സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ/എന്റെ ഗ്രാമം
പ്രാക് ചരിത്രം
നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലെ കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ആരക്കുഴ വടക്കുംക്കൂർ രാജ്യത്തിൻറെ ഭാഗമായിരുന്നു. നാട്ടുരാജ്യങ്ങൾ സംയോജിക്കപ്പെട്ടപ്പോൾ തിരുകൊച്ചിയുടെയും ഭാഷാ സംസ്ഥാനങ്ങൾ വന്നപ്പോൾ കേരളത്തിൻറെയും ഭരണത്തിൻകീഴിൽ വന്നു ഈ പ്രദേശം.
സ്ഥലനാമോൽപത്തി
പണ്ടുകാലത്ത് പഞ്ചായത്തിൽ ധാരാളമായി കുരുമുളക് കൃഷി ചെയ്തിരുന്നു. ഹാരപ്പുഴ മുളകെന്ന് പേരുകേട്ട കുരുമുളകിൻറെ നാടിന് ഹാരപ്പുഴയെന്നും അതു ലോപിച്ച് ആരക്കുഴയായെന്നുമാണ് ഐതിഹ്യം.അരക്കുഴയെപ്പറ്റി മറ്റൊരു എഐതിഹ്യം ഉണ്ട് .അരക്കുഴ എന്നപേരിന്റെ അർഥം ചെറിയ പ്രേദേശം എന്നാണ് .ആര , കുഴൈ എന്ന രണ്ടു പദങ്ങൾ ചേർന്ന പേരാണിത് .അരക്കുഴക്കടുത്തുള്ള പെരിങ്ങഴ (പെരും + കുഴൈ) വലിയ പ്രേദേശം എന്നാണ് അർഥം .കുഴൈ , കൊട് തുടങ്ങിയ പാദങ്ങൾ പ്രേദേശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.കുഴൈ എന്ന പദം മലയാളത്തിൽ കുഴ എന്നായി മാറി .കുഴൈ ചേർന്ന് വരുന്ന പല പ്രേദേശങ്ങൾ ഉണ്ട് .ഉദാ പാലക്കുഴ , തട്ടക്കുഴ .
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ
അബ്രഹാം കൊച്ചിക്കുന്നേൽ, ചെറിയാൻ ചേർക്കോട്ട്, മാണികുരുവിത്തടം, കുമാരൻ ആച്ചക്കോട്ടിൽ, കെ വി. ജോസഫ് കൊച്ചിക്കുന്നേൽ തുടങ്ങിയവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്
ആരക്കുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി വിവരക്കണക്കുകൾ
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ ആരക്കുഴ, മാറാടി വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 29.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ആരക്കുഴ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
തെക്ക് - പാലക്കുഴ, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
വടക്ക് -മൂവാറ്റുപുഴ നഗരസഭയും, മാറാടി, ആവോലി പഞ്ചായത്തുകളും
കിഴക്ക് - ആവോലി, മണക്കാട് (ഇടുക്കി) പഞ്ചായത്തുകൾ
പടിഞ്ഞാറ് - മാറാടി, തിരുമാറാടി പഞ്ചായത്തുകൾ
വാർഡുകൾ
പെരിങ്ങഴ
പെരുമ്പല്ലൂർ ഈസ്റ്റ്
ആരക്കുഴ
കീഴ്മടങ്ങ്
മേമടങ്ങ്
തോട്ടക്കര
പണ്ടപ്പിള്ളി ഈസ്റ്റ്
മുല്ലപ്പടി
പണ്ടപ്പിള്ളി വെസ്റ്റ്
ആറൂർ
മീങ്കുന്നം
പെരുമ്പല്ലൂർ വെസ്റ്റ്
മുതുകല്ല്
സ്ഥിതിവിവരക്കണക്കുകൾ
ജില്ല എറണാകുളം ബ്ലോക്ക് മൂവാറ്റുപുഴ വിസ്തീര്ണ്ണം 29.31 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 14,934 പുരുഷന്മാർ 7482 സ്ത്രീകൾ 7452 ജനസാന്ദ്രത 510 സ്ത്രീ : പുരുഷ അനുപാതം 996 സാക്ഷരത 93.37%