ്ടയ്ക്കലും ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തലവനായി ശ്രി.ജോസ് ജോണും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ. വർക്കി കെ.ഡിയും സേവനമനുഷ്ഠിക്കുന്നു.
അദ്ധ്യാപകർ
നിങ്ങളുടെ സ്കൂൾ ദിനങ്ങളെക്കുറിച്ച് ഓർക്കുകയും നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ തിരിച്ചറിയുകയും ചെയ്യുക. എന്താണ് അവരെ അത്തരത്തിൽ പ്രത്യേകതയുള്ളവരാക്കിയത്? മികച്ച അധ്യാപന പാടവവും നിങ്ങളുടെ ഉള്ളിൽ ഉറപ്പിച്ച പാഠങ്ങളും കൊണ്ട് ഇപ്പോഴും നിങ്ങളുടെ ഓർമ്മയിൽ നിലനിൽക്കുന്ന പലരും അവിടെയുണ്ടായിരുന്നിരിക്കാം, എന്നാൽ അതുപോലെ വാത്സല്യത്തോടെ പിന്തുണ നൽകിയ പെരുമാറ്റത്തിൻറെ പേരിലും വിദ്യാർത്ഥികളുടെ പ്രശ്നങ്ങളെ വളരെ അനുകമ്പാപൂർവം കേട്ടതിൻറെ പേരിലും നിങ്ങളിപ്പോഴും സ്നേഹത്തോടെ ഓർക്കുന്ന അദ്ധ്യാപകരും അവിടെയുണ്ടായിട്ടുണ്ടാകാം. ഈ രണ്ട് ഗുണങ്ങളും ഒത്തു ചേർന്നിട്ടുള്ളയാളായിക്കും ഏറ്റവും നല്ല ടീച്ചർ.സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുഖ്യപങ്ക് വഹിക്കുന്നത് ഇവിടുത്തെ അദ്ധ്യാപകരാണ്.കർമ്മ നിരതരരായ ഒരു കൂട്ടം അദ്ധ്യാപകരുടെ ഒത്തോരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ എന്നും വിജയത്തിലേക്ക് നയിക്കുന്നത്.കുട്ടികളുടെ പഠനത്തോടൊപ്പം മാനസികമായ വളർച്ചയും ഇവർ ലക്ഷ്യം വയ്ക്കുന്നു.സ്കൂൾ സമയത്തിനു പുറമെ കൂടുതൽ സമയം കുട്ടികൾക്കായി ചെലവഴിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനവും നൽകുന്നു.അതുപോലെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും അവ വളർത്തുന്നതിനും പ്രത്യേക താൽപര്യം കാണിക്കുന്നു.
പേര് | മൊബൈൽ നമ്പർ | തസ്തിക |
ശ്രീ. വർക്കി കെ.ഡി | 9446906581 | ഹെഡ്മാസ്റ്റർ |
ശ്രീ.സജിൽ വിൻസെന്റ് | 9446209836 | എച്ച്.എസ്.എ.മലയാളം |
ശ്രീമതി.ഗീത കെ. | 9496154430 | എച്ച്.എസ്.എ. സോഷ്യൽ സയൻസ് |
ശ്രീമതി മേഴ്‍സി സെബാസ്റ്റ്യൻ | 9497862006 | എച്ച്.എസ്.എ. ഹിന്ദി |
ശ്രീമതി.നിമി മരിയ സെബാസ്റ്റ്യൻ | 9809401084 | എച്ച്.എസ്.എ. നാച്ച്വറൽ സയൻസ് |
ശ്രീമതി.ആൻ മേരി ഡാനിയൽ | 9744173199 | എച്ച്.എസ്.എ. മാത്സ് |
ശ്രീമതി.പ്രിൻസി | 9400890575 | യു.പി.എസ്.എ |
ശ്രീമതി.മിനിമോൾ ജോസ് | 9847782475 | യു.പി.എസ്.എ |
ശ്രീമതി.റെജീന ജോർജ്ജ് | 9446610976 | യു.പി.എസ്.എ |
അനദ്ധ്യാപകർ
സ്കൂളിനെ സംബന്ധിച്ചിടത്തോളം സ്കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാൻ പ്രവർത്തിക്കുന്നതിൽ ഒഴിവാക്കാൻ കഴിയാത്ത ഘടകമാണ് അനദ്ധ്യാപകർ.പാഠ്യപ്രവർത്തനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ സജീവമായ പങ്കാളിത്തം കാണുവാൻ കഴിയും.ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ഇവരുടെ ഉത്തരവാദിത്വത്തിൽ നടന്നു വരുന്നു.കുട്ടികളുടെ ആരോഗ്യകരമായ പ്രവർത്തനങ്ങളിലും ഇവരുടെ സഹായം ലഭ്യമാണ്.
പേര് | തസ്തിക |
ശ്രീ.മനോജ് മാത്യു | ക്ലർക്ക് |
ശ്രീ.ജോണി റ്റി.കെ | ഓഫീസ് അറ്റൻഡന്റ് |
ശ്രീ.ഏണസ്റ്റ് അഗസ്റ്റിൻ. | ഓഫീസ് അറ്റൻഡന്റ് |
ശ്രീമതി.ബെറ്റ്സി ബേബി | എഫ്.ടി.എം. |
പി.ടി.എ.2019-20
വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ട്. വിദ്യാലയത്തിനകത്തും വിദ്യാലയത്തിനു പുറത്തുമുള്ളവയാണവ. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികൾ അവനിൽ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കിൽ ഘടകവിരുദ്ധമായോ പ്രവർത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളിൽ സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തിൽ വീട്ടിൽ വളരാൻ ഇടവരുമ്പോൾ അവന്റെ ഈ അനുഭവങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവിൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാർഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളിൽനിന്ന് രണ്ടു പ്രധാന സംഗതികൾ വ്യക്തമായിട്ടുണ്ട്:കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കിൽ അധ്യാപകന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായിത്തീരും.ഗാർഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂൾ ജീവിതത്തെയും ബാധിക്കും.ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാർഥിയുടെ ഗാർഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകർക്ക് സ്വന്തം കർത്തവ്യനിർവഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടിൽ വേണ്ടപോലെ നയിക്കുന്നതിന് തങ്ങൾക്ക് സാധ്യമാകൂ എന്ന് രക്ഷകർത്താക്കൾക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങൾമൂലം അധ്യാപകരും രക്ഷകർത്താക്കളും പരസ്പരധാരണയും സഹകരണവും പുലർത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകർതൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.
