"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 5: | വരി 5: | ||
#00FF00; background-image:-webkit-radial-gradient(white, #035096);font size:200%;text-align:center;width:95%;color:#FF4F00;">'''സ്വാഗതം -ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ'''

| #00FF00; background-image:-webkit-radial-gradient(white, #035096);font size:200%;text-align:center;width:95%;color:#FF4F00;">'''സ്വാഗതം -ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ'''

'''എൻറെ നാട് എൻറെ ചിറ്റൂർ'''

'''എൻറെ നാട് എൻറെ ചിറ്റൂർ'''

00:08, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്വാഗതം -ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ
എൻറെ നാട് എൻറെ ചിറ്റൂർ
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ.സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല.ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്കരാജാവിനെ ചിറ്റൂർകാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത് കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും നിവാസികൾ കൊങ്ങൻപട ആഘോഷിക്കുന്നത്.ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.അമ്പാട്ട് തറവാട്,തച്ചാട്ട് തറവാട്,ചമ്പത്ത് തറവാട്,എഴുപത്ത് തറവാട്,പറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്.ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നു.കേരളത്തിലെ ആകെയൊരു രഥോത്സവം ആണ് ചിറ്റൂർ കൊങ്ങൻ പട. ചിറ്റൂരിനെ ഹരിതാഭമാക്കാനും,സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്.ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്.തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്.ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി.ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച മനോഹരമാക്കിയിട്ടുണ്ട്.ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തത്.ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കി.എല്ലാ സർക്കാർ ആവശ്യങ്ങൾക്കായി കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്.ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല.കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.
| ജി.വി.എൽ.പി.എസ് ചിറ്റൂർ | |

| വിലാസം | |
ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ , 678101 | |
| സ്ഥാപിതം | 1961 |
| വിവരങ്ങൾ | |
| ഫോൺ | 04922221095 |
| ഇമെയിൽ | gvlpschittur@gmail.com |
| വെബ്‍സൈറ്റ് | gvlpschittur.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21302 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,തമിഴ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ |

| അവസാനം തിരുത്തിയത് | |
| 06-09-2018 | 21302 |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി,കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.
പ്രധാന അദ്ധ്യാപിക
ഞങ്ങളുടെ ഈ ചെറിയ എൽ.പി.സ്കൂളിൽ ജീവനക്കാരായ ഓരോ അംഗങ്ങളും അഹോരാത്രം ഈ സ്കൂളിനെ നെഞ്ചിലേറ്റി പ്രവർത്തിക്കുന്നുണ്ട്.മാത്രമല്ല ഇതിനുമുൻപ് വരെയും സേവനമനുഷ്ഠിച്ച,പഠിച്ചുപോയ ഓരോ വ്യക്തികളുടെയും ആത്മസ്പന്ദനമാണ് ഈ സ്കൂളിൻറെ ഗുരുത്വം.ഇവിടെ ജോലി ചെയ്യുന്ന ഓരോ വ്യക്തികൾക്കും ഈ അനുഭൂതി അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഓരോ വർഷവും കലാ,കായിക,പ്രവർത്തിപരിചയ,സയൻസ്,ഗണിത മേളകളിൽ നമ്മൾ വാങ്ങിക്കുന്ന ഓരോ വിജയവും ഈ ജി.വി.എൽ.പി മണ്ണിൻറെ പേര് എടുത്തുപറയുന്ന പാരമ്പര്യം നമുക്കുണ്ട്.... ഇന്നും അതു തുടരുന്നുണ്ട്.ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാന അധ്യാപിക മറ്റ് അധ്യാപക,അധ്യാപികമാർ വരെ ഒരേ കുടുംബം പോലെയാണ് ഞങ്ങൾ കഴിയുന്നത്.ഇതാണ് ഞങ്ങളുടെ വിജയവും.ഞങ്ങൾ ജി.വി.എൽ.പി കുടുംബത്തിലെ ഓരോ വ്യക്തിയും തൻറെ പരിപൂർണ്ണ ആത്മാർത്ഥത കാഴ്ച വെക്കുന്നത് കൊണ്ടാണ്,ഒരുപാട് പരിമിതികളുടെ ഇടയിലും ചിറ്റൂർ സബ്ജില്ലയിലെ തലയെടുപ്പുള്ള ഏക എൽ.പി വിദ്യാലയമായി ഞങ്ങളുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ തിളങ്ങുന്നത്.
ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യനെ പരിചയപ്പെടാം
ഞാനാണ് വൈഗപ്രഭാ കെ.എ
പൈലറ്റ് സ്കൂൾ
ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് സ്കൂളിലാണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ പി സ്കൂൾ. അതുകൊണ്ട് നമുക്ക് 10 ലാപ്ടോപ്പും നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ക്ലാസിലെ പ്രവർത്തനങ്ങൾ
നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും.കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിൻറെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
പ്രോജക്ടുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ വി.രാജൻ
- ശ്രീ ടി.സി.തോമസ്
- ശ്രീമതി ഷംസത് ബീഗം
- ശ്രീമതി കെ.ബി.വിജയകുമാരി
- ശ്രീമതി ജി.അംബിക
- ശ്രീമതി നളിനി.സി.ഐ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
- ഡോക്‌ടർ.ലതാവർമ്മ
- ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
വീഡിയോ- വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും
സൃഷ്ടികൾ- കുരുന്നുകളുടേയും അധ്യാപകരുടേയും
വഴികാട്ടി
ചിറ്റൂർ ടൗണിലെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും പോസ്റ്റ് ഓഫീസ് റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വലതു വശത്തു കാണുന്ന വിക്റ്റോറിയ ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ പിൻവശത്താണ്നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 10.699971,76.740645 | width=800px | zoom=16 }}