ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തി പരിചയം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവർത്തി പരിചയ ക്ലബ്

ലക്ഷ്യം

  • ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് പ്രവർത്തിപരിചയ ക്ലബ്.
  • കുട്ടിക്ക് കഴിവുള്ള മേഖലയിൽ മാത്രമേ ശോഭിക്കാൻ കഴിയുന്നു
  • കൃത്യതയോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  • കുട്ടികളുടെ തനതായ കഴിവുകൾ വളർത്തിയെടുക്കുന്നു.

പ്രവർത്തിപരിചയം

ഓരോ കുട്ടിയുടെയും തനതായ കഴിവുകളെ കണ്ടെത്തി പഠിപ്പിക്കുന്നു.വളരെയധികം സൂക്ഷ്മതയോടെയും,കൃത്യതയോടെയും,താൽപര്യത്തോടെയും വേണം ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ.അധ്യാപകർ കുട്ടികളുടെ താൽപര്യവും,കഴിവും മനസ്സിലാക്കി അവർക്കുള്ള പ്രവർത്തനങ്ങൾ നിലവാരത്തിനനുസരിച്ച് നൽകണം.തുടർച്ചയായും, കൃത്യതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കുട്ടികൾ അവർ ആ മേഖലയിൽ പ്രാവീണ്യമുള്ളവരായിത്തീരും.കടലാസുകൊണ്ട് പൂവ് ഉണ്ടാക്കൽ,ഫാബ്രിക് പെയിൻറിംഗ്,കളിമണ്ണുകൊണ്ട് പ്രതിമ നിർമ്മാണം,പാഴ്വസ്തുക്കൾ കൊണ്ട് ഉപയോഗമുള്ള സാധനങ്ങൾ ഉണ്ടാക്കൽ,കുട നിർമ്മാണം,ചോക്ക് നിർമ്മാണം,എംബ്രോയിഡറി,ബുക്ക് ബൈൻഡിംഗ്,ബാഡ്മിൻറൻ നെറ്റ്...... തുടങ്ങിയ പ്രവർത്തനങ്ങളാണ് പരിചയ ക്ലബ്ബിൽ നൽകിവരുന്നത്.കുട്ടികളുടെ തനതായ കഴിവുകൾ ഇതിലൂടെ വളർത്തിയെടുക്കാൻ സാധിക്കും.കുട്ടികൾ വളരെയധികം സന്തോഷത്തോടെ വിവിധ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെടും.

പ്രവർത്തനങ്ങൾ