2019-20 വർഷത്തേക്കുള്ള പി.ടി.എ. കമ്മിറ്റി തിരഞ്ഞെടുത്തു.സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് പി.ടി.എ. യുടെ അകമഴിഞ്ഞ സഹകരണം എന്നും ലഭിച്ചുവരുന്നു. ഈ വർഷത്തെ പി.ടി.എ. അംഗങ്ങളുടെയും ഭാരവാഹികളുടെയും പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.
പ്രസിഡന്റ് - ശ്രീ.ജോസ് മാത്യു
വൈസ് പ്രസിഡന്റ് - ശ്രീ.ഷാജി തോമസ് ആടുമായ്ക്കൽ
ക്ലാസ്സ് പ്രതിനിധികൾ
ക്ലാസ്സ് അഞ്ച്: ശ്രീമതി.പുഷ്പ അനിൽ
ക്ലാസ്സ് ആറ്: ശ്രീ.കണ്ണൻ പി.വി.
ക്ലാസ്സ് ഏഴ്: ശ്രീ.മുരുകൻ എൻ.കെ.
ക്ലാസ്സ് എട്ട്: ശ്രീ.വിനോദ് പി.കെ.
ക്ലാസ്സ് ഒൻപത്:ശ്രീ.ദാമോദരൻ
ക്ലാസ്സ് പത്ത്:ശ്രീ.ഷാജി തോമസ് ആടുമായ്ക്കൽ
എം.പി.ടി.എ.2019-20
സ്കൂളിനെ മികവിന്റ പാതയിൽ നയിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കരുത്തുറ്റ ശക്തിയാണ് എം.പി.ടി.എ.അമ്മമാരുടെ സഹകരണം അദ്ധ്യാപകർക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമാണ്.എല്ലാ വർഷവും ക്ലാസ്സ് അടിസ്ഥാനത്തിൽ മാതാക്കളുടെ പ്രതിനിധികളെ കണ്ടെത്തുകയും അവരിൽ നിന്ന് എം.പി.ടി.എ. പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.ഈ വർഷവും പതിവുപോലെ യോഗം ചേരുകയും പ്രതിനിധികളെ തിരഞ്ഞെടുത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
എം.പി.ടി.എ. പ്രസിഡന്റ് - ശ്രീമതി.സന്ധ്യാ സുര
ക്ലാസ്സ് പ്രതിനിധികൾ
ക്ലാസ്സ് അഞ്ച്:ശ്രീമതി.ജിൻസി സാജു
ക്ലാസ്സ് ആറ്:ശ്രീമതി.ബിന്ദു സുനിൽ
ക്ലാസ്സ് ഏഴ്:ശ്രീമതി.മിനി സിജു
ക്ലാസ്സ് എട്ട്:ശ്രീമതി.രഞ്ചി തോമസ്
ക്ലാസ്സ് ഒൻപത്:ശ്രീമതി.സന്ധ്യ മണി
ക്ലാസ്സ് പത്ത്:ശ്രീമതി.സന്ധ്യാ സുര
ഭൗതികസൗകര്യങ്ങൾ
അതി പുരാതനമായ സ്കൂളാണ് ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂൾ.ഈ പൗരാണികത തന്നെ ആരക്കുഴ സ്കൂളിനെ മികച്ച സ്കൂളാക്കി മാറ്റുന്നു.പഴയ രൂപത്തിലുള്ള കെട്ടിടം സ്കൂളിന്റെ പൗരാണികത ഇന്നും വിളിച്ചോതുന്ന ഒന്നാണ്.പഴമ നിലനിൽക്കുമ്പോളും ഉറപ്പ് പരിശോധിച്ചുകൊണ്ടാണ് എല്ലാ വർഷവും മുന്നോട്ട് പോകുന്നത്.ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 ക്ലാസ് മുറികളുണ്ട്.3 ക്ലാസ്സ് മുറികൾ ഹൈടെക്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ മനോഹരവും എല്ലാവിധ സൗകര്യങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ് എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നു കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 3 ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്ക് ലഭ്യമാണ്.ഇന്റർ നെറ്റ് സൗകര്യവും ലാബിൽ ലഭ്യമാണ്.കുട്ടികളുടെ പഠനത്തിന് ഏറ്റവും അനുയോജ്യമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മാനേജ്‌മെന്റ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.അതുപോലെ കുട്ടികളുടെ യാത്രാ സൗകര്യങ്ങൾക്കായ് മാതാപിതാക്കളുടെയും അദ്ധ്യപകരുടെയും നേതൃത്വത്തിൽ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.
എൻഡോവ്മെന്റുകൾ
കുട്ടികളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങളിലെ കഴിവുകൾ വളർത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ സ്കൂൾ വാർഷികത്തോട് അനുബന്ധിച്ച് നൽകി വരുന്നു.റിട്ടയേർഡ് അദ്ധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ,നല്ലവരായ നാട്ടുകാർ എന്നിവരാണ് എൻഡോവുമെന്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.നിലവിൽ സ്കൂളിൽ കൊടുത്തു വരുന്ന എൻഡോവ്മെന്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു.
