ജി.വി.എൽ.പി.എസ് ചിറ്റൂർ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇംഗ്ലീഷ് ക്ലബ്

ആമുഖം

ഞങ്ങളുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് എല്ലാവർഷവും സജീവമായി പ്രവർത്തിച്ചുവരുന്നു.ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും സജീവമാണ്.ഹലോ ഇംഗ്ലീഷ് എന്ന് സർക്കാർ സംരംഭം 2018 ജൂൺ 20 ഉച്ചയ്ക്ക് രണ്ടുമണിക്ക് ബി.ആർ.സി.ട്രൈനർ ശ്രീമതി സുമംഗല ടീച്ചർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വിവിധ ഇംഗ്ലീഷ് പരിപാടികളും ഉണ്ടായിരുന്നു.കൂടുതൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കാനായി ക്ലാസ്സുകളിൽ അധ്യാപികമാർ കുട്ടികളോട് സംവാദം നടത്താറുണ്ട്.തിരിച്ച് പറയാൻ തീരെ ബുദ്ധിമുട്ടാണെങ്കിലും കുട്ടികൾ നല്ലവണ്ണം മനസ്സിലാക്കി മലയാളത്തിൽ അല്ലെങ്കിൽ തമിഴിൽ മറുപടി പറയുന്നുണ്ട്.ഈ ഭാഷയോട് പ്രത്യേക മമതയും പ്രകടിപ്പിക്കാറുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് പഠനം അങ്ങനെ ജി.വി.എൽ.പി യുടെ ഇംഗ്ലീഷ് ക്ലബ്ബിലൂടെ അനായാസം നടക്കുന്നു.

ലക്ഷ്യം

  • ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കുക
  • ഇംഗ്ലീഷ് കുട്ടി കവിതകൾ,ചെറിയ വിവരണങ്ങൾ എന്നിവ നാലാം ക്ലാസ് കൂട്ടുകാർ സ്വയം എഴുതുന്നു.

പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് അസംബ്ലി
  • ഇംഗ്ലീഷ് വേക്കപ്പ് ആക്ടിവിറ്റീസ്
  • ഇംഗ്ലീഷ് പസിലുകൾ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
  • പാടത്തോട് അനുബന്ധമായ സ്കിറ്റുകൾ
  • കോറിയോഗ്രഫി
2019-20