ക്രമ നമ്പർ | എൻഡോവ്മെന്റിന്റെ പേര് | അവാർഡിന്റെ വിശദീകരണം |
1 | ജസ്റ്റിസ് തോമസ് മാതേയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് രണ്ട് ഗഡുക്കളായി നൽകുന്ന ക്യാഷ് അവാർഡ്. |
2 | ജൂബിലി മെമ്മോറിയൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ്. |
3 | ഫാ.വർഗീസ് മണിയാട്ട് മെമ്മോറിയൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ കണക്കിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡ്. |
4 | വള്ളമറ്റത്തിൽ ത്രേസ്യാ വർക്കി മെമ്മോറിയൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി വി.വി. കുര്യൻ വള്ളമറ്റം ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
5 | കോട്ടൂർ കെ.വി. മത്തായി എൻഡോവ്മെന്റ് | ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി കെ.എം.ജോർജ്ജ് കോട്ടൂർ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
6 | എ.ജെ. ജോൺ അടപ്പൂർ മെമ്മോറിയൽ എൻഡോവ്മെന്റ് | എട്ടാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ഡോ.ഫ്രാൻസിസ് ജോൺ ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
7 | മിനിമോൾ ജോർജ്ജ് റാത്തപ്പിള്ളി മെമ്മോറിയൽ എൻഡോവ്മെന്റ് | ഏഴാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ആർ.എ.ജോർജ്ജ് റാത്തപ്പിള്ളി ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
8 | മണിയാട്ട് എം.ജെ. കുര്യാക്കോസ് എൻഡോവ്മെന്റ് | ആറാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി എം.ജെ. കുര്യാക്കോസ് മണിയാട്ട് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
9 | സി.എം.തോമസ് ചേർക്കോട്ട് മെമ്മോറിയൽ എൻഡോവ്മെന്റ് | അഞ്ചാം ക്ലാസ്സിലെ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി സി.റ്റി.മാണി ചേർക്കോട്ട് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
10 | ത്രേസ്യാ വർക്കി വള്ളമറ്റത്തിൽ മെമ്മോറിയൽ എൻഡോവ്മെന്റ് | അഞ്ചാം ക്ലാസ്സിലെ പാദവാർഷിക പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി വി.വി. കുര്യൻ വള്ളമറ്റം ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
11 | ഫാ.ജോസ് കാര്യാമഠം (CMI) എൻഡോവ്മെന്റ് | പഠനത്തിൽ മികവ് കാട്ടുന്നവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ 4 വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ഫാ.ജോസ് കാര്യാമഠം ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
12 | ഐപ്പ് വർഗീസ് മാതേയ്ക്കൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ ഹിന്ദിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ശ്രീമതി. ലാലി ജോർജ്ജ് കോട്ടൂർ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
13 | റ്റി.ആർ. ശിവരാമൻനായർ പൊട്ടയിൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ സാമൂഹ്യപാഠത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി റ്റി.ആർ. ശിവരാമൻനായർ പൊട്ടയിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
14 | എം.എസ്.പരമേശ്വരൻ നായർ ശാസ്തമംഗലം മെമ്മോറിയൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ ജനറൽ സയൻസിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി സത്യവ്രതൻ എസ്.പി. ശാസ്തമംഗലം ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
15 | സി.എം.ജോസഫ് ചേർക്കോട്ട് ആൻഡ് സൺസ് എൻഡോവ്മെന്റ് | അഞ്ച്,ഏഴ്,പത്ത്,എന്നീ ക്ലാസ്സുകളിലെ വേദപാഠ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി സി.എം.ജോസഫ് ചേർക്കോട്ട് ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
16 | കത്രീന ജോൺ റാത്തപ്പിള്ളിൽ (മീമ്പൂർ) എൻഡോവ്മെന്റ് | ഏഴാം ക്ലാസ്സിലെ വർഷാവസാന പരീക്ഷയിൽ മലയാളത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ശ്രീമതി.ലില്ലി കെ.പി.(യു.പി.എസ്.എ.) ഏർപ്പെടുത്തിയ ക്യാഷ് അവാർഡ്. |
17 | ഏലിക്കുട്ടി ജോസഫ് പടിഞ്ഞാറെ മാതേയ്ക്കൽ മെമ്മോറിയൽ എൻഡോവ്മെന്റ് | എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
18 | ശ്രീമതി. ലില്ലി അഗസ്റ്റിൻ (റിട്ട.എച്ച്.എം.)എൻഡോവ്മെന്റ് | ഒൻപതാം ക്ലാസ്സിൽ ഫിസിക്സ്,കെമിസ്ട്രി,വിഷയങ്ങൾക്ക്ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക് നൽകുന്നതിനായി ശ്രീമതി.ലില്ലി അഗസ്റ്റിൻ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
19 | അരവിന്ദ് എസ്.മെമ്മോറിയൽ എൻഡോവ്മെന്റ് | പത്താം ക്ലാസ്സിലെ അതാതു വർഷത്തെ ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
20 | കെ.പി. പൗലോസ് കോതോലിൽ മെമ്മോറിയൽ എൻഡോവ്മെന്റ് | പത്താം ക്ലാസ്സിലെ അതാതു വർഷത്തെ മലയാളം പരീക്ഷയിൽ ഏറ്റവും മികച്ച 3 വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ഡോ.ജോർഡി പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ്. |
ക്ലബ് പ്രവർത്തനങ്ങൾ
പഠന പാഠ്യോതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദി,ഐ.ടി.ക്ലബ്,സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,മാത്സ് ക്ലബ്,ലഹരി വിരുദ്ധ ക്ലബ്,പരിസ്ഥിതി ക്ലബ്,റോഡ് സുരക്ഷാ ക്ലബ്,ഇംഗ്ലീഷ് ക്ലബ്,തുടങ്ങി ധാരാളം ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ച് വരുന്നു.ഓരോ ക്ലബും ഓരോ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കുട്ടികളുടെ പ്രതിനിധികളും ക്ലബ് പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നു. ദിനാചരണങ്ങൾ,ബോധവൽക്കരണ ക്ലാസ്സുകൾ,ശുചീകരണ പ്രവർത്തനങ്ങൾ,സേവന പ്രവർത്തനങ്ങൾ എന്നിവ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു.
1.JRC
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും ത്യാഗമനോഭാവവും വളർത്തുന്നതിനായി ശ്രീമതി. ഗീത കെ.യുടെ നേതൃത്വത്തിൽ 33 വോളന്റിയേള്സ് ജെ.ആർ.സി.യിൽ പ്രവർത്തിച്ചു വരുന്നു.സ്കൂൾതല പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി. കുട്ടികൾ നേതൃത്വം കൊടുക്കുന്നു.അതുപോലെ അനാഥാലയ സന്ദർശനം,അവരെ സഹായിക്കൽ,പാവപ്പെട്ട കുട്ടികളെ സഹായിക്കൽ, വിദ്യാർത്ഥികകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ എല്ലാ വർഷവും ചെയ്തു വരുന്നു.
2.വിദ്യാരംഗം കലാ സാഹിത്യ വേദി.
കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ശ്രീ.സജിൽ വിൻസെന്റ് കൺവീനറും ശ്രീമതി.ഗീത കെ.ജോയിന്റ് കൺവീനറുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുകയും സ്കൂൾതലകലോൽസവത്തിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.ഉപജില്ലാതല വിദ്യാരംഗം മത്സരങ്ങളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു വരുന്നു.കവിതാ രചന,കഥാരചന,ഉപന്യാസ മത്സരം,ചിത്രരചനാ മത്സരം എന്നിവയും ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
3.ലഹരി വിരുദ്ധ ക്ലബ്.
ശ്രീ.സജിൽ വിൻസെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ് പ്രവർത്തിക്കുന്നു. ലഹരി വിമുക്തമായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മുവാറ്റുപുഴ എക്സൈസ് ഓഫീസിന്റെ സഹകരണവും ഇക്കാര്യത്തിൽ ലഭിച്ചുവരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൽ സംഘടിപ്പിച്ചു വരുന്നു.34 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ,റാലി,സെമിനാർ എന്നിവ സംഘടിപ്പിച്ചു.എക്സൈസ് ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സെമിനാറിന് നേതൃത്വം നൽകി. അതുപോലെ ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും നടത്തി.വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വർഷം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
4.പ്രവൃത്തി പരിചയ ക്ലബ്
ശ്രീമതി.ലിസമ്മ ജോർജ്ജിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രവൃത്തി പരിചയ ക്ലബ് പ്രവർത്തിച്ചു വരുന്നു.ഓരോ വർഷവും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.മിക്ക വർഷങ്ങളിലും മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വയ്ക്കുന്നത്.സംസ്ഥാന മേളയിൽ പോലും ഇവിടുത്തെ കുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്.കുട്ടികളുടെ ഇത്തരത്തിലുള്ള കഴിവുകൾ വളർത്തുന്നതിൽ സ്കൂൾ എന്നും കുട്ടികളോടൊത്ത് മാത്രമേ നിലകൊണ്ടിട്ടുള്ളു എന്നത് യാഥാർത്ഥ്യമാണ്.ഇത്തരം പ്രവർത്തനങ്ങളിൽ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ സഹായമാണ് ലഭിച്ച് വരുന്നത്.
5.സ്പോട്സ് ക്ലബ്
ശ്രീ.സജിൽ വിൻസെന്റ്,ശ്രീ.ജോസ് റ്റി.ഡി. എന്നിവരുടെ നേതൃത്വത്തിൽ സ്പോട്സ് ക്ലബ് പ്രവർത്തിക്കുന്നു.കുട്ടികളിലെ കായിക പരമായ കഴിവുകൾ വളർത്തുന്നതിനായി സ്പോട്സ് ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു.എല്ലാ വർഷവും സ്കളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളായവരെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു.ഫുട്ബോൾ,വോളിബോൾ,ക്രിക്കറ്റ് തുടങ്ങിയ മത്സരങ്ങളും സ്കൂളിൽ കുട്ടികൾക്കായി നടത്തുന്നു.പ്രത്യേക ഗ്രൂപ്പ് തിരിച്ച് മടത്തുന്ന മത്സരത്തിൽ വിജയിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകി വരുന്നു.
6.ഐ.ടി.ക്ലബ്
മാറുന്ന കാലഘട്ടത്തിനൊത്ത് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളരാക്കി വളർത്തുക എന്ന ലക്ഷ്യവുമായി സ്കൂൾ മുന്നോട്ട് പോകുന്നു.കുട്ടികളുടെ എണ്ണത്തിൽ കുറവുള്ളതിനാൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങാൻ സാധിച്ചില്ല എങ്കിലും സ്കൂളിൽ ഐ.ടി. ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു.സ്കൂൾ ഐ.ടി. കോർഡിനേറ്ററായി ശ്രീ.സജിൽ വിൻസെന്റും ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി ശ്രീമതി. ഗീത കെ.യും പ്രൈമറി എസ്.ഐ.ടി.സി. ആയി ശ്രീമതി. ലിസമ്മ ജോർജ്ജും സേവനമനുഷ്ഠിക്കുന്നു..കുട്ടികളുടെ പ്രതിനിധിയായി സ്റ്റുഡന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ ആഷിക്ക് ജോണും സ്റ്റുഡന്റ് ജോയിന്റ് ഐ.ടി. കോർഡിനേറ്ററായി മാസ്റ്റർ വിഷ്ണു ബിജുവും പ്രവർത്തിക്കുന്നു.33 കുട്ടികൾ ഐ.ടി. ക്ലബിലെ സജീവ പ്രവർത്തകരായിട്ടുണ്ട്.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം ലഭിച്ച കുട്ടികൾ ക്ലബ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തു വരുന്നു.അതുപോലെ സ്മാർട്ട് ക്ലാസ്സ് പ്രവർത്തനങ്ങളുടെ പരിപാലനത്തിന് ആവശ്യമായ നേതൃത്വവും ഈ കുട്ടികൾ ചെയ്തു വരുന്നു.
7.റോഡ് സുരക്ഷാ ക്ലബ്
ശ്രീമതി.മിനിമോൾ ജോസഫിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ റോഡ് സുരക്ഷാ ക്ലബ് പ്രവർത്തിക്കുന്നു.സ്വന്തമായി സ്കൂളിന് വാഹനം ഇല്ലെങ്കിലും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ സ്കൂളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.ജീപ്പ്,ഓട്ടോറിക്ഷ,ബസ്,സൈക്കിൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.ഏത് മാർഗ്ഗത്തിലൂടെയാണ് കുട്ടികൾ സ്കൂളിൽ വരുന്നതെന്ന കൃത്യമായ കണക്ക് ക്ലാസ്സ് അടിസ്ഥാനത്തിൽ ശേഖരിക്കുകയും വാഹനങ്ങളെ സംബന്ധിച്ചും ഡ്രൈവറെ സംബന്ധിച്ചും പൂർണ്ണമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.യാത്രാസംബന്ധമായ വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപികയുടെ നേതൃത്വത്തിൽ എല്ലാ മാസവും പ്രത്യേക യോഗവും ചേരുന്നു.
8.കാർഷിക ക്ലബ്
ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് കാർഷിക ക്ലബ്.ശ്രീ.ജോസ് റ്റി.ഡി. നേതൃത്വം കൊടുക്കുന്ന ക്ലബിന് സ്കൂളിന്റെ പൂർണ്ണമായ പിന്തുണയും ലഭിച്ചു വരുന്നു.മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമാണ് കൃഷി.കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.ഇവിടെയാണ് സ്കൂളുകളിൽ കാർഷിക ക്ലബിന്റെ പ്രാധാന്യം.നഷ്ടപ്പെടുന്ന ആ പഴയ കാർഷിക സംസ്കൃതിയെ തിരികെ ഇന്നത്തെ തലമുറയിൽ എത്തിക്കുകയാണ് ക്ലബ് പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.കാർഷിക ക്ലബിന്റെ മേൽനോട്ടത്തിൽ പച്ചക്കറിത്തോട്ടവും,ഔഷധോദ്ധ്യാനവും പൂന്തോട്ട പരിപാലനവും നടന്നു വരുന്നു.ആരക്കുഴ കൃഷി ഓഫീസിന്റെ സഹായത്തോടെ അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും സ്കൂളിൽ കൃഷി ചെയ്യുകയും ചെയ്യുന്നു.അദ്ധ്വാനത്തിലൂടെ ആരോഗ്യവും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു.
നേട്ടങ്ങൾ
തുടർച്ചയായി ആറാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം.
സ്കൂൾ അസംബ്ലി
എല്ലാ വ്യാഴാഴ്ചയും സ്കൂളിൽ അസംബ്ലി നടത്തിവരുന്നു.പഠനത്തോടൊപ്പം കുട്ടികളിലെ കഴിവുകൾ വളർത്തുന്നതിനായി അസംബ്ലിയിൽ സംസാരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതാണ് സ്കൂൾ അസംബ്ലി.ഓരോ ആഴ്ചയും ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.ഈശ്വരപ്രാർത്ഥന, പ്രതിജ്ഞ (മലയാളവും ഇംഗ്ലീഷും),പത്രവായന, ഇന്നത്തെ ചിന്താവിഷയം, പുസ്തക പരിചയം, ദേശഭക്തിഗാനം എന്നിവ എല്ലാ അസംബ്ലിയിലും നടത്തി വരുന്നു.
ഉച്ചഭക്ഷണ പദ്ധതി
ശ്രീമതി.റെജീന ജോർജ്ജിന്റ് നേതൃത്വത്തിൽ കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി വരുന്നു.എല്ലാ ദിവസവും കുട്ടികൾക്ക് മൂന്ന് കൂട്ടം കറികളോടു കൂടി ഉച്ചഭക്ഷണം നൽകി വരുന്നു.ഇടയ്ക്ക് കുട്ടികൾക്ക് നാട്ടുകാരുടെ സഹായത്തോടെ നോൺവെജ് വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷണവും നൽകുന്നു.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നു.കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ വേണ്ട ശ്രദ്ധയും പരിചരണവും നൽകി വരുന്നു.
ഉപതാളുകൾ
ഹൈടെക് ക്ലാസ്സ് മുറികൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
ഇതര പ്രവർത്തനങ്ങൾ
ഔഷധ സസ്യത്തോട്ടം
കേരള വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഔഷധ സസ്യത്തോട്ടം എന്ന ഒരു സ്വപ്നം നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിലും ഔഷധ സസ്യത്തോട്ടം പരിപാലിച്ചുവരുന്നു.വിവിധ തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ഔഷധ സസ്യ ഉദ്യാനത്തിൽ വളർന്നു വരുന്നു
പച്ചക്കറിത്തോട്ടം
വിഷരഹിതമായ പച്ചക്കറി നാളെയുടെ ആരോഗ്യം എന്ന ലക്ഷ്യം മുന്നിൽക്കണ്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും മേൽനോട്ടത്തിൽ വളരെ മികച്ച രീതിയിൽ പച്ചക്കറിത്തോട്ടം നടത്തിവരുന്നു.ആരക്കുഴ കൃഷിവകുപ്പിന്റെ സഹായവും ഇക്കാര്യത്തിൽ സ്കൂളിന് ലഭിച്ചുവരുന്നു.പയർ, വെണ്ട, കോവയ്ക്ക, ചീര, ചേമ്പ്, ചേന, വാഴ, മത്തൻ,എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള പച്ചക്കറികൾ സ്കൂളിൽ നട്ടുവളർത്തുന്നു.കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ പച്ചക്കറികൾ ഉപയോഗിക്കുകയും ചെയ്യുന്നു.
പ്രത്യേക കായിക പരിശീലനം
കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് മൂലം കായിക അദ്ധ്യാപകന്റെ തസ്തിക നിലവിൽ സ്കൂളിൽ ഇല്ല.ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ഒന്നുമാണ് കായിക വിദ്യാഭ്യാസം.ഈ അറിവ് സ്കൂളിൽ ഒരു കായിക അദ്ധ്യാപന്റെ സേവനം ലഭ്യമാക്കുന്നതിന് കാരണമായി.കുട്ടികളുടെ മാനസികമായ ആരോഗ്യത്തിന് ശാരീരിക ആരോഗ്യം കൂടിയേ തീരു എന്ന തിരിച്ചറിവും ഇതിന്റെ പിന്നിൽ ഉണ്ട്..സ്പോട്സ് ഐറ്റങ്ങൾക്കും ഒപ്പം ഗെയിംസ് ഐറ്റങ്ങൾക്കുമായി പ്രത്യേക പരിശീലനം അതുകൊണ്ട് നൽകി വരുന്നു.ഈ വർഷം സ്കൂളിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫുട്ബോൾ ടീമും വോളിബോൾ ടീമും രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞു.അവധിക്കാലം ഉൾപ്പടെ ഇതിനായി പരിശീലനം നടത്തിവരുന്നു.സ്കൂൾ ദിവസങ്ങളിൽ വൈകുന്നേരങ്ങളിലും രാവിലെയും കൂടുതൽ സമയം ഇതിനായി ചിലവഴിക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിൽ സ്കൂളിലെ അദ്ധ്യാപകരുടെ പൂർണ്ണമായ നേതൃത്വവും പിന്തുണയും ലഭിച്ചുവരുന്നു.
കരാട്ടെ ക്ലാസ്സുകൾ
ഒരു ജാപ്പനീസ് ആയോധനകലയാണ് കരാട്ടെ അല്ലെങ്കിൽ കരാത്തെ. മുഷ്ടികൊണ്ടുള്ള ഇടിയും കാലുകൾ കൊണ്ടുള്ള തൊഴിയുമാണ് ഇതിൽ പ്രധാനം. കരാട്ടെ എന്നാൽ "വെറും കൈ" എന്നാണ് അർത്ഥം.പഠനത്തോടൊപ്പം മാനസിക വളർച്ച കൂടി ലക്ഷ്യം വച്ചുകൊണ്ട് ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക കരാട്ടെ പരിശീലനം നൽകി വരുന്നു.വിദഗ്ദനായ പരിശീലകന്റെ നേതൃത്വത്തിൽ നടക്കുന്ന കരാട്ടെ പരീശലനം ആഴ്ചയിൽ മൂന്ന് ദിവസം കുട്ടികൾക്ക് ലഭിച്ചു വരുന്നു.അമ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു വരുന്നു.കുട്ടികളിൽ ആത്മ ധൈര്യം വളർത്തുന്നതിനും ആരോഗ്യം വളർത്തുന്നതിനും അനുസരണം,അച്ചടക്കം,ഏകാഗ്രത എന്നിവ വളർത്തുന്നതിനും കരാട്ടെ പരിശീലനത്തിന് സാധിക്കുന്നുണ്ട്.വൈകുന്നേരങ്ങളിലാണ് പരീശീലനം കുട്ടികൾക്ക് നൽകുന്നത്.എല്ലാ വർഷവും സ്കൂൾ വാർഷികത്തിന് കരാട്ടെ പരിശീലനത്തിന്റെ പ്രകടനം നടത്തുന്നതിനും അവസരം നൽകുന്നു.കുട്ടികൾക്ക് പഠന സമയം നഷ്ടപ്പെടാതെയും സാമ്പത്തിക ബാധ്യത വരാതെയും ആണ് കരാട്ടെ ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
യോഗാ ക്ലാസ്സുകൾ
ഭാരതത്തിന്റെ ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ.യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.പതഞ്ജലി മഹർഷിയാണ് യോഗദർശനത്തിന്റെ പ്രാണേതാവ് എന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം.ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്വാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതി ലഭിക്കുന്നു.ശരിയായ പഠനത്തിന് ശരിയായ മാനസികാവസ്ഥ ആവശ്യമാണ്.ശരിയായ മാനസികാവസ്ഥയ്ക്ക് ചിട്ടയായ വ്യായാമം ആവശ്യമാണ്.യോഗ എന്നത് വെറും കായികാഭ്യാസം മാത്രമല്ല. അത് ശരീരത്തിന്റെ ആന്തരികലോകവുമായും മനസ്സുമായും മസ്തിഷ്കവുമായുമെല്ലാം ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഇന്നത്തെ പല ജീവിതശൈലീരോഗങ്ങൾക്കും യോഗയിൽ പ്രതിവിധിയുണ്ട്.ഇത്തരം ചിന്തകളാണ് സ്കൂളിൽ യോഗ പരിശീലനം ആരംഭിക്കാൻ കാരണമായത്.മുവാറ്റുപുഴ നിർമ്മല ആശുപത്രിയിലെ പരിശീലക കുട്ടികൾക്കായ് പരിശീലനം നൽകുന്നു.ആഴ്ചയിൽ രണ്ട് ദിവസം രാവിലെ ഒരു മണിക്കൂർ ആണ് പരിശീലനം നൽകുന്നത്.
സ്കൂൾ കൗൺസലിംഗ്
സ്വന്തം പ്രശ്നങ്ങൾ സമചിത്തതയോടെ സ്വയം പരിഹരിക്കുവാൻ ഒരു വ്യക്തിയെ മാനസികമായി തയ്യാറാക്കുന്ന പ്രക്രിയയാണ് കൗൺസലിംഗ്. മതിയായ പരിശീലനം സിദ്ധിച്ച ഒരു കൗൺസിലറും സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയും പരസ്പരം പങ്കുവെയ്ക്കലിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്ന രീതിയാണിത്. പ്രശ്നം അനുഭവിക്കുന്നയാൾ വേദനാജനകമായ അനുഭവങ്ങളെ വിശകലനം ചെയ്ത് സ്വതന്ത്രമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി പ്രശ്നപരിഹരണത്തിനുശ്രമിക്കുകയാണ് ചെയ്യുന്നത്. വ്യക്തിപരമായ ആർജ്ജവം വർദ്ധിപ്പിക്കുക, ശരിയായ മാനികാരോഗ്യം നേടുക, ജീവിതവിജയത്തിന് ഉതകുന്ന ജീവിതനൈപുണികൾ ആർജിക്കുക എന്നിവയാണ് കൗൺസിലിംഗിന്റെ ലക്ഷ്യങ്ങൾ.ഇന്നത്തെ തലമുറയിലെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം കൗൺസലിംഗ് വളരെ പ്രാധാന്യം അർഹിക്കുന്നു.വളരെയധികം പ്രശ്നങ്ങൾ നിറഞ്ഞ ലോകമാണ് പുറമേ കാണുന്നത്.ഈ ലോകവുമായി അടുത്ത് ഇടപെഴുകുന്ന കുട്ടികൾ വഴിതെറ്റി പോകാനുള്ള സാധ്യത കൂടുതലാണ്.ഇവയെല്ലാം തിരിച്ചറിഞ്ഞാണ് മുവാറ്റുപുഴ വൈ.ഡബ്ല്യു.സി.യുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് കൗൺസലിംഗ് നടത്തിവരുന്നു.അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് കൗൺസലിംഗനുള്ള സൗകര്യം സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നു.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഇനി ബാലികേറാമലയല്ല..! സുഗമമായി ഇംഗ്ലീഷ് സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന പദ്ധതിയായ ഹലോ ഇംഗ്ലീഷുമായി വിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് എസ്.എസ്.എയുടെ ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർപ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾ തന്നെ ലോക ഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.
ഇംഗ്ലീഷ് ഭാഷാ പഠനത്തിന് ഇതുവരെ അനുവർത്തിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് പരിശീലനം നൽകുന്നത്. സംഭാഷണങ്ങൾ, നാടകവാതരണം, കഥകൾ തുടങ്ങിയവയുടെ അവതരണം തുടങ്ങിയവയിലൂടെയാണ് പഠനം എളുപ്പമാകുക്കുന്നത്. പദ്ധതി കാര്യക്ഷമമായ രീതിയിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മധ്യവേനൽ അവധിക്കാലത്ത് ജില്ലയിലെ പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകർക്കും എട്ട് ദിവസത്തെ തീവ്ര പരിശീലനം നൽകിയിരുന്നു.യു.പി. വിഭാഗം അദ്ധ്യാപികയായ ശ്രീമതി.ലിസമ്മ ജോർജ്ജ് എട്ട് ദിവസത്തെ ക്ലാസ്സിൽ പങ്കെടുക്കുകയും സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
ക്ലാസ് മുറികളിൽ കുട്ടികൾക്ക് ഇംഗ്ലീഷിൽ സംസാരിക്കാനും തെറ്റുകൾ തിരുത്താനുമുള്ള അവസരമുണ്ടാകും. ഇംഗ്ലീഷ് പഠനത്തിൽ കുട്ടികളുടെ പുരോഗതി അധ്യാപകരുടെ ഗ്രൂപ്പായ സ്‌കൂൾ റിസോഴ്‌സ് ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും, വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. ജില്ലാതലത്തിൽ പദ്ധതി വിശകലനം ചെയ്യാനായി ഒരു മോണിറ്ററിംഗ് ടീമും പ്രവർത്തിക്കും. എ.ഇ.ഒ, ബി.പി.ഒ , ഡയറ്റ് ഫാക്കൽറ്റി എന്നിവരടങ്ങുന്ന ടീം സ്‌കൂളുകളിൽ എത്തി കുട്ടികളുടെ പഠനപുരോഗതിയും പ്രവർത്തനങ്ങളും അവലോകനം ചെയ്യും. സംസ്ഥാനതലത്തിൽ എസ്.എസ്.എയിലുൾപ്പെടുന്ന രണ്ട് പേരടങ്ങുന്ന ടീം സ്‌കൂളുകളിലെത്തി കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുമൊപ്പം പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.
ദിനാചരണങ്ങൾ
2019-20 വർഷം സ്കൂളിൽ നടത്തിയ ദിനാചരണങ്ങൾ.
പരിസ്ഥിതി ദിനാചരണം
അന്താരാഷ്ട്ര യോഗാദിനം
വായനാദിനം
ലഹരിവിരുദ്ധ ദിനം
ബഷീർ അനുസ്മരണ ദിനം
ലോകജനസംഖ്യാദിനം
ചാന്ദ്രദിനം
ഹിരോഷിമാദിനം
സ്വാതന്ത്ര്യദിനം
വായനാമുറി
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് സ്കൂളിൽ സ്വീകരിച്ചിരിക്കുന്നത്.വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു.ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പേൾ പുസ്തകം കൈമാറുന്നു.ജനുവരി വരെ ഈ പ്രവർത്തനം തുടരുന്നു.ഇതിന് പുറമെ വായനാമുറി പ്രവർത്തിക്കുന്നു.ലൈബ്രറി പീരിയഡും വിശ്രമവേളയിലും കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് വായനാമുറി പ്രവർത്തിക്കുന്നത്.വ്യത്യസ്ത പത്രങ്ങൾ,മാസികകൾ,കഥാപുസ്തകങ്ങൾ,എന്നിവ വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്.അതിനും പുറമെ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും വായനാമുറിയിൽ ലഭ്യമാണ്.സാഹിത്യകാരന്മാരുടെ വിവരണങ്ങൾ അടങ്ങിയ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.പത്രവാർത്തകളെ അടിസ്ഥാനമാക്കി ആഴ്ചതോറും പ്രശ്നോത്തരിയും സംഘടിപ്പിച്ചു വരുന്നു.
മുൻസാരഥികൾ
ആരക്കുഴ സ്കൂളിനെ ഇന്ന് കാണുന്ന വിധത്തിൽ എത്തിച്ചതിന്റെ പിന്നിൽ ധാരാളം പേരുടെ കരങ്ങൾ ഉണ്ട്.അതിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തവരാണ് സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകർ.യാത്രയൊക്കെ വളരെ ദുഷ്കരമായിരുന്ന കാലഘട്ടത്തിൽ സ്കൂളിനെ കൈപിടിച്ചുയർത്താൻ ഇവരുടെ പ്രയത്നം വളരെയധികം സഹായിച്ചിട്ടുണ്ട്.ആദ്യകാലത്തെ പ്രഥമാദ്ധ്യാപകരുടെ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ലഭ്യമായ വിവരങ്ങൾ ഇവിടെ ചേർക്കുന്നു.
കാലഘട്ടം | പ്രഥമാദ്ധ്യാപകന്റെ പേര് |
13-08-1957 - 31-05-1964 | സി.പി. ശൗര്യാർ |
01-01-1964 - 31-03-1983 | ശ്രീ.പി.വി.മാത്യു |
01-04-1983 - 31-03-1984 | ശ്രീ.കെ.പി. പൗലോസ് |
01-04-1984 - 31-03-1991 | ശ്രീ. ഒ.എം. ഇമ്മാനുവൽ |
01-04-1991 - 31-03-1993 | ശ്രീ. ജോർജ്ജ് .വി.വി |
01-04-1993 - 31-03-1995 | ശ്രീ. ജോർജ്ജ്. പി.കെ |
01-04-1995 - 31-03-2001 | ശ്രീ എം.റ്റി.ജോസഫ് |
01-04-2001 - 31-03-2003 | ശ്രീമതി. കെ.പി.മേരി |
01-04-2003 - 31-03-2005 | ശ്രീ.പയസ് ജോസഫ് |
01-04-2005 - 31-03-2007 | ശ്രീ. ജോൺ, എൻ.വി. |
01-04-2007 - 31-03-2009 | ശ്രീമതി. ലില്ലി അഗസ്റ്റ്യൻ |
01-04-2009 - 31-03-2011 | ശ്രീ.ജോൺ കെ.എ. |
01-04-2011 - 31-03-2014 | ശ്രീ.ജോർജ്ജ് ജോസഫ് |
01-04-2014 - 31-03-2016 | ശ്രീ.യോഹന്നാൻ കെ.വി |
01-04-2016 - 31-03-2019 | ശ്രീമതി മിനി മേരി മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മാർ ജോർജ്ജ് ഞരളക്കാട്ട് (ബിഷപ്പ് തലശ്ശേരി അതിരൂപത)
- വെരി.റവ.ഫാ.ജോസ് പുല്ലോപ്പിള്ളിൽ (കോതമംഗലം രൂപത ചാൻസിലർ)
- ജോസ് ടി. മാതേക്കൽ ( യു.എൻ.ടെക്നിക്കൽ അഡ്വൈസർ)
- സന്തോഷ് ജോർജ്ജ് (പൈലറ്റ്)
- സാബു ആരക്കുഴ (ഗായകൻ,ഗാനരചയിതാവ്,മിമിക്രി താരം,ചിത്രകാരൻ)
- ബിനു കെ.പി (ഗായകൻ)
സമീപ സ്‌കൂളുകൾ
സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്
സെന്റ്. ജോസഫ്സ് എൽ. പി. എസ്. ആരക്കുഴ
സെന്റ്. ജോസഫ്സ് യു. പി എസ്. പെരിങ്ങഴ
സെന്റ്. ജോർജ്ജ് യു. പി എസ്. തോട്ടക്കര
സേക്രട്ട് ഹാർട്ട് എൽ. പി. എസ് . പെരുമ്പല്ലൂർ
സെന്റ് സെബാസ്റ്റ്യൻസ് എൽ .പി. എസ്. അരിക്കുഴ
ഗവ. യു.പി.എസ്. പണ്ടപിള്ളി
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ
എൽ.പി, യുപി. സ്കൂളുകൾ ഉപജില്ലകൾ തിരിച്ച്
കൂത്താട്ടുകുളം
കല്ലൂർക്കാട്
മുവാറ്റുപുഴ
അധിക വിവരങ്ങൾ
കോതമംഗലം രൂപതയിലെ ഹൈസ്കൂളുകൾ
എസ്.എസ്.എൽ.സി. ബാച്ച് ചിത്രങ്ങൾ
അദ്ധ്യാപക ദിനം 2016-17
2016-17 വർഷത്തെ ഓണാഘോഷ ചിത്രങ്ങൾ
2017-18 വർഷത്തെ ഓണാഘോഷ ചിത്രങ്ങൾ
2017-18 വർഷത്തെ വാർഷികാഘോഷ ചിത്രങ്ങൾ
2018-19 വർഷത്തെ വാർഷികാഘോഷ ചിത്രങ്ങൾ
2018-19 വർഷത്തെ ചിത്രങ്ങൾ
വഴികാട്ടി
സ്കൂൾ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിവിധ സ്ഥലങ്ങളിൽ നിന്നും സ്കൂളിലേക്കുള്ള ദൂരം
- മുവാറ്റുപുഴയിൽ നിന്നും 8 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു.
- വാഴക്കുളത്തു നിന്നും 7 കിലോമീറ്റർ.
- കൂത്താട്ടുകുളത്തു നിന്നും 10 കിലോമീറ്റർ.
- തൊടുപുഴയിൽ നിന്നും 16 കിലോമീറ്റർ
- കോതമംഗലത്തു നിന്നും 21 കിലോമീറ്റർ
സ്കൂൾ വിലാസം
സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ ആരക്കുഴ,ആരക്കുഴ പി.ഒ. ഫോൺ നമ്പർ ഇ മെയിൽ |
ഓർമ്മിക്കേണ്ട ദിനങ്ങൾ
സ്കൂളിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ.അദ്ധ്യാപകരും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട കുറച്ച് ദിനാചരണങ്ങൾ ഇവിടെ ചേർക്കുന്നു.അറിവിന്റെ ലോകത്തേക്ക് എല്ലാവരെയും കൈപിടിച്ചുയർത്താൻ...... ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ......
ജൂൺ 5 | പരിസ്ഥിതി ദിനം | |
ജൂൺ 8 | ലോകസമുദ്ര ദിനം | |
ജൂൺ 14 | ലോക രക്തദാന ദിനം | |
ജൂൺ 15 | ഉള്ളൂർ അനുസ്മരണദിനം | |
ജൂൺ 18 | അയ്യങ്കാളി ദിനം | |
ജൂൺ 19 | വായനാ ദിനം | |
ജൂൺ 26 | അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം | |
ജൂലൈ 5 | ബഷീർ അനുസ്മരണ ദിനം | |
ജൂലൈ 11 | ലോക ജനസംഖ്യാ ദിനം | |
ജൂലൈ 21 | ചാന്ദ്ര ദിനം | |
ആഗസ്റ്റ് 6 | ഹിരോഷിമ ദിനം | |
ആഗസ്റ്റ് 9 | ക്വിറ്റ് ഇന്ത്യാ ദിനം | |
ആഗസ്റ്റ് 12 | വിക്രം സാരാഭായി ജയന്തി | |
ആഗസ്റ്റ് 15 | സ്വാതന്ത്ര്യ ദിനം | |
ആഗസ്റ്റ് 22 | ലോകനാട്ടറിവു ദിനം | |
സെപ്റ്റംബർ 5 | അദ്ധ്യാപക ദിനം | |
സെപ്റ്റംബർ 8 | ലോക സാക്ഷരതാ ദിനം | |
സെപ്റ്റംബർ 9 | ടോൾസ്റ്റോയി ദിനം | |
സെപ്റ്റംബർ 16 | ലോക ഓസോൺ ദിനം | |
സെപ്റ്റംബർ 27 | വിനോദസഞ്ചാര ദിനം | |
ഒക്ടോബർ 1 | ലോക വൃദ്ധ ദിനം | |
ഒക്ടോബർ 2 | ഗാന്ധി ജയന്തി | |
ഒക്ടോബർ 3 | ലോക പാർപ്പിട ദിനം | |
ഒക്ടോബർ 6 | ലോക ഭക്ഷ്യസുരക്ഷാ ദിനം | |
ഒക്ടോബർ 10 | ലോക മാനസികാരോഗ്യദിനം | |
ഒക്ടോബർ 24 | ഐക്യരാഷ്ട്ര സഭാദിനം | |
ഒക്ടോബർ 26 | ലോകബധിര ദിനം | |
ഒക്ടോബർ 27 | വയലാർ അനുസ്മരണദിനം | |
ഒക്ടോബർ 30 | ഡോ.ഹോമി ജെ.ഭാഭ ജന്മദിനം | |
നവംബർ 1 | കേരളപ്പിറവി | |
നവംബർ 7 | സി.വി. രാമൻ ദിനം | |
നവംബർ 14 | ശിശുദിനം | |
നവംബർ 19 | ദേശീയോദ്‌ഗ്രഥന ദിനം | |
നവംബർ 28 | ദേശീയ ഉച്ചഭക്ഷണ ദിനം | |
ഡിസംബർ 1 | ലോക എയ്ഡ്സ് ദിനം | |
ഡിസംബർ 3 | ഭോപ്പാൽ വാതക ദുരന്തദിനം | |
ഡിസംബർ 10 | മനുഷ്യാവകാശ ദിനം | |
ഡിസംബർ 25 | ഐസക് ന്യൂട്ടൺ ജന്മദിനം | |
ജനുവരി 3 | ഗലീലിയോ ദിനം | |
ജനുവരി 10 | ലോക പുഞ്ചിരി ദിനം | |
ജനുവരി 12 | ലോക യുവജന ദിനം | |
ജനുവരി 16 | കുമാരനാശാൻ ദിനം | |
ജനുവരി 26 | റിപ്പബ്ലിക് ദിനം | |
ജനുവരി 30 | രക്തസാക്ഷി ദിനം | |
ഫെബ്രുവരി 2 | തണ്ണീർത്തട സംരക്ഷണ ദിനം | |
ഫെബ്രുവരി 13 | ഒ.എൻ.വി. അനുസ്മരണദിനം | |
ഫെബ്രുവരി 22 | ലോകസ്കൗട്ട് ദിനം | |
ഫെബ്രുവരി 28 | ദേശീയ ശാസ്ത്ര ദിനം | |
മാർച്ച് 8 | ലോക വനിതാ ദിനം | |
മാർച്ച് 13 | വള്ളത്തോൾ അനുസ്മരണദിനം | |
മാർച്ച് 14 | ഐൻസ്റ്റീൻ ജന്മദിനം | |
മാർച്ച് 15 | ലോക വികലാംഗ ദിനം | |
മാർച്ച് 21 | ലോക വന ദിനം | |
മാർച്ച് 22 | ലോക ജല ദിനം | |
മാർച്ച് 23 | ലോക കാലാവസ്ഥ ദിനം | |
മാർച്ച് 24 | ലോക ക്ഷയരോഗ ദിനം | |
ഏപ്രിൽ 7 | ലോകാരോഗ്യ ദിനം | |
ഏപ്രിൽ 10 | തകഴി അനുസ്മരണദിനം | |
ഏപ്രിൽ 22 | ഭൗമ ദിനം | |
ഏപ്രിൽ 23 | ലോക പുസ്തക ദിനം | |
മെയ് 1 | മെയ് ദിനം | |
മെയ് 21 | ഭീകര വിരുദ്ധ ദിനം | |
മെയ് 31 | ലോക പുകയില വിരുദ്ധ ദിനം |
ഉപകാരപ്രദമായ ലിങ്കുകൾ
കൈറ്റ് | സംപൂർണ | ഇൻകംടാക്സ് |
വിദ്യാഭ്യാസവകുപ്പ് | മാത്സ് ബ്ലോഗ് | സമഗ്ര പോർട്ടൽ |
സ്കൂൾ വിദ്യാരംഗം | ലിറ്റിൽ കൈറ്റ്സ് | വിക്ടേഴ്സ് ചാനൽ |
പരീക്ഷാഭവൻ | വിദ്യാഭ്യാസ കലണ്ടർ | സ്പാർക്ക് |
2019-20 വർഷത്തെ ചിത്രങ്ങൾ